Wednesday, March 31, 2010

മച്ചാനെ പറ്റിച്ച പെണ്‍കുട്ടി ...

രാത്രിയുടെ അന്ത്യ യാമങ്ങള്‍. മിക്കവാറും പേര് ഉറക്കത്തിലേക്കു കടന്നു കഴിഞ്ഞു. പ്യാരിയും, പള്ളിയും,  പിന്നെ ഞാന്‍ മാത്രം ഉറക്കം കളഞ്ഞു  ലാപ്ടോപ്പുകളിലെ വെബ്കാമും കൊണ്ട് പരീക്ഷണങ്ങള്‍ നടത്തുക ആണ്. മച്ചാന്‍ സ്ഥിരം പരിപാടി ആയ പെണ്‍ അന്വേഷണവും ആയി ഒരു മൂലയില്‍ കിടപ്പുണ്ട്. ഞങ്ങള്‍ skype വഴി വീഡിയോ കാള്‍ നടത്തുന്നു. ഇത് കണ്ടു മച്ചാന്‍ മുന്നോട്ടു വന്നു. മച്ചാനും നടത്തണം വീഡിയോ ചാറ്റ്. ഗള്‍ഫില്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട്‌ വഴി മച്ചാനും ലോഗിന്‍ ചെയ്തു. പക്ഷെ സൌണ്ട് എന്തോ പ്രശ്നം. ഇവിടെ പറയുന്നത് അപ്പുറത്ത് കേള്‍ക്കുന്നില്ല. അതിലെ ടെസ്റ്റ്‌ കാള്‍ ചെയ്തു നോക്കാന്‍ പള്ളിയുടെ suggestion. മച്ചാന്‍ ടെസ്റ്റ്‌ കാള്‍ ക്ലിക്കി. ഉടനെ ഒരു പെണ്‍കൊടി ഇംഗ്ലീഷില്‍ എന്തോ മച്ചാനോട് ചോദിക്കുന്നു. മച്ചാന്‍ പിന്നെ അമാന്തിച്ചില്ല. ഉടനെ വന്നു മറുപടി "yes ... hello ... nishad here". പിന്നെ എന്ത് സംഭവിച്ചു എന്ന് ഊഹിക്കാവുന്നത് അല്ലെ ഉള്ളു?

നൊമ്പരങ്ങള്‍

സ്ഫടിക ഭരണികളിലെ മിഠായികളോട് എനിക്ക് പ്രണയമായിരുന്നു,
അമ്പലപറമ്പിലെ വീര്‍ത്ത ബലൂണുകളോട് എനിക്ക് പ്രണയമായിരുന്നു,
തോട്ടു വരമ്പിലെ പരല്‍ മീനുകളോട് എനിക്ക് പ്രണയമായിരുന്നു,
വേലിപടര്‍പ്പിലെ ചെമ്പരത്തി പൂക്കളോട് എനിക്ക് പ്രണയമായിരുന്നു.

പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന കാലമേ..........
നീ എനിക്കു നഷ്ടപെടുത്തിയത് എന്റെ പ്രണയത്തെയാണ്.
നീ എനിക്കു നല്‍കിയതോ........
ഒരിക്കലും നഷ്ടപ്പെടാത്ത നൊമ്പരങ്ങളും.

Tuesday, March 30, 2010

പ്രണയം

ഏകാന്തമീ കല്‍പ്പടവുകളില്‍
അല തല്ലും ഓളങ്ങളില്‍ നോക്കി
കണ്ണിമ ചിമ്മാതിരിക്കുമ്പോള്‍
പ്രിയേ... നിന്‍ പ്രണയം
അല മുറിയാതെന്‍ മനസ്സില്‍ തലോടുന്നുവോ....

Monday, March 29, 2010

ഇക്കയും തെങ്ങ് കയറ്റവും ....

ബാംഗ്ലൂര്‍ ഇലെ ചൂടിനെ പ്രതിരോധിക്കാന്‍ ഉള്ള ബെസ്റ്റ് വഴി ഇളനീര്‍ ആണെന്ന പെട്ടെന്ന് ഒരു തോന്നല്‍. പിന്നെ ഒട്ടും വൈകിച്ചില്ല. ഈ അഭ്യാസം അറിയാവുന്ന ആളിനെ കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം ആയി. പള്ളി ആണ് ആദ്യം മുന്നോട്ടു വന്നത്. പക്ഷെ പള്ളി തെങ്ങിന്റെ പകുതിയില്‍ എത്തി തൊട്ടു പിന്മാറി. സ്കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ തെങ്ങില്‍ കയരിയിട്റ്റ് ഉണ്ടെന്നു ഇക്ക. പറഞ്ഞ്ഹു തീരേണ്ട താമസം .. തളപ്പ് തയ്യാര്‍. ധൈര്യം ചോര്‍ന്നു പോവാതിരിക്കാന്‍ ഉള്ള സംഭവം ഒക്കെ ധരിച്ച്  ഇക്ക എത്തി. കയറ്റം വളരെ സ്പീഡില്‍ ആയിരുന്നു. മേലെ എത്തുകയും ചെയ്തു. എത്തിയ ഉഷാറില്‍ മൂന്നു നാല് തേങ്ങ നിലം പതിച്ചു. പിന്നെ തേങ്ങ വീണ സ്പീഡില്‍ ഇക്ക ഇറങ്ങി താഴെ എത്തി. ഒടുവില്‍ തേങ്ങ തൊട്ടു വണങ്ങി ഇറങ്ങുന്ന പരിപാടി കണ്ടു സഹതാപം തോന്നിയ കുറച്ചു ലോക്കല്‍സ് വേണ്ടി വന്നു ഇളനീര്‍ ഇടനായിട്ടു.

അടുത്ത ദിവസം ഇക്ക സിക്ക് ലീവില്‍. സംഭവം പനി ആണ്. തെങ്ങില്‍ കയറിയ പേടിയില്‍ പനി പിടിച്ചതാണ് എന്നാണ് ഇവിടെ കേള്‍ക്കുന്ന സംസാരം.

Sunday, March 28, 2010

Resurrected ... after a week ...

Adithara Version 1.0 was born during a discussion at BTM house where every1 agreed about the need for a common place to post our xperiences. I should say t'was a success with some really nice postings. But due to some "circumstances" we lost this blog.

ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പിടി റോസാ പൂക്കള്‍ സമര്‍പ്പിച്ചു കൊണ്ട് അടിത്തറ വീണ്ടും തുടങ്ങുന്നു ... ചാരത്തില്‍ നിന്നും ഉയിര്‍ത്തു എഴുന്നേറ്റ phoenix പക്ഷിയെ പോലെ ... adithara version 2.0 ... this time itz ADIsthaanaparamaayi THARA ...

Thursday, March 4, 2010

a excursão de Goa - parte dois

8:30 ക്ക് എത്തേണ്ട ഞങ്ങള്‍ എത്തിയത് 12 മണി കഴിഞ്ഞ് ! സ്ഥലം bus stand ആണ്. ഇനിയാണ് ഞങ്ങള്‍ക്ക് ഭാഗ ബീച്ചില്‍ പോകേണ്ടത്. bus ഇല് അല്ലിപിടിച്ചു കെയറി ഞങ്ങള്‍ ഒരു സ്ഥലത്ത് എത്തി. ചൂടിച്ചപ്പോള്‍ ഭാഗ ബീച് ഇലെക്കുള്ള വഴി പറഞ്ഞു തന്നു ആരോ. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല . അവസാനം ഒരു 20 minute കഴിഞ്ഞ് സ്ഥലത്ത് എത്തി ! ചോദിച്ചു ചോദിച്ചു ഞങ്ങള്‍ emmanuel ചേട്ടന്റെ resort (ഒരു കൊച്ചു വീട് ) ഇല് എത്തി. നേരം വൈകിയ കാരണം അല്ലാവരും തന്നെ വിശന്നു വലഞ്ഞു. അടുത്തുള്ള ഒരു shack ഇല് കെയറി കഴിക്കനുളത് order ചെയ്തു. order ചെയ്‌താല്‍ പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് നോക്കേണ്ട. മീന്‍ പറഞ്ഞാല്‍ അവര്‍ വളയും എടുത്തു കടലില്‍ പോയി, പിടിച്ച്, ഫ്രഷ്‌ ആയി വെച്ച് തരും. അവിടുന്ന് ഇറങ്ങിയപ്പോള്‍ തന്നെ മൂന്നു മണിക്കൂര്‍ കഴിഞ്ഞ്.

വണ്ടി എടുക്കാം എന്ന് വിചാരിച്ചു ആണ് വന്നതെങ്കിലും പിറ്റേ ദിവസം എടുക്കാം എന്ന് തീരുമാനിച്ചു. തിരക്ക് ഉള്ളപ്പോള്‍ വണ്ടി വാടകയ്ക്ക് കൊടുക്കുന്നവരുടെ weight കണ്ടാല്‍ നമ്മള്‍ എന്തോ തെറ്റ് ചെയ്ത പോലെയാ ! വണ്ടി കിട്ടാതെ ഞങ്ങള്‍ തിരിച്ചു വീട്ടില്‍ പോയി.

ആ ദിവസത്തെ അടുത്ത പരിപാടി caligute എന്ന് അടുത്തുള്ള ഒരു ബീച്ചില്‍ പോകാന്‍ ആയിരുന്നു. ഒന്ന് കുളിച്ചു വന്നപ്പോള്‍ തന്നെ ആശ്വാസം. demo ക്ക് വേണ്ടി ഞാനും ബിനില്‍ ഉം ഒരു തൊപ്പി മേടിച്ചു. ഒരു സ്ത്രീ ഞങ്ങളുടെ 200 രൂപയാ പറ്റിച്ചത് ആ തൊപ്പികള്‍ വിറ്റപ്പോ ! ആ സത്യം ഞങ്ങള്‍ വളരെ വൈകി ആണ് മനസ്സില്‍ ആക്കിയത്. Bus കെയറി ഞങ്ങള്‍ Calagute ബീച്ചില്‍ എത്തിയപ്പോള്‍ അവിടെ മൊത്തം പൂരം വിട്ട തിരക്ക്. ഒരാള്‍ ഇക്കയെ water sport ചെയ്യിചിട്ടെ വിടു എന്നാ വാശിയില്‍ പിന്നാലെ പിടിച്ച്. ഇക്ക नहीं .. हाँ .. कितना ... എന്നൊക്കെ പറഞ്ഞു തടി തപ്പി.

നോക്കുമ്പോള്‍ baga ബീച്ചിന്റെ extension ആണ് ഈ ബീച്. അങ്ങനെ വണ്ടി കുഉളിയും നഷ്ട്ടപ്പെട്ടു ! ഞങ്ങള്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരെയും നൂകി മുന്നോട്ട് നടന്നു. ലാല്‍ ഏട്ടന്‍ പറയുന്നത് പോലെ 'ഒരു ഭ്രാന്തനെ പോലെ '.

ഇക്കാക്കും ഹരം തോന്നി clint east wood ഇടാറുള്ള പോലത്തെ ഒരു തൊപ്പി വാങ്ങിച്ചു. അത് ആ മുഘത്തിനു വല്ലാതെ ചേരുന്നു.

ഇത് അക്ഴിഞ്ഞു ഞങ്ങള്‍ ഒന്ന് മിനുഗാന്‍ വേണ്ടി ഒരു shack ഇല് കെയറി. ഓരോ beer ഉം breezer ഉം അടിച്ചു അടുത്ത് ഉണ്ടായിരുന്ന ഒരു 6 അടി പൊക്കം ഉണ്ടായിരുന്ന മദാമ കുട്ടിയെ നോക്കി ഇരുന്നു. ഫോട്ടോസ് എടുത്തു baga യിലേക്ക് നടന്നു .
പിന്നെയും ഭക്ഷണത്തിന് 3 മണിക്കൂര്‍ ചിലവിട്ടു റൂമില്‍ പോയി വെട്ടിയിട്ട പോലെ കിടന്നു ഉറങ്ങി.

പിറ്റേ ദിവസം എഴുനേറ്റു ഞാനും പ്രദീപും ഉണ്ണിയും ഇക്കയും പ്യരിയും കു‌ടി വണ്ടി നോക്കാന്‍ പുറപെട്ടു. അല്ലാവരും മുന്‍പത്തെ ദിവസത്തെ പോലെ weight ഇട്ടു നിന്നു. പോയി പോയി Calagute യില്‍ ആണ് വണ്ടികള്‍ കിട്ടിയത്. ഒരു bullet ഉം 2 avenger ഉം . പ്യരികും ബുല്ലെറ്റ് വേണം എന്നും പറഞ്ഞു ഞങ്ങള്‍ പോയി. sagar എന്ന ഒരു സ്ഥലത്ത് കൊറേ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം വണ്ടി കൊണ്ട് പോകാന്‍ പുറപെട്ടു. പ്യരിയും ഇക്കയും ബുല്ലെടും തപ്പി കൊണ്ട് പോയി. വരുന്ന വഴിക്ക് കരുണാനിധി ഇടുനത് പോലെ ഉള്ള ഒരു കണടയും വാങ്ങിയാണ് ഇക്കയുടെ വരവ്.



-- തുടരും --


Tuesday, March 2, 2010

a excursão de Goa

ഞങ്ങള്‍ goa ക്ക് വെള്ളിയാഴ്ച പോയ കഥ ആണ് ഈ post ഇല് .
അല്ലവരോടും majestic ഇല് എത്താന്‍ പറഞ്ഞത് 7 മണിക്ക്. ആദ്യം അവിടെ എത്തിയതോ ? പ്യാരി ! പിന്നെ എത്തിയ പള്ളിക്കും പ്രദീപിനും എനിക്കും ഇന്ന് എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് തോനിയിരുന്നു ! ഞങ്ങള്‍ ചെറിയ തരത്തില്‍ ഒക്കെ ഭക്ഷണം കഴിച്ചു 7 : 30 ക്ക് വണ്ടിയുടെ അടുത്ത് എത്തി. Manager ഇന്റെ കത്തിയുടെ ഇടയില്‍ കു‌ടി രക്ഷപെട്ട ഉണ്ണി ആണ് അവസാനം എത്തിയത്. അല്ലാവരും ടിക്കറ്റ്‌ കാണിച്ചു അകത്തു കെയറി.

ബിനില്‍ ഇന് കിട്ടിയത് പെണ്‍ പിള്ളേര്‍ ഉള്ള സീറ്റിന്റെ തോട്ടുമുനില്‍ . last ആണ് ഞാനും ഉണ്ണിയും എരുനത്. bus ഇല് ആണെങ്കില്‍ മൊത്തം മലയാളികള്‍ ! ചിരിയും കളിയും ആയി bus മുന്നോട്ട് നീങ്ങിയത് 8 : 30 ക്ക് !

കഴിക്കാന്‍ ഒരു hotel ഇല് നിറുത്തി വണ്ടി. കുറച്ചു നേരം വായ നോക്കി. പ്യാരി ക്ക് ഒരു പാവം കുട്ടി ഒറ്റയ്ക്ക് നടന്നു പായത് സഹിച്ചില്ല ! അവന്‍ പറഞ്ഞു 'ഞാന്‍ ഉള്ളപ്പോള്‍ ഒരു ഒറ്റ പെണ്‍ കുട്ടിയെപോലും ഒറ്റയ്ക്ക് നടക്കാന്‍ അനുവദിച്ചിട്ടില്ല , ഇനി അനുവദിക്കുകയും ഇല്ലാ !'

Bus ഇല് കെയറി കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് മയങ്ങി. ഉണര്നത് ഒരു പൊട്ടുന്ന സബ്ദം കേട്ട്. തുടര്‍ന്ന് അല്ലാവരും driver ഓടു വണ്ടി നിറുത്താന്‍ മലയാളത്തിലും ഇംഗ്ലീഷ്ഇലും ഹിന്ദിയിലും ഒക്കെ പറയുന്നു. നോക്കുമ്പോള്‍ ഞങ്ങളുടെ side ഇല് ഉള്ള സീറ്റിന്റെ ചില്ല് ആരോ കല്ലെറിഞ്ഞു പൊട്ടിച്ചിരിക്കുന്നു ! culprit കല്ലും പിടിയില്‍ ആയി ! ചില്ല് plastic sheet നടുക്ക് ഉള്ള തരാം sheet ആണ് . പൊടിഞ്ഞു പൂകുന്ന തരം സാദനം. ഇത് പൊടിഞ്ഞു പൊടിഞ്ഞു നടുക്ക് ഒരു വലിയ ഓട്ട ആയി പോയി. ഓരോ കുഴിയും വിടാതെ ഇത് പൊടിയും. ഈ പൊടിഞ്ഞ ചില്ല് ഒക്കെ ഇരിക്കുനവരുടെ മെത്തും. dialogue ഇന് പഞ്ഞം വരുത്താത മലയാളികള്‍ അതിനെയും വെച്ച് കൊറേ വിറ്റു ഇറക്കി. ഞാങ്ങള്‍ കൊറേ ചിരിച്ചു. ഭാഗ്യം ഞങ്ങളുടെ ഭാഗത്തെ ചില്ലല്ലല്ലോ പൊട്ടിയത് !

bus നിറുത്തി ഇട്ടു കൊറേ നേരം analyse ചെയ്തു driver . ഉറകാതില്‍ നിന്നും ഞെട്ടി എഴുന്നേറ്റ ഇക്ക ഇത് കണ്ടു ഇതും പറഞ്ഞു കൊണ്ട് പിന്നെയും നിദ്രയില്‍ ആണ്ടു 'F. I. R'. വണ്ടി ഇക്ക യുടെ നിര്‍ദേശത്തെ മാനിച്ചു police station ഇലേക്ക് പോയി. F. I. R എഴുതി !

bus പിന്നെയും പുറപെട്ടു, ഓരോ കുഴിയിലും ചില്ല് പൊടിഞ്ഞു. കാറ്റും അടിച്ചു തുടങ്ങി ! അതിന്റെ കു‌ടെ AC യും ! നല്ല തണുപ്പായി. ഞാന്‍ പിന്നെയും ഒന്ന് മയങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് പിന്നെയും ഭഹളം. എന്താന്നെന്നു നോക്കുമ്പോള്‍ ഒരു ജനാലയുടെ side ഇല് ഒരു മൂങ്ങ യെ കണ്ടു എന്ന്. മൂങ്ങയെ പിടിച്ച് ഒരുത്തന്‍ അതിനെയും കൊണ്ട് പോയി. ചായ കുടിക്കാന്‍ ആപ്പോഴാണ് നിറുത്തിയത്.

ഈ അവസരം മുതലാക്കി ഇതൊക്കെ പ്യരിയുടെ തെറ്റാണെന്ന് സ്ഥിതീകരിച്ചു . ഇനി മേലാല്‍ നേരത്തെ വരരുത് എന്നും പറഞ്ഞു. ഇക്ക ക്ക് പൊളിഞ്ഞ ചില്ലിന്റെ ഇടയില്‍ കു‌ടി പടം solo പടം എടുകേണം എന്ന് പറഞ്ഞു. matrimonial site ഇല് ഇടാന്‍ ആനെത്രേ ! ഇത് വഴിയില്‍ കു‌ടെ പോയ പെണ്ണുങ്ങള്‍ കണ്ടു impressed ആയി !

പള്ളി സര്‍ ഇപ്പോഴും നിദ്രയില്‍ നിന്നും ഉണര്‍ന്നിട്ടില്ല !
ഇപ്പോഴേ നേരം വൈകി. 3 മണിക്കൂര്‍ lag ! വഴിയില്‍ വെച്ച് ഒരു check post ഇല് നിന്നപ്പോള്‍ ചിലര്‍ tyre നോക്കി എന്തെക്കെയോ പറയുന്നത് കണ്ടു. ഇനി ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു എന്ന് വിചാരിച്ചു ! driver ഇനോട് എന്തെക്കെയോ അവര്‍ പറഞ്ഞു. പക്ഷെ വണ്ടി എടുത്തു പോയി. വഴിയില്‍ വെച്ച് വണ്ടി നിന്നപ്പോള്‍ ഞങ്ങള്‍ പുറത്തു ഇറങ്ങി. ഒന്ന് നോക്കുമ്പോള്‍ ഒരു വലിയ വരി തന്നെ ഉണ്ട് മുന്നില്‍. മുന്നില്‍ രണ്ടു ലോറി കല്‍ തമ്മില്‍ ഒന്ന് ഉരസി ആരെയോ hospital ഇല് കൊണ്ട് പോയി. അര മണിക്കൂര്‍ അവിടെ പെട്ട്.

പള്ളി സര്‍ എഴുനെടിട്ടില്ല .

ഇതും കഴിഞ്ഞു 8:30 ക്ക് എത്തേണ്ടിയിരുന്ന ഞങ്ങള്‍ എത്തിയത് 12 മണിക്ക് ! പള്ളി അപ്പോഴാണ് എഴുനെട്ടത്‌. നീ വല്ലതും അറിഞ്ഞോ എന്നാ ചോദ്യത്തിന് ഞെട്ടുന്ന ഉത്തരം ആണ് പള്ളി സര്‍ പറഞ്ഞത്.
അവന്‍ അല്ലം അറിഞ്ഞു. ചില്ല് പൊട്ടിയത് മുത്തം അല്ലാം.

മൂങ്ങ യെ വരെ ആദ്യം കണ്ടത് പള്ളി ആണെന്ന് അവന്‍ അവകാശപെട്ടു. പള്ളി ഉറങ്ങിയപ്പോള്‍ എന്തോ ഒന്ന് പോകുനത് പോലെ തോണി. ജനാലയുടെ അടുത്ത് നോക്കുമ്പോള്‍ ആണ് 'ചിത്ര ശലഭം ' പോലെ ഒരു സാധനം. ഒന്ന് തൊട്ടു നോകിയപോള്‍ മൂങ്ങ ചിറകു വിടര്‍ത്തി പള്ളി സിരിന്റെ മുഘത്ത്‌ അടിച്ചു.

പള്ളി മൂങ്ങയെ നോക്കി. മൂങ്ങ പള്ളി യെ നോക്കി. പള്ളി ... മൂങ്ങ .. മൂങ്ങ ... പള്ളി ... അവസാനം പള്ളി മുഖം തിരിച്ചു ഇരുന്നു. കൊറേ കഴിഞ്ഞു നോക്കിയപോള്‍ മൂങ്ങ അതിന്റെ പാട്ടിനു പോയി!

തുടരും ...........

by Dinks