Monday, October 25, 2010

CWG

അടുത്തത് .....

Friday, October 22, 2010

Wednesday, October 20, 2010

സുഹ്രത്തുക്കല്‍ തമ്മില്

ഞാന്‍ ഒരു വരക്കാം എന്നു വിചാരിച്ചു.



Friday, October 15, 2010

പെണ്ണ് കാണല്‍ കഥകള്‍ - 3

CEO-യും Client-ഉം പിന്നെ പെണ്ണ് കാണലും

ആയിടക്കാണ്‌ ഒരു മഴത്തുള്ളിയായി ഒരു ശുദ്ധജാതക പ്രൊഫൈല്‍ വന്നു ചേര്‍ന്നത്‌ , അവരും ശുദ്ധജാതകം കിട്ടാതെ പൊറുതി മുട്ടിയിരിക്കുകയായിരുന്നു. കുട്ടി നമ്മുടെ സ്വന്തം തൃശൂര്‍  ജില്ലയിലെ , മാള സ്വദേശിനി. ജോലി ബങ്ങലൂരില്‍ ആദിത്യ ബിര്‍ലയില്‍ ‍.

കുട്ടി 5 അടി 5 ഇഞ്ച്‌ ഉയരം, 50 കിലോ തൂകം , നമ്മുടെ സങ്കല്പത്തിലെ slim beauty. വീട്ടുകാര്‍ ഫോട്ടോയും ജാതകവും കൈമാറി. രണ്ടു കൂട്ടര്‍‌ക്കും ഇഷടപെട്ടു. കുട്ടി ഒരു average കുട്ടി. ഒരു ആര്‍ഭാടവും ഇല്ല. പഴയ ഒരു ചുരിദാറും , ഒരു സ്വര്‍ണ മാലയും ആണ് വേഷം.

സതാരണ കിട്ടാറുള്ള പ്രൊഫൈല്‍ ഫോട്ടോസ് കണ്ടാല്‍ ഏതോ സ്വര്‍ണകടയുടെ പരസ്യം വീക്ഷിക്കുന്ന പോലെ തോന്നാറുണ്ട്, പക്ഷെ ഇദേഹം നേരെ തിരിച്ചാണ്. കുട്ടിക്ക് സ്വര്‍ണതോടലര്‍ജി ആണെന്ന് തോനുന്നു. സൂക്ഷ്മദര്‍ശനി ഉണ്ടെങ്കില്‍ മാത്രം കാണാന്‍ പറ്റുന്ന 'വാഴനാര് പോലൊരു നൂല് മാല'.

ഇദേഹത്തെ കെട്ടിയാല്‍ ഭാവിയില്‍ സ്വര്‍ണവില കുതിച്ചു ഉയരുന്നതിനനുസരിച്ച് BP കൂടേണ്ട കാര്യം ഇല്ല. മൂന്നാമതൊന്നലോചിച്ചില്ല, ഞാന്‍ സമ്മതം മൂളി. പക്ഷെ ജോലി തിരക്കും, അദേഹത്തിന്റെ MBA പഠനവും, വീട്ടുകാരുടെ unavailability-യും കൂടികാഴിച്ച രണ്ടു മൂന്നുവട്ടം മാറ്റേണ്ടി വന്നു.


ആയിടക്കാണ്‌ ഞാന്‍ പഞ്ചകര്‍മ്മയില്‍ തിരുമ്മു ചികിത്സക്ക് വന്നത്. അപ്പോളുണ്ടൊരു ഫോണ്‍കാള്‍. ( ഞാന്‍ നേരത്തെ 'പെണ്ണ് കാണല്‍ കഥകള്‍ - 1'-ല്‍ നിര്‍ത്തിയ ബ്രേക്ക് എപ്പോള്‍ എടുത്തു മാറ്റുന്നു. ) ഫോണിന്റെ അങ്ങേത്തലയില്‍ കുട്ടിയുടെ ഫാതെര്‍ജീ ആണ്. 'കുട്ടി ഓണത്തിന് വരുന്നുണ്ട്, ഫ്രീ ആണെങ്ങില്‍ വന്നു കാണാം' എന്നതാണ് സന്ദേശം.. രണ്ടാമതോന്നലോജിക്കാതെ സമ്മതം മൂളി.

അങ്ങനെ ഞങള്‍ കുടുംബ സമേതം പെണ്ണ് കാണാന്‍ പോകാന്‍ തീരുമാനിച്ചു. പെങ്ങളുടെ വീട് മാളയുടെ പ്രാന്ത പ്രദേശമായ പെരുമ്പാവൂര്‍ ആയതു കാരണം സ്റാര്ട്ടിംഗ് പോയിന്റ്‌ അവിടെയായി ഫിക്സ് ചെയ്തു.

google map-ഇല്‍ നോക്കി പെണ്ണിന്റെ വീടിരിക്കുന സ്ഥലം കണ്ടുപിടിച്ചു. മാപ്പില്‍ പറഞ്ഞ റൂട്ടും കുറിച്ചെടുത്തു. വണ്ടി മാപ്പില്‍ പറഞ്ഞ റൂട്ടിലൂടെ പാഞ്ഞൂ. രണ്ടുമൂന്നു വട്ടം വഴിതെറ്റി, എന്നാലും വഴിയില്‍ കണ്ട നല്ലവരായ ഗ്രാമീണര്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ റൂട്ട് കാണിച്ചു തന്നുകൊണ്ടിരുന്നു. കുറെ കഴിഞ്ഞിട്ടും സ്ഥലം എത്തുനില്ല, വണ്ടി ഏതോ കുഗ്രാമം തേടി കുതിക്കുകയാണ്.

ഭഗവാനെ ഇത് ഒരു ഉഗാണ്ടയാണല്ലോ സ്ഥലം എന്ന എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് വണ്ടി ഒരു വീടിനു മുന്നില്‍ നിന്നു. സ്ഥലം ഉഗാണ്ടയെങ്കിലും, വീട് ഒരു കൊച്ചു ബംഗ്ലാവാണ്, ഗൃഹനാഥന്‍ ഞങളെ പ്രതീക്ഷിച്ചു ഗേറ്റിനു മുന്‍പില്‍ നില്പുണ്ട്. ഞങ്ങള്‍ ഓരോരുത്തരായി ഇറങ്ങി, എല്ലാവരും ഇറങ്ങിയ ശേഷവും അദ്ദേഹത്തിന്റെ ദൃഷ്ടി കാറിലെക്കാരുന്നു, ചെറുക്കനെവിടെ എന്ന അര്‍ത്ഥത്തില്‍ , സന്ദര്‍ഭം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് ഞാന്‍ വേഗം പോയി അദ്ദേഹത്തിന് കൈകൊടുത്തു പരിചയപെടുത്തി (ജൈംസ് ബോണ്ട്‌ മോഡലില്‍ ), 'ഐ അം ലാല്‍ ... പ്യാരേ ലാല്‍ '.

ഇദേഹത്തിനു ആളെതിരിച്ചരിയാതിരിക്കാനുള്ള കാരണം ഞാന്‍ പറയാം. കാറില്‍ നിന്നെരങ്ങിയപ്പോലുള്ള എന്റെ രൂപം, ചക്ക ചാക്കിലിട്ടപോലെ ആരുന്നു, എല്ലാം ഒരു un proportional.

തിരുമ്മു ചികിത്സക്ക് വന്നകാരണം നല്ല ഡ്രസ്സ്‌ ഒന്നും കയ്യിലില്ല. ആകെ ഉള്ളതു തേഞ്ഞു തീര്‍ന്ന ജീന്‍സും, ടി ഷര്‍ട്ടും, ഇട്ടാല്‍ കാല് നിലത്തു തൊടുന്ന woodlands-ഇന്റെ ഒരു ഷൂസും. ഇവയിട്ടു പെണ്ണുകാണാന്‍ പോകാനുള്ള എന്റെ തീരുമാനത്തെ വീട്ടുകാര്‍ നഖശികാന്തം എതുര്‍ത്തു. എത്ര പറഞ്ഞിട്ടും dress code-ന്റെ കാര്യത്തില്‍ വീടുകര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല, അവസാനം അളിയന്റെ ഒരു formal പാന്റ്സും ഷര്‍ട്ടും അടിച്ചു മാറ്റി കാര്യം സാധിച്ചു. സംഭവം കുറച്ചു ലൂസ്‌ ആണെങ്കിലും തല്കാലത്തേക്ക് അട്ജെസ്റ്റ് ചെയ്യാം, കൂടാതെ പഞ്ചകര്‍മ്മയിലെ രണ്ടാഴിച്ച കാലം എന്റെ മുഖത്ത് ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഷേവോന്നും ചെയ്യാന്‍ പറ്റാത്ത കാരണം ഒരു കപ്പടാ മീശ മുഖത്ത് കൈയേറ്റം നടത്തിയിരുന്നു.

രാവിലെ കുളിച്ചു കുട്ടപ്പനായ എന്നെ നോക്കി ചേച്ചി കളിയാക്കി ചിരിച്ചിട്ട് പറഞ്ഞൂ : ' അയ്യേ ഇതെന്താ നിന്റെ മുഖത്ത്, ഷാരൂഖാന്‍ RAB NE BANA DI JODI-യില്‍ വെച്ച പഴുതാര മീശപോലുണ്ട്. എടുത്തു കള. ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയര്‍ക്കു ചേരുന്നതല്ല ഈ മീശ.'

പക്ഷെ ഞാന്‍ സമ്മതിച്ചില്ല : 'ഇങ്ങനെ എല്ലാതും നിങ്ങള് തീരുമാനിച്ചാല്‍, പിന്നെ ഞാന്‍ എന്തിനു പെണ്ണ് കാണാന്‍ വരണം? നിങ്ങള് പോയി കണ്ടാല്‍ മതി. '

എന്റെ മറുപടി ചേച്ചിയെ ചൊടുപ്പിച്ചു, 'എന്നാ നിന്റെ ഇഷ്ടം പോലെ ചെയ്യ്' എന്നു പറഞ്ഞു ചേച്ചി നിയമോളെ തയാറാക്കുനതില്‍ വ്യാപ്രിതയായി.

പുറപ്പെടാന്‍ നേരമായപ്പോള്‍ അടുത്ത പ്രശ്നം പൊട്ടിമുളച്ചു. ഫോര്‍മല്‍ ഡ്രസ്സിന്റെ ഒപ്പം ഇടാന്‍ ഷൂ ഇല്ല. ഉള്ളത് നമ്മുടെ അടി തേഞ്ഞ woodlands. ഇനി അളിയന്റെ ഷൂ കൂടെ അടിച്ചുമാറ്റാന്‍ എന്റെ അഭിമാനം സമ്മതിച്ചില്ല. മാത്രമല്ല അത് ഞാന്‍ അടിച്ചുമാറ്റിയാല്‍ അളിയന്‍ നഗ്ന പാദനായി വരേണ്ടി വന്നാലോ, അതുകൊണ്ട് ഞാന്‍ രണ്ടും കല്പിച്ചു തേഞ്ഞ ഷൂ വലിച്ചു കേറ്റി കാറില്‍ ആസ്ഥനസ്തനായ്.


അങ്ങനെ അവസാനം ഗൃഹനാഥന്‍ എന്നെ തിരിച്ചറിഞ്ഞൂ, പുള്ളി ഞങ്ങളെ വീടിനുള്ളിലേക്ക് ആനയിച്ചു. പ്രാരംഭ പരിച്ചയപെടല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ , ഒരു ചെറുപ്പക്കാരന്‍ (ഏകദേശം ഒരു 35 വയസു പ്രായം) ആഗതനായി. ഞങ്ങള്‍ പരിചയപെട്ടു. അദ്ദേഹം കുട്ടിയുടെ വകയിലെ ചേട്ടനാണ്, പുള്ളി 2-വര്‍ഷം ബംഗാളൂരില്‍ സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ ജോലി ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നാട്ടില്‍ ഏതോ govt. bank-ഇല്‍ ആണ് ജോലി. ഒരു ചെരുപ്പകാരനെ മിണ്ടാന്‍ കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു.

ഇദേഹത്തിന്റെ ആഗമനോദേശ്യം പിന്നെയാണ് എനിക്ക് മനസിലായത്, ബംഗാളൂരില്‍ കൂണ് പോലെ സോഫ്റ്റ്‌വെയര്‍ എന്ജിനിയേര്‍‌സ്സ് ഉണ്ടല്ലോ, ഞാന്‍ fake software engineer ആണോ എന്ന അറിയുകയാണ് പുള്ളിയുടെ ആഗാമനോദ്ദേശ്യം.

ഞാന്‍ ഈ അവസരത്തില്‍ ആ സദസിലെ അംഗങ്ങള്‍ക്ക് ഓരോ സ്ഥാനപ്പേരുകള്‍ കല്പിച്ചു കൊടുക്കുന്നു. അവിടുത്തെ കാര്‍‌ന്നവന്‍മാരോടുള്ള ബഹുമാനക്കുറവു കൊണ്ടല്ല, പക്ഷെ കഥയുടെ മുന്നോടുള്ള പ്രയാണത്തിന് ഈ സ്ഥാനമാനങ്ങള്‍ അത്യാവശ്യമാണ്.

പെണ്ണിന്റെ അച്ഛന്‍ -> Project Manager Development, പെണ്ണിന്റെ ചെറിയച്ചന്‍ -> Project Manager Testing , പെണ്‍കുട്ടിയുടെ വകയിലെ ആങ്ങള -> Testing Lead, പിന്നെ ഞാന്‍ -> പാവം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ .


ഞാനും ആങ്ങിളയും ബംഗ്ലൂരിലെ വിശേഷങ്ങള്‍ അയവിരക്കികൊണ്ടിരുന്നു, അതിനിടക്ക് എന്റെ കമ്പനിയെ പറ്റി പുള്ളികറിയണം, ഞാന്‍ നമ്മുടെ കമ്പനിയുടെ ഫുള്‍ details നിരത്തി. Mindtree ആണെന്നറിഞ്ഞപ്പോള്‍ പുള്ളിയുടെ കണ്ണില്‍ ചെറിയ തിരയിളക്കം, അദേഹത്തിന് എന്റെ കമ്പനിയെ പറ്റി അറിയാം.

ഞാല്‍ ഉള്ളാല്‍ സന്തോഷിച്ചു, സാധാരണ നാട്ടില്‍ ആരോടെങ്ങിലും എന്റെ കമ്പനിയെ കുറിച്ച് പറഞ്ഞാല്‍ ആദ്യം ചോദിക്കുക infosys, wipro, tcs മറ്റോ ആണോ എന്നാണ്. ഇതൊന്നും അല്ല എന്നു പറഞ്ഞാല്‍ ‍, അവര്‍ മുഖം ചുളിക്കും. എന്തായാലും ഇവിടെ പറഞ്ഞാല്‍ മനസിലാകുന്ന ഒരാളുണ്ട്. എനിക്ക് പുള്ളിയെ നന്നേ പിടിച്ചു.

ഞങളുടെ small talk-ഇന് ഇടയ്ക്കു പുള്ളി എന്നോടൊരു ചോദ്യം 'അവിടെ ഒരു അഭിലാഷിനെ അറിയോ ?'

ഏതാണ്ട് 8000 ജോലിക്കാരുള്ള കമ്പനിയില്‍ നിന്നു ഒരു അഭിലാഷിനെ കണ്ടു പിടിക്കണം. 'ഏതു നമ്മുടെ വടക്കേതിലെ അഭിലാഷോ, ലവന്‍ ഗള്‍ഫിലല്ലേ ' എന്നു പറയണമെന്നു തോന്നി , പക്ഷെ പുള്ളിയെ ഇപ്പോളെ വെറുപ്പിക്കേണ്ട എന്നു കരുതി, ഞാന്‍ അറിയാവുന്ന എല്ലാ Mindtree മലയാളികളെയും മുഖങ്ങള്‍ മനസ്സില്‍ ആവാഹിച്ചു സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങി, സെര്‍ച്ച്‌ റിസല്‍ട് null ആരുന്നു.

ഞാന്‍ കഷ്ടപെടുന്ന കണ്ടപ്പോള്‍ പുള്ളി തന്നെ എന്നെ സഹായിച്ചു, അഭിലാഷ് അവിടുത്തെ ഒരു CEO ആണുപോലും. Wipro-യില്‍ നിന്നും ചാടിപോന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഉണ്ടാക്കിയ സംരംഭമാണ് Mindtree. അന്ന് ചാടിയകൂട്ടത്തിലെ ഒരുവനാണ് ഈ അഭിലാഷ്.

സത്യത്തില്‍ Mindtree-യില്‍ ചേര്‍ന്ന ദിവസം ഒരു induction movie ഫ്രീയായി പ്രദര്‍ശിപ്പിച്ചരുന്നു. അതിലെ അഭിനയിതാക്കള്‍ ഈ ചാടിപോന്നെ ഭീകരര്‍ തന്നെ. ആദ്യത്തെ ഭീകരന്റെ അഭിനയം കണ്ടു. രാവിലെ എണീക്കുനത് മുതല്‍ പല്ലുതേച്ചു കുളിച്ചു രാത്രി കിടക്കാന്‍ പോകുന്ന വരെ ഉള്ള കാര്യങ്ങളും നല്ല വെടുപ്പിനു അഭിനയിച്ചു കൂടിയിട്ടുണ്ട്. ഞങ്ങള്‍ സഹിച്ചിരുന്നു. അടുത്ത ഭീകരനും ഇതേ പ്രകടനം തുടര്‍‌ന്നപ്പൊള്‍ എനിക്ക് സഹികെട്ടു , ഞാന്‍ ബോറടി മാറ്റാന്‍ തൊട്ടടുത്തിരുന്ന സുന്ദരിയുമായി കത്തി അടിച്ചിരുന്നു. ഞങ്ങളുടെ കത്തിയടിക്കിടയില്‍ , എല്ലാ ഭീകരരും മത്സരിച്ചഭിനയിച്ചു പടം പൂര്‍ത്തിയാക്കിയിരുന്നു. അതുകാരണം എപ്പോള്‍ എനികൊരുത്തന്റേയും പേര് ഓര്‍മയില്‍ വരുന്നില്ല.

എന്റെ പഴയ കമ്പനിയില്‍  ആകെ ഒരു CEO- മാത്രേ ഉണ്ടായിരുന്നൊള്ളൂ, പക്ഷെ പുള്ളീടെ പേര് ഞാന്‍ പഠിച്ചത് അവിടുന്ന് resign ചെയ്യുനതിനു ഒരഴിച്ച മുമ്പാണ്. മൂന്നരവര്‍ഷം അവിടെ നിന്നിട്ടും CEO ആരാണെന്നറിയാതെ ആണ് ഞാന്‍ അവിടെ പണിയെടുത്തത്. 'ലവന്മാരുടെ കുടുംബ ചരിത്രം പടിച്ചിട്ടെന്തു കിട്ടാനാണ്‌..., അവന്മാര്‍ക്ക് കെട്ടിച്ചു തരാന്‍ പ്രായമായ പെണ്പില്ലേര്‍ ഒന്നും ഇല്ലല്ലോ.. അല്ലെങ്ങില്‍ ഒരു കൈ നോക്കാമായിരുന്നു...' അതൊകൊണ്ട് ഞാന്‍ അമ്മാതിരി സംബ്രമാങ്ങള്‍ക്ക് മുതിരാറില്ല.

ആ എന്നോടാണ് ഒരുത്തന്‍ ഒന്നികൂടുതല്‍ CEO-മാരുള്ള ഈ കമ്പനിയുടെ ചരിത്രം ചോദിക്കുനത്. എനിക്ക് സ്വല്പം ശുണ്ടി വന്നു.

മറ്റു രണ്ടു മൂന്ന് CEO-മാരുടെ പേര് പുള്ളി എനിക്ക് പറഞ്ഞുതന്നു. ഞാന്‍ ആകെ ചൂളി പൊയ്. നമ്മുടെ Test Leader-ക്കു എന്റെ Mindtree identity-ഇല്‍ സംശയം തോന്നിയോ.. ഛെ അങ്ങനെ ആവാന്‍ വഴിയില്ല. 'ഹും ആ Mindtree ID കാര്‍ഡ് എടുത്തു കഴുത്തില്‍ തൂക്കാമയിരുന്നു... :)'

ഇതിനിടക്ക് പെണ്‍കുട്ടി ചായയുമായ് വന്നു. ഞാന്‍ ഞെട്ടി പൊയ്.. എന്ത് ഫോട്ടോയില്‍ കണ്ടകുട്ടിയാണോ ഇതു. എനിക്ക് വിശ്യസിക്കാന്‍ പ്രയാസം, നമ്മുടെ ഡ്രീം ഗേള്‍ സംവ്രത സുനിലിനെ പോലിരിക്കുന്നു. ഒരു ഗിറ്റാര്‍ കിട്ടിയിരുന്നെങ്ങില്‍ ഞാന്‍ അവിടൊരു musical concert നടത്തുമായിരുന്നു.

പക്ഷെ നമ്മുടെ Test Lead-ന്റെ സംശയസ്പതമായ ദൃഷ്ടി എന്റെ സംഗീത ശില്പത്തെ മുളയിലെ നുള്ളി കളഞ്ഞൂ...

കുട്ടി വന്നു ചെറിയ നാണം ഒക്കെ അഭിനയിച്ചു നിന്നു. വീട്ടുകാര്‍ വളരെ നിര്‍ബന്തിച്ചപ്പോള്‍ സീറ്റില്‍ വന്നിരുന്നു. ഇനി കുറച്ചു ചോദ്യങ്ങള്‍ ചോദിക്കണം, ഞാന്‍ തലേ ദിവസം രാത്രി കുട്ടിയുടെ ഫുള്‍ details നെറ്റില്‍ തപ്പി കണ്ടുപിടിച്ചിരുന്നു. കുട്ടി പഠിച്ച കോളേജ് മുതല്‍ , കുട്ടി എഴുതിയ technical ബ്ലോഗും , linkedin സൈറ്റിലെ details വരെ ഞാന്‍ collect ചെയ്തു. അവസരം വരുമ്പോള്‍ ചോദിക്കാനായി കുറച്ചു questions-ഉം ഞാന്‍ രൂപപെടുതിയിരുന്നു.

അതെല്ലാം ചോദിക്കാനായി അവസരം കാത്തിരിക്കുമ്പോളാണ് നമ്മുടെ Test Lead-നു എന്റെ പ്രൊജെക്ടിനെ പറ്റി അറിയണം. ഞാന്‍ വെച്ച് കാച്ചി 'എന്റെ Business domain insurance ആണ്, Americayil ആണ് client , ഇടക്ക് recession വന്നപ്പോള്‍ ഒന്ന് down ആയെങ്കിലും എപ്പോള്‍ clutch പിടിച്ചിട്ടുണ്ട്. ചിലപ്പോള്‍ അടുത്ത് തന്നെ ഒരു onsite കിട്ടും '.

കൂടാതെ ഞാന്‍ ഒരു സംഭവം ആണെന്നറിയിക്കാന്‍ ഞാന്‍ ചെയ്ത module-നെ പറ്റി ഒരു ലഘു വിവരണം നല്‍കി, കൂടാതെ ആ module വേറൊരു ടീമിന് ആവിശ്യമുള്ള കാരണം രണ്ടു മാസമായി ഞാന്‍ ആ ടീമിനെ ലീഡ് ചെയ്യുകയാണെന്ന് വരെ പറഞ്ഞു.

ഭാവി പരിപാടിയെ പറ്റി ചോദിച്ചപ്പോള്‍ , എനിക്ക് സ്വന്തമായി ഒരു കമ്പനി തുടങ്ങണം എന്നും, കമ്പനിയുടെ പേര് ' Swadhesh Software Pvt Ltd' ആണെന്നും. അത് only aimed for Indian customers എന്നും മറ്റും തട്ടിവിട്ടു.

കൂടാതെ ഇപ്പോള്‍ ഒരു project കയ്യിലുണ്ടെന്നും, ആ project നമ്മുടെ പ്രിയപ്പെട്ട ഗായകന്‍ ജയചന്ദ്രന്‍ സാറിന്നു വേണ്ടിയുള്ളതാണെന്നും, ജയചന്ദ്രന്‍ സാറിന്റെ son in law എന്റെ സുഹൃത്താണെന്നും, അങ്ങനെ ആണ് എനിക്കീ project കിട്ടിയതെന്ന് വരെ പറഞ്ഞു നിര്‍ത്തി.

പറഞ്ഞതില്‍ പകുതി സത്യമാണെങ്കിലും, കമ്പനിയുടെ പേരൊക്കെ ആ സമയത് വായില്‍ തോന്നിയതാണ്. എന്റെ പ്രസംഗം കേട്ട് എന്റെ ബന്ധുക്കള്‍ വരെ ഞെട്ടി. എത്രയും ഭയങ്കരന്റെ ഒപ്പമാണോ അവര്‍ ഇരിക്കുനത് എന്ന അര്‍ത്ഥത്തില്‍ എല്ലാവരും എന്നെ നോക്കാന്‍ തുടങ്ങി. നമ്മുടെ പെണ്‍കുട്ടികെന്നൊടു ബഹുമാനം തോന്നിതുടങ്ങ്യോ എന്നൊരു സംശയം. പക്ഷെ നമ്മുടെ Testing lead-ന് ഒരു ഭാവമാറ്റവും ഇല്ല. ഇതെത്ര കണ്ടതാ എന്നാ അര്‍ത്ഥത്തില്‍ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.

ടെസ്റ്റിംഗ് ലീഡ് : 'ബൈ ദി ബൈ നിങ്ങളുടെ client-ഇന്റെ പേരെന്താണ് പറഞ്ഞത് ?'

ഞാന്‍ പറയാന്‍ തുടങ്ങീ പക്ഷെ client-ഇന്റെ പേര് നാവില്‍ വരുന്നില്ല, രണ്ടു മാസമായി client-മായ് ഇടപഴ്കിയിട്ടു, client-ന്റെ പേരില്‍ അക്കെ മൂന്നു ഇംഗ്ലീഷ് അക്ഷരം മാത്രേ ഉള്ളൂ, പക്ഷെ നാവിന്‍ തുമ്പത്ത് നിന്നു തത്തിക്കളിക്കുന്നു പുറത്തേക്കു വരുന്നില്ല. ഞാന്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഓരോന്നെടുത്തു ചേരുംപടി ചേര്‍ത്ത് നോക്കി, 'ABC, ABD, BBC, CIS, FDI'... ഛെ ഒന്ന് പോലും ശരിയാകുന്നില്ല.

എന്റെ ഉത്തരം വൈകുന്നത് എല്ലാരേയും അത്ഭുത പെടുത്തി. അനന്തവിഹായസ്സില്‍ പാറിപറന്നു നടന്ന ബലൂണിന്റെ കാറ്റു അഴിച്ചു വിട്ടപോലെ ഞാന്‍ നിലം പതിക്കാന്‍ തുടങ്ങി. എന്തെങ്ങിലും പറഞ്ഞില്ലെങ്കില്‍ , ഇതുവരെ കെട്ടിപൊക്കിയ ഇമേജ് അടിയോടെ ഇളക്കേണ്ടി വരും. നിലത്തേക്ക് മൂക്കുകുത്തി വീഴുന്നതിനിടക്ക് ഞാന്‍ ദയനീയമായി കുട്ടിയെ നോക്കി , കുട്ടി എന്റെ അങ്കംവെട്ടു കണ്ടു ഒന്നും മനസിലാകാതെ മിഴിച്ചിരിക്കുകയാണു.

ഞാന്‍ രണ്ടും കല്പിച്ചു വെച്ച് കാച്ചി 'we have lot of clients across the world'. ഈ ഉത്തരം ചുറ്റുമിരിക്കുന്ന ബന്ധുക്കളെ സമാധാനിപ്പിച്ചെങ്കിലും, നമ്മുടെ Test Lead-റുടെ സംശയ ദ്രിഷ്ടിയില്‍ ഞാന്‍ വീണു കഴിഞ്ഞിരുന്നു, കാരണം ഒരു service base കമ്പനിക്ക്‌ ഒരു particular ഡൊമൈനില്‍ ഒരുപാടു client ഉണ്ടെന്ന യമകണ്ടവിഡ്ഢിത്തം അന്നാദ്യമായിട്ടായിരിക്കും അവര്‍ കേട്ടിടുണ്ടാകുക.

നമ്മുടെ ടെസ്റ്റ്‌ ലീഡര്‍ എന്നെ ഒരു fake Mindtree ആയി മനസ്സില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞു. അദേഹം എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ആളുടെ പുഞ്ചിരിയില്‍ നിന്ന് ആളെന്നോട് പറയനുദ്ദേശിച്ച കാര്യങ്ങള്‍ ഞാന്‍ ഗ്രഹിച്ചു. 'എടാ fake Mindtree കാര നിനക്ക് ഞാന്‍ എന്റെപെങ്ങളെ ഇപ്പോ കെട്ടിച്ചു തരാമെടാ..'


പിന്നീടുള്ള ആളുടെ സംശയങ്ങള്‍ ആ വിധത്തില്‍ ആയിരുന്നു. ആളുടെ സംശയങ്ങള്‍ക്ക് ഞാന്‍ എന്റെ വായിതോന്നിയ ഉത്തരങ്ങള്‍ പറയാന്‍ തുടങ്ങീ. ഞങ്ങള്‍ തമ്മില്‍ ഒരു ശീതയുദ്ധം ആരംഭിച്ചു കഴിഞ്ഞു.

ഞാന്‍ അപ്പോളും മനസ്സില്‍ ഇംഗ്ലീഷ് അക്ഷരമാലകള്‍ ചേരുംപടി ചേര്‍ക്കുന്ന തിരക്കിലായിരുന്നു. രണ്ടു വീട്ടുകാര്‍ക്കും ഞങളുടെ ചോദ്യോത്തര പംക്തിയില്‍ എന്തൊക്കെയോ പന്തികേടു തോന്നിതുടങ്ങി.

ഇതിനൊരു സ്റ്റോപ്പ്‌ ഇട്ടതു നമ്മുടെ സുന്ദരിയാണ്. പുള്ളിക്കാരിക്കു ഞാന്‍ എങ്ങനെ ആണ് ബംഗ്ലൂര്‍ക്ക് തിരിച്ചുപോകുന്നതെന്നറിയണം. ഒരു കച്ചിതുരുമ്പ് കിട്ടിയിട്ടുണ്ട് അതിലെങ്കിലും പിടിച്ചു കേറണം. എന്നു മനസ്സില്‍ വിചാരിചോണ്ട് ഞാന്‍ തുടങ്ങീ...

' actually ഒരു മാസമായിട്ട് ഞാന്‍ മെഡിക്കല്‍ ലീവിലാണു. ഒരു തിരുമുചികില്സാ.... 'ഞന്‍ പറഞ്ഞു തുടങ്ങീ.. യഥാര്‍തത്തില്‍ ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ 'ഞാന്‍ ഒരു സംഭവം ആണെന്നും അതുകൊണ്ടാണ് probation ടൈമിലും എനിക്ക് ഒരു മാസത്തെ ലീവ് കിട്ടിയെന്നും മറ്റുമാണ് '. പക്ഷെ പറഞ്ഞു വന്നപ്പോള്‍ 'ഞാന്‍ ഏതോ മഹാരോഗിയാണെന്നും വേറൊരു ചികിത്സയും ഏല്‍ക്കാത്ത കാരണം അറ്റകൈക്ക് ആയുര്‍വേദം നോക്കുകയതാണെന്നും' മറ്റുമാണ് പറഞ്ഞതെന്ന് തോന്നുന്നു.

ഇതു വരെ എന്നെ ബഹുമാനിച്ച പെണ്ണിന്റെ ബന്ധുക്കള്‍ സംഭാഷണം നിര്‍ത്തി എന്നില്‍ ശ്രദ്ധിക്കാന്‍ തുടങ്ങീ. അവരുടെ ദ്രിഷ്ടിയില്‍ ഞാന്‍ ഒരു മാറാരോഗി ആയപോലെ തോന്നി. എത്രയും വേഗം ഇവിടുന്നു രക്ഷപെട്ടാല്‍ മതി എന്നായി. വീട്ടുകാര്‍ അതൊരു സാധാരണ ചെയ്യുന്ന സുഖ ചികില്‍സയാണെന്നും മറ്റും പറഞ്ഞു സദസ്സ് ശാന്തം ആക്കാന്‍ നോക്കി, പക്ഷെ വിജയിച്ചില്ല.

എനിക്ക് ഈ സദസ്സ് ' നമ്മുടെ മോദ്ടുളില്‍ എന്തെങ്കിലും critical production bug വന്നാല്‍ വിളിച്ചു ചെര്‍കാറുള്ള  crucial team meeting ' പോലെ തോന്നി. ചുറ്റും ഇരിക്കുന്ന മനെജേര്‍ മാരും , ലീടുകളും കുറ്റം മൊത്തം എന്റെ തലയില്‍ ഇടുന്ന പോലെ തോന്നി.

പെണ്‍കുട്ടിയോടെന്തെങ്ങിലും ചോദിക്കാനുണ്ടോ എന്നു ഏതോ ബന്ധു എന്നോടാരഞ്ഞൂ... സത്യത്തില്‍ തലേ ദിവസം രത്രി കുറെ ചോദ്യങ്ങള്‍ ഫ്രെയിം ചെയ്തിരുന്നു, പക്ഷെ ഇനി ഞാന്‍ മിണ്ടിയാല്‍ അവിടെ ഒന്നു രണ്ടു ശവം വീഴുമെന്നു തോന്നിയ കാരണം ഉള്ളിലൊതുക്കി.

ഒന്നും ചോദിക്കാനില്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ രണ്ടു കയ്യും പൊക്കി 'സെല്‍ഫ് ഗോള്‍ അടിച്ച ഗോളിയെ പോലെ വിജയ ശ്രീലാളിതനായ് ' സീറ്റില്‍ നിന്നെഴുനേറ്റു... ഒപ്പം വന്ന ബന്ധുക്കളോട് വേഗം രക്ഷപെട്ടോ എന്ന സിഗ്നലും കൊടുത്തു ഞാന്‍ കാര്‍ ലക്ഷ്യമാക്കി നടന്നു. ബന്തുക്കള്‍ ഒന്നും രണ്ടും തമാശകള്‍ പറഞ്ഞു പതുകെ രക്ഷപെട്ടു പുറത്തു വന്നു കാറില്‍ കേറി.

ഞങളെ യാത്ര അയക്കാന്‍ മാനേജര്‍മാരും, ടെസ്റ്റ്‌ ലീടരും പുറത്തു വന്ന് വാതില്കേല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോളും മനസ്സില്‍ ചേരുംപടി ചേര്‍ത്തൊണ്ടിരിക്കുകയായിരുന്നു. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി, പെട്ടന്ന് ഒരു മിന്നല്‍ പിണര്‍ പോലെ ഒരു മൂന്നക്ഷരം എന്റെ മനസ്സില്‍ മിന്നി മറഞ്ഞു.. A... I.... G... അതെ AIG(American International Group) ആണ് എന്റെ client.

വാതില്കേല്‍ നില്‍കുന്ന ടെസ്റ്റ്‌ ലീഡറോട് എന്റെ client ആരാണെന്നു പറയണമെന്ന് തോന്നി, മിന്നാരത്തില്‍ മണിയന്‍ പിള്ള രാജു കൊച്ചിനെ ചോദിയ്ക്കാന്‍ പോയപോലെ.

'ക്ലൈന്റിന്റെ (കൊച്ചിന്റെ ) പേരുപറഞ്ഞാല്‍ പെണ്‍കുട്ടിയെ (കൊച്ചിനെ) തരോ?
എന്നാ ക്ലൈന്റിന്റെ പേര് മല മല മല....'
എന്നാല്‍ എന്റെ inner conscious ആയ മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞൊണ്ട് എന്നെ അടിച്ചമര്‍ത്തി 'മല അല്ലെടാ കുന്നു.. കുന്നു.. നിന്റെ #$%^&@!$*&. '


കാറ് ചേച്ചിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു. യാത്രക്കിടയില്‍ ആരും ഒന്നും മിണ്ടുന്നില്ല. ആകെ ഒരു സ്മശാന മൂകത. ഞാന്‍ വാ തുറന്നാല്‍ തല്ലുകിട്ടുമെന്നുറപ്പയ കാരണം ഞാന്‍ സീറ്റ് ബെല്ടിന്റെ ബന്ധനത്തില്‍ ഉറങ്ങുന്നതായി അഭിനയിച്ചു.

വീടിലെതിയ ഉടനെ ഗൂഗിള്‍ തുറന്നു എന്റെ CEO മാരുടെ ഫുള്‍ details പഠിച്ചു, കൂടാതെ client-ഇന്റെയും. ഇനി കമ്പനി ചാടുകയാണെങ്കില്‍ ഒരു CEO മാത്രമുള്ള കമ്പനി പ്രിഫര്‍ ചെയ്യുമെന്നും, കൂടാതെ മിനിമം ജോലി ചെയ്യുന്ന കമ്പനിയെ പറ്റി രണ്ടക്ഷരം നോക്കീട്ടു പെണ്ണ് കാണാന്‍ പൊകുമെന്നു ശപഥം ചെയ്തു.

പെണ്ണ് കാണല്‍ കഥകള്‍ - I


ഇതൊരു കഥ സമാഹാരമാണ്. മൂന്ന് പെണ്ണു കാണല്‍ കഥകള്‍

ഈ ബ്ലോഗ്ഗില്‍ സാധാരണ വല്ലവന്റെയും പെണ്ണുകാണല്‍ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അടിച്ചിറക്കിയിട്ടുണ്ട്. പക്ഷെ ഈ കഥകള്‍ യാഥാര്‍ത്ഥ്യം മാണ്, ചെറിയ ട്വിസ്റ്റ്‌ അവിടിവിടെ ചേര്തതോഴിച്ചാല്‍ തികച്ചും പച്ചയായ സംഭവങ്ങള്‍.

അതുകൊണ്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ എങ്ങാനും ഇതു വായിക്കാന്‍ ഇടവന്നാല്‍ എന്നെ തെറി വിളിക്കരുതേ എന്നു മാത്രം ഇപ്പോള്‍ അപേക്ഷിക്കുന്നു.

സംഭവം നടക്കുനതു ഈ അടുത്ത് ഓണകാലത്ത്. ഈ അടുത്ത് എന്നു പറഞ്ഞാല്‍ വളരെ അടുത്ത്.

ഇടക്ക് ഞാന്‍ ഒരു തിരുമു ചികിത്സ നടത്തികര്യം എല്ലാവര്ക്കും അറിയാമല്ലോ. അങ്ങനെ നിളയുടെ തീരത്തുള്ള ആ പഞ്ചകര്‍മ തിരുമു ചികിത്സ കേന്ദ്രത്തില്‍ 'വേതാളത്തിന്റെ' [last blog] പണിപുരയില്‍ ഇരിക്കുമ്പോളാണ് ഇതിനസ്പതമായ ഫോണ്‍ കോള്‍ എനിക്ക് കിട്ട്ടിയത്. എവിടെ ഒരു ചെറിയ ബ്രേക്ക്‌. മറ്റു രണ്ടു പെണ്ണ് കാണല്‍ കഥകള്‍ക്ക് ശേഷം ഞാന്‍ ഈ ബ്രേക്ക്‌ എടുത്തു മാറ്റം.

ആദ്യ പാപം ( പ്രൊപോസല്‍ )

പണ്ട് REC-യില്‍ ഒന്നര വര്‍ഷം തികച്ച സമയം, പോക്കറ്റ്‌ മണി കള്ള് കുടിക്കാന്‍ പോലും തികയാത്ത കാരണം മറ്റു ബഡാ ടീംസ് കാണിക്കുന്ന പോലുള്ള കാശെറിഞ്ഞു കളി അന്നുണ്ടയിരുനില്ല. ഒന്നെങ്ങില്‍ രാജ്പത്തില്‍ mouth looking അല്ലെങ്ങില്‍ ഷാപ്പില്‍ കപ്പയടി(not കുപ്പി ).

പക്ഷെ മാസം പകുതി ആകുംബോളെക്കും പോക്കറ്റ്‌ മണി തീരും, ഞങള്‍ ഷാപ്പില്‍ നിന്നും കമ്പ്യൂട്ടര്‍ ലബിലോട്ടു ചേകേരും. ഉദേശം ഒരു മിനി project തട്ടികൂട്ടനനെങ്ങിലും മിക്കവാറും ഞങള്‍ ഓര്‍ക്കുട്ട് projectil കൂടുതല്‍ സമയം ചിലവഴിച്ചു.

അക്കാലത്തെ പ്രധാന വിനോദം ഫ്രീ ആയികിട്ടുന്ന എല്ലാ സൈറ്റിലും അക്കൗണ്ട്‌ ഉണ്ടാക്കലാണ്. ആയിടക്കു ഒരു matrimonial സൈറ്റിലും ഞാന്‍ ഒന്ന് കൈവെച്ചു. ഒരു ഉഗ്രന്‍ പ്രൊഫൈല്‍ ഉണ്ടാക്കി. ജോലിയുടെ സ്ഥാനത് software engineer എന്നും കൊടുത്തു(ഭാവിയില്‍ ആയേക്കും എന്നാ പ്രതീക്ഷയില്‍ ഇട്ടതാണ് ). ശമ്പളത്തിന്റെ കാര്യത്തിലും ഞാന്‍ പിശുക്ക് കാട്ടിയില്ല.

ഇതിനിടക്ക് പരീക്ഷയും പ്രോജെച്ടും പടിവാതിലില്‍ എത്തി. ഞങള്‍ ലാബില്‍ നിന്നും ബിനിലിന്റെ റൂമിലോട്ടു ചേക്കേറി [സത്യത്തില്‍ അവനില്ലെങ്ങില്‍ ഞങള്‍ പല എമ്ബോക്കികളും ഇപ്പോളും ജുനിഒര്സിന്റെ കൂടെ അപം ചുടു കളിക്കുമായിരുന്നു.] .

പരീക്ഷയുടെയും പ്രോജെക്ടിന്റെയും തിരക്കില്‍ ഞാന്‍ എല്ലാ ഫ്രീ സൈട്ടുകളേയും തല്ക്കാലം മൊഴിചൊല്ലി. പരീക്ഷകിടക്ക് എനിക്കൊരു email കിട്ടി. ആരോ എനിക്ക് 'express interest' അയച്ചിരിക്കുന്നു. ഈ MCA കാരനിത്ര ദിമണ്ടോ...? ആ സുന്ദരിയെ കാണല്‍ ഉള്ളം കൊതിച്ചു. ഞാന്‍ വേഗം സൈറ്റ് തുറന്നു, പക്ഷെ ലോഗിന്‍ ആകുനില്ല password മറന്നു പോയി. കുറെ പണിപെട്ട് അവസാനം ഞാന്‍ ആ വൈതരിണിയും തരണം ചെയ്തു.

സുന്ദരിയെ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപൊയ്. ഓരോ പാരകള്‍ ജീവിതത്തില്‍ പ്രോപോസലിന്റെ രൂപത്തിലും വരുമെന്ന് അന്ന് ഞാന്‍ അറിഞ്ഞു. കക്ഷി ഞങളുടെ ഒരു മിസ്സാണ്. ഈ അടുത്ത് REC-യില്‍ 'guest lecture' തസ്തികയില്‍ ചേര്‍ന്നതാണ്. പുള്ളികാരി ആയിടക്കു Btech കഴിഞ്ഞു പുറത്തിരങ്ങിയാതെ ഒള്ളൂ. അതുകൊണ്ട് പ്രായത്തില്‍ ആള് ഞങ്ങളെ കഴിഞ്ഞും ചെറുത്‌.

അടുത്ത് semester-ഇല്‍ ഈ പ്രൊപോസല്‍കാരി ഞങളെ ഒരു വിഷയം എടുക്കുന്നുണ്ട് അതിനു സാധാരണ വൈവയും ഉണ്ടാകാറുണ്ട്. (ഞാന്‍ ഈ അവസരത്തില്‍ മിസ്സിന്റെ പേരും subject തല്ക്കാലം വിഴുങ്ങുന്നു. കൂടാതെ ഇതില്‍ കമ്മന്റുന്നവരുടെ ശ്രദ്ധയ്ക്ക്‌, ദയവു ചെയ്തു മിസ്സിന്റെ പേരും വിഷയവും രഹസ്യമായി വെക്കനമെന്ന അഭ്യര്‍ത്ഥിക്കുന്നു.) ഈ വിഷയത്തില്‍ പസ്സയില്ലെങ്ങില്‍ ചിലപ്പോള്‍ പല placement മോഹങ്ങളും മരുഭൂമിയില്‍ കുഴിചിടെണ്ടി വരും.

എന്റെ north ഇന്ത്യന്‍ പേരും, ജോലിയും, ശമ്പളവും ആണ് പുള്ളികരിയെ ആകര്‍ഷിച്ചത്. പുള്ളികരിക്ക് എന്നെ വല്യ പരിചയം ഇല്ലാത്തതു എന്റെ ഭാഗ്യം. ഞാന്‍ വേഗംതന്നെ എന്റെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു. ഒന്നും അറിയാത്തവനെ പോലെ ബിനിലിന്റെ റൂമിലോട്ടു തിരിച്ചു വന്നു പഠനത്തില്‍ മുഴുകി.

പഠനത്തില്‍ മുഴുവന്‍ മിസ്സിന്റെ സുന്ദര മുഖവും , വൈവയുടെ ഭീകര മുഖവും എന്നെ അലട്ടി. ഈ സംഭവം ആരോടെങ്ങിലും വിളിച്ചു പറയണമെന്നുണ്ടായിരുന്നു (ഇന്നസെന്റ് രസതന്ത്രത്തില്‍ വിളിച്ചു കൂവുന്നപോലെ ). പക്ഷെ വൈവ തീരുന്ന വരെ ഉള്ളിലോതുക്കാന്‍ തീരുമാനിച്ചു.

അങ്ങനെ 4th സെമസ്ടര്‍ തുടങ്ങി. attendance വിളി റോള്‍ നമ്പര്‍ ഉപയോഗിച്ചയത് ഭാഗ്യം, പേര് പറയേണ്ടല്ലോ. ഞാന്‍ ക്ലാസ്സില്‍ ഏറ്റവും പിന്നില്‍ സീറ്റ് പിടിക്കും, എന്നിട്ട് കാലിന്മേല്‍ കാലും കേറ്റി ഞെളിഞ്ഞിരിക്കും. നമ്മുടെ 'വൈക്കം മുഹമ്മദു ബഷീര്‍' മോഡലില്‍ ഞാന്‍ ഓരോ മനോരാജ്യം കണ്ടുകൊണ്ടാങ്ങിനിരിക്കും.

' കൊച്ചു സുന്ദരി... ഈ പിന്‍സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ആരാനെന്നരിയോ... ഞാന്‍ ആണ് നീ പ്രോപോസ് ചെയ്താ ലാലേട്ടന്‍..., ഹ്മം എന്നിട്ട് നീ എനിക്ക് ക്ലാസ്സ്‌ എടുക്കുന്നോ... ' ഞാന്‍ ഒരു ലോകത്തും ക്ലാസ്സിലെ ബാക്കി ഉള്ളവര്‍ വേറൊരു ലോകത്തും.

അങ്ങനെ പല മനോരാജ്യങ്ങള്‍ കണ്ടു കണ്ടു semester തീരാരായി.

ആയിടക്കു എന്റൊരു ഫ്രണ്ട് ആഷിക്ക് മാത്യു കുറച്ചുനാള്‍ 'guest lecture' തസ്തികയില്‍ REC-യില്‍ ജോലിയില്‍ പ്രവേശിച്ചു. അവന്‍ അവിടുത്തെ alumni ആണ്, IISc-യില്‍ MS-ഇന് ചെരുനതിനു മുന്‍പ് ഒരു ടൈം പാസ്സായി guest lecture ആയതാണ്.

ആഷിക്കും ഞാനും തൃശൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ നിന്നും REC-യില്‍ ആദ്യമായി കാലുകുത്തുന്ന രണ്ടു യുവ ജനങ്ങളാണ്. ഞങ്ങള്‍ക്ക് മുന്പും പിന്‍പും നമ്മുടെ ഗ്രാമത്തില്‍ നിന്ന് ആരും REC-യില്‍ എത്തിയതായി എനിക്കറിവില്ല. ആഷിക്ക് കഷ്ടപ്പെട്ട് P.C തോമസിന്റെ അവിടെ എന്‍ട്രന്‍സ് കോച്ചിംഗ് ഒക്കെ കഴിഞ്ഞു Betch admission കിട്ടിയതെങ്ങില്‍, ഞാന്‍ ഒരു കോച്ചിങ്ങും കൂടാതെയാണ് കാര്യം സാദിച്ചത്. പക്ഷെ ഒരു വത്യാസം മാത്രം, എന്റെ ടെക്നിക്ക് നമ്മുടെ നാട്ടില്‍ പൂരത്തിന് കാണുന്ന കറക്കികുത്ത് കളിയും, കൊപ്പിയടിയുമാണ്.

ഞാന്‍ പണ്ട് ഈ കറക്കി കുത്ത് കേരള എന്ട്രനസിനു പരീക്ഷിച്ചതാണ്, പക്ഷെ ചീറ്റിപോയി... മത്രോം അല്ല എന്‍ട്രന്‍സ് കഴിഞ്ഞപ്പോള്‍ ആന്‍സര്‍ പേപ്പറില്‍ ടോട്ടുകള്‍ കൂട്ടിചെരത്തപ്പോള്‍ ഏതോ ഒരു രാജ്യത്തിന്റെ ഭൂപടം തെളിഞ്ഞു വന്നപോലെ തോന്നി.


നമ്മുക്ക് സംഭാവതിലോട്ടു തിരിച്ചു വരാം.

ആഷിക്ക് എന്റെ ബാല്യകാല സുഹൃതനെങ്ങിലും, ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല ഗുരു ശിഷ്യ ബന്ധമാണ്, എപ്പോള്‍ ഷാപ്പില്‍ പോകുമ്പോള്‍ ആഷിക്കിനെ ഒപ്പം കൊണ്ടുപോകും. എന്തിനു കൂടുതല്‍ പറയണം, ഒരു മുഴുത്ത വെള്ളമാടിയില്‍ എന്റെ മാന്സില്നെ കലുഷിതമാക്കിയ ആ രഹസ്യം പരസ്യം ആയി. അവനതു ഒരു വള്ളിയും പുള്ളിയും വിടാതെ മിസ്സിനെ പറഞ്ഞു കേള്‍പിച്ചു. അല്പം എരുവും ചെര്തോന്നൊരു സംശയം..

പിന്നെ മിസ്സ് പോകുന്ന ഏഴയലത്ത് ഞാന്‍ പോകാതായി. ക്ലാസുകള്‍ അറ്റെണ്ടാന്‍സ് ഉള്ളകരണം ബഹിഷ്കരിക്കപെട്ടു. അവസാനം വൈവ സുദിനം വന്നു ചേര്‍ന്നു. മിസ്സ് എന്നെ ഫേസ് ചെയ്യാന്‍ പാടുപെടുന്നുണ്ടായിരുന്നു. മിസ്സ്‌ ചോദ്യങ്ങള്‍ ചോദിക്കുനതിലും ഞാന്‍ ഉത്തരം പറയുന്നതിലും കഷ്ടപ്പെട്ടു. ചോദ്യവും ഉത്തരവും ഒരിക്കലും കൂടിമുട്ടാത്ത റെയില്‍വേ പാളങ്ങള്‍ പോലെ രണ്ടു വഴിക്ക് പോയീ..

എങ്ങെനെ എങ്കിലും വൈവ തീര്ന്നല്‍മതി എന്നായി രണ്ടാള്‍ക്കും. അവസാനം അത് തീര്‍ന്നു. എണീകുമ്പോള്‍ മിസിന്റെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി, വല്ല ദയയും ശേഷിചിട്ടുണ്ടോ എന്നറിയാനാ.. ഇല്ല ഒരു രക്ഷയുമില്ല. ഞാന്‍ പ്ലേസ്മെന്റ് സ്വപ്നങ്ങള്‍ ലാബില്‍ കുഴിച്ചു മൂടി റൂമിലോട്ടു നടന്നു. പോണവഴിക്ക് പ്ലേസ്മെന്റ് സെല്ലിനെ ഒന്ന് ശ്രഷ്ടാന്ഗം വണങ്ങി.

റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ ഞെട്ടി, subject പാസ്‌ ആകുക മാത്രമല്ല, അത്യാവശം മാര്‍ക്കും ഉണ്ട്. ഇന്നും ഞാന്‍ ആ മിസ്സിനെ ബഹുമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. വൈവക്ക് പാസ്‌ ആക്കിയത്തിനും, ആളറിയാതെ പ്രോപോസ് ചെയ്തതിനും :)

പെണ്ണ് കാണല്‍ കഥകള്‍ - 2

ഉറുമീസ് തമ്ബാനും, മാന്നാര്‍ മത്തായിയും


REC-യില്‍ നിന്ന് ഞങ്ങളെ കമ്പനികള്‍ ബംഗ്ലൂരെക്ക് പറിച്ചു നട്ടു. 3 വര്‍ഷം അടിച്ചു പൊളിച്ചു നടന്ന ഞങ്ങളെ വീട്ടുകാര്‍ പെണ്ണു കേട്ടികാന്‍ കിണഞ്ഞു പരിശ്രമിച്ചു. എന്റെ കുടുംബത്തില്‍ ഞാന്‍ വഴിമാറികൊടുത്താലെ താഴെയുള്ള കസിന്‍സിന് പ്രണയ കാര്യങ്ങള്‍ വീട്ടില്‍ അവതരിപിച്ചു കല്യാണം കഴിക്കാന്‍ പറ്റൂ. അവസാനം പലരുടെയും നിര്‍ബന്തത്തിനു വഴങ്ങി ഞാനും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരിക്കല്‍ കൂടെ matrimonial- സൈറ്റില്‍ കൈ വെച്ചു...

പ്രൊഫൈല്‍ ഉണ്ടാക്കി രണ്ടാഴിച്ച കഴിഞ്ഞപോളെക്കും ഫോണ വിളികളുടെ ഒരു കുംബമേളം. 'എന്ത്.. കല്യാണ മാര്‍കെറ്റില്‍ എനികിത്ര ടിമണ്ടോ...' ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല.. എല്ലാവരുടെയും പ്രൊഫൈല്‍ ഞാന്‍ ഭംഗിയായി ഫാതര്ജീക്ക് അയച്ചു കൊടുക്കും, അദ്ദേഹം അത് അടുത്തുള്ള കണിയാര്‍ അമ്മാവനെ കൊണ്ട് കാണിക്കും, അമ്മാവന്‍ ഒരു ദയാ ദാക്ഷണ്യവും ഇല്ലാതെ എല്ലാം തളളും..

ഇന്ത്യ പണ്ട് റോക്കറ്റ് വിടുന്ന പോലെ പോയ പ്രൊഫൈല്‍ എല്ലാം തിരിച്ചു വന്നു... അങ്ങനെ പ്രോപോസലും റിജക്ഷാനും മുട്ടിനുമുട്ടിനു നടന്നു. അമ്മാവന്‍ തള്ളികലയുന്നത്‌ കണ്ടാല്‍ തോന്നും ആത് അയാളുടെ മകളുടെതാണെന്ന് [ കാരണം ആള്കെന്നെ പറ്റി വളരെ നല്ല അഭിപ്രായമാണ് :( ].

എന്റെ ഓര്‍മയില്‍ ഞാന്‍ ഇയാള്‍ക്ക് ഒരു പണിയും കൊടുതിടില്ല , പിന്നെ എന്തിനാണീ കാര്‍ന്നോര്‍ എനിക്ക് പാര പണിയുന്നത് ? ഒര്തിട്ടൊരു എത്തും പിടിയും കിട്ടുനില്ലാ.


ആയിടക്കു മൈസൂരില്‍ നിന്നും ഒരു പ്രൊപോസല്‍ വന്നു, കുട്ടി aeronautical എഞ്ചിനീയറിംഗ് കഴിഞ്ഞു HAL-ഇല്‍ traineeആയി ജോലി നോക്കുന്നു. നമ്മുടെ കണിയാര്‍ അമ്മാവന്റെ കരള ഹസ്തങ്ങളില്‍ ജാതകം കൊടുക്കുനതിനു മുന്പ് ഞാനൊന്നു പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വെള്ളിയാഴിച്ച ഓഫീസില്‍ നിന്നും മുങ്ങി മൈസൂരിലേക്ക് വെച്ചുപിടിച്ചു.

മൈസൂരില്‍ കാലുകുത്തിയ എന്നെ വരവേറ്റത്, ഒരു ഇന്നോവ മൊത്തം പെണ്ണിന്റെ ബന്തുകള്‍. ഇവര്‍ എന്നെ ഇന്നോവയില്‍ ബന്തനസ്തനക്കി. സത്യത്തില്‍ അവര്‍ സ്നേഹപ്രകടനം നടത്തിയതാണ്.

ഇവര്‍ക്കെങ്ങനും ആള് മാറിയതാണോ എന്നുവെച്ചു ഞാന്‍ സ്വയം പരിചയപെടുത്തി. ഇല്ല ആളുമാരിയിട്ടില്ല, ഇവര്‍ എന്റെ ഫോട്ടോ മുമ്പ് കണ്ടിട്ടുണ്ട്. ആദ്യമായിട്ട് പെണ്ണുകാണാന്‍, അതും ഒറ്റയ്ക്ക് പോയ എന്റെ തീരുമാനത്തെ ഞാന്‍ ശപിച്ചു.


പെണ്ണിന്റെ ഫതെര്ജീ അവിടുത്തെ ഒരു ചിന്ന ഗൌന്ദര്‍ ആണ്. അദേഹം മൈസൂരിലെ government contractor ആയി വരഷങ്ങള്‍ക്ക് മുന്പ് കൊല്ലത് നിന്നും കുടിയേറിയതാണ്. പുള്ളിയുടെ ദേഹത്ത് കിടക്കുന്ന സ്വര്‍ണഭാരണങ്ങള്‍ അവിടുത്തെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും ശോച്ചനീയാവസ്തയുടെ കഥ വിവരിച്ചു...


വീട് നഗരത്തില്‍ നിന്നും സ്വല്പം ഉള്ളിലാണ്. പോണവഴിക്ക് കുറച്ചു എസ്റെറ്റുകള്‍ കാണിച്ചു അത് കുട്ടിയുടെ പെരിലുല്ലതാണെന്ന് എന്നെ ബോധിപിച്ചു. അവസാനം വണ്ടി ഒരു ചിന്ന ബംഗ്ലാവിന്റെ മുന്നില്‍ വന്നു നിന്നു. ഒരു യുവരാജാവിനെ പോലെ അവര്‍ എന്നെ ആനയിച്ചു. ഞാന്‍ എന്റെ മുഷിഞ്ഞു നാറിയ വേഷവുമായി കൊട്ടാരത്തില്‍ കേറി.


കുട്ടി വന്നു സംസാരിച്ചു. നല്ല കുട്ടി, വീടുകരെ പോലല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളകൂടത്തിലാണ്. കൂടാതെ കുട്ടി നല്ല ഭംഗിയായി മലയാളം സംസാരികുനുണ്ട്. പക്ഷെ വീടുകര്‍ ഇടക്ക് ഇടയ്ക്കു 'പുട്ടിനു തെങ്ങയിടുന്ന പോലെ ' അവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുനുടയിരുന്നു. കുട്ടി aeronautical engineering പൂര്‍ത്തിയാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയ കാര്യവും, കുട്ടിയുടെ അനിയന്റെ campus donation-ന്റെ അമൌന്റും എല്ലാം അതില്‍ പെടും.

ഞാന്‍ സഹിച്ചിരുന്നു. അതിനിടക്ക് അവര്‍ രണ്ടു മൂന്നു പേരെ ഫോണില്‍ വിളിച്ചു... ഗുണ്ടകളെ ആണോ, വല്ല തട്ടികൊണ്ടുപോകല്‍ പ്ലന്നിംഗ് ആണോ... എന്നാലവര് നാറും, തിരുച്ചു വീട്ടില്‍ പോകാനുള്ള കാശല്ലാതെ നായ പൈസ വേറെ ഇല്ല.

പക്ഷെ അവര്‍ വിളിച്ചത് ചില കണിയാന്‍ മാരെ ആയിരുന്നു. അവരുടെ ഇതുവരെ ഉള്ള അഭിവൃത്യില്‍ ബാഗുബാക്കായ ടീംസ് ആണ് ഈ കണിയാന്‍മാര്‍. അവര്‍ എന്ത് തീരുമാനവും എടുക്കുനത് ഈ കനിയന്മാരുടെ ഉപദേശപ്രകാരമാണ്. ഓരോ കോളിന്ശേഷവും അവര്‍ എനിക്ക് ഫോണ്‍ തരും. അങ്ങേത്തലയില്‍ നിന്നും കനിയന്മാര്‍ എന്നെ പെരുത്ത്‌ ഉപദേശമാണ്. നിങ്ങളുടെ ജാതകങ്ങള്‍ നല്ല പൊരുത്തം ഉണ്ടെന്നും കെട്ടിയാല്‍ നല്ല അഭിവൃത്തി ഉണ്ടാകും എന്നെല്ലാം.

ഞാന്‍ പെണ്ണ് കാണാന്‍ വന്നത് അല്ലാതെ ജാതകം നോക്കനല്ല എന്നു പറയണമെന്ന് തോന്നി. പക്ഷെ കുട്ടി സുന്ദരിയും, സുശീലയും, വിവരസംഭാന്നയയതുകൊണ്ടും തല്ക്കാലം ഞാന്‍ ക്ഷമിച്ചു.


'ആ പെണ്‍കുട്ടിക്ക് എന്റെ ജാതകം മാത്രമേ ചേരൂ .. കുട്ടികെന്തോ കടുത്ത ചൊവ്വ ദോഷം ഉണ്ടെത്രെ...' ആ രണ്ടു മൂന്ന് ഫോണ്‍ കോളില്‍ നിന്ന് ഞാന്‍ ഇങ്ങനെ ഊഹിച്ചെടുത്തു. കനിയാന്മാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എനികെന്തോ പന്തികേട്‌ തോന്നി. അതിനിടക്ക് കുട്ടിയുടെ അമ്മ കുട്ടിയുടെ ജാതകവുമായി വന്നിട്ട് മൊഴിഞ്ഞൂ...

' ലാലേ ഞങളുടെ astrologers പറഞ്ഞാ പറഞ്ഞതാ... താന്‍ ഇന്നിവിടെ വരുമെന്ന് പോലും അവര്‍ കവടി നിരത്തി കണ്ടത്രെ... പെണ്‍കുട്ടിയുടെ ജാതകത്തില്‍ ചെറിയ പാപം ഉണ്ട്. തന്റെ 'പൂരുരുടതി ' നാള്‍ മാത്രമേ കുട്ടിക്ക് ചെരുനോള്ളൂ...'

അവര്‍ പറഞ്ഞതില്‍ 'പൂരുരുടതിനാല്‍ ' എന്നില്‍ കാരിരുമ്പ് പോലെ വന്നു പതിച്ചു. എന്റെ അറിവില്‍ ഞാന്‍ ചതയം (not ചതിയന്‍ ) നക്ഷത്രകരനാണ് കൂടാതെ ശുദ്ധനാണ് (only ജാതകം ). എനിക്ക് സുധാജതകം മാത്രമേ ചേരൂ.

എനിക്കപകടം മണത്തു... എന്റെ matrimonial പ്രൊഫൈലില്‍ എന്തോ പ്രശ്നം ഉണ്ട്. ഞാന്‍ തല്ക്കാലം തിരുത്താന്‍ പൊയില.. എങ്ങാനും ഈ സത്യം ഇപ്പോള്‍ വിളമ്പിയാല്‍, തിരുച്ചുപോക് നടക്കില . ഇന്നോവേ കേറ്റി കൊണ്ടുവന്നവര്‍ ചിലപ്പോള്‍ ഇന്നോവ കേറ്റി കൊല്ലാനും മടിക്കില്ല.

മൈസൂര്‍ റോട്ടില്‍ പടം ആയികിടക്കാന് തല്പര്യമില്ലതകരണം, ഞാന് വളരെ ബഹുമാനത്തോടെ ജാതകത്തിന്റെ കോപ്പി വാങ്ങി... എന്റെ ജീവന്‍ എപ്പോള്‍ ഈ ജതകത്തിലാണ്. ഞാന്‍ അത് ഭദ്രമായി ബാഗില്‍ വെച്ച് പൂട്ടി...

'ഇവര്‍ എന്റെ ജതകതെയാനിഷ്ടപെട്ടത്‌ , അല്ലാതെ എന്നെ അല്ല' എന്നാ തിരിച്ചറിവ് എന്നെ നിരാശനാക്കി.

നമ്മുടെ ഇദയം നല്ലെണ്ണ യുടെ പരസ്യം പോലെ...
'ലാലേ (രാധേ) അധിമാനോഹരമായിരിക്കുന്നു'
'എന്നെ ആണോ ഉദേശിച്ചേ?',
' ഛെ നിന്നെ അല്ല നിന്റെ ജാതകം(പാചകം)....'


അവരുടെ മട്ടും ഭാവവും കണ്ടാല്‍ കുട്ടിയെ അന്ന് തന്നെ കെട്ടിച്ചു തരും എന്നു തോന്നി. പെണ്ണ് കനല്‍ കഴിഞ്ഞു എന്നെ തിരിച്ചു മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ ബന്ടുക്കള്‍ റെഡി ആയി. അതിനിടക്ക് കുട്ടിയുടെ അമ്മയും ഞങ്ങളുടെ ഒപ്പം കേറി. ആ അമ്മ കുട്ടിയുടെ ഗുണ വിവരങ്ങള്‍ ഘോരം ഘോരം വിവരിച്ചു. ഞാന്‍ ഒരു അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലകുലുക്കി കേട്ട് കൊണ്ടിരുന്നു... അപ്പോളും എന്റെ മനസ്സില്‍ ആ 'പാപ ജാതകം' പല്ലിളിച്ചു നില്പുണ്ടായിരുന്നു...


ഞാന്‍ വീടിലെതിയ ഉടനെ matrimonial സൈറ്റ് എടുത്തു പരുശോധിച്ചു... എവിടെയാണ് ഈ പപജതകം ഒളിച്ചു കിടക്കുനതെന്ന് ഒരു പിടിയും കിട്ടുനില്ല. അവസാനം ഞാന്‍ അവനെ കണ്ടു പിടിച്ചു, ഉറുമീസ് തമ്ബന്റെ മോളില്‍ മാന്നാര്‍ മത്തായി കിടക്കുന്ന പോലെ AM ത്തിന്റെ മോളില്‍ PM കേറി കിടക്കുന്നു.


1-1-1982 0.45 AM വേണ്ടിടത്ത് 1-1-1982 0.45 PM.

വെറുതല്ല അനവിശ്യ കോളുകള്‍ വന്നുകൊണ്ടിരുന്നത്‌.. ഞാന്‍ ഈ വിവരം മൈസൂര്‍ വിളിച്ചു പറഞ്ഞു, അവര്‍ ആളെ വിട്ടു തല്ലിക്കാഞ്ഞത്, ജാതകത്തിന്റെ സത്യാവസ്ഥ അവരെ ബോദ്യപെടുത്തിയ കൊണ്ടാണ്. അവര്‍ എന്നോട് ക്ഷമിച്ചു..

Profile മറിയതോടുകൂടെ കോളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.. Matrimonial സൈറ്റിലെ എന്റെ വസന്തകാലം അവസാനിച്ചു. അങ്ങനെ മഴത്തുള്ളിയും കത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ ഞാന്‍ ഒരു ശുദ്ധ ജാതകം അന്വേഷിച്ചലഞ്ഞൂ... മലയാളി പെന്കൊടികളില്‍ കൂടുതലും പപജതകമാനെന്ന (not പാപികള്‍ ) അറിവ് എന്നെ നിരാശനാക്കി... ജാതകം കണ്ടു പിടിച്ചവനെ തല്ലികൊല്ലനമെന്നു തോന്നി.. (ശേഷം മൂന്നില്‍)

Monday, October 11, 2010

CWG

ബിനിലിന്റെ ഭയാനക പ്രകടനം

Wednesday, October 6, 2010

കഥ തന്തു

ലോറി കേടായി സൈടില്‍ ഇരിക്കുണു. പുല്ല്പണിക്കാരന്‍ വാറുണിക്കു പണി എടുത്ത് മതിയായി. അവന്‍ പത്രക്കാരന്‍ സണ്ണിയുടെ കൂടെ ഇരിക്കുണു. കുപ്പിയിലെ എണ്ണ എടുത്ത് അവന്‍ ലോറിയില്‍ ഒഴിച്ചു. മൈദാനത്തിലെ വേരുകല്‍ അവനെ പുലകം കൊളിച്ചു. അവന്റെ കൈയ്യില്‍ പയറ് കറിയും, എണ്ണിയ പലവകകളും ഉണ്ടായിരുണു. ഇല മുരടിയെങ്കിലും അവന്‍ അതു കണ്ടു ആസ്വദിച്ചു.

ജീവിതം മതിയായ അവന്‍ പുലറ്ച്ചയൊടെ ആറ്റില്‍ ചാടി.

Monday, September 13, 2010

മുറിവ്

ഒരുമിച്ചു ഇഴുകി ചേര്‍ന്നു നില്‍ക്കുന്ന ശരീര കോശങ്ങള്‍ അകലുമ്പോള്‍ മുറിവ് ഉണ്ടാകുന്നു. അല്ല, ഒരുമിച്ചു ചേര്‍ന്നു നില്‍ക്കുന്ന എന്തകന്നാലും അത് മുറിവ് ഉണ്ടാക്കുന്നു. മനസ്സായാലും ശരീരമായാലും. കണ്ണുനീരായി ചോരയും, ചോരയായി കണ്ണുനീരും ഒഴുകുന്നു. മുറിവിന്റെ സന്ദേശവാഹകനാണത്രെ വേദന. ചില മുറിവുകള്‍ ഉണങ്ങുന്നത് ഒരു സുഖമുള്ള വേദനയോടെയാണ്. അതെ, സുഖമുള്ള വേദന. മുറിവുകളില്‍ തലോടിയും തഴുകിയും ഈ വേദന ആസ്വദിക്കപ്പെടുന്നു. ചില മുറിവുകള്‍ക്ക് അസഹ്യമായ വേദനയാണ്. ചില മുറിവുകള്‍ പെട്ടെന്നുണങ്ങുന്നു. ചിലത് പതുക്കെയും. ചിലത് ഉണങ്ങാതെ തന്നെയിരിക്കാം. എന്തു തന്നെയായാലും പാടുകള്‍ അവശേഷിപ്പിക്കാതെ മുറിവുകള്‍ ഉണങ്ങാറില്ല.

Thursday, September 2, 2010

തടാകം

തിരക്കില്‍ നിന്നും ഒഴിഞ്ഞ വഴി. വണ്ടികള്‍ പോകുന്നുണ്ടെങ്കിലും, വഴിയോരത്തുള്ള ആ തടാകം ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. ഇത്രയും ഭംഗി ഉള്ള സ്ഥലം ഇവിടെ ഉണ്ടൊ എന്നു വിചരിചു പോകും. ഞാനും ജയസുവും കൂടി നടന്നു നീങ്ങി. അവിടെ മീന്‍ പീടിക്കാന്‍ ഇരിക്കുന്ന വൃദ്ധരെ ഞങ്ങള്‍ കുറച്ചു നേരം നോക്കി നിന്നു. അയാളുടെ സഞ്ചിയില്‍ ഉളള മീനുക്കള്‍ പിടക്കുന്നുണ്ടായിരുന്നു. പാര്‍ക്കില്‍ കുറുകുന്ന ഇണ കുരുവികളെ നോക്കി വെളളം ഇറക്കി തിരിച്ചു പോന്നു.
Jayasu overlooking the lake

Buildings facing the lake

The sun manages to shine through the clouds to illuminate the beautiful lake

All the chaos out, but peace within.

The lone temple like creation between the lake

Traffic makes us slower, but does not stop us.

The island right at the center of the lake

Joyful mood

With the hope that he would strike gold.

Another loner

Saturday, August 28, 2010

ഹോളീമഹാത്മ്യം

നാട്ടില്‍ ഓണത്തിന് പൂവിട്ടും വിഷുവിന് ഓലപടക്കം പൊട്ടിച്ചും നടന്നിരുന്ന ഞാന്‍ ഹോളി ആഘോഷം ആദ്യമായി ശ്രദ്ധിക്കുന്നത് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ടി.വി യില്‍ ആണ്. മേലാകെ നിറങ്ങള്‍ വാരിപൂശി, കളര്‍ വെള്ളം ആള്‍ക്കാരുടെ തലയിലൂടെ ഒഴിച്ച്... ഓര്‍ക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ ചിത്രത്തില്‍ പറഞ്ഞ പോലെ എന്തൊരു സുന്ദരമായ ആചാരങ്ങള്‍....

അന്ന് മുതല്‍ ആര്‍ക്കെങ്കില്‍ക്കും ഇട്ട് ഇത് പ്രയോഗിക്കണം എന്ന ആഗ്രഹം എന്റെ മനസ്സില്‍ പൊട്ടി മുളച്ചത്. നാട്ടുകാരുടെയോ വീട്ടുകാരുടെയോ അടുത്ത് ഇതു പരീക്ഷിച്ചാല്‍ നേരെ പിടിച്ച് കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ടുപോയി നസ്യം, നെല്ലിക്കാതളം തുടങ്ങിയ ബാര്‍ബേറിയന്‍ ആഘോഷങ്ങള്‍ നടത്തികളയുമോ എന്ന് പേടിച്ച് ആ ആഗ്രഹത്തെ അവിടെ തന്നെ ഒരു കുഴി വെട്ടി കുഴിച്ചു മൂടി.

പിന്നീട് RECയില്‍ എത്തിയപ്പോഴാണ് സീനിയര്‍ ബാച്ചിലെ കുറച്ച് വടക്കന്മാര്‍ കുറച്ച് കളര്‍ഫുള്‍ കളേഴ്സ് കൊണ്ടു വന്ന് ഞങ്ങളോട് അനുവാദം ഒക്കെ ചോദിച്ച് മുഖത്തൊക്കെ ഒന്ന് തലോടി കടന്നുപോയത്. മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് അന്നേ എനിക്ക് സംശയം തോന്നിയതാണ്. പിന്നെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ എനിക്കുറപ്പായി. ഇത്രയും നിരുപദ്രവകാരിയും സര്‍‌വ്വോപരി മുഖ്യമന്ത്രിയുമായ ഒരു ആഘോഷത്തിനെ എത്ര ഭയാനകമായാണ് അവര്‍ ചിത്രീകരിച്ച് കൊതിപ്പിച്ചത്. (പിന്നീട് ഒരവസരത്തില്‍ ഞങ്ങള്‍ക്ക് മനസ്സിലായി, ഇരുപത്തെട്ട് മലയാളികളടങ്ങിയ ഞങ്ങളുടെ ബാച്ച്, ഹോളി ആഘോഷത്തെ എങ്ങനെ നേരിടുമെന്ന് അറിയാത്തത് കൊണ്ടാണ് വെറും അഞ്ച് പേരുള്ള അവര്‍ വലിയ കലാപരിപാടികളൊന്നും നടത്താതെ പോയത്.) എന്റെ മൂടി കുഴിച്ചിട്ട ആഗ്രഹം പരീക്ഷിക്കാനുള്ള ഒരു അവസരം അവിടെ കണ്ട ഞാന്‍ സീനിയെഴ്സിന്റെ പുറകെ പോയി അടുത്ത ഹോളിക്ക് എന്റെ മേത്ത് തേക്കുന്നതില്‍ നിന്നും കുറച്ചോ എന്നും പറഞ്ഞ് കുറച്ച് കളര്‍ കടം വാങ്ങി നമ്മുടെ ക്ലാസ്സ്മേറ്റ്സിന്റെ അടുത്ത് പരീക്ഷിക്കാന്‍ ശ്രമിച്ചിട്ട് തല്ല് കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. കണ്ണൂരുകാരന്‍ രജീഷ് ഗോവണിക്കടിയില്‍ കേറി ഒളിച്ചെങ്കിലും, പുറകെ കളറെറിയാന്‍ ചെന്ന ഞാന്‍ അതു ചെയ്യാതെ തിരിച്ച് വന്നത് പിന്നത്തെ തവണ നാട്ടില്‍ നിന്ന് വരുമ്പോള്‍ ഏറുപടക്കം കൊണ്ട് ഹോളി ആഘോഷിക്കും എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്. കുളിക്കാന്‍ പോവുകയായിരുന്ന റോയിയെ പിടിച്ചു നിര്‍ത്തി കളര്‍ തേച്ചപ്പോള്‍ അവന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ അങ്ങ് ഇടുക്കിയിലെ ഫ്യൂസ് വരെ അടിച്ചു പോകുമായിരുന്നു. അല്ലേലും സുമോഗുസ്തികാരുടെ അടുത്ത് ഫുട്ബോളും കൊണ്ടു പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും വളരെ വൈകാതെ ഞാന്‍ എന്റെ പരീക്ഷണം ഇനിയൊരറിയിപ്പുണ്ടാകുന്ന വരെ നിര്‍ത്തിവച്ചു.

വിഷുവും ഓണവും പിന്നെയും വന്നു പോയി. പുതിയ ബാച്ചുകളില്‍ മുഴുവന്‍ വടക്കന്മാര്‍. ന്യൂനപക്ഷമായിരുന്ന അവര്‍ പെട്ടെന്ന് ഭൂരിപക്ഷമായി. ലോലഹൃദയരായ ആളുകള്‍ ഹോളിത്തലേന്ന് കുടും‌ബം പൂകി. കഠിനഹൃദയരായ ഞങ്ങള്‍ കുറച്ചുപേര്‍ എന്തും നേരിടാന്‍ തയ്യാറായി ഹോസ്റ്റലില്‍ തന്നെ നിന്നു. സമയം കഴിയുന്തോറും നാളെ എന്തൊക്കെ സംഭവിക്കും എന്നുള്ളതിനെ കുറിച്ച് ചെറിയ പേടി തോന്നി തുടങ്ങി. ഇന്‍ഡക്ഷന്‍ എന്നൊക്കെ പറഞ്ഞ് രാത്രിയില്‍ അവന്മാരുടെ മുറിയില്‍ കാണിച്ചുകൂട്ടിയ അഭ്യാസപ്രകടനങ്ങള്‍ ഓര്‍ക്കുമ്പോള്‍ എല്ലാം കൈവിട്ടു പോകുമോ എന്നുള്ള ഒരു പേടി. വീട്ടില്‍ പോയവര്‍ ഭാഗ്യവാന്മാര്‍. നടുറോട്ടില്‍ പാതിരാത്രി ട്രക്കിനുമുന്നില്‍ മസിലും പിടിച്ച് ഇരിക്കുന്ന കഠിനഹൃദയരായ തവളകളെ ഞാന്‍ മനസ്സില്‍ ധ്യാനിച്ചു. അവര്‍ക്കു വേണ്ടി മനസ്സില്‍ ഒരു മെഴുകിതിരി കത്തിച്ചു. അങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ഞാന്‍ മയങ്ങി.

"ഒരു പൂന്തോപ്പില്‍ വിരിയും പൂക്കള്‍ക്ക് ഒരേ നിറമല്ലല്ലോ.." പരിചയമുള്ള ഒരു നേര്‍ത്ത പാട്ട് എവിടെ നിന്നോ ഒഴുകിയെത്തി. ഞാന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുറിയിലെ ടിവിയില്‍ നിന്നാണ്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഉച്ചക്ക് വീട്ടിലെത്തിയുള്ള ഉച്ചമയക്കത്തില്‍ നിന്നെന്നെ വിളിച്ചുണര്‍ത്താറ് ഈ പാട്ട് ആണ്. കേബിളില്ലാതിരുന്ന കാലത്ത് വീട്ടില്‍ സ്നേഹസീമയും, ജ്വാലയായും, മോഹനവും സ്ഥിരം വിരുന്നുകാരായിരുന്നു. അവര്‍ ഇത് വീണ്ടും റീ-ടെലികാസ്റ്റ് ചെയ്തു തുടങ്ങിയോ. കട്ടിലില്‍ കിടന്ന് കൊണ്ട് തന്നെ ഞാന്‍ റിമോട്ട് എടുത്ത് ചാനല്‍ മാറ്റാന്‍ ശ്രമിച്ചു. മുര്‍ഫി* പറഞ്ഞതു പോലെ തന്നെ ചാനല്‍ മാറുന്നില്ല. ( *-Murphy's law - Anything that can go wrong, will go wrong). ഈ റിമോട്ട് ഇങ്ങനെയാണ്, ആവശ്യമുള്ള സമയത്ത് പണി മുടക്കും. ഇത് ഓഫ് ചെയ്യാന്‍ പോലും പറ്റുന്നില്ലല്ലോ ദൈവമെ. സാരമില്ല, അര മണിക്കൂര്‍ പരിപാടി അല്ലെ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പരിപാടി തീരന്നില്ല. സീരിയലിന്റെ കാഠിന്യം, എഴുന്നേക്കാനുള്ള മടിയെ മറി കടന്നപ്പോള്‍ ടിവി സ്വിച്ച് ഓഫ് ചെയ്യാനായി ഞാന്‍ എഴുന്നേല്‍ക്കാന്‍ തീരുമാനിച്ചു. എനിക്ക് എഴുന്നേക്കാന്‍ കഴിയുന്നില്ല. എന്തോ പുറകോട്ട് പിടിച്ചു വലിക്കുന്നു. പുതച്ചിരുന്ന പുതപ്പ് ഞാന്‍ മാറ്റി. ആരോ എന്റെ കാലുകളും അരയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയാല്‍ കെട്ടിയിരിക്കുന്നു. എനിക്കൊന്നും മനസ്സിലാവുന്നില്ല, ആരാണിത് എന്നോട് ചെയ്തത്. എന്തിനു വേണ്ടി. എത്ര കുതറിയിട്ടും രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പെട്ടെന്ന് ടിവിയില്‍ സീരിയല്‍ നിന്നു. ഒരു സര്‍ക്കസ് കോമാളി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഇയാളെ ഞാന്‍ മുന്‍പെവിടെയോ കണ്ടിട്ടുണ്ട്. അതേ, ഇതയാള്‍ തന്നെ. ജയസൂന്റെ മുറിയില്‍ വച്ച് ഞാന്‍ ഇന്നലെ കണ്ട saw സിനിമയിലെ കോമാളി. ആളുകളെ ഇത് പോലെ എവിടെയെങ്കിലും കെട്ടിയിട്ട് രക്ഷപ്പെടാന്‍ എന്തെങ്കിലും ബുദ്‌ധിമുട്ടേറിയ വഴി പറഞ്ഞ് കൊടുക്കുകയാണ് ഇയാളുടെ പ്രധാന ഹോബി. ദൈവമേ! ഞാന്‍ ഇയാളുടെ വലയില്‍ എങ്ങനെ അകപ്പെട്ടു.

"ബിനില്‍, SAW യി ലേക്ക് നിങ്ങള്‍ക്കും സ്വാഗതം. നിനക്ക് രക്ഷപ്പെടനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം."

"അതിനു നിങ്ങള്‍ എന്നെ എന്തു ചെയ്യാന്‍ പോകുന്നു?"

"നിങ്ങള്‍ ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടാല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നീ മരിക്കും. മരിക്കുന്ന വരെ നീ ഈ സീരിയല്‍ കണ്ടു കൊണ്ടിരിക്കേണ്ടി വരും."

"ഭക്ഷണവും, വെള്ളവും തരാതിരുന്നു കൊള്ളൂ, പക്ഷേ ഈ സീരിയല്‍ ഒന്ന് നിര്‍ത്തികൂടെ?"

"വേണമെങ്കില്‍ ഭക്ഷണവും വെള്ളവും തരാം, പക്ഷേ സീരിയല്‍ നിര്‍ത്തില്ല."

"അതിലും ഭേദം പെട്ടെന്ന് തന്നെ മരിക്കുന്നതാണ്. നിങ്ങള്‍ രക്ഷപ്പെടാനുള്ള വഴി എന്താണെന്ന് പറയൂ."

"നിങ്ങളുടെ തലയിണയുടെ അടിയില്‍ ഒരു കത്തി വച്ചിട്ടുണ്ട്. അത് കൊണ്ട് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചോളൂ."

തിരിച്ചെന്തെങ്കിലും പറയാന്‍ പറ്റുന്നതിന് മുന്‍പേ കോമാളി ടിവിയില്‍ നിന്നും മറഞ്ഞു. തീരിച്ച് സീരിയല്‍ പ്ലേ ചെയ്യാന്‍ തുടങ്ങി. നായകന്റെ ഡയലോഗ്, "ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും; ഇല്ലേല്‍ കുടിപ്പിക്കും". ഉപ്പ് തിന്നാതെ തന്നെ വെള്ളം കുടിച്ച് കിടക്കുമ്പോഴാണ് അവന്റെ ഒരു ഡയലോഗ്. ഞാന്‍ തലയിണക്കടിയില്‍ പരതി. അയാള്‍ പറഞ്ഞതു പോലെ തന്നെ ഒരു കത്തി. പക്ഷെ ഇത് കൊണ്ട് ഒരു പഴം പോലും മുറിക്കാന്‍ പറ്റത്തില്ല. ഒന്ന് കുത്തിചാവാന്‍ പോലും പറ്റില്ലല്ലോ എന്റെ ദൈവമേ. എത്ര സമയം ഞാന്‍ അങ്ങനെ കിടന്നു എന്നെനിക്കറിയില്ല. വിശപ്പ് സഹിക്കാന്‍ പറ്റുന്നില്ല. പതുക്കെ എന്റെ കണ്ണുകള്‍ അടഞ്ഞു. അലിഞ്ഞലിഞ്ഞ് ഞാന്‍ ഇല്ലാതായി.

വീണ്ടും ഞാന്‍ കണ്ണ് തുറന്നപ്പോള്‍ കുറേ ഭൂതഗണങ്ങള്‍ എന്റെ മുന്നില്‍. കറുപ്പും, നീലയും നിറത്തിലുള്ളവ. അവര്‍ എന്റെ മുറിയുടെ വാതിലില്‍ക്കല്‍ നിന്ന് എന്തൊക്കെയോ ആക്രോശിക്കുന്നുണ്ട്. എന്തോ ഒരു അദൃശ്യശക്തി അവരെ അകത്തേക്ക് കടത്തി വിടുന്നില്ല. എന്നെ കൊണ്ട് പോകാന്‍ വന്നതാണ് കാലനും കിങ്കരന്മാരും. സമയമായിട്ടുണ്ടാകില്ല, അതാണ് അവര്‍ അകത്ത് കേറാത്തത്. അവര്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ട്. 'ഹാപ്പി ഹോളി' എന്നോ മറ്റോ. ഞാന്‍ ഒന്നും, രണ്ടും, മൂന്നും തവണ കണ്ണ് തിരുമ്മി നോക്കി. ഇത് സ്വപ്നത്തിന്റെ കണ്ടിന്യുവേഷന്‍ ഒന്നും അല്ല. പച്ചയായ റിയാലിറ്റി. അകത്തേക്ക് വരണ്ട, ഞാന്‍ പുറത്തേക്ക് വരാമെന്ന് ഞാന്‍ എങ്ങനെയൊക്കെയോ ആംഗ്യം കാണിച്ചു. ഇന്നലെ ഉറങ്ങിയതറിയാതെ ഞാന്‍ വാതില്‍ കുറ്റിയിടാന്‍ മറന്ന് പോയി. കണ്ട സ്വപ്നത്തിന്റെ ഹാങോവര്‍ മാറിയിട്ടുമില്ല. ഉറക്കച്ചടവോടെ പതുക്കെ ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. വാതിലിന്റെ പുറത്ത് ഞാന്‍ എത്തിയില്ല, എവിടെ നിന്നോ ഒന്ന് രണ്ട് ബക്കറ്റു വെള്ളം എന്റെ തലയില്‍ കൂടെ താഴോട്ടൊലിച്ചിറങ്ങി. നല്ല നീല നിറത്തിലുള്ള വെള്ളം. ദിവസവും കുളിക്കാനായി ബക്കറ്റുമെടുത്ത് ലേബര്‍ റൂമിന് മുന്നില്‍ നടക്കുന്ന ഭര്‍ത്താക്കന്മാരെ പോലെ ഒന്ന് രണ്ട് വട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടാണ് ഞാന്‍ കുളിക്കാമെന്നെ തീരുമാനം എടുക്കാറ്. ഇന്ന് ഇനി ആ കണ്‍ഫ്യൂഷന്‍ ഒന്നും വേണ്ട. കുളിപ്പിച്ചതിന് തൊട്ട് പിന്നാലെ ആ ഭൂതഗണങ്ങള്‍ എന്നെ അവരുടെ കയ്യിലുള്ള കടുത്ത നിറങ്ങള്‍ കൊണ്ട് പല്ല് തേപ്പിച്ചു, സോപ്പ് തേപ്പിച്ചു, പിന്നെയും കളര്‍ വെള്ളമൊഴിച്ച് കുളിപ്പിച്ചു.

പ്രതികരണശേഷി നഷ്ടപ്പെട്ട് പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയെ പോലെ ഞാന്‍ അവിടെ കുറച്ച് നേരം നിന്നു. എന്നെ ആ അവസ്ഥയില്‍ നിര്‍ത്തിയിട്ട് ഭൂതഗണങ്ങള്‍ അടുത്ത ഇരകളെ ലക്ഷ്യമാക്കി നീങ്ങി. ചലനശേഷി വീണ്ടെടുത്ത ഞാന്‍ ഹോസ്റ്റലിലെ മൊത്തം അവസ്ഥ മനസ്സിലാക്കാന്‍ ഭൂതഗണങ്ങള്‍ വന്ന വഴിക്കെതിരേ നടന്നു (അല്ലാതെ വീണ്ടും അവരുടെ കയ്യില്‍ കിട്ടിയാലോ എന്ന് പേടിച്ചിട്ടൊന്നുമല്ല). എനിക്ക് എതിരേ അപ്പോള്‍ ഒരു നീലജീവി നടന്ന് വരുന്നു. (ജെയിംസ് കാമറൂണ്‍ ഏതെങ്കിലും ഹോളി സമയത്ത് ഇന്ത്യയില്‍ വന്നപ്പോള്‍ ഇതുപോലെയുള്ള ഏതോ അവതാരത്തെ കണ്ടിട്ടാവണം 'അവതാര്‍' സിനിമയില്‍ പണ്ടോരയിലെ ജീവികളെ രൂപകല്പന ചെയ്തത്.) ഈ രൂപം എനിക്ക് പരിചയമുണ്ട്, പക്ഷേ അരാണെന്ന് മനസ്സിലാവുന്നില്ല. അടുത്തെത്തിയപ്പോള്‍ ആ രൂപം എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാന്‍ തിരിച്ചും. കുറച്ച് കഴിഞ്ഞപ്പോള്‍ കുളിച്ച് ഈ കളറൊക്കെ ഒന്നു മാറ്റിയേക്കാം എന്ന് വിചാരിച്ച് ഞാന്‍ ടോയ്‌ലറ്റ് ഏരിയയിലേക്ക് പോയി. ഉജാല കയറ്റി കൊണ്ടു വന്ന ലോറി മറഞ്ഞ പോലെ ഉണ്ട് അവിടം കണ്ടാല്‍.‍ നേരത്തെ കണ്ട ജീവി ചകിരി കൊണ്ട് മേലൊക്കെ ഉരച്ച് കഴുകുന്നു. ഞാന്‍ ഒന്ന് കൂടെ സൂക്ഷിച്ച് നോക്കി. ഇതവന്‍ തന്നെ.

'ഡാ, ഡിങ്കാ.. അവരെന്നെ കളര്‍ വെള്ളത്തില്‍ കുളിപ്പിച്ചെടാ...'

ഉരല്‍ മദ്ദളത്തിനോട് പരാതി പറഞ്ഞു.

"നീ ഇപ്പൊ കുളിച്ചതൊന്നുമല്ലെടാ കുളി. നീ ഇനി കുളിക്കാന്‍ പോകുന്നതാണ് കുളി. നീ ജനിച്ചപ്പോ തൊട്ടു കുളിക്കാനുപയോഗിച്ച സോപ്പിനേക്കാള്‍ കൂടുതല്‍ സോപ്പിട്ട് തേച്ചാലെ നിന്റെ നിറം മാറൂ. ഞാന്‍ മെസ്സില്‍ പോയി കുറെ ചകിരി കൊണ്ട് വന്നിട്ടുണ്ട്. നീ ഉര തുടങ്ങിക്കോ. വൈകുന്നേരം ആവുമ്പൊഴേക്കും വെളുക്കും."

യാന്ത്രികമായി അവന്‍ ഉര തുടര്‍ന്നു. ഞാനും. ഒട്ടും വൈകാതെ തന്നെ മച്ചാനും, പള്ളിയും, ജയസുവും, പ്രദീപും വന്നെത്തി. യാന്ത്രികമായി അവരും ഉര തുടങ്ങി. ഉരച്ചുരച്ച് മേത്തെ നീല നിറം മാറി തുടങ്ങി. എല്ലാവരും ട്രാന്‍സ്പോര്‍ട്ട് ബസ് കഴുകിയാലെന്ന പോലെ ചുവന്നു[ലിറ്ററലി ആന്‍ഡ് ഫിഗററ്റീവ്‌ലി). തൊട്ടാല്‍ ചോര പൊടിയും. ദ്രോഹികള്‍ എന്തോ കടുത്ത പ്രയോഗമാണ് നടത്തിയത്. സീനിയേഴ്സിന് വേണ്ടി പറഞ്ഞുണ്ടാക്കിയ ഐറ്റം തന്നെ. ഒരുമാതിരി കയ്യെത്തുന്ന ഭാഗത്തെല്ലാം ഉര കഴിഞ്ഞു. ഇനി ബാക്കി ഉള്ളത് പുറമാണ്. കയ്യെത്തും പാകത്തിനുള്ളത് കളയാന്‍ പെട്ട പാട് ആലോചിക്കുമ്പോള്‍ ഇത് കൊറെ പാടു പെടും. എന്തു ചെയ്യണമെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് കെമിസ്ട്രി ക്ലാസ്സുകളില്‍ ടീച്ചര്‍ പഠിപ്പിച്ച ബെന്‍സീന്റെ ഫോര്‍മുല ചിത്രം ഓര്‍മ്മ വന്നത്. ഞങ്ങള്‍ ഓരോരുത്തരും കാര്‍ബണ്‍ ആറ്റങ്ങളായി ഒരു ബെന്‍സീന്‍ തന്മാത്ര പോലെ പരസ്പരം പുറം ഉരച്ച് കഴുകി

Wednesday, August 25, 2010

ആശുപത്രീപര്‍‌വ്വം

ലൊക്കേഷന്‍: വീണ്ടും REC

ഇന്‍ഡക്ഷന്‍ ദിനങ്ങള്‍ ഓരോന്നായി കടന്നുപോയി. ഫൈനല്‍ ഇയര്‍ ആണ്. " ഈ മനോഹര ക്യാംപസില്‍ തരുമോ ഇനിയൊരു വര്‍ഷം കൂടി" എന്ന് പാടി നടന്നാല്‍ വീട്ടുകാര്‍ "വരുമാനില്ലാരുമീ വിജനമാം വഴിയില്‍ കൂടി" എന്നു പാടി വാതിലടക്കുമോ എന്ന ഭയം കാരണം പാടിയില്ലെന്നേ ഒള്ളൂ. മാത്രമല്ല, ഞാന്‍ പാടിയാല്‍ എന്റെ അമ്മ വരെ അതു സഹിക്കില്ല.

പുതിയ ബാച്ചുകാര്‍‍‌ക്കുള്ള ഫ്രെഷേഴ്സ് ഡേ ഒക്കെ കഴിഞ്ഞു. എല്ലാവരും ക്ലാസ്സ് മുറികളില്‍[അവരുടെ] നിന്നും ഇറങ്ങി രാജ്പഥിലൂടെ തേരാപാരാ നടക്കാന്‍ തുടങ്ങുന്ന സമയം. ആ ഇടക്കാണ് ഉദ്ദണ്ഡന്‍ എന്ന ഇരട്ടപേരിന് ഉദ്ദു എന്ന ഇരട്ടപേരിട്ട് ഞങ്ങള്‍ വിളിക്കുന്ന മഹി അവന്റെ അംബാസിഡര്‍ കാറുമായി രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് ആ അംബാസിഡറില്‍ കറക്കം ആയിരുന്നു ഞങ്ങളുടെ മെയിന്‍ ടൈം പാസ്.

ഒരു ദിവസം ആ അംബാസിഡറുമായി കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ മുക്കം എന്ന പ്രദേശത്ത് കറങ്ങാന്‍ പോവുകയുണ്ടായി. രണ്ട് ഉദ്ദേശ്യങ്ങളുമായാണ് ഞങ്ങള്‍ അവിടെ പോയത്. പ്രൈമറി ഉദ്ദേശ്യം അംബാസിഡര്‍ കുട്ടനെ കുളിപ്പിക്കുക എന്നതും സെക്കന്‍ഡറി ഉദ്ദേശ്യം അടുത്തുള്ള കള്ളുഷാപ്പുകള്‍ ഒക്കെ ഒന്ന് കണ്ട് വക്കുക എന്നതുമായിരുന്നു.
തികച്ചും പരോപകരമായ ഉദ്ദേശ്യം. നാളെ ആരെങ്കിലും അങ്ങോട്ടുള്ള വഴി ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാമല്ലോ. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ച പോലെ..... അയ്യേ, ഞങ്ങള്‍ ആ ടൈപ്പ് അല്ല.

ഉദ്ദു ഡ്രൈവര്‍. ഫ്രണ്ട് സീറ്റില്‍ ഗിയറിന്റെ അടുത്ത് ഞാന്‍, തൊട്ടടുത്ത് പ്യാരി. പുറകില്‍ മച്ചാന്‍, എന്‍. കെ പിന്നെ വി.വി യും. വാട്ടര്‍ സര്‍‌വീസ് കഴിഞ്ഞ് സെക്കന്‍ഡറി ഉദ്ദേശ്യം നിറവേറ്റാനായി വണ്ടി സ്റ്റാര്‍ട്ട് ആക്കിയതും അപ്പോള്‍ പ്ലേസ്മെന്റ് റെപ്പ് ആയിരുന്ന ഡിങ്കന്റെ കോള്‍.

"ഡാ!! എവ്ടെ പോയി കിടക്ക്വാ..? ഇന്നാണ് ഇന്‍ഡസ് ലോജിക് പ്ലേസ്മെന്റിനു വരണ ദിവസം. എല്ലാവരും ഇങ്ങെത്ത് പെട്ടെന്ന്."

ഡിങ്കന്‍, ക്ലാസ്സില്‍ സ്ഥിരമായി ജിമ്മില്‍ പോകുന്ന ഏക വ്യക്തി. മാത്രമല്ല, സമയത്തിന് അവിടെ എത്തിയില്ലെങ്കില്‍ അവന്‍ ഡെസ്പ് ആകും. പിന്നെ മൂന്ന് ദിവസം അവന്‍ അങ്ങനെ ഡെസ്പ് ആയി തന്നെ ഇരിക്കും. ഇതൊക്കെ ആലോചിച്ചപ്പോള്‍ സെക്കന്‍ഡറി ഉദ്ദേശ്യം റദ്ദാക്കി തിരിച്ചു പോരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

തിരിച്ചു വരുന്ന വഴിക്ക് കട്ടാങ്കല്‍ എത്താറായി കാണും. ഉദ്ദുവിന്റെ ഫോണിലേക്ക് ടി.കെ യുടെ കാള്‍. എന്തോ അത്യാവശ്യമുണ്ടത്രെ. ഉടനെ വണ്ടി വേണം. പെട്ടെന്ന് രാജ്പഥിലെത്താന്‍ അവന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഉദ്ദു വണ്ടിയുടെ വേഗത കൂട്ടി. വളവു തിരിഞ്ഞ് കാര്‍ രാജ്പഥിലേക്ക് കടന്നപ്പോഴേക്കും ടി.കെ അകലെ നിന്ന് ഓടി വരുന്നതു കണ്ടു. എന്ത് ഭൂമികുലുക്കം വന്നാലും ഓടാത്ത ആളാണ് ടി.കെ. . പണ്ടെപ്പോഴോ പട്ടി കടിക്കാന്‍ വന്നപ്പോള്‍ അവന്‍ കൂളായി നടന്ന് പോകുന്നത് കണ്ട് പട്ടി ഡെസ്പ് ആയി തിരിച്ചോടിയത്രെ. ആ ആളാണ് ഇപ്പോള്‍ ഓടുന്നത്. എന്തായാലും കാര്യം സീരിയസ് ആണ്. ഓടി വരുന്ന ടി.കെ യുടെ മുമ്പില്‍ വണ്ടി സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി.

ഉദ്ദുവിനോട് താഴെ ഇറങ്ങാന്‍ പറഞ്ഞ ടി.കെ. ഡ്രൈവര്‍ സീറ്റില്‍ ആസനസ്ഥനായി. ടി.കെ ഓടുന്നതു കണ്ട ഷോക്കില്‍ കാര്യമൊന്നുമറിയാതെയാണ് ഉദ്ദു കാറില്‍ നിന്നും ഇറങ്ങി കൊടുത്തത്. വണ്ടിയുടെ കണ്ട്രോള്‍ ഏറ്റെടുത്ത ടി.കെ വളരെ പ്രാഗത്ഭ്യത്തോടെ വണ്ടി വീശി യു-ടേണ്‍ എടുത്ത് മെയിന്‍ റോട്ടിലേക്ക് കുതിച്ചു. സംഭവിച്ചതൊന്നും മനസ്സിലാക്കാതെ അന്ധാളിച്ചു നില്‍ക്കുന്ന ഉദ്ദു ചെറുതായി, ചെറുതായി ഒരു പൊട്ടായി ഞങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു.

കഥയറിയാതെ പൂരം കണ്ടു കൊണ്ടിരുന്ന ഞങ്ങള്‍ അവസാനം മൗനം ഭഞ്ജിക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ അവനോട് ചോദിച്ചു, "എന്താ ടി.കെ പ്രശ്നം?". പ്രത്യേക വികാരമൊന്നുമില്ലാതെ അവന്‍ പറഞ്ഞു, "അങ്ങനെ വല്ല്യ പ്രശ്നം ഒന്നൂല്ല്യടാ. നമ്മുടെ മച്ചാന്‍ റാഗ് ചെയ്ത സബ് ജൂനിയര്‍ പെണ്‍കൊടിക്ക് സുഖമില്ല. ഭയങ്കര പനി. അവളെ ആശുപത്രിയില്‍ കൊണ്ടോവണം."

ഒരു ഫ്ലാഷ്ബാക്ക്.

ടി.കെ ബാത്റൂമില്‍ കേറാന്‍ നില്‍ക്കുമ്പോഴാണ്, കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ് തംസ് കോള്‍ ചെയ്യുന്നത്. കേട്ട പാതി, കേള്‍ക്കാത്ത പാതി, കുളി നാളെയുമാകാം എന്ന് മനസ്സില്‍ പറഞ്ഞ് ടി.കെ റൂമില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഹോസ്റ്റലില്‍ ആര്‍‌ക്കെങ്കിലും ജലദോഷം വന്നാല്‍ പോലും മരുന്നും ഭക്ഷണവുമായി മുറിയിലെത്തുന്ന വിശാല മനസ്കനാണ് പള്ളി സര്‍. പള്ളി സാറും പനി പിടിച്ച് കിടക്കുകയാണ്. ടി.കെ പോകുന്ന കണ്ട് പള്ളി സര്‍ പറഞ്ഞു, "എന്നെ ഒന്ന് ആശുപത്രയില്‍ കൊണ്ടു പോകെടാ.. എനിക്കു തീരെ വയ്യ." "പ്ഫൂ" എന്ന് നീട്ടി തുപ്പിയിട്ടാണ് ടി. കെ അവിടെ നിന്ന് ഇറങ്ങി ഓടിയതെന്നാണ് സാക്ഷികള്‍ പറഞ്ഞ് കേട്ടത്.

ഫ്ലാഷ്ബാക്കില്‍ നിന്നും തിരിച്ച് സംഭവസ്ഥലത്തേക്ക്.

ടി.കെ വണ്ടി ചവിട്ടി വിടുകയാണ്. നേരെ പോയത് ക്യാമ്പസ് ക്ലിനിക്കിലേക്ക്. അവിടെ ചെന്നപ്പോള്‍ രോഗി പോയിട്ട് ഒരു രോഗാണു പോലുമില്ല. തംസിനെ വിളിച്ചപ്പോള്‍ അവര്‍ ഡോക്ടറിന്റെ വീട്ടിലാണെന്നറിഞ്ഞു. ഡോക്ടറുടെ വീട്ടിലേക്ക് പോകാന്‍ ടി.കെ വണ്ടി തിരിച്ച തിരി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എങ്ങാനും കണ്ടിരുന്നെങ്കില്‍ അവനെ അംബാസിഡറിന്റെ അംബാസിഡര്‍ ആക്കിയേനെ.

അങ്ങനെ നമ്മുടെ അംബാസിഡര്‍ കാര്‍ ഡോക്ടറുടെ വീടിന്റെ മുന്നിലെത്തി സഡന്‍ ബ്രേക്ക് ഇട്ട് നിന്നു. മച്ചാന്‍ ബാക്ക് ഡോര്‍ തുറന്ന് അടുത്തുള്ള തെങ്ങില്‍ ചാരി നിന്ന് ചുറ്റും പുകപടലം സ്റ്ഷ്ടിച്ച് കാഴ്ചകള്‍ മറക്കാന്‍ ശ്രമിച്ചു. [മച്ചാന് ഈ കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ടത് മറ്റൊരു കഥയാണ്.] കുട്ടിയെ ഇരുവശത്തുമായി താങ്ങി പിടിച്ച് തംസും സ്മിതയും കാറിന്റെ അടുക്കലേക്ക് വന്നു. അപ്പോഴും എന്‍.കെ യും വി.വി യും കാറിന്റെ പിന്‍സീറ്റില്‍ തന്നെ ഇരിക്കുന്നു. ഇനി നിന്നോടൊക്കെ എഴുന്നേറ്റ് മാറാന്‍ പ്രത്യേകം പറയണമോ എന്നുള്ള അര്‍ത്ഥത്തില്‍ തംസ് അവരെ ഒന്നു നോക്കി. കുറച്ച് നേരത്തെ നിശബ്ദതകള്‍ക്ക് ശേഷം ബാക്ക് സീറ്റ് കാലിയായി. മൂന്ന് പെണ്‍കൊടികളും കാറിന്റെ പിന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു.

കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കാന്‍ തോന്നാഞ്ഞതിന് ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. ഇന്‍ഡക്ഷന് ശേഷം കുട്ടികളെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ കിട്ടിയിരിക്കുന്ന ഒരു അവസരം ആണല്ലോ. അവളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ആള്‍ എന്ന നിലക്ക് കേറി മുട്ടേം ചെയ്യാം.

കുറച്ചു സമയത്തിനുള്ളില്‍ പ്യാരിക്ക് പണി കിട്ടി. എന്തോ പറഞ്ഞ് എന്‍.കെ അവനെ കാറില്‍ നിന്നും പുറത്ത് ചാടിച്ചു. എനിക്ക് അപകടം മണത്തു. എനിക്കും ആരോ പണി തരാന്‍ പോകുന്നു. അഗാധ ഗര്‍ത്തത്തിലേക്ക് വീഴാന്‍ പോകുന്ന ഒരാള്‍ കച്ചിതരുമ്പില്‍ എങ്ങനെയാണൊ മുറുക്കി പിടിക്കുന്നത് അതു പോലെ ഞാന്‍ ഗിയര്‍ ലിവറില്‍ മുറുകെ പിടിച്ചിരുന്നു. പക്ഷേ അതാ ഞാന്‍ പേടിച്ചിരുന്ന വില്ലന്‍. ചാക്കോ. പുതിയ കുട്ടികള്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ തേച്ച ഷര്‍ട്ടും ടക്ക് ചെയ്ത് കുട്ടപ്പനായാണ് അവന്‍ നടക്കുന്നത്. അവന് വളരെ മുന്‍പേ ഈ അവസരത്തിനെ കുറിച്ച് വിവരം ലഭിച്ച പോലെ. ഞാനാണെങ്കിലോ കേരള പുരുഷന്റെ യൂണിഫോമായ ലുങ്കിയിലും. അവന്‍ കാറിന്റെ അടുത്ത് വന്നു സാമാന്യം ഉച്ചത്തില്‍ എന്നോട് ചോദിച്ചു, "ഈ ലുങ്കിയൊക്കെ ഉടുത്ത് നീ എങ്ങോട്ടാ?". ചെറുത്തുനില്‍ക്കുന്നത് ദൂഷ്യം ചെയ്യുമെന്ന് എന്റെ എക്സ്പീരിയന്‍സ്ഡ് സിക്സ്ത് സെന്‍സ് എന്നോട് പറഞ്ഞു. അവന്റെ ചോദ്യത്തില്‍ അടി തെറ്റിയ ഞാന്‍ തോല്‍ക്കുമെന്നുറപ്പായ പരീക്ഷയുടെ ആന്‍സര്‍ പേപ്പര്‍ കൊടുത്ത് പരീക്ഷാ ഹാളില്‍ നിന്നിറങ്ങുന്ന മാനസികാവസ്ഥയോടെ, മനസില്ലാ മനസ്സോടെ, ഗിയറില്‍ നിന്നും പിടി വിട്ട് കാറിന്റെ പുറത്തേക്കിറങ്ങി.

ചാക്കോയും, ബര്‍മുഡ ധരിച്ച എന്‍.കെയും ആ ശകടത്തിലേക്ക് വലിഞ്ഞു കേറി. പതുക്കെ ആ അംബാസിഡര്‍ ആശുപത്രിയെ ലക്ഷ്യമാക്കി നീങ്ങി. ഇനി മുതല്‍ ലുങ്കി ഉടുത്ത് പുറത്തിറങ്ങില്ലെന്നും, അഥവാ ഇറങ്ങിയാല്‍ അതിന്റെ അടിയില്‍ ഒരു ബര്‍മുഡ ധരിക്കുമെന്നും മനസ്സില്‍ ശപഥം ചെയ്ത് ഹോസ്റ്റലിനെ ലക്ഷ്യമാക്കി നീങ്ങി. പുറകില്‍ നിന്നും പ്യാരിയുടെ ആത്മഗതം.

"ഉദ്ദുവിന് ഒരു ടെമ്പൊ കൊണ്ടുവരാമായിരുന്നു".

Tuesday, August 24, 2010

ബീഹാറി ബഹന്‍

ലൊക്കേഷന്‍: REC

മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ് പെണ്‍‍കുട്ടികള്‍ എന്നും MCA ബാച്ചിന്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്നും ബീഹാറില്‍‍ നിന്നുമുള്ള ന്യൂനമര്‍ദ്ദം കാരണം കൂടുതല്‍ മഴ കിട്ടുന്നുണ്ടെന്നാണ് അവിടെ നിന്നുള്ള കറസ്പോണ്ടന്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെയധികം പ്രതീക്ഷകളുമായി ആദ്യ വര്‍ഷം ചേരുവാനെത്തിയപ്പോള്‍ ആകെ ക്ലാസ്സിലുള്ളത് ഒരു തരുണീമണി. അവളുടെ സീനിയര്‍ ആയി ബി.എസ്‌സിക്ക് പഠിച്ച എന്‍.കെ പറഞ്ഞു, "അവള്‍ ആള്‍റെഡി ബുക്ക്ഡ് ആണ്". അതോടെ പ്രതീക്ഷകളെല്ലാം നശിച്ച് രാജ്പഥിലൂടെ പക്ഷികളെയും നോക്കി വിരാജിക്കുകയായിരുന്നു പിന്നെത്തെ പ്രധാന പരിപാടി.

രണ്ടാം വര്‍ഷം മുതല്‍‍ കൂടുതല്‍ നോര്‍‍ത്തന്മാരുള്ള ബാച്ചുകളായിരുന്നു.

മൂന്നാം വര്‍ഷം പുതിയ ബാച്ചിന്റെ അഡ്മിഷന്‍ സമയം എത്തി ചേര്‍ന്നു. നാല് കുമാരികളാണ് ഇത്തവണ ജോയിന്‍ ചെയ്യുന്നത്. 'നാലെങ്കില്‍ നാല്' , ഉള്ളത് കൊണ്ട് ഓണം പോലെ എന്നു മനസ്സില്‍ ചിന്തിച്ച് ഇത്തവണ ഒരു ഇംപാക്ട് ഉണ്ടാക്കുമെന്ന് പ്രതിജ്ഞ എടുത്തു. ഇന്‍ഡക്ഷന്‍ എന്ന ഓമന പേരിട്ട്, ക്ലാസ്സ് റൂമുകളില്‍ വച്ച് നടത്തുന്ന ചെറിയ ഒരു റാഗിംഗ് ആണ് ലവളുമാരുമായി സംസാരിക്കാന്‍ പറ്റുന്ന ഏക അവസരം. ഞാന്‍ നേരത്തെ പറഞ്ഞ ലതികകളില്‍ മൂന്ന് പേര്‍ കേരളാവില്‍ നിന്നും ഒരാള്‍ ബീഹാറില്‍ നിന്നുമാണ്. അതില്‍ നമ്മ ഊരില്‍ നിന്നുള്ള കുട്ടികള്‍ക്ക് ചുറ്റും എപ്പോഴും ഒരു പൂരത്തിനുള്ള ആളു കാണും. എന്റെ ഈ ചെറിയ ശരീരവും വച്ച് ആറടി അഞ്ചിഞ്ച് ഉള്ള ഉണ്ണിയുടേയും, ആജാന ബാഹുവായ മച്ചാന്റെയും, നാക്കിന് നാലടി നീളമുള്ള എന്‍.കെ യുടേയും ഇടയിലൂടെ ഇം‌പാക്ട് ഉണ്ടാക്കുന്നത് ഇന്ത്യ റോക്കറ്റ് ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതു കൊണ്ട് ലവളുമാരുടെ അടുത്ത് തത്കാലം ജാഡാ കാര്‍ഡ് കളിക്കാനും പിന്നീട് അവസരം കിട്ടുമ്പോള്‍ തുറുപ്പ് ചീട്ട് ഇറക്കാനും നിശ്ചയിച്ചു. അങ്ങനെ ഞാന്‍ തൊട്ട് മാറി സാമാന്യം നന്നായി തന്നെ ഈച്ച ആട്ടിയിരിക്കുന്ന ബീഹാറി പെണ്‍കൊടിയുടടുത്ത് ഇം‌പാക്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചു.
കാണാന്‍ അത്ര തെറ്റ് പറയാവുന്നതു കൊണ്ടല്ല ലവളുടെ അടുത്ത് ആരും പെട്ടികട ഇടാത്തത്, പക്ഷേ രാഷ്ട്രഭാഷയിലുള്ള ചില പ്രായോഗിക ബുദ്ദിമുട്ടുകള്‍ കൊണ്ടായിരുന്നു. ഞാന്‍ അങ്ങനെ പറഞ്ഞെന്നും പറഞ്ഞ് ഒരു ഹിന്ദി വിദ്വാനാണ് ഞാന്‍ എന്നു അതിനു അര്‍ത്ഥമില്ല. ഇങ്ങനെയൊക്കെയല്ലെ ഓരോന്ന് പഠിക്കുന്നത്. ഇം‌പാക്ടും ഉണ്ടാക്കാം ഹിന്ദീം പഠിക്കാം.
ഞാന്‍ പതുക്കെ അവളുടെ അടുത്ത് പോയിരുന്നു. സൂപ്പര്‍ സീനിയര്‍ (സീനിയറിന്റെ സീനിയര്‍) ആയതിന്റെ കുറച്ച് ഗൗരവം ശബ്ദത്തിലും, ഉള്ള കുറച്ച് മസില്‍ ശരീരത്തിലും പിടിച്ച് ഞാന്‍ ചോദിച്ചു,

"കേരളാ കൈസാ ലഗാ?".

"ബഹുത് അച്ചാ ഹേ ഭയ്യാ |".

നേരിട്ട ആദ്യ ബോളില്‍ തന്നെ എല്‍.ബി.ഡബ്ല്യു. ആയ സൗരവ് ഗാംഗുലിയെ പോലെ ഗ്ലൗസ്സ് ഹെല്‍മെറ്റിലേക്ക് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് തിരിച്ചു നടക്കാനണ് അപ്പോള്‍ എനിക്കു തോന്നിയത്. മറ്റു മീനാക്ഷികളുടെ അടുത്ത് തീരെ സ്ഥലമില്ലാത്തതിനാലും, ആരെങ്കിലും ഇതു വാച്ച് ചെയ്യുന്നുണ്ടോ എന്നു സംശയമുള്ളതിനാലും തത്കാലം ദ്രാവിഡിനെ പോലെ മുട്ടികളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതു മാത്രമല്ല, ഇക്കാര്യത്തില്‍ എനിക്ക് റോയല്‍ ബ്ലഡ് ആണെന്ന് മച്ചാന്‍ എപ്പോഴും പറയും. ഇതല്ല, ഇതിന്റെ അപ്പുറം ചാടി കടന്നവനാണീ.......

ഞാന്‍ അവളുടെ ഇന്‍‌ട്രഡക്ഷനും, ഹിസ്റ്ററിയും, ജ്യൊഗ്രഫിയും ഒക്കെ ചോദിക്കാന്‍ തുടങ്ങി. എന്ത് പരഞ്ഞ് കഴിഞ്ഞാലും അവള്‍ പുട്ടിന് തേങ്ങ ഇടുന്ന പോലെ ഒരു 'ഭയ്യാ' കൂടെ ചേര്‍ക്കും. മിടുക്കി, എന്റെ ആഗമനോദ്ദ്യേശ്യം അവള്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. 'കോര്‍പ്പസ് കളോസം'* എന്ന ഒന്നിന്റെ മഹത്ത്വം അപ്പോഴാണ് ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. (*Corpus callosum:-Time published an article in 1992 which suggested that because the corpus is "often wider in the brains of women than in those of men, it may allow for greater cross-talk between the hemispheres—possibly the basis for women’s intuition).

അങ്ങനെ ഇന്‍‌ഡക്ഷന്‍ചരിതം രണ്ടാം ദിവസവും മൂന്നാം ദിവസവും അവള്‍ എന്നെ ഒരു ഭയ്യാ എന്നുള്ള നിലയില്‍ ശരിക്കും ഉപയോഗിച്ചു. എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ അതൊന്നും അങ്ങ് മൈന്‍ഡ് ചെയ്തില്ല. ഞാന്‍ എപ്പോള്‍ അവിടെ പോയാലും 'ഭയ്യാ' എന്നും വിളിച്ച് എന്നെ അടുത്തിരുത്തും. ഞാന്‍ സൂപ്പര്‍ സീനിയര്‍ ആയതു കൊണ്ട് വെറും സീനിയര്‍ മാരായ വടക്കന്മാര്‍ക്കു അവളെ അങ്ങനെ കടിച്ച് കുടയാന്‍ പറ്റിയില്ല. ഇത് അംഗീകരിക്കാനാവാത്ത ഒരു വെറും സീനിയര്‍ ഇന്‍‌ഡക്ഷന്‍ചരിതം നാലാം ദിവസം എന്റെ അടുത്ത് സ്വകാര്യത്തില്‍ പറഞ്ഞു.

"സര്‍, യെ ലഡ്കീ ആപ്കെ വജഹ് സെ ബഹുത്ദിന്‍ ഹമാരെ പാസ് സെ ബച് ഗയാ (അതൊ, 'ഗയീ' എന്നാണൊ? കണ്‍ഫ്യൂഷനായല്ലൊ) | ഥോടി ദേര്‍ ഇസ്കോ ചോഡ് ദീജിയെ |"

അവന്‍ പറഞ്ഞത് മുഴുവന്‍ എനിക്ക് മനസ്സിലായില്ലെങ്കിലും, ഒരു ഏകദേശ ചിത്രം എനിക്ക് മനസ്സിലായി. ആ കാലമാടന്മാര്‍ക്ക് എന്റെ പെങ്ങളെ ഞാന്‍ വിട്ടു കൊടുക്കണമത്രെ. എന്റെ രക്തം തിളച്ചു. സിരകളില്‍ ചൂട് കേറി. അതു കൊണ്ട് മാത്രം അവളെ ഞാന്‍ അവര്‍ക്ക് വിട്ടു കൊടുത്ത് പുതിയ മേച്ചില്പുറങ്ങള്‍ തേടാന്‍ തീരുമാനിച്ചു. മാത്രമല്ല മറ്റ് മൂന്ന് രമണികളുടേയും അടുത്ത് തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു. പോകുന്നതിനുമുന്‍പ് ഒരു മുന്നറിയിപ്പ് എന്റെ ബഹന്‍ അര്‍ഹിക്കുന്നു എന്ന് എനിക്കു തോന്നിയതിനാല്‍ ഞാന്‍ അവളോട് പറഞ്ഞു.

" ഉന്‍ ലോഗോം കൊ തുംസെ കുച്ച് ബാത് കര്‍നാ ഹേ| ടെന്‍ഷന്‍ മത് കരോ| ( എന്തായാലും നീ കുടുങ്ങി, ഇനി ടെന്‍ഷന്‍ അടിച്ചിട്ടെന്തിനാ) കോയി പ്രോബ്ലം ഹേ തൊ മുച്ചെ ബോല്‍നാ! മേം ദേഘൂംഗാ! (അതന്നെ, ഞാന്‍ കണ്ടു നിന്നോളാം എന്ന് )"

അവളുടെ കണ്ണുകള്‍ ഈറനണിയുകയും ശബ്ദം ഇടറുകയും ചെയ്യുമെന്നു ഞാന്‍ വിചാരിച്ചെങ്കിലും അതൊന്നും കൂടാതെ

" ഭയ്യാ, ആപ് ജാവൊ! മേരെ ബാരെ മെം സോച് മത് കര്‍| കോയി മേരെ സാഥ് പംഗാ കരെ തൊ, മെ ഉസ്കോ യെ ലേകര്‍ മാരേഗാ|"

എന്നും പറഞ്ഞ് അവളുടെ ബാഗ് തുറന്നു. എന്റെ കണ്ണ് മഞ്ഞളിച്ചു പോയി. അവളുടേ ബാഗില്‍ അതാ വെട്ടി തിളങ്ങുന്ന ഒരു കത്തി.

അവളെ ഒരു ധീര ബഹനായി മനസ്സില്‍ സ്വീകരിച്ച്, അവളുടെ അടുത്ത് 'പംഗ' ഒന്നും കാണിക്കാന്‍ തോന്നിക്കാത്തതിന് ദൈവത്തിനും ഗുരുക്കന്മാര്‍ക്കും നന്ദി പറഞ്ഞ്, ഇനി അവളുടെ അടുത്ത് 'പംഗ' കാണിക്കാന്‍ പോവുന്നവരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഞാന്‍ ആ ക്ലാസ്സ് മുറി വിട്ടിറങ്ങി നേരെ ഹോസ്റ്റല്‍ റൂമിലേക്ക് വിട്ടടിച്ചു.

വേതാളം...

മച്ചാന്‍ ഈ ഇടക്ക് ചുളുവിലക്ക് ഒരു വണ്ടി സ്വന്തമാക്കി. വണ്ടി നമ്മുടെ ' Kings on the Road ' - Royal Enfield.

വണ്ടി വാങ്ങിയത് നാട്ടിലോട്ടാണ്. അതിനു കാരണം ഉണ്ട്.

ഈ ഇടക്ക് മച്ചാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു, ഒരു ഊച്ചാളി കാര് വാങ്ങി അതേല്‍ പെണ്ണു കാണാന്‍ പോകുന്നതിലും എത്രയോ ഗെട്ടപ്പാണ് ബുല്ലട്ടേല്‍ പോകുന്നത്. പണ്ടേ മച്ചാന് കുതിര സവാരി ഒരു ഹരമാണ്..

നാട്ടില്‍ അന്വേഷിച്ചപോള്‍ ബുള്ളറ്റിനു പൊള്ളുന്ന വില. ആയിടക്കു ശിവാജിനഗര്‍ ഒരു ബൈക്ക് മേളയില്‍ വെച്ച് മച്ചാന്‍ ഇവനെ വില പേശി പിടിച്ചു (വലവീശിപിടിച്ചു). വണ്ടിക്കു കുറച്ചു കേടുപാടുകള്‍ ഉണ്ടെങ്കിലും, എല്ലാം ഒരുവിധത്തില്‍ നന്നാക്കി.

വണ്ടിക്കുള്ള കേടുപാടുകള്‍ മാറ്റിയത് വേറൊരു കഥയാണ്, അത് വേറൊരു ബ്ലോഗ്‌ എഴുതനുല്ലതുണ്ട് തല്ക്കാലം പരാമര്സിക്കുനില്ല...

ഇനി അടുത്ത പ്രശ്നം ഇവനെ എങ്ങിനെ എങ്കിലും നാട്ടിലെത്തിക്കണം. മച്ചാന്‍ കിട്ടവുനിടെതുനിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.

ആദ്യം വോള്‍വോ-യില്‍ കേറ്റി കൊണ്ടുപോകാം എന്ന പ്ലാനില്‍ 'ശ്യാമാ ട്രവല്സില്‍ ' ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയീ..

മച്ചാന്റെ വീട് നമ്മുടെ ചാവക്കാട് കടാപ്പുരതിനരുകിലാണ്, തൃശ്ശൂര് വണ്ടി എത്തിച്ചു ഓടിച്ചു പോകാനാണ് പ്ലാന്‍. ട്രാവല്‍ ആജെന്സിക്കാര്‍, മച്ചാന്‍ ഒരു 'കൊച്ചി മുതലാളി' ആണെന്ന് ധരിച്ചു, ടിമാണ്ടുകള്‍ ഒരന്നായി വെക്കാന്‍ തുടങ്ങീ..

1) വണ്ടി Royal ആയതു കാരണം 1000 രൂപ ട്രന്‍സ്പോറ്റേന്‍ ചാര്‍ജു. കൂടാതെ കയറ്റുകൂലി , ഇറക് കൂലി എന്നിവ അവിടുത്തെ പോര്‍ട്ടര്‍മാര്‍ക്ക് കൊടുക്കണം. 'മച്ചാന്‍ സമ്മതിച്ചു..'

2) വണ്ടിക്കു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയ അതുകൊണ്ട് ഒരാള് കൂടു വേണം. യാത്രകൂലി 800 രൂപ. മച്ചാന്‍ ഗത്യന്തരമില്ലാതെ തലയാടി.

3)'വോള്‍വോ പോകുന്നതണേല്‍ തൃശൂര്‍ ഹൈവേ കൂടെ ആണ് , ടൌണില്‍ കേറാറില്ല. അതുകൊണ്ട് മണ്വതി ബൈ പസ്സില്‍ ഇറക്കിവിടും' മച്ചാന്‍ ഈ കണ്ടീഷനും അംഗീകരിച്ചു, 'ബൈ പാസ്സില്‍നിന്നു കുറച്ചു ഓടിച്ചാല്‍ ടൌണില്‍ എത്താം, ഇത് okay'

ടിമാണ്ടുകലോകെ കഴിഞ്ഞെന്നു വിചാരിച്ചു മച്ചാന്‍ കാശു എടുക്കാന്‍ പോക്കറ്റില്‍ കയിട്ടപ്പോള്‍ അവന്‍ ഒരു ടിമാണ്ടുകൂടെ വെച്ചു.

4) 'വണ്ടിയിലെ പെട്രോള്‍ മൊത്തം ഊറ്റെനം, പെട്രോള്‍ ടാങ്ക് ഊരി കയ്യില്‍ പിടിക്കണം, ടയറിലെ കാറ്റു മൊത്തം കളയണം. '

നാലാമത്തെ കണ്ടീഷന്‍ കേട്ടതോകെ മച്ചാന്റെ കണ്ട്രോള്‍ മൊത്തം പോയീ...

'മണ്ണ്വോതിയില്‍ നിന്റെ അപ്പന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുനുടോ ഏതൊക്കെ തിരിച്ചു ഫിറ്റ്‌ ചെയാന്‍?' മച്ചാന്റെ ശബ്ദം കുറച്ചു കനത്തിലായിരുന്നൂ, ടികെറ്റ് എടുക്കാന്‍ വന്നവരൊക്കെ മച്ചാനെ ശ്രദ്ധിച്ചു തുടങ്ങീ... മച്ചാന്‍ എടുത്തകാശു പോക്കടിലോടു തിരുകീ തിരിച്ചു നടന്നൂ...

ഒന്ന് തോറ്റാല്‍ മൂന്നു എന്നാണല്ലോ ചൊല്ല്, മച്ചാന്‍ നമ്മുടെ മമത ദീതിയുടെ railway-യെ സമീപിച്ചു. സ്റെഷനില്‍ എത്തിയ മച്ചാനെ കുറെ പോര്‍ട്ടര്‍മാര്‍ വരവേറ്റു, അവര്‍ പല പല ഓഫറുകളും വെച്ചു. കൂടികിഴിച്ചുനോക്കിയപ്പോള്‍ 700- രൂപയില്‍ കാര്യം സാധിക്കും. കൂടാതെ സ്വന്തം സ്റെഷനായ കുറ്റിപുറത്ത് തന്നെ ഇറങ്ങാം.. 'എന്താ പടച്ചോനെ ഈ പുത്തി എനിക്ക് നേരത്തെ തോനിക്കതിരുനത്'' എന്നോര്‍ത്ത് റൂമിലേക്ക്‌ നടന്നു...

വിജയസ്രീലളിതനെ പോലെ റൂമിലെത്തിയ മച്ചാനെ ഞങ്ങള്‍ കുറച്ചു പേര്‍ വരവേറ്റു. മച്ചാന്‍ ലാഭ കണക്കുകള്‍ ഞങ്ങളുടെ മുന്നില്‍ നിരത്തി. 2000- രൂപ ആകുനിടത് 700 രൂപയില്‍ കാര്യം നടക്കും.

ഇതിനിടക്ക്‌ നമ്മുടെ ഷമീര്‍ ഇക്ക ആവഴിക്കു വന്നു , മച്ചാന്‍ അവനോടു തന്റെ ലാഭ കഥകള്‍ വിവരിച്ചു, അപ്പോള്‍ ഇക്കകൊരു സംശയം, ' ഈ പോര്‍ട്ടര്‍മാര്‍ ഒരു ദയ ദക്ഷ്നയവും ഇല്ലാത്തവരാണ്, അവര്‍ സാധനങ്ങള്‍ വലിചെരിയുകയാണ് പതിവ്. കൊടുത്ത രൂപത്തില്‍ വണ്ടി തിരിച്ചു കിട്ടല്‍ ഭാഗ്യം...'

ചളുങ്ങിയ വണ്ടിയില്‍ പെണ്ണുകാണാന്‍ പോകുന്ന രംഗം ഓര്‍ത്തു മച്ചാന്‍ പള്ളക്ക് കൈയ്യും കൊടുത്തു നിന്ന്.

'മച്ചാന്റെ നാട്ടില്‍ എയര്‍പോര്ടിന്റെ പണി പകുതി ആയതേ ഉള്ളൂ അല്ലെ ഒരു കൈ നോക്കാമായിരുന്നു..' ബിനിലിന്റെ വക അവസാന ആണി.

എങ്ങനെ ഇതികര്തവ്യാമൂടനായ് നില്കുന്ന മച്ചാനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ' മച്ചാനെ നമ്മുക്ക് വണ്ടി നാടിലോട്ടു ഒട്ടി കൊണ്ട് പോകാം ' , പണ്ട് Enfield-ഇല്‍ നാട്ടില്‍ പോയ experience വെച്ച് ഞാന്‍ കാച്ചി.

വണ്ടിയുടെ പഴക്കം അറിയാവുന്ന മച്ചാന്‍ ആദ്യം എതുര്തെങ്ങിലും വേറെ നിക്കകള്ളിയില്ലാത്ത കാരണം സമ്മതിച്ചു.

അങ്ങനെയാണ് ഞങ്ങള് യാത്ര പുറപ്പെടുന്നത്...

യാത്രയുടെ ദൈര്‍ക്ക്യവും, വിശ്രമകേന്ദ്രങ്ങളും, സന്ദര്സ്സിക്കാന്‍ പറ്റുന്ന ഉല്ലസകെന്ദ്രങ്ങളും google map-എല്‍ നോക്കി ലിസ്റ്റു ചെയ്തു.

പ്ലാന്‍ ഇങ്ങനെ

June 26 2010 ശനിയാഴിച്ച..
3 am to 6 am - മൈസൂര്‍ . കൊട്ടാരത്തില്‍ കുറച്ചു photo session.
7 to 9 ഗൂടല്ലൂര്‍ . Breakfast അവിടുന്ന്.
10 to 12 മഞ്ചേരി . പോണവഴിക്ക് കുറച്ചു തേയില തോട്ടമുണ്ട് . കുറച്ചു സീനരീസ് അവിടെ പിടിക്കാം.
1 pm to 3 pm പെരുന്തല്‍മന്ന . Lunch അവിടുന്നു.

അവിടെന്നു രണ്ടു പേരും അവരവരുടെ വീടിലോട്ടു...

പ്ലാന്‍ എല്ലാം കൊള്ളാം, ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്. വണ്ടി പഴയതാണ് എന്ന ഒരു പ്രശ്നം ഒഴിച്ചാല്‍ ബാക്കി എല്ലാം ഓകേ. ഒരു പ്രക്ടിസിങ്ങിനു വേണ്ടി അന്ന് ഓഫീസിലേക്ക് ഞാന്‍ ബുള്ളടിലാണ് പോയത്. ഒരു എലുംബനായ ഞാന്‍ ബുള്ളട്ടെല്‍ വരുന്നത് കണ്ടു ഓഫീസിലെ സ്ത്രീജനങ്ങള്‍ അന്ന് കുറച്ചു ബഹുമാനം തന്നു.. പ്രാക്ടീസ് ട്രിപ്പ്‌ വല്ല്യ പ്രശ്നം ഒന്നും ഉണ്ടായില്ല.. ഇടക്കാശാനോന്നു നിന്നു, പക്ഷെ അടുത്ത സെകണ്ടില്‍ ഒറ്റയടിക്ക് സ്റ്റാര്‍ട്ട്‌ ആകുകയും ചെയ്തു.

യാത്ര പോകുനതിന്റെ തലേന്ന് കിടന്നിടുരക്കം വരുനില്ല, രാവിലെ മൂന്ന് മണിക്ക് എഴുനെല്കണം, കുളിക്കണം, പല്ലുതെക്കനം... ദൈവത്തെ മനസില്‍ നന്നായി പ്രാര്‍ത്ഥിച്ചു ഉറകതിലോട്ടു വഴുതി വീണു..

മൂന്നരയയപ്പോള്‍ മച്ചാന്‍ വന്നു കുലുക്കി വിളിച്ചു, അവന്‍ കുളിച്ചു കുട്ടപനായി നില്കുന്നു... ഞാന്‍ കുളിക്കാന്‍ കേറിയാല്‍ തൊട്ടടുതോന്നും യാത്ര തുടങ്ങല്‍ പറ്റിലാ.. അതുകൊണ്ട് ഒരുങ്ങള്‍ പല്ലുതെക്കളില്‍ മാത്രം ഒതുക്കി. ഞാന്‍ റൂമിലെ ബാക്കിയുള്ള മഹന്‍മാരെ നോക്കി. എല്ലാ പഹയന്‍മാരും ഏതോ സുന്ദരികളെ സ്വപനം കണ്ടുരക്കമാണ്.. പള്ളി ഒഴിച്ച്..

പള്ളി പണ്ടേ അങ്ങിനെയാ.. എന്തെങ്ങിലും നടക്കനമെങ്ങില്‍ പള്ളി വേണം. ഞാന്‍ പല്ലുതേച്ചു വന്നപോഴേക്കും പള്ളി നല്ല ഒരു കട്ടന്‍ കാപ്പി രേടിയാക്കികൊണ്ടിരിക്കുന്നൂ.. കട്ടന്‍ കുടിച്ചു ഞാന്‍ ഉറക്കച്ചുവാട് മാറ്റി. തനുപ്പയകാരണം ഞങ്ങള്‍ രണ്ടുപേരും ജെകടിന്റുള്ളില്‍ കേറി. ഒരു ബാഗില്‍ ഞങ്ങള്‍ അവശ്യ സാധനങ്ങള്‍ തിരുകി കേറ്റി. ഈ യാത്രയില്‍ മൊത്തം ആലോസരപെടുതിയത് ഈ ഭാഗിന്റെ കനം മാത്രമാണ്..

മച്ചാന്‍ കീ ഓണാക്കി ഒരു ജെന്റില്‍ കിക്ക്. 'ധാക് ധാക് ധാക് 'ആ 350cc engine ഒരു മടിയും കൂടാതെ ആ കൊച്ചു വെളുപ്പാന്‍ കാലത്ത് സ്റ്റാര്‍ട്ട്‌ ആയീ. പള്ളി ശുഭയാത്ര നേര്‍ന്നു ഗേറ്റ് അടച്ചു . ബുള്ളറ്റ് ബാങ്ങലൂരിന്റെ നിഗൂടതകളിലേക്ക് ഊളിയിട്ടു.

Bangalore-സിറ്റി രാത്രിയുടെ ആലാസ്യത്തില്‍ നിന്നും പതുക്കെ ഉണര്‍ന്നു തുടങ്ങീ. നഗരം ഹാലൊജന്‍ ലൈറ്റിന്റെ സ്വര്‍ണ പ്രഭയില്‍ കുളിച്ചു നിന്നു. 30-മിനിട്ടിനുള്ളില്‍ ഞങള്‍ സിറ്റിയില്‍ നിന്നും മൈസൂര്‍ ഹൈവേ ലോട്ട് കേറി. രാവിലെ ആണെങ്ങില്‍ കുറഞ്ഞത്‌ 3 മനിക്കൊരെങ്ങിലും എടുക്കും. ഹൈ വൈയിള്‍ ട്രാഫിക് ഒട്ടും ഇല്ല, എന്നാലും 80 km സ്പീഡില്‍ പോയാല്‍ മതി എന്നു തീരുമാനിച്ചു. വണ്ടി പണ്ടത്തെ ഡ്രം ബ്രൈകന്. ചവിട്ടിയാല്‍ കിട്ടിയില്ലെങ്കിലോ..

ആകെ ഒരു ബുദ്ധിമുട്ട് തോനിയത് നമ്മുടെ ബാഗ്‌ ആണ്. അത് എച്ച് കെട്ടിയ പോലെ മുഴച്ചു നിന്നു.

ജഗടം ഒരു കുതിരയെ പോലെ മൈസൂര്‍ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുനൂ... ഒരു 100 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളൊരു ബ്രൈക്ക് എടുക്കാന്‍ തീരുമാനിച്ചു... വഴിവകതൊരു മുത്തശ്ശി ചായ കട നടതുനുട്. ഞങ്ങള്‍ വണ്ടി നിര്‍ത്തി ചൂട് ചായ മോന്തീ.. മച്ചാന്‍ ആന്മാവിനു സ്വല്പം പുക കൊടുത്തു. 100 കിലോമീറ്റര്‍ പോയതറിഞ്ഞില്ല.. ഇനി വണ്ടി കുറച്ചു തണുത്തിട്ട് മതി യാത്ര. ഞങ്ങള്‍ ചില പെണ്ണുകാണല്‍ കഥകള്‍ വിവരിചോണ്ട് സമയം കളഞ്ഞൂ. മുത്തശ്ശിക്ക് മലയാളം വല്ല്യ വശമില്ല.. ഞങ്ങളെ മാറി മാറി നോക്കി.. മുത്തശിക്ക് ചായ കാശു കൊടുത്തു ഞങള്‍ യാത്രയായി...

അടുത്ത സാരഥി ഞാന്‍ ആണ്. വണ്ടിയെ ബഹുമാനപൂര്‍വ്വം സൈഡ് സ്റ്റാന്‍ഡില്‍ നിന്നും മോചിപിചൂ... എഞ്ചിന്‍ ഇപ്പോളും ഒറ്റയടിക്ക് സ്റ്റാര്‍ട്ട്‌ ആയി. ഇപ്പോള്‍ ബാഗു മച്ചാന്റെ തോളത്താണ്.. വിക്രമാദിത്യ മഹാരാജാവിന്റെ തോളത്തു കുടിയേറിയ വേതാളത്തെ പോലെ. വേതാളം മച്ചാനെ പിന്നിലോട്ടു വലിക്കുനുടയിരുനൂ..

ബുള്ളറ്റിന്റെ 'ധക്ക് ധക്ക്' ശബ്ദം വിജനമായ ഹൈവേ യെ പ്രകമ്പനം കൊള്ളിച്ചു. യാത്രകിടയില്‍ എപ്പോളോ എഞ്ചിന്റെ ശബ്ദം മാരുനതായി തോന്നി. 4th,5th ഗിയറില്‍ വരുമ്പോള്‍ എഞ്ചിന്റെ ഗ്രിപ്പ് പോകുന്ന പോലെ. കൂടാതെ ആ 'ധാക് ധാക് ' ശബ്ദം മാറി. ഒരു സാധാരണ ബൈക്കിന്റെ മൂളല്‍ പോലുമില്ല.

അധികം സങ്കടപെടെണ്ടി വന്നില, വണ്ടി നിന്നു. ഓടിവന്നതിന്റെ ആകത്തില്‍ കുറച്ചുകൂടെ മുന്നോട് നിരങ്ങി നീങ്ങി. യാത്ര മൂനിലോന്നു ദൂരം പോലും ആയില്ല. 'ഇല്ലതൂനെരങ്ങുകേം ചെയ്തു അമ്മതോടത് യെതീതുമില്ല '. ഞാന്‍ രണ്ടു മൂന്ന് വ്രഥ ശ്രമങ്ങള്‍ നടത്തി. ഒരു രക്ഷയും ഇല്ല.

വീണത്‌ വിഷ്ണുലോകം എന്നാ മട്ടില്‍ ഞങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. ഞങ്ങള്‍ 'പദ്മവ്യൂഹത്തില്‍ കേറിയ അഭിമന്യുവിനെ ' പോല മൂഞ്ചിയടിചിരിക്കുകയനെന്നു ഫോട്ടോ കണ്ടാല്‍ പറയില്ല.



കുറച്ചു കഴിഞ്ഞപ്പോള്‍ മച്ചാന്‍ വണ്ടി ഒന്ന് പിടിച്ചു കുലുക്കി എന്നിട്ട് കിക്കരടിച്ചു. ഞങ്ങളെ അത്ഭുതപെടുതികൊണ്ട് എഞ്ചിന്‍ സ്ടര്ടയീ... 'യജമനെ കണ്ട കുതിരയെ പോലെ '

ഞാനാകെ ചൂളിപോയി... Enfield expert എന്നാ ലേബല്‍ എന്നെ തിരിച്ചു കൊത്താന്‍ തുടങ്ങി.. ഞാന്‍ വണ്ടിയുടെ പിന്നില്‍ ഒരു പൂച്ചയെപോലെ അനുസരണയോടെ കേറിയിരുനൂ... മച്ചാന്‍ മനോഹരമായി വണ്ടിയോട്ടി.. നിമിഷിങ്ങല്കകം ഞങ്ങള്‍ പഴയ പ്രതാപതിലോട്ടു തിരിച്ചു വനൂ.. പക്ഷേ ഇടയ്ക്കിടയ്ക്ക് ശബ്ദം മറുനുണ്ടോ എന്നോരുതോനാല്‍.. ഞങള്‍ കാര്യമാക്കിയില്ല.

അങ്ങനെ 7 മണിക്ക് ഞങള്‍ മൈസൂര്‍ പാലസിന്റെ മിന്നില്‍ എത്തി. കൊട്ടാരവാതില്‍ ഞങളുടെ മുന്നില്‍ അടഞ്ഞു കിടനൂ.. പാറാവുകാര്‍ ഞങളെ ഉള്ളില്‍ കേറാന്‍ സമ്മതിച്ചില്ല. പുരാതന കാലത്തിന്റെ ശില്പ കല നൈപുന്ണ്യം ആസ്വതികനമെന്നുടയിരുന്നു. പക്ഷെ ഞങളുടെ ഇപ്പോളത്തെ ലക്ഷ്യം വേറൊന്നായിരുന്നു.

കൊട്ടാരത്തിന്റെ മുന്നില്‍ നിന്നു കുറച്ചു ഫോട്ടോ എടുത്തു തല്ക്കാലം നിര്‍വൃതി അടഞ്ഞു.




ഞങ്ങള്‍ വീണ്ടും യാത്ര തുടര്നൂ... പയ്യേ പയ്യേ വിശപ്പിന്റെ വിളി വരന്‍ തുടങ്ങീ... നല്ലൊരു ഹോട്ടല്‍ കണ്ടുപിടികലായ് അടുത്ത സംരംഭം.

മൈസൂര്‍ ഹൈവയുടെ മോനോഹരിതയില്‍ നിന്നും വാഹനം സ്റ്റേറ്റ് ഹൈവയുടെ കുണ്ടും കുഴികളും എണ്ണാന്‍ തുടങ്ങി. വിശപ്പും ബോറടിയും കാരണം ഞാന്‍ അറിയാതെ മയങ്ങി പോയീ.. വീണു പോകാതിരിക്കാന്‍ മച്ചാനെ ഞാന്‍ കെട്ടിപിടിച്ചു ഇരുന്നു. മയക്കത്തില്‍ നിന്നെനീട്ടപ്പോള്‍ ഞങ്ങള്‍ ഒരു മലയാളീ ഹോടലിന്റെ മുന്നില്‍ എത്തീ. ഞാന്‍ മയങ്ങിയത് മച്ചാന്‍ അറിഞ്ഞു പോലുമില്ല.

ഹോടലില്‍ നല്ല ഭക്ഷണവും, പാര്‍ക്കിംഗ് സ്ഥലവും, ടോയിലട്ടും ഉണ്ട്. ഒരു സൈഡില്‍ ഇളനീര്‍ കരിക്ക് അടുക്കിവെച്ചിരിക്കുന്നു. രാവിലെ നടത്താന്‍ വിട്ടുപോയ പ്രഭാത കൃത്യങ്ങളൊക്കെ നിറവേറ്റി ഞങ്ങള്‍ റെഡിയായി... ഇതിനിടക്ക് ഒരു ചെറിയ ഷോപ്പിങ്ങും നടത്തി.

ബൈകിലാണ് നാട്ടില്‍ വരുനതെനു വീട്ടില്‍ പറഞ്ഞട്ടില. അതറിഞ്ഞാല്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുനത് അമ്മയാണ്. അമ്മമാരേ സോപിടന്‍ ഞങ്ങള്‍ ഓരോ മൈസൂര്‍ പട്ടു സാരി വാങ്ങി.

ഒരു 'റെഡ് ബുള്‍' വാങ്ങിയാല്‍ ക്ഷീണം പകുതി മാറികിട്ടും, അതിനയീ അടുത്ത് കണ്ട ബെക്കരിയില്‍ കേറി 'റെഡ് ബുള്‍' ചോദിച്ചു, കടക്കാരന്‍ ഏതോ ബിസ്കറ്റ് വെച്ചു നീട്ടി... മച്ചാന്‍ എന്നെ നോക്കി ചിരിച്ചു.

ഞങ്ങള്‍ പുരതിരങ്ങിയപോള്‍ നമ്മുടെ കരിക്കുകാരന്‍ ഇളനീരുകള്‍ നല്ല ഭംഗിയായി അടുക്കി വെച്ചുകൊണ്ടിരിക്കുന്നു. എന്നാലിനിയൊരു കരിക്കാകം എന്നായി മച്ചാന്‍. കരിക്ക് കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എന്റെ ട്യൂബ് ലൈറ്റ് കത്തീ... ഒരു കാലി വാട്ടര്‍ ബോട്ടിലില്‍ മൊത്തം കരിക്ക് നിറക്കാം. റെഡ് ബുള്ളിന്റെ പകുതി കാശേ ആകൂ, പക്ഷേ നാച്ചുറല്‍ എനര്‍ജി ബൂസ്റെര്‍ റെഡി, അതും ഒരു ലിറ്റര്‍.

' വാട്ട് ആന്‍ ഐഡിയ സേട്ജ്ജി ' എന്ന് മനസില്‍ പറഞ്ഞോണ്ട് 4 കരിക്ക് ചെത്തി കുപ്പിയിലാക്കി.

കരിക്കുകാരന് കാശു കൊടുത്തു ഞങള്‍ രഥംതിനടുതെക്ക് നടനൂ... കരിക് ഞങളുടെ സിരകളില്‍ ചുടു രക്തം പമ്പ് ചെയ്തു തുടങ്ങിയിരിക്കുന്നൂ. ആകെ നല്ല ഉന്മേഷം. ബാഗ്യു തൂകാന്‍ മടിയായ കാരണം ഞാന്‍ മനപ്പൂര്‍വം കീ അടിച്ചു മാറ്റി ഡ്രൈവിംഗ് സീടിലോട്ടു ചാടിക്കേറി.

മച്ചാന്‍ പിന്നില്‍ കേരുനതിനിടക്ക് എന്തോ കണ്ടു ഞെട്ടി സ്ടക്കായി നിന്നു. ഞാന്‍ നോക്കുംപോലുണ്ട് നമ്മുടെ വണ്ടിയുടെ എയര്‍ ഫില്‍ട്ടര്‍ ഊരികിടക്കുന്നി. ആരോ ഇടിച്ചു പല്ല് കോഴിച്ച പോലെ...

അപ്പോളാണ് കാര്യം പിടികിട്ടിയത്. ബൈക്ക് ഇടക്ക്ഉ ഓഫായി പോയത് തൊട്ട് ആ സുനാപ്പി വര്‍ക്ക് ചെയുനില്ല. എയര്‍ ഫില്ടരിംഗ് ഒന്നും ഇല്ലാതെയാണ് എത്രയും നേരം വണ്ടി ഓടിയത്. വെറുതെ അല്ല ബുള്ളറ്റിന്റെ ശബ്ദം വരാതിരുന്നത്. എന്നാലും ഈ പഹയന്‍ എത്രയും നേരം ഒരു കുഴപ്പവുമില്ലാതെ ഞങളെ ഇവിടം വരെ എതിച്ചല്ലോ... സമ്മതിച്ചു. ലവന്‍ പുലി തന്നെ..

കരിക്ക്ചേട്ടന്‍ ഞങ്ങള്‍ക്ക് അടുത്തുള്ള വര്‍ക്ക്‌ഷോപിലോട്ടുള്ള വഴി പറഞ്ഞു തന്നു... ഒടിഞ്ഞു തൂങ്ങിയ പല്ലും തൂകിപിടിചോണ്ട് ഞാന്‍ പിന്നില്‍... കീ തിരിച്ചു കിട്ടിയ സമാധാനത്തില്‍ മച്ചാന്‍ മുന്നില്‍.

പുരാണത്തില്‍ ദശരഥന്‍ തേര് തെളിക്കും പോലെ മച്ചാന്‍, കൈകേയിയെ പോലെ ഞാന്‍ പിന്നില്‍ എയര്‍ ഫില്റെരിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഷ്ടപ്പെട്ട് കൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷിയായി വേതാളം എന്റെ തോളില്‍ തൂങ്ങി കിടന്നു. അവസാനം ഞങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തീ...

ദശരഥനെ പോലെ നമ്മുടെ മച്ചാന് എനിക്ക് വരം ഒന്നും തന്നില്ല. :( തന്നെങ്ങില്‍ ഞാനാദ്യം ചോദിക്യ ഈ വണ്ടിയാണെന്ന് മചാനറിയാം.

ഷോപ്പ് ഉടമയുടെ പേര് 'സലിം ഭായ് '. Enfield പണിക്കാരെല്ലാം ഒരു പ്രത്യേക മനസ്ഥിതി ഉള്ളവരാണ്. ഏതു പാതിരാത്രിക്കും സഹായിക്കാന്‍ അവര്‍ റെഡി. എനികിത് രണ്ടു മൂന്ന് വട്ടം അനുഭവം ഉള്ളതാ.. നമ്മുടെ സലിം ഭായ്ഉം ആകൂടത്തില്‍ തന്നെ.

ബുള്ളറ്റിന്റെ ആടിയ പല്ല് തിരിച്ചു ഫിറ്റു ചെയ്യാന്‍ ഒരു പ്രത്യേക നീളമുള്ള സ്ക്രൂ വേണം. പുള്ളി അടുത്തുള്ള കടയില്‍ സ്ക്രൂ വാങ്ങാന്‍ പോയീ... ഇതിനിടക് മച്ചാന്‍ അറിയാതെ മച്ചാന്റെ കുറച്ചു ഫോട്ടോസ് (ഊരയ്ക്ക്‌ കായും കൊടുത്തു നിക്കുന്ന ),ഞാന്‍ മൊബൈലില്‍ പകര്‍ത്തി...


ഭായീ വണ്ടിയുടെ ഒടിഞ്ഞ പല്ല് ശരിയാക്കിത്തന്നു. വണ്ടി പഴയ കണ്ടിഷന്‍ ആണോ എന്നു ഒരു ടെസ്റ്റ്‌ ഡ്രൈവ് നടത്തി സര്ടിഫി ചെയ്തു. ആ ബുള്ളറ്റു സ്നേഹി ഞങ്ങളോട് ആകെ 10 രൂപയെ വാങ്ങിയോള്ളൂ.

ഇന്‍ഡ്യയില്‍ എവിടെ പോയാലും ഈ ബുള്ളറ്റു സ്നേഹികളുടെ കൂടായ്മ എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. എത്ര നാട്ടപതിരാക്ക് പോലും സഹായിക്കാന്‍ അവര്‍ റെഡിയാണ്. ഒരുപരിജയവും ഇല്ലാത്ത ഞങ്ങളെ ഒരുമിച്ചുനിര്തുന്ന ആ സ്നേഹം ഈ ബുള്ളറ്റു തന്നെ.


സലിം ഭായിക്കും കൂടര്‍ക്കും നന്ദി പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു. ഗ്രാമ വഴികളുടെ യാത്രതുടര്നൂ. ഇടക്ക് ഒരു ബുള്ളറ്റ് ദമ്പതിമാര്‍ ഞങളെ അഭിവാദ്യംചെയ്തു കടന്നു പോയീ.


വഴിയരുകില്‍ കുറെ അരയാല്‍ മുത്തശ്ശിമാര്‍ മുടി കെട്ടഴിച്ചു ഫോട്ടോക്ക് പോസ് ചെയ്തുനില്‍ക്കുന്നു..

ഒരു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും ഞങള്‍ തമിഴ്നാട്‌ ബോര്ടരെത്തി. ഇനി വീരപ്പന്‍ നാട് വാണ സ്ഥലമാണ്.. ബന്ദിപൂര്‍ കടിലൂടെ ഞങ്ങള്‍ യാത്ര തുടര്നൂ..

കഴിഞ്ഞ പ്രവിസ്യം ഇതു വഴി കടന്നു പോയത് രാത്രിയാണ്‌. അതുകൊണ്ട് കാട് ആസ്വതിക്കാന്‍ പറ്റിയില്ല.
മാത്രവുമല്ല അന്ന് റോട്ടില്‍ ഒരു ആനകൂട്ടാതെ കണ്ടു. കുറെ ആനകുട്ടികളും, പിടിയാനകളും, കൊമ്പന്‍ മാരും. ആനകുട്ടികള്‍ ഓടികളിക്കുകയായിരുന്നു. ആ കാഴ്ച എനിക്ക് രസകരമായി തോന്നി. അന്നെന്റെ ഒപ്പം പ്രദീപ്‌ ആയിരുന്നു. അവന്‍ അതിന്റെ ഭീകരാവസ്ഥ മനസിലാക്കി. പിന്നീടുള്ള ഞങ്ങളുടെ യാത്ര മുഖ്യമന്ത്രിയെ പോലായിരുന്നു. മുന്നിലും പിന്നിലും escort വണ്ടികള്‍, പോലീസ് ജീപോന്നും അല്ല... രണ്ടു പാണ്ടി ലോറികള്‍. ഞങ്ങള്‍ ആ sandwich യാത്ര കാടുതീരുവോളം തുടര്‍ന്ന്.പാണ്ടി ലോറി ഞങ്ങളെ സുരക്ഷിതരായി ഒരു ലോഡ്ഗില്‍ കൊണ്ടെത്തിച്ചു.


ഇന്നു പക്ഷെ വഴികളിലുടനീളം പല തരത്തിലുള്ള ബോര്‍ഡുകള്‍, ഓരോ സ്ഥലങ്ങളും ഏതെങ്കിലും ജീവജാലതിന്റെ ആവാസ സ്ഥലമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുറ്റികാട്ടില്‍ ഒരിളക്കം.

നോക്കുമ്പോള്‍ ഒരു കൂടം മാനുകള്‍... ചാടിയിറങ്ങി. ഒരു സുന്ദരി മാന്‍പേട ഫോട്ടോക്ക് പോസുചേത് നില്‍ക്കുന്നു.
അവളുടെ ഒരു ഫോടോ എടുത്തപ്പോള്‍ മച്ചനോരാഗ്രഹം ആ സുന്ദരിമാരുടെ ഒപ്പം നില്‍ക്കുന ഫോട്ടോ വേണമെന്ന്.

മച്ചാനെ കണ്ടതും മാന്‍ പേടകള്‍ പ്രാനഭായത്താല്‍ (മാനഭയം) പിന്തിരിഞ്ഞോടി . എന്നാലും കുറച്ചു ഫോട്ടോസ് തരപെടുത്തി. മാന്പെടക്കള്‍ കാട്ടില്‍ മറഞ്ഞു.

ഞങള്‍ യാത്ര തുടര്നൂ.. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഒത്ത കാടിന്റെ നടുക്ക് ഒരു ട്രാഫിക്‌ ജാം. ഒരു തമിഴ്നാട് ട്രന്‍സ്പോട്ടെശന്‍ വണ്ടി 'മുണ്ടക്കല്‍ ശേഖരനെ' പോലെ മുന്നില്‍ വഴിമുടക്കി നില്കുന്നുട്, യാത്രക്കാര്‍ തലപുരതിട്ടു ഏതോ കാഴ്ച കാണുകയാണ്. ഞങള്‍ വണ്ടി മുനോട്ടെടുതപ്പോള്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ പോകരുതെന്ന് ആങ്ങ്യം കാട്ടി, എന്നാലും ഞങള്‍ കാഴ്ച കാണാനുള്ള ആകംഷയില്‍ അവിടെത്തി. നോക്കുമ്പോള്‍ ഒരു കുട്ടി ഗജവീരന്‍ പൂഴി സ്നാനത്തിലാണ്. അവനെയും ക്യാമറയില്‍ പകര്‍ത്തി. പക്ഷെ മച്ചനിപ്പ്രവിസ്യം ഒരു ഗ്രൂപ്പ് ഫോടോ എടുക്കണമെന്ന ആവിശ്യം ഉന്നയിച്ചില്ല. ചിലപ്പോലവനോടുള്ള ബഹുമാനം കൊണ്ടായിരിക്കും. അവനോടു യാത്രപറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി.


യാത്ര ആങ്ങനെ ഊടിയിലോട്ടു തിരിയുന്ന ജങ്ങ്ഷനില്‍ എത്തീ. അവിടുന്നി വലത്തോട്ട് പോയാല്‍ മഞ്ചേരി. നേരെ പോയാല്‍ ഊട്ടി. നേരെ പോകനമെന്നഗ്രഹമുണ്ട്, പക്ഷെ രണ്ടാളുംലീവ് ഒന്നും പറഞ്ഞിട്ടില്ല. ഒറ്റദിവസം കറങ്ങിയാല്‍ ഒന്നാവുകയുമില്ല. ഞങള്‍ വലത്തോട്ട് തിരിഞ്ഞു മഞ്ചേരി ലക്ഷ്യമാക്കി കുതിച്ചു. ഒരിടത്തൊരു ചെറിയ നീര്‍ത്തടം, യാത്ര ക്ഷീണം മാറ്റാനായി കുറച്ചു നേരം അവിടെ ചിലവഴിച്ചു.

വനത്തിന്റെ എല്ലാ പുണ്യവും ഏറ്റു വാങ്ങി ആ ചെറു പുഴ ഒഴുകുകയാണ്. ആ നദിയുടെ തെളിര്‍മയും കുളിര്‍മയും, തെന്നലും ഞങ്ങളുടെ ക്ഷീണം മാറ്റി. ഉച്ചഭാക്ഷനതിനുള്ള സമയമായീ.. ഈ കാട്ടിലാര ഭക്ഷണം വെച്ച് തരാന്‍.. ഞങള്‍ വണ്ടിയുടെ സ്പീട് കൂടി. ഉച്ച ഭക്ഷണം എന്നാ കേരളത്തിലെതീട്ടു മതീ എന്നു തീരുമാനിച്ചു, പൊരിച്ച മീനും കൂട്ടി ഉണ്ടിട്ടു നളുകുരെ ആയി. ഞങ്ങള്‍ ഗിയറുകള്‍ ഒരനായി മാറ്റി കൊണ്ടിരുന്നു.

മഞ്ചേരി ചുരം ഇറങ്ങി ഞങ്ങള്‍ മലയാളി മണ്ണില്‍ കാല് കുത്തി. മൂന്ന് തെക്കന്‍ സംസ്ഥാനങ്ങള്‍ കണ്ട നിര്‍വൃതിയില്‍ ഞങള്‍ ഒരു ഹോട്ടല്‍ തപ്പി നടന്നൂ...

കാട്ടില്‍ ഹോടല്‍ ഇല്ലാത്ത കാരണമാണ് ഭക്ഷണം കഴികതതെങ്ങില്‍, ഇപ്പോള്‍ ഹോടലിന്റെ ആധിക്യം കാരണം ഏതില്‍ കേരനമെന്ന കന്ഫുഷനില്‍ ആണ്. ഒരു തിരകില്ലാത്ത ഹോട്ടല്‍ കണ്ടു പിടിച്ചു. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിചിട്ടാകാം യാത്ര എന്നു തീരുമാനിച്ചു കേറിതാണ് ഈ ഓണം കേരഹോടലില്‍. ഞങള്‍ ചെല്ലുംബോള്‍ വൈറ്റെര്സ് ഈച്ചയാട്ടി ഇരിക്ക്യരുന്നു, ഞങ്ങള്‍ ഭക്ഷണം കഴിച്ചു പകുതി ആയപോളെക്കും ഹോടാല് മൊത്തം ആളായി. വിശ്രമിക്കാനുള്ള ഞങളുടെ തീരുമാനം മാത്രം നടനില്ല. അവിടുന്ന് പുരപെട്ടപ്പോള്‍ സമയം 2 മണി. ഞങളുടെ പ്ലാന്‍ പ്രകാരം ഇപ്പോള്‍ പെരുന്തല്‍മാന്ന എത്തേണ്ടതാണ്. പക്ഷെ ഭക്ഷണം കഴിച്ചതോടെ യാത്രക്കുള്ള മൂട് പോയീ. മാത്രോഅല്ല സൂര്യന്‍ ഞങളുടെ കരിക്ക് എനര്‍ജി മൊത്തം ഊട്ടികുടിച്ചിരുന്നു... കരിക്ക് ബോട്ടില്‍ കാലിയുമയീ. നാളികേരത്തിന്റെ നാട്ടില്‍ ഒരു കരിക്ക് ബാര്‍ പൊലുമില്ലതതു ഞങ്ങളെ അല്ബുതപെടുത്തി.

മൈസൂര് വരെ 80 കിലോ മീറെര്‍ സ്പീടയിരുനെങ്ങില്‍, ഇപ്പോളത് നേര്‍പകുതി. എങ്ങനെ എങ്കിലും വീടെതിയാല്‍ മതിഎന്നയീ... ഇനി പെരുന്തല്‍മന്നക്ക് 40 കിലോമീറെര്‍ കൂടോണ്ട്. പുറകില്‍ തൂങ്ങുന്ന ബാഗ്‌ എവിടെ എങ്കിലും വലിചെരിയനമെന്നു തോണി. കലുമുട്ടിനു ഭയങ്കര വേദന. കഴിഞ്ഞപ്രാവിശ്യം വന്നപ്പോള്‍ ഈ പ്രശ്നം ഒന്നും ഉണ്ടായില്ല. കാരണം ലഗജെല്ലാം ഞങള്‍ വണ്ടിയുടെ രണ്ടു സൈഡിലായി കെട്ടി വെച്ചിരിക്കുകയായിരുന്നു.


ബോറടി മാറ്റാന്‍ ഞങ്ങള്‍ മാറി മാറി ഓട്ടി. ഇനി പെരുന്തല്‍ മണക്കു 6 കിലോമീറ്റര്‍ ബാക്കിയുണ്ട്. പെട്ടനു മനസ്സില്‍ ഒരു ചാഞ്ചാട്ടം , 'പടിക്കലെത്തി കാലം ഒടക്കാന്‍ പോവുകയാണോ ' എന്നൊരു തോനാല്‍. ഇനി എന്ത് വരാന്‍, പെരുന്തല്‍മന്ന യെതാരയില്ലേ. എന്തിനു പേടിക്കണം . ഞാന്‍ ഉള്ളില്‍ ധൈരം സംഭരിച്ചു...

ഞങളുടെ മുന്നിലൊരു പച്ച ബോര്‍ഡ്‌ കണ്ടു , ഏതോ ഒരു പുഴ അടുത്തെവിടെയോ ഒഴുകുനുട്. അതിനെ പറ്റിയുള്ള വിവരണമാണ് ബോര്‍ഡില്‍. പുഴയുടെ പേരൊന്നും വായിക്കാനുള്ള സമയം കിട്ടിയില്ല. മച്ചാന്‍ നല്ല സ്പീടിലാണ് ഓടിക്കുനത്. ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരു മനോഹരമായ പാലം കണ്ടു. ഒരു 2oo മീടര്‍ നീളം കാണും, പണ്ടത്തെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ തിരിശേഷിപ്പ്.

നമ്മുടെ റോഡിനു നല്ല വീതിയുണ്ട്, പക്ഷെ പാലത്തിനതില്ല. മച്ചാന്‍ റോഡിന്‍റെ ഒരു സൈഡ് കൂടെയാണ് വണ്ടി ഓടികുനത്, വളവു തിരിഞ്ഞാല്‍ പാലത്തെ കേറും, പലതോടടുക്കും തോറും റോഡിന്‍റെ വീതി പെട്ടന്ന് കുറഞ്ഞു, വണ്ടി വളച്ചിട്ടു കിട്ടുനില്ല. കലമുടച്ചോ ഭഗവാനെ എന്നോര്‍ത്ത് കണ്ണടച്ചിരുന്നൂ... ഭാഗ്യം കണ്നുതുരനപോള്‍ ഞങള്‍ നാലുപേര്‍ പാലത്തില്‍ തന്നുണ്ട്. നദി അടിയില്‍കൂടെ സമാധാനമായി ഒഴുകുന്നു... ആ വളവെങ്ങനും ഓടിഞ്ഞില്ലരുന്നെങ്ങില്‍ ഒന്നെങ്കില്‍ ഞങ്ങള്‍ നീന്തല്‍ പഠിക്കുമായിരുന്നു, അല്ലെങ്ങില്‍ പറക്കാന്‍ (നരകത്തിലോട്ടു). പക്ഷെ ആയുസിന്റെ ബലം കൊണ്ടും മച്ചാന്റെ ഡ്രൈവിങ്ങ് വൈഭവം കൊണ്ടും ഞങള്‍ രക്ഷപെട്ടു.

ആങ്ങനെ പെരുന്തമാന്ന അങ്ങടീലെതീ. വേതാളത്തെ ഞാന്‍ മച്ചാനെ ഏല്‍പ്പിച്ചു.. എന്നെ ബസുകെറ്റി വിട്ടു മച്ചാന്‍ എടപ്പാള്‍ റൂട്ട് വെച്ചു പിടിച്ചു. ബസിലിരുന്നു ഞാന്‍ ഉറങ്ങീ... വീടെത്തും വരെ. വീടിലെതീടും ആ പരുപാടി തുടര്‍ന്നു. പിറ്റേന്ന് രാവിലെ എണീടപോള്‍ സന്ധികല്‍കൊക്കെ നല്ല വേദന. വേദന മാറാന്‍ ധന്വന്തരി കുഴംബിട്ടു ഒന്ന് തേച്ചു കുളിച്ചു. കുഴമ്പ് ഉഗ്രന്‍ സന്ധി വെതനയെല്ലാം എരുമേലി കടന്നു.

ഞാന്‍ വാങ്ങിയ പട്ടു സാരി അമ്മക്ക് കൊടുത്തു. അമ്മക്ക് സാരി ഇഷ്ടപ്പെട്ടു. അച്ഛനു ചെറിയ കുറുമ്പ്, അടുത്ത ബുള്ളടു യാത്രയില്‍ അതിനു പരിഹാരം കാണാമെന്നു സമാധാനിപ്പിച്ചു. ഞാന്‍ യാത്രയെ പറ്റി മനോഹരമായീ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു. അമ്മക്ക് ചെറിയ പരിഭവം തോനിയെങ്കിലും, മൈസൂര്‍പട്ടില്‍ അതെല്ലാം വല്സല്യമായി മാറി.

ഈനു ദിവസം ഓഗസ്റ്റു 19. ഞാനിപ്പോള്‍ ഒരു മാസം മെഡിക്കല്‍ ലീവിലാണ്‌. ഒരു സുഖ ചികിത്സ. കര്കിടകത്തില്‍ ഉഴിച്ചില്‍ ഭാഹുകേമം എന്നു കര്ന്നവന്മാര്‍ പറയും. പക്ഷെ ഇതതല്ല, അന്ന് തൂകിയ ബാഗ്യിന്റെ കനം എന്റെ നട്ടെല്ലില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലയിലെ നുള്ളികളയം എന്നു വൈദ്യര്‍ ഉറപ്പു തന്നു.

എപ്പോള്‍ രണ്ടു നേരം ഉഴിച്ചില്‍, കൈപുള്ള കഷായങ്ങള്‍, ലേഹ്യം എന്നുവേണ്ട എല്ലാ ഔഷദങ്ങളും എന്റെ ശരീരത്തിലൂടെ കേറി ഇറങ്ങി പോകുനുട്. എന്തായാലും ഈ ഓണക്കാലം ഞാന്‍ എന്നും ഓര്‍ക്കും, നമ്മുടെ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ മനസിലാക്കി തന്ന വൈദ്യരേയും, അതനുഭാവിക്കാന്‍ അവസരം ഉണ്ടാക്കിത്തന്ന വെതാളതിനെയും.

ശുഭം.

Sunday, August 22, 2010

ടൈഗര്‍‌

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. സ്കൂളില്‍ പോകാനും (വളരെ വിഷമതോടെയാണെങ്കിലും), കടയില്‍ പോകാനും, കറങ്ങി നടക്കാനും, കൈകള്‍ വിട്ട് അഭ്യാസം കാണിക്കാനും ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ചേച്ചിക്ക് സ്കൂളിള്‍ പോകാന്‍ വാങ്ങിയതാണ് ആ സൈക്കിള്‍‌. സ്കൂളില്‍ പോകാന്‍ സൈക്കിളുമായി ഇറങ്ങിയ ആദ്യ ദിവസം തന്നെ ഏതോ വണ്ടിക്ക് വട്ടം വച്ചതിനാല്‍‌‍ തിരിച്ച് വന്ന് സൈക്കിള്‍ സൈഡ് സ്റ്റാന്റിലിട്ട് ബസ് പിടിച്ച് പോവുകയായിരുന്നു ചേച്ചി. അന്നു മുതല്‍ ആ ലേഡീസ് സൈക്കിളിന്റെ ഉടമസ്ഥാവകാശം ഞാന്‍ ഏറ്റിടുത്തു. എയര്‍ തീര്‍‌ന്നപ്പോള്‍ കാറ്റടിച്ചും പഞ്ചറൊട്ടിച്ചും പൊന്നു പോലെയാണു ഞാന്‍ അവളെ നോക്കിയത്. അവളാണ് എന്റെ ഈ കഥയിലെ നായിക. നായകനാവാനുള്ള ഗ്ലാമര്‍ ഇല്ലെങ്കിലും എന്റെ കഥയായതുകൊണ്ട് ഞാന്‍ തന്നെയാണു ഇതിലെ നായകന്‍.

ടൈഗര്‍‌, എന്റെ ഈ കഥയിലെ വില്ലന്‍ ഒരു പട്ടിയാണ്. എല്ലാവരും ടൈഗര്‍ എന്നവനെ വിളിക്കുന്നതു കൊണ്ടാവണം അതിന്റെ അഹങ്കാരം അവനുണ്ടായിരുന്നു. എല്ലാ കഥയിലും പോലെ ഒരു വില്ലന്‍‍ വിവരണം കൊടുക്കുകയാണെങ്കില്‍ നല്ല കറുത്ത നിറം, തിളങ്ങുന്ന കണ്ണുകള്‍, കൂര്‍ത്ത പല്ലുകള്‍, എപ്പോഴും പുറത്ത് നീണ്ടു കിടക്കുന്ന നാക്ക്, ഘനഗംഭീര ശബ്ദം. കറുത്ത നിറമായതിനാല്‍ രാത്രി അവന്റെ കിതക്കുന്ന ശബ്ദമാണ് ഭീതി പരത്തുന്നത്. സന്ധ്യക്ക് അമ്പലത്തില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ അവന്റെ വീടിന്റെ മുന്നിന്‍ കൂടെ പോകണം. വളരെ പേടിയോടെയാണ് ആ വഴി ഞാന്‍ സഞ്ചരിക്കാറു‍ള്ളത്. അതിര്‍ത്തിയിലൂടെ അതിസൂക്ഷ്മതയോടെ ചീറിപായുന്ന വെടിയുണ്ടകളെ പ്രതീക്ഷിച്ച് സഞ്ചരിക്കന്ന ഒരു ജവാനെ പോലെ ഓരോ ദിവസവും എനിക്ക് ഒരു യുദ്ധമായിരുന്നു. പലപ്പോഴും അവന്‍ കിതക്കുന്ന ശബ്ദം എന്റെ ചെവികളെ അലോസരപ്പെടുത്തിയിരുന്നു.

ഒരു ദിവസം സമയം രാത്രി എട്ടു മണി. കൂറ്റാകൂരിരിട്ട്. എന്റെ നായികയുമായി അതി ജാഗ്രതയോടെ, നിശബ്ദതയോടെ, പതുക്കെ അവന്റെ വീടിന്റെ മുന്നിലൂടെ നീങ്ങുകയായിരുന്നു. പെട്ടെന്ന് അവന്‍ പുറകിന്‍ കിതക്കുന്ന ശബ്ദം, 'ആരെടാ' എന്ന് തോന്നുമാറ് രണ്ട് കുര ( അതോ ഗര്‍ജ്ജനമോ, ടൈഗറാണല്ലോ ). അത്രയും മതിയായിരുന്നു എന്റെ ബ്രെയിനില്‍ നിന്നും ഒരു മിന്നല്‍ പിണര്‍ അതി വേഗത്തില്‍ കാലുകളില്‍ എത്തുകയും, 'അമ്മേ' എന്ന് ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ വിളിച്ചുകൊണ്ട് സര്‍വശക്തിയുമെടുത്ത് ഞാന്‍ അവളുടെ പെഡലുകളില്‍ ചവിട്ടി. അപകടം മണത്ത ഒരു കുതിരയെപോലെ അവള്‍ എന്നെയും കൊണ്ട് കുതിച്ചു. എന്‍. കെ പാടി കേട്ടിട്ടുള്ള തുള്ളല്‍ പാട്ടില്‍ ഉള്ള പോലെ 'വളവുകള്‍ തിരിവുകള്‍ ഉള്ളൊരു റോട്ടില്‍ വളവുകള്‍ തിരിവുകള്‍ തിരിയാതോടി'. അപ്പോഴും എന്റെ കാതുകളില്‍ അവന്റെ കിതക്കുന്ന ശബ്ദം അലയടിക്കുന്നുണ്ടായിരുന്നു. അവന്‍ എന്നെ പിന്തുടരുന്നുണ്ടെന്ന ചിന്തയാല്‍ ഞാന്‍ ആഞ്ഞാഞ്ഞ് ചവിട്ടി. ഒരു സൈക്കിളിന്‍ പോവാന്‍ പറ്റുന്നതിനേക്കാള്‍ വേഗത്തില്‍, നൂറെ നൂറില്‍ ഒരു നൂറു മീറ്റര്‍ ഞാന്‍ അവളെ ആഞ്ഞു ചവിട്ടി. സുരക്ഷിതനാണെന്ന് തോന്നിയപ്പോള്‍ അടുത്തുള്ള കടയുടെ മുമ്പില്‍ ഞാന്‍ അവളുടെ കടിഞ്ഞാണ്‍ വലിച്ചു നിര്‍ത്തി ഒറ്റ വലിക്ക് ഒരു സോഡ അകത്താക്കി. കിതപ്പ് മാറ്റിയതിനു ശേഷം പതുക്കെ അവളുടെ കൂടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.‌

വീടിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ ചേച്ചി എന്തോ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ അവളെ സൈഡ് സ്റ്റാന്റില്‍ നിര്‍‍ത്തിയിട്ട് ഞാന്‍ അകത്തേക്ക് കടക്കാന്‍ ഭാവിക്കുമ്പോള്‍ ചേച്ചി ചോദിച്ചു, " ടൈഗര്‍ കുരക്കുന്നതും, ഒരു പയ്യന്‍ 'അമ്മേ' എന്നു വിളിച്ചു ഭയങ്കര സ്പീഡില്‍‍ സൈക്കിളില്‍ പോകുന്നതും കണ്ടു. നീ എവിടുന്നാ വരണേ? ഇനി നീ എങ്ങാനും ആയിരുന്നോ അത്?"

"ഏയ്, ഞാനൊന്നുമല്ല" എന്നും പറഞ്ഞ് ഞാന്‍ അകത്തേക്ക് കയറി.

ചേച്ചി പുറകില്‍ നിന്നും ചിരിച്ചുവോ? "ഏയ്"!

Sunday, August 8, 2010

ബീറ്റ്...

ബംഗ്ലൂരിലെ ക്യാബ് യാത്ര വളരെ പ്രസിദ്ധമാണ്. വേറൊന്നും കൊണ്ടല്ല 'വിലയോ തുച്ചം ഗുണമോ മെച്ചം'

അതുപോലൊരു യാത്രയെ പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത്.

ഞാന്‍ സാധാരണ volvo- ബസ്സിലാണ് ഓഫീസില്‍ പോകാറ്. ഓര്‍ഡിനറി BMTC- ബസ്സു വന്നാല്‍ ഞാന്‍ ബസ്സിനെയും അതിലെ യാത്രക്കാരെയും പുച്ഛത്തോടെ നോക്കും. എന്തിനു അഹങ്കാരം കത്തി നിന്ന സമയങ്ങളില്‍ ഞാന്‍ മണിക്കൂറുകളോളം വോള്‍വോയെയും കാത്തു ബെസ്ടോപ്പില്‍ നിന്നിട്ടുണ്ട്.

ആയിടക്കു BJP-സര്‍ക്കാര്‍ വോള്‍വോയുടെ ചര്ജുകൂടി. എന്റെ അഹങ്കാരമെല്ലാം അലിഞ്ഞില്ലാതായി... നിക്കകള്ളിയില്ലാതെ വന്നപ്പോള്‍ ഞാന്‍ പതിയെ പുല്ലു തിന്നാനും തുടങ്ങീ.

അന്ന് സമയം 10.30-AM, നമ്മുടെ ടിജോ എന്നെയും കാത്തു Silkboard ബാസ്സ്ടന്റില്‍ നില്കുനൂ. ടിജ്ജോ എന്റ്റെ ഒപ്പം കൂടിയത് വേറൊരു കഥയാണ്...


8.30 എന്ന സമയം ഉണ്ടെങ്കില്‍ ഓഫീസില്‍ ഹാജരാകുന്ന ടിജ്ജോ, എന്റെ ഒപ്പം കൂടിയതിനു ശേഷം ഓഫീസില്‍ കാലുകുത്തുന്നതു 11.30. ഞങ്ങളുടെ മാനേജര്‍ ഒരുപ്രവിശ്ര്യം എന്നോട് ദയനീയമായി പറഞ്ഞൂ...

'നീയോ കേടയീ, ഞങ്ങള്‍ ക്ഷമിച്ചു... പക്ഷെ എന്തിനാടാ നല്ല കുട്ടികളെ കൂടെ വഴിതെടിക്കുനത് ?'

ഞാന്‍ : ' എന്ത് ചെയ്യാനാ സാറേ.. ടിജോയോടു എനിക്ക് പറയാമോ ഇനിതോട്ടെന്റെകൂടെ വരേണ്ട എന്നു..'

മാനേജര്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു നടന്നൂ...

നമുക്ക് ക്യബിലോട്ട് വരാം...

അന്ന് ഞാനും ടിജോയും കുറെ നേരം കാത്തുനിന്നിട്ടും BMTC-ബസ്സിന്റെ ഒരു പൂട പോലും വന്നില്ലാ. കാത്തുനില്പിന്നു വിരാമമിട്ടുകൊണ്ട് ഒരു Indica ക്യാബ് Silkboard വളവു തിരിഞ്ഞു ഞങ്ങളുടെ മുന്പില്‍ സഡന്‍ ബ്രേക്കിട്ടു നിന്നൂ..

സൈഡ് ഗ്ലാസ്സ് സ്റ്റൈലില്‍ താഴ്ത്തി ഡ്രൈവര്‍ വലിയ വായില്‍ ഒച്ചയിടന്‍ തുടങ്ങീ... ' ബനസങ്കരീ.. ബനസങ്കരീ ... ബനസങ്കരീ..' എനിക്ക് നമ്മുടെ ' കൊടകര.. കൊടകര.. കൊടകര..' സീന്‍ ഒര്മവനൂ.

കേട്ടപാടെ ടിജോ ഡോരുതുരന്നു ആസ്ഥനസ്തനയീ. അവനേതോ client മീടിങ്ങുണ്ട് 11.30 ക്ക്. ഗത്യന്തരമില്ലാതെ ഞാന്‍ അവനെ പിന്തുടര്നൂ. നല്ല സ്റ്റൈലന്‍ ഇന്ടേരിഅല് ഡിസൈന്‍... Indain modal കക്കൂസില്‍ ഇരിക്കുനപോലുണ്ട്. :(

കേരിയപാടെ ഡ്രൈവര്‍ ഞങളെ നോക്കി ചിരിച്ചൂ എന്നിടൊരു സ്വിച്ചിട്ടു.... ഭയനകമായൊരു ശബ്ദവും കുലുക്കവും. ഹൃദയം പറിഞ്ഞുപോകുന്ന പോലോരനുഭവം.

ഭഗവാനെ.. ഭൂമി കുലുക്കമാണോ, അതോ പാണ്ടിലോറി വന്നു പാഞ്ഞു കേരീതാണോ എന്താന്നറിയില്ല... തിരിഞ്ഞു നോക്കിയപ്പോലുണ്ട് രണ്ടു സ്പീക്കര് കിടന്നലരുനൂ. കൂട്ടിനു ഒരു ട്യുട്ടെരും.

നമ്മുടെ അഭ്ടുയകാംഷി ഒരു മ്യുസിക് സിസ്റ്റം ഓണക്കിയതാണ്. തന്റെ യാത്രക്കാര്‍ ഒരിക്കലും മുഷിയരുതെന്നു ഈ വിദ്വാന് പെരുത്ത നിര്‍ബന്ധം കാണും. സംഭവം കിടിലന്‍. ഞങ്ങളുടെ ഹൃദയം ചാടി പുറത്തു വരുന്നത് പോലോണ്ട്.

യെവതെല്‍ കേറുന്ന ഹൃദുരോഗികളുടെ ദയനീയവസ്തയോര്‍ത്തു ഞാനും ടിജോയും മുഖത്തോട് മുഖം നോക്കി. ഞങ്ങളുടെ ഭാവമാറ്റം rear view mirror-ലൂടെ കക്ഷി കണ്ടൂ.

ഡ്രൈവര്‍ : ' തമിളിയനാണോ സാര്‍, തമിഴ്' സോങ്ങിരുക്ക്. വെക്കലാമാ...' എന്നും പറഞ്ഞു സുനാപ്പി പിടിച്ചു വീണ്ടും തിരിച്ചു. നേരത്തെ ഭൂകംബമാനെങ്കില്‍ ഇപ്പൂലുണ്ടായത് സുനാമിയാണ്.

ഞങ്ങളുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കിനില്‍ക്കുന്ന ഡ്രൈവറെ സമാധാനിപ്പിക്കാനായി ഞങള്‍ മുഖത്ത് ചിരി വരുത്തീ...

നല്ല ഒന്നാന്തരം കാച്ചിയ വെളിച്ചെണ്ണയും തേച്ചു കുളിച്ചു, കുറിതൊട്ട്, ഓഫീസില്‍ പോകുന്ന ഞങ്ങളെ.. വെറും പീരതമിഴനാണെന്ന് തെട്ടിധരിച്ചവനെ രണ്ട് പൊട്ടിക്കാനാ തോനിയത്.

പക്ഷെ ഞങ്ങള്‍ ക്ഷമിച്ചു. വേറൊന്നും കൊണ്ടല്ല, ഇനി ഇയാളെങ്ങാനും ഞങ്ങള് വല്ല കൊണ്കിനിയോ , തെലുങ്കനോ, അതോ വല്ല പഞ്ചാബിയോ ആണെന്ന് തെറ്റിദ്ധരിച്ചു പട്ടുമാട്ടിയലുള്ള അവസ്ഥ ഓര്‍ത്തു ക്ഷമിച്ചതാണ്. ഞങ്ങള്‍ ആളെ സന്തോഷിപിക്കനെന്ന മട്ടില്‍ മുഖത്ത് വീണ്ടും ചിരിവരുത്തീ...


ഈ അപകടകാരിയായ ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച് ചെന്നപോലാണ് കണ്ടത് ഒരു കൊച്ചു woofer-ഇരുന്നു ചിരിക്കുനൂ... പ്രതിഷ്ഠ ചെറുതെങ്കിലും അവന്‍ ഉണ്ടാക്കുന്ന ഇഫക്റ്റ് വലുതാണ്.

കള്ളനെ കണ്ടുപിടിച്ച ഞങ്ങളോട് ഡ്രൈവര്‍ വല്യ അഭിമാനത്തോടെ പറഞ്ഞൂ... ' ഇതു എന്നുടെ ഫ്രണ്ട് specialayee assembled ചെയ്തതാണ്. ചിന്ന അമൌന്റ്റ്‌... sound റൊമ്പ പ്രമാധമായിരുക്ക്... ' - നമ്മുടെ 'വില തുച്ചം ഗുണം മെച്ചം' മോഡല്‍..

അവന്റെ ഫ്രണ്ടിനു പ്രണാമം അര്പിച്ചുകൊണ്ട് ഞാന്‍ സീടിലോട്ടു ചെരിഞ്ഞൂ... അപ്പോളാണ് എന്റെ മനസ്സില്‍ ഇതുപോലൊരു വൂഫെരിന്റെ സംഭവം ഓര്‍മവന്നത്...



'ഈ അടുത്തകാലത്ത്‌ ഞങ്ങള്‍ കുറച്ചു പേര്‍ NK-യുടെ വീട്ടില്‍ ഒത്തു കൂടി.. ഞാന്‍ , ബിനില്‍, മച്ചാന്‍ പിന്നെ NK-യും... ക്യാംബസീന്നു പിരിഞ്ഞിട്ടു ഇപ്പോള്‍ വര്‍ഷം 4 കഴിഞ്ഞൂ. പഴയ ഓര്‍മ്മകള്‍ അയവിരക്കികൊണ്ട് ഞങ്ങള്‍ അവന്റെ കാറില്‍ കേറി കോഴിക്കോട് കറങ്ങാന്‍ പ്ലാനിട്ടു. ഉദേശം ഒരു കുപ്പി തന്നെ..

വണ്ടി നമ്മുടെ പഴയ ഗജകേസരി ambassador. എനിക്കും മച്ചാനും ഈ വണ്ടിയോട് ഭയങ്കര ബഹുമാനമാണ്...



പണ്ട് REC-യില്‍ പഠിക്കുന്ന കാലം... പല പല കമ്പനികള്‍ വന്നു പിള്ളേരെ മൊത്തം തൂത്തുവാരി കൊണ്ട് പോയീ.. ഒരുത്തന്‍ പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ലാ.. ഞങ്ങളെ വേണ്ടത്തവര്‍ക്ക് ഞങ്ങള്‍ക്കും വേണ്ടാ എന്നാ മട്ടില്‍ ഞങ്ങളും ജിവിതം തള്ളിനീക്കി...

ആയിടക്കാണ്‌ ഞാനും മച്ചാനും NK-ക്ക് പനിപിടിച്ചപ്പോള്‍, അവനേം കൊണ്ട് വീട്ടീ പോയത്... അവനോടുള്ള അനുകമ്പ കൊണ്ടൊന്നുമല്ല, അവിടെ സ്വയമ്പന്‍ നാടന്‍ കള്ള് കിട്ടും. ഞങ്ങള്‍ അവിടെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഡിങ്കന്റെ ഫോണ്‍ വന്നൂ....

'പ്ലസിമെന്റിന്റെ അവസാനത്തെ വണ്ടി നാളെ എത്തും.. അതിലെങ്ങിലും കേറി കൂടി എന്റെ മനം കക്കിനെടാ...'.

ഞങ്ങള്‍ക്കിത്‌ വലിയ സംഭാവമായീ തോനിയില്ലാ. പക്ഷെ ഈ വിവരം NK-യുടെ അച്ഛന്റെ ചെവിയിലുമെത്തി... പുള്ളിയെ ഞങ്ങള്‍ ബഹുമതോടെ 'മാഷെ' എന്നാണ് വിളിക്കാറ്.

മാഷിനു ഞങ്ങളുടെ ആഗാമാനോധേശ്വം നേരത്തെ പിടികിട്ടിയിരുനൂ... മാഷ് ഞങ്ങള്‍ക്ക് മനോഹരമായേ പണി തന്നു... മാഷ്‌ വേഗം തന്റെ ഡ്രൈവറെ വിളിച്ചു ഞങളെ പിറ്റേന്ന് രാവിലെ ക്യാമ്പസില്‍ കൊണ്ടാക്കാനുള്ള ചട്ടം കെട്ടി. എന്നിടോരുപദേശവും...

' എടൊ സാമൂഹ്യ വിരുദ്ധരെ (മാഷ് എല്ലാ ചെരുപകരെയും തമാശക്ക് വിളിക്കുന്ന പേരാനത്) ഇതു നല്ല വര്കതുള്ള വണ്ടിയാ... ഇതേ യാത്ര ചെയ്യുമ്പോള്‍ എന്റെ ഫ്രെണ്ടിനു lottery അടിച്ചു, എന്തിനു ഇതേ സിനിമക്ക് പോയാല്‍ ടിക്കെറ്റ്‌ ഒറപ്പ്... ഇനി നിങ്ങള്ക്ക് ജോലി കിട്ടിയില്ലെങ്ങില്‍ വണ്ടികൂലി ഞാന്‍ അങ്ങോട്ട്‌ തരും...'

NK- പയ്യെ ഞങ്ങളോട് : ' സരിയാട... എവതെല്‍ കുപ്പി വാങ്ങാന്‍ പോയാല്‍ ഒരിക്കലും വേരുങ്കയ്യോടെ മടങ്ങിയിട്ടില്ലാ...'.
മച്ചാന്‍ : ' പോയത് നീ ആരിക്കും... മിനിമം ഒരു വാറ്റ് എങ്കിലും ഒപ്പിക്കും...'.

ദിങ്കനോടുള്ള പേടികൊണ്ടും , മാഷിനോടുള്ള മമത കൊണ്ടും അവസാനം ഞങള്‍ കള്ളുഷാപ്പ് പ്ലാന്‍ മാറ്റി. കൂടാതെ ജോലി എങ്ങാനും കിട്ടിയാല്‍ അതിന്റെ പേരില്‍ ലൈസന്സോടുകൂടെ കുടികമല്ലോ...

അന്ന് വന്ന കമ്പനി മാനേജര്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്താ പാപം കൊണ്ടോ, അതോ അവരുടെ കഷ്ടകാലം തുടങ്ങനിരിക്കുന്നകൊണ്ടോ, എനിക്കും മച്ചാനും അന്ന് ജോലി കിട്ടി...

ഈ വാര്‍ത്തകെട്ടു നമ്മുടെ മാഷ് വരെ ഞെട്ടിപോയീ. പിന്നെത്തെ പുകില് പറയേണ്ടല്ലോ, അന്ന തൊട്ടു REC- ഷാപ്പുകളിലും , ബാലുശ്ശേരി ഷാപ്പുകളിലും ലിസിന്സോടുകൂടെ നര നായട്ടയിരുനൂ....

ആന്നുതൊട്ട് ങ്ങള്‍ക്ക് ഈ ഗജകെസരിയോടു പെരുത്ത്‌ ബഹുമാനമാണ്....


അന്ന് രാവിലെ കോഴിക്കോട് പോകാന്‍ഞങ്ങള്‍ രേടിയായികൊണ്ടിരിക്കുമ്പോള്‍, മാഷ് മുണ്ടും മുറുക്കിയുടുത്തു ഫ്രെണ്ട് സീറ്റില്‍ കേരിയിരുനൂ.. മാഷ്‌ ഞങ്ങളുടെ കള്ളകളികള്‍ ഒറ്റയടിക്ക് മനസിലായീ..

ഞങ്ങള്‍ വല്ല അലമ്പും കാണിച്ചാല്‍ കണ്ട്രോള്‍ ചെയനായി ഒരു കാരണോര്‍ ഉള്ളത് നന്നായിരിക്കും എന്നാണ് മാഷിന്റെ ഭാഷ്യം...


'എന്നെ കണ്ടാല്‍ ഒരു പോലീസും വണ്ടി തടയില്ല... അതുകൊണ്ട് ഞാന്‍ ഇവിടിരുനോളാം...' എന്നിട്ട് NK-യോട് 'ഡ്രൈവര്‍ നീ ധൈരമായി വണ്ടിയെടുക്കാടെ ' എന്നു ഓര്‍ഡര്‍ കൊടുത്തൂ.. NK- ഗത്യന്തരമില്ലാതെ ഡ്രൈവര്‍ സീറ്റില്‍ ഇരുനൂ...

അങ്ങനെ ബാക്കിയായ ഞങ്ങള്‍ 3-പേര്‍ ബാക്ക്സീറ്റില്‍ കേരാനായീ ഡോര് തുറന്നപ്പോളുണ്ട് ഒരു മരപെട്ടി സീറ്റില്‍ സ്ട്യിലയിരുന്നു വിശ്രമിക്കുനൂ.. പെട്ടിയില്‍ നിന്നും ഒരു വയര്‍ സീറ്റിന്റെ അടീലോട്ടു പോയിട്ടുണ്ട്... നമ്മുടെ ടോമിയുടെ (NK-യുടെ വീടിലെ നായകുട്ടി ) കഴുത്തിലെ ബെല്ടു പോലെ...

ഞങ്ങള്‍ വണ്ടീല്‍ കേറാതെ പരസ്പരം നോക്കി നില്‍കുന്ന കണ്ടപ്പോള്‍ മാഷ് നമ്മുടെ അഞ്ഞൂറാന്‍ മോഡലില്‍ പറഞ്ഞൂ.. 'അതെടുത്തു മാറ്റി വെച്ച് കേരീനെടാ പിള്ളേരെ... '

ഞങ്ങള്‍ അനുസരിച്ചു... ഞാന്‍ ആദ്യം കേറി.. പെട്ടിയെടുത്തു മാറ്റാന്‍ ശ്രമിക്കുനതിനിടക്ക് ബിനിലും മച്ചാനും രണ്ടു സ്യ്ടില്‍ കൂടെ കേറി.. യേശുദേവനെ ക്രൂസിക്കുനതുപോലെയായി എന്റെ അവസ്ഥ... അവസാനം പെട്ടി എന്റെ മടിയിലയീ.. ഞാനത് നിധികക്കും ഭൂതത്തെ പോലെ കയ്യില്‍ പിടിചിരുനൂ.. ഈ പെട്ടിയുടെ ഒരുഭാഗത്ത്‌ സ്പീക്കര്‍ പോലെ എന്തോ ഒരു സാധനം തുരന്നു വെച്ചിരികുനൂ...

മച്ചന്കൂടെ കേറി ഡോര്‍ അടച്ചതോടെ 'രംജി റാവു speaking'- മമുകോയ കാറെ കേരുന്നപോലെയയീ ബിനിലിന്റെ അവസ്ഥ.... ഞങ്ങളുടെ സങ്കടവസ്ഥ മനസിലാക്കിയ NK- വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തോണ്ട് പറഞ്ഞൂ.... 'ഇവിടൊരു ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന ഒരു പയ്യനുണ്ട്... അവന്‍ ഭയങ്കര സംഭവമാ... അവന്‍ ഉണ്ടാക്കിയതാണീ woofer.'

അപ്പോളാണ് ഞങ്ങള്‍ക്ക് ഇതെന്താണെന്നു പിടികിട്ടിയത്. ഞങ്ങള്‍ കോര്സ്സില്‍ ഒന്നാക്കിചിരിച്ചൂ... ഇതുകേട്ട് മാഷിനു ചെരുതയീ ശുണ്ടി വന്നൂ. എന്നാ പട്ടു കേള്പിചെട്ടു തന്നെ കാര്യം എന്നു പറഞ്ഞു ഒരു new generation പാട്ടിട്ടു.

സംഭവം കിടിലന്‍ നല്ല ബീറ്റ് ഒക്കെ വരുനുണ്ട്. നിധികുംബം വളരെ മനോഹരമായ് കയ്യിലിരുന്നു ബീറ്റ് പുരപെടുവിക്കാന്‍ തുടങ്ങീ...

സംഗീതം എന്റെ കൈകളിലൂടെ സിരകളില്‍ കത്തി പടരാന്‍ തുടങ്ങീ... ഞാന്‍ സഹിച്ചിരുനൂ...

കുറച്ചു കഴിഞ്ഞപോള്‍ പട്ടു മാറീ. പക്ഷെ ബീറ്റ് മാറിയില്ല. പഴയ new generation ബീറ്റ്. സംശയ നിര്വൃതിക്കയീ ഞങള്‍ യേശുദാസിന്റെ ഒരൂ സാപ്രീയ സംഗീതം ഇട്ടു, പക്ഷെ നമ്മുടെ കുംഭാതിനൊരു കുലുക്കവും ഇല്ല. ആശാന്‍ എപ്പോളും പഴയ ബീറ്റ് മനോഹരമായീ ഉല്പാതിപിചോണ്ടിരുനൂ...

ബിനില്‍ : 'ഓഹോ എതിനകെ ഒരു മോഡല്‍ ബീട്ടെ ഉണ്ടാകനരിയൂ...'

ജ്യാള്യത മറച്ചു കൊണ്ട് മാഷ്‌ സ്വതസിദ്ധമായ സ്റ്റൈലില്‍ അടിച്ചു.. ' എടൊ ഈ മോഡല്‍ വൂഫെര്‍ നാട്ടില്‍ കിട്ടാനില്ല.. സപ്പോസ് മച്ചാന് ബീറ്റ് അവന്റെ സൈടീന്നു വേണമെന്ന് വെക്കുകാ its simple, അല്ല ഇനി ബിനിലിനു ബീറ്റ് സീറ്റ്‌ അടീന്ന് വേണമെങ്കില്‍ its quiet possible.. നമ്മുടെ പയ്യന്‍സ് ഇതിന്റെ വയറിനു നല്ല നീളം ഇട്ടിടുണ്ട് എങ്ങോട്ട് വേണമെങ്കിലും മാറ്റം... Its quiet simple and humble... മാഷ്‌ ഭയങ്കര ഗൌരവം അഭിനയിച്ചു പറഞ്ഞു നിര്‍ത്തി... ഞങ്ങള്‍ ചിരി കടിച്ചമര്‍ത്തി

NK- ഇടക്ക് കേറി പറഞ്ഞൂ... 'ഒറ്റ പ്രശ്നമേ ഉള്ളൂ... ആള്‍ക്കാര്‍ കൂടുതലുന്ടെങ്ങില്‍ woofer മ്യുസിക്കല്‍ ചെയര്‍ കളിയ്ക്കാന്‍ തുടങ്ങും.. നീ അതെടുത്തു മച്ചാന് കൊട്.. '

മച്ചാന്‍ കുറച്ചു നേരം നിധി കാത്ത ശേക്ഷം ബാറ്റന്‍ ബിനിലിനു കൈമാറി, സംഗീതം സിരകളില്‍ കത്തി പടരുന്നതിന് മുമ്പ് ബിനിലത് മാഷിനെ ഭദ്രമയീ ഏല്പിച്ചു. മാഷ്‌ കുംഭം സീടിനടിയിലോട്ടു തള്ളി പ്രശ്നം പരിഹരിച്ചു.





വണ്ടി പെട്ടന്ന് ബ്രേക്കിട്ടു നിര്‍ത്തീ... ഞാന്‍ ഓര്‍മകളില്‍ നിന്നു ഞെട്ടി എഴുനേറ്റു. മനസ് കോഴികൊട്ടുനിന്നും ബാന്‍ഗ്ലൂര് പറനെത്തി... വണ്ടി east end സിഗ്നലില്‍ കുടുങ്ങിയതാണ്. ഞാന്‍ സൈട് ഗ്ലാസ്സ് നീകി പുറത്തേക്കു നോക്കീ...

കുറെ സഖാക്കള്‍ ഞങളുടെ വാഹനത്തിലേക്ക് ഏന്തി വലിഞ്ഞു നോക്കുന്നൂ... ബ്യ്ക്കില്‍ നിന്നും, കാറില്‍ നിന്നും, എന്തിനു ബസ്സില്‍ നിന്ന് പോലും.

കാര്യം പട്ടാപകല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടി കിടന്നു കുലുങ്ങുനൂ... വല്ല അനാശാസ്യ പ്രവര്തനോം ഈ നട്ടുച്ചയ്ക്ക് നടകുന്നുടോ എന്നറിയാന്‍ നോക്കിയതാണ് സഖാക്കള്‍...

പിന്‍സീറ്റില്‍ രണ്ടു യുവാക്കളെ കണ്ടപ്പോളും , മനോഹരമായ സംഗീതം അവരുടെ കാതുകളെ താഴുകിയപ്പോലും സഖാക്കള്‍ പിന്‍ വലിഞ്ഞു... അവര്‍ ഞങ്ങളെ ദയനീയമായീ നോക്കീ...

ഞങ്ങള്‍ ഗ്ലാസ്‌ ഉയര്തീ... കൂടുതന്‍ സഹാനുകംഭ അനുഭവിക്കാനുള്ള ശേക്ഷി ഇല്ല. കൂടാതെ അവരുടെ കൂടത്തില്‍ ഞങളുടെ വല്ല സഹപ്രവര്‍ത്തകരും ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട പൂരം.

ക്യാബിന്റെ ഉള്ളു, സംഗീതത്തിന്റെ (ശബ്ദത്തിന്റെ ) ആദിക്യം കൊണ്ടും, oxygen-ന്റെ ദൌര്‍ലഭ്യം കൊണ്ടും കലുഷിതമായീ... എത്രയും വേഗം ബനശന്ക്കാരി എത്താനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

ബനശങ്കരിക്ക് മുമ്പുള്ള വളവുതിരിഞ്ഞ ഉടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ജ്ഞാഗലോടൊരു ചോദ്യം,

'സാര്‍ ഉകെലുക്ക് എങ്കെ പോണം '

ഞങ്ങള്‍ : 'RV Colege'

ഡ്രൈവര്‍ : ' അപ്പടിയാ, ഇങ്കെ പാര് ( ബനശങ്കരി സിഗ്നലിലെ ട്രാഫിക് ജ്യാം ചൂണ്ടികൊണ്ട്‌ ), ഇന്ത സിഗ്നല്‍ ക്രോസ് പന്നതുക്ക് റൊമ്പ ടൈം ആയിടും, നമ്മുക്ക് ഇന്ത ഷോര്‍ട്ട് കട്ടില്‍ പോയിടാം... ഞാനും ഉണ്കളുടെ രൂടു താനെ പോരെന്‍, ഉണ്കളെ RV College മുന്നലെ ഡ്രോപ്പ് പണ്ണലാം '

ഞങ്ങളുടെ മരുപടികൊന്നും കാത്തുനില്‍ക്കാതെ ആശാന്‍ ഞങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ഇടവഴികളിലൂടെ വണ്ടി പായിച്ചു... ഞങ്ങള്‍ ഗത്യന്തരമില്ലാതെ തടവുപുള്ളികളെ പോലെ ബീട്ടും എന്നി സീറ്റിന്റെ രണ്ടു സൈടിലോട്ടു ചാരുഞ്ഞൂ...( വന്ദനത്തിലെ clymax പോലെ)

സെക്കണ്ടുകളും മിനിടുകളും പ്രകാശ വര്‍ഷം പോലെ യവനികയില്‍ മറിഞ്ഞൂ... ക്യാബില്‍ അപ്പോളും നിര്‍ബതം സംഗീതം അലതല്ലി.. നമ്മുടെ വിദ്വാന്‍ ഈ ഭീകര സംഗീതം ആവുവോളം ആസ്വതിച്ചുകൊണ്ടിരുനൂ... അവസാനം വണ്ടി RV College സ്റൊപ്പിലെത്തി.. ഡോര് തുറന്നു ഞങള്‍ പുറത്തിറങ്ങീ... ബാറില്‍ നിന്നെറങ്ങിയ കുടിയന്‍ മാരെ പോലെ ഞങ്ങള്‍ നിന്നാടീ.... ഞാന്‍ വെച്ച് വെച്ച് ഡ്രൈവറുടെ അടുതെത്തി. ഒരു 50 രൂപയെടുത്ത്‌ നീട്ടി..

ഞങ്ങളെ അല്ഭുതപെടുത്തികൊണ്ട് പഹയന്‍ 30 രൂപ തിരിച്ചു തന്നൂ.. ഞങ്ങള്‍ ഞെട്ടി. ഒരാള്‍ക്ക് മിനിമം 34 രൂപ ബസ് ചാര്‍ജു വരുന്നിടത്ത് ടിയാന്‍ ഞങ്ങളെ 10 രൂപയ്ക്കു എത്തിച്ചു.. ഞങളുടെ ഈര്ഷയും ദേഷ്യവും 20 രൂപയില്‍ ഒലിച്ചു പോയീ...

ഞങ്ങള്‍ യഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചുവരാന്‍ നടു നിവര്‍ത്തീ... എത്ര ശ്രമിച്ചിട്ടും ആ ബീറ്റ് ഞങ്ങളെ വിട്ടു പോകുനില്ലാ.. Modern Time-സിലെ ചാര്‍ളി ചപ്പ്ളിന്റെ അവസ്തയയീ ഞങ്ങളുടേത്.. ഞങ്ങളുടെ ഓരോ പ്രവര്‍ത്തിയിലും ബീറ്റ് നിഴലിച്ചു...

ഓഫീസില്‍ എത്തിയ ഉടനെ ടിജോ മീറ്റിങ്ങിനു പോയീ.. ഞാന്‍ കമ്പ്യുട്ടെര്‍ ഓണാക്കി പനികളിലേക്ക് തിരിഞ്ഞു... ടൈപ്പ് ചെയുന്നതുപോലും ബീട്ടിന്റെ തളതിനായിരുനൂ... അനാവശ്യ സ്ഥലങ്ങളില്‍ പോലും ഞാന്‍ അറിയാതെ 'Enter Key' താളാത്മകമായി അമര്‍ത്തീ...

കുറച്ചു കഴിഞ്ഞു ടിജോയുടെ ഒരു ഫ്രെണ്ട് വന്നു ചോദിച്ചു ' എന്ത് പറ്റി ടിജോക്ക് , അവന്‍ ഇടക്ക് ഇടക്ക് ഞെട്ടുനുണ്ടല്ലോ... ' ഞാന്‍ അവനോടകഥ പറയുമ്പോളും എന്റെ വിരലുകള്‍ 'Enter key'-യില്‍ ബീറ്റ് ഉള്പതിപ്പിക്കുണ്ടായിരുന്നൂ...