Friday, November 4, 2011

പണ്ഡിതന്‍ ആണോ അതോ ..

ഈ കഴിഞ്ഞ കൊറേ മാസങ്ങള്‍ ആയി മലയാളികള്‍ക്ക് ഒരു കാര്യമേ ചര്‍ച്ച ചെയ്യാന്‍ ഉള്ളു ... സന്തോഷ്‌ പണ്ഡിറ്റ്‌.



ആളുകള്‍ പറയുന്നു ഇയാള്‍ ഒരു പൊട്ടന്‍ ആണെന്ന്. ബ്ലോഗ്‌ പോസ്റ്റ്‌ ഉകള്‍ ഈയാലെ പരാമര്‍ശിക്കുന്നു. ഈയാളുടെ വീഡിയോ youtube ഇല്‍ കണ്ടവര്‍ അവര്‍ക്ക് അറിയാവുന്ന തെറികള്‍ ഒക്കെയും comment ഉകള്‍ ആയി പോസ്റ്റ്‌ ചെയ്യുന്നു. ആരെയും ചൂലിപ്പിക്കുന്ന തെറികള്‍. ഹോ !

ഇവിടെ ഞാന്‍ ചെയാന്‍ പോകുന്നത് പരാമര്‍ശം അല്ല, അവലോകനം ആണ്.

facts :
- സന്തോഷ്‌ പണ്ഡിറ്റ്‌ കുറച്ചു പാട്ടുകള്‍ ഉണ്ടാക്കി. ഉണ്ടാക്കി എന്ന് വെച്ചാല്‍ വരികള്‍ എഴുതി, ചിട്ടപെടുത്തി, ഈണം ഉണ്ടാക്കി, പാടി.
- സന്തോഷ്‌ പിന്നെ കൊറേ പെണ്ണുങ്ങളെ വെച്ച് ഒരു വീഡിയോ ഉണ്ടാക്കി. അതില്‍ അഭിനയിച്ചു. 
- സന്തോഷ്‌ stunt സ്വയം റുപകല്പന ചെയ്തു. അതില്‍ വില്ലനെ അടിച്ചു വീഴിതി. 
- interview കളില്‍ വളരെ active ആയി വര്‍ത്തമാനം പറഞ്ഞു. ഒരു 'വത്യസ്തത' പുലര്‍ത്തി.
- ഉത്ഖാടനതിനു പൊയ്, അവിടെ പാടി.

എന്റെ സംശയം എയ്യാല്‍ പൊട്ടന്‍ ആയി അഭിനയിക്കുകയാണോ എന്നാണ്. ജയസു വിനും ഇതേ അഭിപ്രായം ആണ്. 

ഇതൊരു കളിഎടുതാലും അതില്‍ പതിവിനു ഒക്കാത്ത ഒരു technique ഇല്ലാത്ത ആളിനെ ആണ് ഈറ്റവും കുഉടുതല്‍ പേടിക്കേണ്ടത്. 

സന്തോഷ്‌ ഒരു ഇന്റര്‍വ്യൂ ഇല്‍ പറയുക ഉണ്ടായി. 'ഞാന്‍ ഭുദ്ധി കൊണ്ട് കളിയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യെക്തി  ആണ്' എന്ന്. സന്തോഷ്‌ ഇന് തന്നെ കുറുച്ചുള്ള ധാരണ വളരെ വ്യക്തമാണ്. അത് അയാള്‍ പ്രൊജക്റ്റ്‌ ചെയ്യുന്ന വിധം വളരെ unique ആണ്. 'ഉധയാണ് താരം' എന്നാ പദത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം പോലെ തന്നെ. അതില്‍ കഥ യുടെ മികവു കൊണ്ട് ശ്രീനിവാസന്‍ പ്രശസ്തനായെങ്കില്‍, ഇതില്‍ കോപ്രായം കൊണ്ട് ആണ് സന്തോഷ്‌ പ്രശസ്തന്‍ ആകുന്നതു.

ഒരു തമാശക്ക് പാടാന്‍ പറ്റുന്ന ഗാനങ്ങളാണ് പടത്തില്‍ ഉള്ളത്. പക്ഷെ വരികള്‍ ചെറിയ കുട്ടികള്‍ക്ക് പോലും മനസ്സില്‍ ആക്കാവുന്നതും. 

പക്ഷെ ആ ഉത്ഖാടനതിനു പോയി പാട്ട് പാടിയത് സന്തോഷ്‌ ഇന് പറ്റിയ അമ്മിള്ളി ആയെ എനിക്ക് കണക്കാക്കാന്‍ പറ്റു. എനിക്ക് തോനുന്നത് ഇങ്ങനെ ആണ്. 

സന്തോഷ്‌ വെറുപ്പികാന്‍ ആയി ഇതല്ലാം ചെയ്തു. ആ trick success ആയി. ആളുകള്‍ (യുവാകള്‍ കുടുതലും) സിനിമ കാണാന്‍ പൊയ്. സൂപ്പര്‍ ആയെന്നു കൊറേ പേര്‍ പറഞ്ഞു. അത് പറഞ്ഞതിന്റെ അര്‍ത്ഥത്തില്‍ സന്തോഷ്‌ ഇന് എടുക്കാന്‍ സാധിച്ചില്ല. അതിനെ ഒരു ഗമയില്‍ ആ  വേദിയില്‍ പാടി. അപ്പോള്‍ ജനങ്ങള്‍ ഇളകി.

3 comments:

  1. ആസനത്തില്‍ ആലു മുളച്ചാല്‍ എന്നു തുടങ്ങുന്ന ചൊല്ലു കേട്ടിട്ടില്ലേ? അതിത്തരക്കാരെ തന്നെ ഉദ്ദേശിച്ചാണു്. ഒരു ക്ലിക്കിന് നാലുറുപ്പിക കിട്ടും എന്നു അങ്ങേരു തന്നെ `കുളൂസ്` പറയുന്നുണ്ടല്ലോ പ്രദീപ് കഴിഞ്ഞയാഴ്ച്ച ഷെയര്‍ ചെയ്ത അഭിമുഖത്തില്‍.. `ആരാധിക്കുന്നവരും` വിമര്‍ശിക്കുന്നവരും തനിക്ക് ഒരേ തരം സേവനമാണു് ചെയ്യുന്നതെന്നും തുറന്നു സമ്മതിക്കുന്നുണ്ട് മറ്റൊരിടത്ത്. അതു കൊണ്ട് ചെയ്യാവുന്നത് ആ പേരു പോലും പരാമര്‍ശിക്കാതെ ഒഴിവാക്കുക എന്നതാണു്. പുതുമ നഷ്ടപ്പെടുമ്പോള്‍ എല്ലാം കെട്ടങ്ങും. ആള്‍ വാലും ചുരുട്ടി കാശിരാമേശ്വരം ടൂറിനും പോവും എന്ന് പ്രതീക്ഷിക്കാം. ഇന്റര്‍നെറ്റിലെ കാറ്റും കോളും നമ്മളെത്ര കണ്ടതാ! (അതിനു മുന്‍പ് അടിയന്തിരമായി ചെയ്യേണ്ട ഒന്നുണ്ട്. മേലെ കൊടുത്ത ആ വീഡിയോ ലിങ്ക് ഒഴിവാക്കുക. നമ്മുടെ ചെലവില്‍ ഇവനൊന്നും അങ്ങനെ നക്കണ്ട!)

    ReplyDelete
  2. എന്തായാലും ഞാന്‍ ആളെ സമ്മതിച്ചു. ചുമ്മാ ഒന്നും അല്ല. എല്ലാവര്‍ക്കും average പടം പിടിക്കാം. എന്നാല്‍ കൂതറ ആയി പടം പിടിക്കാന്‍ അത്ര എളുപ്പം അല്ല. എത്രത്തോളം difficult ആണൊ നല്ല പടം പിടിക്കാന്‍ അത്ര തന്നെ difficult ആണു തല്ലിപ്പൊളി പടം പിടിക്കാന്‍. ഞാന്‍, ബിനില്‍, ഫ്രാങ്കി ഇരുന്നു തലകുത്തി നിന്നു അതു പോലെ ഒരു പാട്ടു ഉണ്ടാക്കാന്‍. അസാധ്യം! ജന്മനാ ഒരു കഴിവു (inborn talent)വേണം അതിനൊക്കെ. ആര്‍ക്കെലും സംശയം ഉണ്ടേല്‍ try ചെയ്തു നോക്കു.

    ഞാന്‍ സിനിമ കാണുന്നതു ഇത്തിരി enjoy ചെയ്യാനാണു. എനിക്കു അവാര്‍ഡ് പടം ഒന്നും കാണണ്ട. ഇത്തിരി ചിരിക്കാന്‍ ഉണ്ടേല്‍ ഞാന്‍ film കാണും. ചുമ്മാ മീശ പിരിച്ചു 2 dialogue അടിച്ചാ നല്ല ഫിലിം ആവില്ല. ഇവന്റെ പടം എല്ലാവരും കാണുന്നതു ഈ പടം അത്ര നന്നായിട്ടല്ല. പക്ഷെ സൂപ്പര്‍സ്റ്റാര്‍ films നോടുള്ള മടുപ്പു കൊണ്ടാണു. അടുത്ത കാലത്തു വല്ല നല്ല സൂപ്പര്‍സ്റ്റാര്‍ films ഉണ്ടായിട്ടുണ്ടോ? 90s ഇല്‍ എത്ര പൊട്ട മിമിക്രി films ഉണ്ടായിട്ടുണ്ട്. അതൊക്കെ വിജയിച്ചു. എന്താ കാരണം? മടുപ്പു തന്നെ കാരണം.

    പിന്നെ ആശാന്‍ അത്ര പൊട്ടന്‍ ഒന്നും അല്ല. ആശാനു ഈ film നല്ല രീതിയില്‍ എടുക്കാമായിരുന്നു. പക്ഷെ average film ആയി മാറിയേനെ. ഇപ്പൊ കൂതറ ആയെലും ഒരു variety film ആയി. ചുമ്മാ "ആകാശദൂത്" പോലെ ഒരു കണ്ണീരു film അല്ലല്ലോ. എന്റെ rating ഇല്‍ "ആകാശദൂത്" നു ഞാന്‍ "ക്രിഷ്ണനും രാധയും" കാളും താഴയെ rating കൊടുക്കൂ.

    ഇടക്കു ഇതു പോലെ ഒരു പടം നല്ലതാണു. പക്ഷെ ശീലം ആക്കിയാല്‍ പടം പൊട്ടിപ്പൊളിയും. :-)

    ReplyDelete
  3. പൊതു അഭിപ്രായം മാനിച്ചു കൊണ്ട്‌ ആ വീഡിയോ മാറ്റുന്നു ...

    ReplyDelete