Wednesday, June 30, 2010

Yeswanthpoor Expressile Kanniyathra

അവസാനം ഞാനും Blog എഴുതാന്‍ തീരുമാനിച്ചു....


അപ്പോ നിങ്ങള്‍ വിചാരിക്കും മലയാളം കൂട്ടിവായിക്കാനറിയാത്ത ഞാന്‍ എങ്ങനെ ബ്ലോഗ്‌ എഴുതുമെന്ന്? എന്നാലും വേണ്ടില്ലാ ഞാന്‍ ഇതാ തുടങ്ങീ...

ഈ സംഭവം നടക്കുനതു നമ്മുടെ കേന്ദ്ര റെയില്‍വേ സഹ മന്ത്രി 'ഇ അഹമ്മദു സാഹിബ്‌ ' കനിഞ്ഞ്‌അരുള്ളി തന്ന Yeswanthpoor കണ്ണൂര്‍ expressil.

എന്നത്തേയും പോലെ അന്നും ഞാന്‍ ഓടിപിടിച്ചു Railway station-ലെത്തീ. അവിടെ നമ്മുടെ വണ്ടി തീതുപ്പാനയീ കല്‍ക്കരിയും തിന്നു ഏമ്പക്കം വിട്ടു കിടക്കുന്നൂ...

സമയം 7.50 PM, രഥം 8 മണിക്ക് പുറപ്പെടും. സാരഥിയും കൂട്ടാളിയും Engine റൂമില്‍ കേറികഴിഞ്ഞൂ. ഞാന്‍ അത്താഴം രണ്ടു Good day ബിസ്കെട്ടിലും ഒരു തണ്ണിമത്തന്‍ ജുസിലും ഒതുക്കി. ഇന്നും ഞാന്‍ ഒരു മിനറല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങീ. ഒരു കംമ്യുനിസ്റ്റു കാരനായ ഞാന്‍ എന്തിനീ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ products വാങ്ങുനതെന്തിനെന്ന ചോദ്യത്തിന് എപ്പോഴും എനിക്ക് ഉത്തരമില്ല.

നമുക്ക് യാത്രയിലോട്ടു തിരിച്ചു വരാം. ഈ യാത്ര അവിചാരിതമയീ വന്നുപെട്ടതാണ്, return ticket ആണേല്‍ ഇല്ലതാനും. നമ്മുടെ മച്ചാന്‍ 2 ticket thathkalil ബുക്ക്‌ ചെയ്തതിലോരണം നമ്മുക്ക് ഓഫര്‍ചെയ്തു.

ഓസ്സിക്കു കിട്ടിയതലേ, ഒന്ന് നാടൊക്കെ കണ്ടുവരം എന്നു വിചാരിച്ചു കയരികൂടിയതാണ് ട്രെയിനില്‍, എന്നിട്ടിപ്പോള്‍ ഞാന്‍ ഒറ്റക്ക് യാത്രചെയ്യണം. മച്ചാനെ മാനേജര്‍ക്ക് പെരുത്ത്‌ ബോധിച്ചു... ശനിയാഴിച്ചതെക്കുള്ള പണി കൂടെ ഇന്ന് കൊടുത്തൂ.... അങ്ങനെ യാത്ര cancelled. തത്കാല്‍ Ticket ആണേല്‍ ക്യാന്‍സല്‍ ചെയാനും പറ്റില്ല. ഈയുള്ളവന് കര്യമയീ പണിയില്ലാത്തകാരണം ട്രിപ്പ്‌ മുടക്കെണ്ടന്നു കരുതി.


പ്ലാട്ഫോമില്‍ കുറച്ചു മലയാളികള്‍ kerala രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. നാളെ ഹര്‍ത്താല്‍ ആണത്രേ. ഇന്ധന വിലകൂട്ടിയതില്‍ പ്രതിക്ഷേതിച്ചു LDF ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. ഭഗവാനെ നാളെ വണ്ടി ഇറങ്ങിയാല്‍ ഉടനെ വീടനയണം, ഇല്ലേ റോട്ടീകിടക്കാം. ഇങ്ങനെ ഓരോന്നും ഓര്‍ത്തു ഞാന്‍ കമ്പര്ടുമെന്റിലോട്ടു കേറി. S1-46, എന്ജിനോട് തൊട്ടടുത്ത കൊമ്പാര്ടുമെന്ട്ടു. എന്ജിനിന്റെ കൂകുവിളിയും കേട്ടുരങ്ങാം.


പെട്ടെന്ന് കുറെ ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളും, നമ്മുടെ മന്ത്രിപുങ്കവന്റ്റെ പേരും കൂട്ടത്തില്‍. ഹര്‍ത്താല്‍ ഇത്ര പെട്ടന്ന് തുടങ്ങിയോ എന്നുവിചാരിച്ചു ചാടിപ്പുരത്തിരങ്ങിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഒരു മലയാള ബാനറും തൂകി നില്കുന്നൂ... മലയാളം കൂടി വയിച്ചപോലാണ് ഇവര്‍ നമ്മുടെ കേരളസമാജ്ഹം പ്രവര്‍ത്തകരാണ്. ഇതു അഹമ്മത് സാര്‍ പ്രത്യേകം അലോട്ട് ചെയ്ത ട്രെയിനിന്റെ കന്നിയാത്ര ഉദ്ഘാടനം ചെയതയക്കാന്‍ വന്നതാണ്‌. ഏതായാലും കന്നിയത്രക്ക് അവസരം കിട്ടിയതില്‍ ഞാന്‍ അഭിമാനിച്ചു. ഞാന്‍ ആഹെമെദ് സാറിനെയും, കേരള സമജ്ഹം പ്രവര്‍ത്തകരെയും, കൂട്ടത്തില്‍ മച്ചാനേയും ഉള്ളാല്‍ നമിച്ചു. ഈ വണ്ടി ഡെയിലി ആക്കുക എന്നത് മലയാളികളുടെ ഒരു ചിരകാല അഭിലഷമായിരുനൂ.

തിരിച്ചു സമാധാനത്തോടെ കമ്പര്‍ത്മെന്റില്‍ കേറിയ ഞാന്‍ സൈഡില്‍ ഒട്ടിച്ച ചാര്‍ട്ട് ഒന്ന് വെരിഫൈ ചെയ്തു. ആഹാ കന്നിയാത്ര കൊള്ളാം.. ഇപ്പ്രാവിശ്യം രണ്ടു മധുര 22 കാരികള്‍ കൂട്ടിനുണ്ട്.( നമ്മുടെ cadbery ecliersinte പരസ്യം പോലെ... മോനെ മനസില്‍ ഒരു വെടി പൊട്ടി... ) ഞാന്‍ വീണ്ടും ചാര്‍ട്ടില്‍ പരതി, 2 പേരും ഒറ്റക്കാ... :) (മോനെ മനസ്സില്‍ രണ്ടു വെടി പൊട്ടി ...)

മച്ചാന് പണികൊടുത്ത മാനേജരെ ഞാന്‍ മനസ്സില്‍ നന്നിപറഞ്ഞു. ഹാ കുറച്ചു നേരം കത്തിഅടിക്കാം എന്നു വിചാരിച്ചു ഉള്ളീകയരിയപ്പോള്‍ 2 ഭയങ്കരികളും മൊബൈലില്‍ ശ്രിങ്കരിചോണ്ടിരിക്കുന്നൂ... ലൈനിന്റെ അപ്പുരതുല്ലവന്മാരുടെ തന്തക്കു വിളിച്ചോണ്ട് ഞാന്‍ എന്റെ ലെഗേജുകള്‍ ഒതുക്കിവെച്ചു.

പ്രതീക്ഷകൈവിട്ട ഞാന്‍ കമാപ്ര്‍ത്മെന്റിലൂടെ റോന്തുചുറ്റാന്‍ തുടങ്ങീ... സാധാരണ പഴയ കൂട്ടുകാരെ കണ്ടുമുട്ടാറുണ്ട്.. എപ്രാവിശ്ര്യവും പതിവ് തെറ്റിയില്ല. മച്ചാന്‍ പണ്ടു Rag ചെയ്തുവിട്ട 'ജൂനിയര്‍ പെണ്‍കൊടി...' കാതില്‍ Applinte സുനാപ്പി തിരുകികൊണ്ട് പാട്ടുകേള്‍ക്കുന്നൂ.. കൂടാതെ കയ്യില്‍ കടിച്ചാല്‍ പൊട്ടാത്ത english പുസ്തകവും. അഭിനവ Software Engineerude ലുക്ക്‌ ആന്‍ഡ്‌ ഫീല്‍.

ഞാന്‍ കൊച്ചിനെ പയ്യെ വിളിച്ചു..കൊച്ചിനെന്നെ പിടികിട്ടി... സമാധാനം...സാധാരണ ആരും എന്നെ ഓര്‍ക്കാറില്ല. കുട്ടി എന്നെ തൊട്ടടുത്ത സീട്ടിലോട്ടു ക്ഷണിച്ചു... ഞങ്ങള്‍ കുറെ ഒഫീഷ്യല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പുതിയ ടെക്നോളജി, വര്‍ക്ക്‌ ലോഡ്, ഹൈക്ക്, റിസിഷന്‍ അങ്ങനെ പലതും. സംസാരം ഒഫ്ഫെഷ്യല്‍ ആയതുകൊണ്ട് ബോര്‍ അടിയ്ക്കാന്‍ തുടങ്ങീ... സംഭാഷണം ആരു വെട്ടിച്ചുരുക്കും എന്നു രണ്ടാളും വിച്ചരിചോണ്ടിരിക്കുമ്പോള്‍, സഹയാത്രികര്‍ ഉറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങീ... ഞങ്ങള്‍ അങ്ങനെ സുകനിദ്ര ആശംസിച്ചു എഴുനേറ്റു. പോകുനതിനുമുന്പ് ഹര്‍ത്താലിനെ പറ്റി മുന്നറിയിപ്പ് കൊടുത്തു. ഒരു സുഹൃത്ത് സംഭാഷണം പോലും നടത്താത എന്റ്റെ കഴിവില്ലായ്മയെ ശപിച്ചുകൊണ്ട് ഞാന്‍ സീട്ടിലോട്ടു പോയീ.

സീറ്റില്‍ എത്തിയ ഉടനെ ഞാന്‍ E-ടിക്കെട്ടിന്റ്റെ പ്രിന്റ്റെടുത്തു confirm ചെയ്തു... ഭാഗ്യം എല്ലാം കറക്റ്റ്.. ഞാന്‍ TTR വരുനതും നോക്കിയിരുന്നു... ചെക്കിംഗ് കഴിഞ്ഞാല്‍ കേരികിടനുരങ്ങാമ്മയിരുനു, 5 മണിക്ക് വണ്ടി ഷോര്‍ണൂര്‍ എത്തും. മൊബൈലില്‍ അലാറം സെറ്റ് ചെയ്തു ഇരുമ്പഴികളിലൂടെ പുറതോട്ടും നോക്കിയിരുന്നു... കെട്ടിടങ്ങള്‍ പിന്നോറ്റൊടുന്നത് ഒരു കാഴ്ചയാണ്. ഇപ്പോളും നമ്മുടെ സുന്ദരിമാര്‍ മൊബൈല്‍ തിന്നല്‍ നിര്‍ത്തിയിട്ടില്ലാ. :(

കുറച്ചുകഴിഞ്ഞപോള്‍ നമ്മുടെ TTR യെമാനെതീ ... കാഴ്ച്ചയില്‍ ഒരു 25 വയസ്സ് പ്രായം കൂടാതെ തമിഴന്‍. പണ്ടത്തെ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ഓവര്‍കൊട്ടുംതൂകി ticket വെരിഫൈ ചെയുന്നൂ... അവസാനം എന്‍റെ ഊഴം വന്നൂ, ഞാന്‍ കലുമേകാലുംകേറ്റി ടിക്കറ്റ്‌ എടുത്തു നീട്ടി. ഒപ്പം വേരിഫികെഷനയീ പാന്‍ കാര്‍ഡും. ഞാന്‍ സാധാരണ അഭിനവ സായിപ്പുകരെ ബഹുമാനികാറില്ല. കൂടാതെ ലെവന്റ്റെ പ്രായം എന്നക്കളും കുറവ്.


ആശാന്‍ ടിക്കറ്റ്‌ നോകീട്ടു പറഞ്ഞൂ.. ' Pay the fine 325'. ഞാന്‍ വിചാരിച്ചു ലവന്‍ എന്നെ ഒന്നക്കിയതയിരിക്കും. ഞാന്‍ ഒരു ബഹുമാനവും കൊടുക്കാതെ വെച്ച് കാച്ചി... 'Excuse me, Why the hell should I need to pay the fine' എന്നിട്ട് ഞാന്‍ നമ്മുടെ സുന്ദരിമാരെ ഇടും കണ്ണിട്ടു നോക്കീ.


അപ്പോളാണ് നമ്മുടെ TTR സത്യാവസ്ഥ എന്നെ ബോധിപിച്ചത്. ' ഇന്ത ടിക്കെട്ടില്‍ യാത്ര Hosure to Shornur only, യെവതേല്‍ Yeswanthpooril നിന്നും യാത്ര ചെയ്യാന്‍ പാടില്ല... otherwise will considered as travelling with out ടിക്കറ്റ്‌'. ഇനി ഹൂസുരിലെതന്‍ 1/2 മണിക്കൂര്‍ യാത്രയുണ്ട്.


എന്റ്റെ ധൈര്യം മൊത്തം ചോര്‍ന്പോയീ... Software Engineer ആയ എന്റ്റെ കയ്യില്‍ നുള്ളി പെറുക്കിയാല്‍ കാണില്ല 300 ഉലുവ... അപ്പോള്‍ നമ്മുടെ രണ്ടു തരുണീമണികള്‍ mobile സല്ലാപം നിര്‍ത്തി എന്റെ പ്രശ്നം ശ്രദ്ധിക്കാന്‍ തുടങ്ങീ... എന്നെ ആക്കിചിരിചില്ലേ എന്ന് സംശയം... അല്ലേലും വല്ലവരും അടീ പോകുമ്പോള്‍ പമ്മി ചിരികുനത് ഈ പെണ്‍പിള്ളേരുടെ ഒരു ഹോബി ആണ്.

ജൂനിയരോട് കുറച്ചു കാശ് കടം ചോദിച്ചാലോ... അയ്യേ അത് വേണ്ടാ.... എപ്പോള്‍ ഈ രണ്ടു പെണ്ണുങ്ങളെ അറിഞ്ഞോളൂ, ജൂനിയര്‍ അറിഞ്ഞാല്‍ ലോകം മൊത്തം അറിയും. ഞാന്‍ ആ സംരംഭത്തില്‍ നിന്നും പിന്‍വാങ്ങി..


പല്ലുകൊഴിഞ്ഞ സിംഹത്തെ പോലെനിക്കുന്ന എന്നെ കണ്ട TTR യിങ്ങനെ മൊഴിഞ്ഞൂ.. 'നീ അന്ത മൂലയ്ക്ക് പോയി നില്ല് ഞാന്‍ ടിക്കറ്റ്‌ ചെക്ക്‌പന്നി തിരുപ്പി വരാം'. ഗത്യന്തരം ഇല്ലാതെ ഞാന്‍ എന്തും വരട്ടെ എന്നു കരുതി കമ്പര്‍ത്മെന്റിനെറെ ഒരു കോണില്‍ പോയീ ഭാവ്യതയോട്കൂടെ TTR-um കാത്തുനിന്നൂ.

എന്നെ എങ്ങാനും അടുത്ത സ്റ്റേഷനില്‍ ഇറക്കി വിടുമോ, അതോ സഹയാത്രികരുടെ കളിയാക്കലും സഹിച്ചുകൊണ്ട് അഭയാര്ധിയെ പോലെ നില്‍ക്കണോ.. അതുമല്ല എങ്ങാനും ജൂനിയരീവഴിക്കു പോയലുണ്ടാകുന്ന ചമ്മല്‍... അങ്ങനെ പലതും എന്റെ മനസിനെ കലുഷിതമാക്കി...

Yeswanthpoor Expressile കന്നിയാത്ര ഇത്രമാനോഹരമാക്കിതന്നതിനു ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞൂ...

അവസാനം ടിയാന്‍ എത്തി... ഞാന്‍ കാണിച്ച അഹങ്കാരത്തിന് എന്നെ ഒന്ന്പിടിച്ചു മെരട്ടി... ഞാന്‍ തടിതപ്പനയീ പല കള്ളങ്ങളും പറഞ്ഞുനോക്കി. ആശാന്‍ എല്ലാം പുഷ്പ്പം പോലെ പൊളിച്ചു കയ്യില്‍ തന്നൂ. 'ഞാന്‍ ഒരു student ആണ് സാര്‍ ' യെന്നുപരഞ്ഞപ്പോള്‍ 'സ്ട്ടുടെന്റിനെന്തിനാടോ PAN-card ' എന്നു തലൈവര്‍... ഉത്തരം മുട്ടിനില്‍കിന്ന എന്നെ സമാധാനിപിക്കനെന്ന മട്ടില്‍ തലൈവര്‍ ഒരു കൊലച്ചിരി ചിരിചോണ്ടിങ്ങനെ മൊഴിഞ്ഞൂ...

'ഓക്കേ ഫൈന്‍ അടെക്കേണ്ട. എവലോം യെമൌന്റ്റ് കൈയില്‍ ഇരുക്ക്‌.. നമ്മുക്ക് അഡ്ജസ്റ്റ് പണ്ണലാം.' ഇതു ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നൂ... അതിനാല്‍ യേമാന്‍ വരുനതിനു മുന്പ് തന്നെ കയ്യിലുള്ള കാശു പകുത്തു പകുതി പോക്കറ്റിലും പകുതി പേഴ്സ്സിലും ഇട്ടിരുനൂ...

ഞാന്‍ പേഴ്സ് തുറന്നു എന്റെ ദയനീയാവസ്ഥ തലൈവരേ ബോധിപിചൂ.. ' എന്റെ കയ്യില്‍ ആകെ 150/- രൂപയെ ഉള്ളൂ.. നാളെ നാട്ടില്‍ ഹര്‍ത്താലാണ്.. ഇത് മൊത്തം തന്നാല്‍ ഞാന്‍ നാളെ തെണ്ടും. ' തലൈവര്‍ എന്നെ നോക്കി ഒന്ന് ഇളിച്ചു ' നീ നാളെ അല്ലടാ ഇന്ന് തന്നെ തെണ്ടും' എന്ന ഭാവത്തില്‍.

അവസാനം പുള്ളി എന്റെ പേഴ്സ് നോക്കി പറഞ്ഞു 100/- തന്നാല്‍ കാര്യം നമ്മുകൊതുക്കം... ഇനിക്ക് പുതു ജീവന്‍ കിട്ടിയ പോലെയായീ.. ലെവന്‍ എന്നെ പിടിച്ചു പുര്‍ഗത്താക്കില്ലാ... ഞാന്‍ എല്ലാ കോട്ടയം അച്ചായന്‍മാരെയും കൂട്ട് അവസാന ബാര്‍ഗൈനിങ്ങിനോരുങ്ങി...

' സാര്‍ ഞാന്‍ 100/- തന്നാല്‍ നാളെ റെയില്‍വേ സ്റ്റേഷനില്‍ കിടക്കേണ്ടി വരും, അതുകൊണ്ട് ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളം... ' തലൈവരുടെ മുഖത്ത് 100 ഉലുവ നഷ്ടപെടുന്ന ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചു.... അങ്ങനെ ഭാര്‍ഗൈനിംഗ് 50/- രൂപയില്‍ എത്തി നിന്നൂ, ഞാന്‍ 50/- ഉലുവ കൊടുത്തു പ്രശ്നം പരിഹരിച്ചു സീട്ടിലോട്ടു നടന്നൂ..

50/- പോയാലെന്ത് മാനം തിരിച്ചു കിട്ടിയല്ലോ.. ഞാന്‍ വിജയ ശ്രീലാളിതനെ പോലെ സീറ്റില്‍ വന്നിരുന്നൂ...

നമ്മളുടെ കിളികള്‍ക്ക് എന്നോടിപ്പോള്‍ ഭയങ്കര ബഹുമാനം... അവര്‍ക്ക് എന്നോട് സംസാരിക്കണം പോലും... ഞാന്‍ അവളുമാര്‍ക്ക് ' TTR മാരെ എങ്ങനെ കയ്യിലെടുക്കം ' എന്ന വിഷയത്തെ പറ്റി ഘോരം ഘോരം ക്ലാസ്സ്‌ എടുത്തു കൊടുത്തൂ... ഞാന്‍ ഒരു വലിയ സംഭവം തന്നെ.. രണ്ടു കിളികളെ ഒറ്റക്കല്ലേ handle ചെയ്യുനെ...

എന്തായാലും കന്നിയാത്ര മോശമല്ല... കിളികള്‍ എന്നെ ഒരു പുലി ആയി കരുതി തുടങ്ങീ.. വെറും പുലി അല്ല ട്രെയിന്‍ പുലി ... :)

ഇങ്ങനെ കത്തി നില്കുംപോലാണ് നമ്മുടെ തലൈവര്‍ വീണ്ടും വരുനത്‌.. ഒപ്പം ഒരു ചെറുപ്പക്കാരനും... ഞാന്‍ ഒന്ന് ഞെട്ടി ...

ഭഗവാനെ ലെവന്റെ കലിപ്പ് ഇതുവരെ തീര്‍ന്നില്ലേ... ഒപ്പം വന്നവന്‍ എന്റെ സീറ്റും കണ്ണും നാട്ടാണോ വരുന്നത്. 50 ഉലവയും, മാനവും വീണ്ടും കപ്പല്‍ കയറുമോ...

പക്ഷെ യെമന്റെ ഇപ്പോളത്തെ വരവിന്റെ ഉദേശം എന്റെ സീറ്റ്‌ അല്ല, മച്ചാന്റെ സീറ്റ്‌ ഒപ്പം വന്നവന് കൊടുക്കാനാണ്...

തലൈവര്‍ എങ്ങനെ മൊഴിഞ്ഞൂ... ' കയ്യില്‍ ഒരു seat ഒഴിവുന്ടെങ്ങില്‍ ആളെ കണ്ടു പിടിക്കല്‍ നിന്റെ duty ആണ് , അല്ലാതെ അതിനും ഞാന്‍ തന്നെ കണ്ടുപിടിക്കനമീനുവേച്ചാല്‍.... , ആ സീറ്റ്‌ ഇവന് കൊടുത്തോ... പറ്റിയാല്‍ എന്തെങ്ങിലും തടയുമെന്ന് നോക്കിക്കോ... ' എന്നിട്ട് യുവാവിനോട് ഇങ്ങനെ മൊഴിഞ്ഞൂ.. 'ഇനി ഷോര്‍ണൂര്‍ വരെ താന്‍ നിഷാദ് 29 വയസ്സ്'


'ഇപ്പോള്‍ രണ്ടാള്‍ക്കും സന്തോഷമായല്ലോ....' ഇതും പറഞ്ഞു തലൈവര്‍ അടുത്ത ഇരയെ പിടിക്കാനായി പോയീ.. ഞാന്‍ പുതിയ മച്ചാനോട് ചോദിച്ചു എത്ര കൊടുത്തെന്നു. 100/- രൂപയില്‍ കാര്യം സാധിച്ച്ചത്രേ ..

യുവാവ്‌ 100 രൂപയ്ക്കു മച്ചാന്റെ സീറ്റും വാങ്ങി അതിലോട്ടു ചെരിഞ്ഞൂ..

എന്റെ കന്നിയാത്ര കിടിലം ' ഇന്ന് കണി കണ്ടവനെ എന്നും കണി കാണിക്കണേ ' എന്നും പ്രാര്തിചോണ്ട് ഞാന്‍ ഉറക്കതിലോട്ടു വഴുതി വീണൂ ...

കുറച്ചു കഴിഞ്ഞപ്പോള്‍ തലൈവര്‍ വീണ്ടും വന്നെന്നെ കുലുക്കി വിളിച്ചൂ... ഇതൊന്തോരപ്പാ എന്നാ ഭാവത്തില്‍ കണ്ണും തിരുമി എഴുനേറ്റ എന്നോട് തലൈവര്‍ ഇങ്ങനെ മൊഴിഞ്ഞൂ...

'ഇപ്പോള്‍ ഉന്നടെ പക്കം കാശുവന്തിരിക്കെ.... , നമുക്ക് പഴയ deal ക്ലോസ് പന്നലാം' എന്നും പറഞ്ഞുകൊണ്ട് ആശാന്‍ എന്റെ 50 രൂപ തിരിച്ചു തന്നു മറ്റവന്‍ തന്ന 100 രൂപ യും വാങ്ങീ പോയീ ...

ഞാന്‍ 50 രൂപയും നോക്കി നിര്നിമെഷനായീ നിന്നൂ .

Monday, April 26, 2010

ലോക ഭൂപടവും വയനാടിന്റെ സ്ഥാനവും ...

ജോലി കഴിഞ്ഞു വന്നു നടക്കാറുള്ള ചര്‍ച്ചക്ക് ഇടയില്‍ ഉണ്ടായ ഒരു സംഭവം ആണ് ഈ പോസ്റ്റിനു ആധാരം. ഡിങ്കന്റെ ധീര്ക കാല പദ്ധതികളില്‍ ഒന്നാണ് വയനാട്ടില്‍ ഒരു എസ്റ്റേറ്റ്‌ വാങ്ങണം എന്നത്. ഉദ്ദേശം എന്ത് തന്നെ ആയാലും ഇത് കൊള്ളാവുന്ന ഐഡിയ ആണെന്ന് പൊതുവേ അഭിപ്രായവും ഉണ്ട്. ഈ അടുത്ത കാലത്ത് വള്ളിയുടെ വീടിന്റെ അടുത്തുള്ള സ്ഥലം ഭയങ്കര വിലക്കാണ് വിറ്റു പോയത് എന്ന കമന്റ്‌ന്റെ ആണ് ചര്‍ച്ച തുടങ്ങി വച്ചത്. അങ്ങനെ നോക്കുമ്പോള്‍ വയനാട്ടില്‍ പൊതുവേ സ്ഥലത്തിന് പൊള്ളുന്ന വില ആണെന്ന് വള്ളി സമര്‍ഥിക്കുന്നു. ഇനി അങ്ങോട്ട്‌ വയനാട്ടില്‍ സ്ഥലം അത്ര വില കുറവിന് കിട്ടില്ല എന്ന വള്ളിയുടെ കമന്റ്‌ കേട്ട് ഡിങ്കന്‍ ഡൌണ്‍ ആയി കിടക്കുക ആണ്. വള്ളി ഫോമില്‍ ആണ്. വയനാടിന്റെ പ്രസക്തിയെ കുറിച്ച് ഘോര ഘോരം പ്രസങ്ങിക്കുന്നു.
വള്ളി: "ഇനി വയനാടിനെ പിടിച്ചാല്‍ കിട്ടും എന്ന് തോന്നുന്നില്ല. നീ പറയുന്ന കാശിനു എസ്റ്റേറ്റ്‌ വാങ്ങാന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് സ്ഥലത്തിന്റെ വില അങ്ങ് കയറി. ടൂറിസ്റ്റുകള്‍ എല്ലാം അങ്ങോട്ടല്ലേ ഇപ്പൊ വരുന്നത്"
ഡിങ്കനും ഞാനും തല കുലുക്കി. വള്ളി ആവേശഭരിതന്‍ ആയി.
വള്ളി: "സമീപ ഭാവിയില്‍ തന്നെ വയനാട് ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കും"
ഇത് കേട്ട് ഡിങ്കന്റെ ചോദ്യം "അതെന്താ? ഇപ്പൊ വയനാട് ലോക ഭൂപടത്തില്‍ എങ്ങും ഇല്ലേ? വയനാട് ഇരിക്കുന്ന സ്ഥലം unknown എന്നാണോ എഴുതുന്നത്‌?"
വള്ളി അടിയില്‍ പോയി. പിന്നെ സ്ഥിരം ശൈലിയില്‍ "അല്ല്ല ... ഇപ്പൊ ഇന്ത്യയില്‍ മാത്രം famous ആയ വയനാട് ലോകം മുഴുവന്‍ അറിയപ്പെടും എന്നാണ് ഞാന്‍ ഉദ്ധേശിച്ചത്".
ഞങ്ങളുടെ ചിരിക്കിടയില്‍ ആ മറുപടി മുങ്ങി പോയി ....

Monday, April 12, 2010

ഇക്കയും വൃത്തങ്ങളും ...

വാരാന്ത്യങ്ങളില്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതെ വരുമ്പോള്‍ പിന്നെ ചെയ്യാന്‍ ഉള്ളത് പുതിയ പാട്ടുകള്‍ ഇറക്കുക എന്നതാണ്. അങ്ങനെ ആഗതന്‍ എന്ന സിനിമയിലെ പാട്ട് കയ്യില്‍ കിട്ടി. അതില്‍ ശ്രേയ ഗോശാല്‍ പാടിയ ഒരു പാട്ടുണ്ട്. കൊള്ളാം എന്ന് തോന്നിയത് കൊണ്ട് ഇത് മറ്റൊരു സംഗീത ആസ്വാധകന്‍ ആയ വള്ളിയെ കേള്‍പ്പിച്ചു. വള്ളിയുടെ മറുപടി വളരെ രസകരം ആയിരുന്നു. ഈ പാട്ടിന്റെ വൃത്തം ശരിയല്ല എന്നാണ് comment . അങ്ങനെ ഇത് വളരെ ചൂടേറിയ ഒരു ചര്‍ച്ചക്ക് വഴി വച്ചു. മലയാള ഭാഷയിലെ വൃത്തങ്ങളെ കുറിച്ച ചര്‍ച്ച നടക്കുന്നു. ബിനിലും ഞാനും വള്ളിയും അറിയാവുന്ന നമ്പര്‍ ഒക്കെ വച്ച് കാച്ചുന്നു. കുറച്ചു നേരം കഴിഞ്ഞു കാണും. എവിടെയോ കിടന്നു മസില്‍ പെരുപ്പിച്ചു കൊണ്ടിരുന്ന ഇക്ക പാഞ്ഞു വന്നു. വന്ന പാടെ ചോദ്യം " എന്താ ... എന്താ പ്രശ്നം?". വള്ളി എന്തോ point പറയുന്നതിന് ഇടക്കാണ് ഈ ചോദ്യം. വള്ളിയുടെ മറുപടി " ഈ ചര്‍ച്ചയില്‍ നിനക്ക് സംസാരിക്കാന്‍ ഉള്ള വകുപ്പില്ല". സൂര്യന് താഴെ ഏതു വിഷയത്തിലും ഒരു അഭിപ്രായം പറയുന്ന ഇക്ക ഇത് കേട്ട് ഞെട്ടി. "അതെന്താ?"
വള്ളി: "ഇത് മലയാളത്തിലെ വൃത്തങ്ങളെ കുറിച്ചുള്ള ചര്‍ച്ച ആണ്. അത് കൊണ്ട് മിനിമം മലയാള ഭാഷ എങ്കിലും നേരാം വണ്ണം അറിയുന്നവര്‍ക്കെ ഇതില്‍ പങ്കെടുക്കാന്‍ യോഗ്യത ഉള്ളൂ.". ഇക്ക അറിയാവുന്ന മലയാളവും മറന്നു പോയി എന്ന് തോന്നുന്നു. മസ്സിലും ‍തടവി തിരിച്ചു നടക്കാന്‍ "നിര്‍ബന്ധസ്തന്‍" ആയി ....
വാല്‍ക്കഷ്ണം: മലയാള ഭാഷയ്ക്ക്‌ ഇക്കയുടെ മഹാത്തായ സംഭാവന ആണ് മേല്‍ പ്രയോഗിച്ച "നിര്‍ബന്ധസ്തന്‍" എന്ന വാക്ക്.

Sunday, April 11, 2010

നെന്മാറ വെടിക്കെട്ട്‌

ഇവിടെ കഥാ നായകന്‍ ഉണ്ണി ആണ്. കഴിഞ്ഞ ആഴ്ച നെന്മാറ വേല ആയിരുന്നു. ഇത് പാലക്കാട് ജില്ലയിലെ ഒരു മഹത്തായ ഉത്സവമാണ്. വേല കാണാ പോകാന്‍ പുള്ളി എന്നെയും ക്ഷണിച്ചിരുന്നു, പക്ഷെ പോകാന്‍ പറ്റിയില്ല.
അദ്ദേഹം വേലയും വെടികെട്ടും ഒക്കെ കണ്ടു തിര്ചെതിയപ്പോ ഇവിടെ ഭയങ്കര ബഹളം ആയിരുന്നു. ഇറാക്ക് ബോംബിംഗ് നേരില്‍ കണ്ട എഫ്ഫക്റ്റ്‌,... നെഞ്ചിനെ കിടിലം കൊള്ളിച്ച വെടിക്കെട്ട്‌.... എന്നൊക്കെ ആയിരുന്നു വിശേഷിപ്പിച്ചത്‌. പക്ഷെ എഫ്ഫക്റ്റ്‌ ഇവിടെ തീര്‍ന്നില്ല.... പിറ്റേന്ന് നേരം വെളുത്തപ്പോ ആള് പനിച്ചു കിടക്കുന്നു... രണ്ടു ദിവസം ആ കിടപ്പ് തന്നെ കിടന്നു.. രാത്രിയില്‍ പാതിരക്ക് ഞെട്ടി ഉണര്‍ന്നു ബോംബ്‌... വെടി... എന്നൊക്കെ വിളിച്ചു പറയുന്നു എന്നൊക്കെ റൂമില്‍ കിടക്കുന്ന മറ്റുള്ളവര്‍ പറഞ്ഞു കേള്ല്‍ക്കുന്നു..
ഇതോടൊപ്പം ഇവിടെ ആളുകള്‍ മറ്റു പല സംശയങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.. യഥാര്‍ത്ഥത്തില്‍ അദ്ദേഹം വെടിക്കെട്ട്‌ കാണാന്‍ തന്നെ ആണോ പോയത്.. അതോ മറ്റു പല അര: അല്ല വെടിക്കെട്ടും കണ്ടു പേടിച്ചു പോയതാണോ എന്ന്......

Thursday, April 8, 2010

പൂരം ....

ഈ പോസ്റ്റിന്റെ പ്രത്യേകത ഇത് ചൂടാറുന്നതിനു മുന്‍പേ പോസ്റ്റ്‌ ചെയ്യപ്പെടുന്നു
എന്നതാണ്. ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് വീട്ടില്‍ പോവുന്ന കാര്യം ഡിങ്കനും ഫ്രാന്കിയും ഗൌരവമായി ചര്‍ച്ച ചെയ്യുകയാണ്.
ഫ്രാങ്കി: എന്നാണ് തൃശ്ശൂര്‍ പൂരം?
ഡിങ്കന്‍: അടുത്തതിന്റെ അടുത്ത ആഴ്ച.
ഫ്രാങ്കി: അല്ല .. ടിക്കറ്റ്‌ കിട്ടുമോ?
ഡിങ്കന്‍: നോക്കാം .. തിരക്ക് കാണും...
ഇത് കണ്ടു ഇക്ക അപ്പുറത്ത് നില്‍പ്പുണ്ട്. ഇക്കയുടെ വളരെ നിഷ്കളങ്കമായ ചോദ്യം.
"അല്ല .. പൂരത്തിന് എന്തിനാ ടിക്കറ്റ്‌?"

ഇത് കേട്ട്  അവിടെ കൂടിയിരുന്ന എല്ലാവരും നാല് ഭാഗത്തേക്ക് ചിതറി ഓടി.

Monday, April 5, 2010

Joshi - 43 vayassu

ഞാന്‍ ഇനി എഴുതേണ്ട എന്ന് വിചാരിച്ചതാ ... പക്ഷെ എന്നെ ഈ ശവതാളികള്‍ ഓരോന്നു ചെയ്തു കൂട്ടുംബോള്‍  എങ്ങനെ എഴുതാതെ ഇരിക്കും !?

Island express ഇന്റെ ടിക്കറ്റ്‌ എടുകേണ്ടതിന്നു പകരം പള്ളി സാറ് yeshwanthpur express ഇന്റെ ടിക്കറ്റ്‌ എടുത്തു നില്‍കുന്ന സമയം. എന്നോട് ജനറല്‍ ടിക്കറ്റ്‌ ഉണ്ട് എന്നും പറഞ്ഞു പള്ളി സാറ് ഫോണ്‍ വെചൂ. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു. ഏറ്റെടുത്ത കാര്യം ആദ്യമായാണ് പള്ളി സാറ് ചെയ്തു തീര്കാതെ പോയത്. കാല്‍ ഉളുക്കി കിടക്കുന്ന സജിതിനെ കണ്ടപ്പോള്‍ അവന്‍ ഒരു നമ്പര്‍ തന്നു. ഒരു ഇടനിലക്കാരന്റെ. ആദ്യം ടിക്കറ്റ്‌ ഇല്ലെന്നു പറഞ്ഞെങ്കിലും, അദ്ദേഹം പിന്നെ വിളിച്ചു പറഞ്ഞു ടിക്കറ്റ്‌ ഉണ്ടെന്നു. പക്ഷെ ഒരു പ്രശ്നം ടിക്കറ്റ്‌ ഇല് ഉള്ള ആളുടെ വയസു 43 ! കുഉടെ ആളുകള്‍ ഉണ്ടായിരുനത് കൊണ്ട് adjust ചെയ്തു പോന്നു. പിന്നെ ആ ടിക്കറ്റ്‌ ഞാന്‍ പൊക്കത്തില്‍ നില്‍കുന്ന ഒരു ആള്കാന് കൊടുത്തത്. അങ്ങനെ ഞാനും ഉണ്ണിയും ഒരു ദിവസത്തേക്ക് ജോഷി - 43 വയസു ആയി ! Courtesy പള്ളി സാറ് !

Sunday, April 4, 2010

പ്രോബ്ലം കോയി നഹി

പണ്ട് വള്ളിക്ക് സ്വന്തമായി hyper -threading കമ്പ്യൂട്ടര്‍ ഉള്ള കാലം. വള്ളിയുടെ UPS പെട്ടന്ന് കംപ്ലൈന്റ്റ്‌ ആയി . ഇത് നന്നാക്കാന്‍ പറ്റുന്ന സ്ഥലം അന്വേഷിച്ചു അവന്‍ bangalore മൊത്തം
നടപ്പായിരുന്നു, ഒടുവില്‍ അറിഞ്ഞു SP റോഡില്‍ പോയാല്‍ നന്നാക്കി കിട്ടും എന്ന് .

വള്ളി ഒരുദിവസം മച്ചാനെയും കൂട്ടി SP റോഡില്‍ പോകാന്‍ ഇറങ്ങി . ഷോപ്പ് കണ്ടു പിടിച്ചു അവിടെ എത്തിയപ്പോ ഒരു ജനക്കൂടം ആ ഷോപ്പിനുk മുന്‍പില്‍ തിങ്ങി കൂടി നില്‍ക്കുന്നു . എല്ലാവരും UPS നന്നാക്കാന്‍ വന്നവരാണ്.
കുറെ നേരം കാത്തു നിന്ന് , ഒടുവില്‍ സഹി കെട്ട വള്ളി പൂര്‍ണ്ണ ആരോഗ്യവും ഉപയിഗിച്ചു , ഒരുവിടത്തില്‍ എല്ലാവരെയും തള്ളി മാറ്റി രേപൈര്‍ ചെയ്യുന്ന ആളുടെ മുന്‍പില്‍ എത്തി . ഇത് കണ്ടു ആളുകള്‍ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാനും തുടങ്ങി . ഇതെല്ലം കണ്ട ഷോപ്പ് ഉടമ വല്ലിയോടു ചോദിച്ചു "പ്രോബ്ലം ക്യഹെ ??".
ഒരു ഹിന്ദി ചോദ്യം പ്രതീക്ഷിക്കാതെ എത്തിയ വള്ളിക്ക് പെട്ടന്നുള്ള ഈ ചോദ്യം കേട്ടപ്പോ ഒന്ന് വിയര്‍ത്തു പോയി. മച്ചാനെ മുന്‍പില്‍ നിര്‍ത്തി പ്രോബ്ലം എക്ഷ്പ്ലൈന്ചെയ്യാന്‍ നോക്കിയപ്പോ അവന്‍ വളരെ പിറകിലാണ് താനും, ഒടുവില്‍ രണ്ടും കല്പിച്ചു ഒരു മറുപടി നല്‍കി.. "പ്രോബ്ലം കോയി നഹി... "
(യഥാര്‍ത്ഥത്തില്‍ പ്രോബ്ലം പത്താനഹി എന്ന് പറയാനാണ് ഉദ്ദേശിച്ചത്) അത് വരെ ബഹളം വച്ച ജനക്കൂട്ടംഇത് കേട്ടതോടെ പെട്ടന്ന് തന്നെ സൈലന്റ് ആയി, ഇത് കേട്ട മച്ചാനും അല്പം മാറി നിന്നൂ. പിന്നെ അവിടെ നടന്നത് എന്തായിരികും എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ...

Wednesday, March 31, 2010

മച്ചാനെ പറ്റിച്ച പെണ്‍കുട്ടി ...

രാത്രിയുടെ അന്ത്യ യാമങ്ങള്‍. മിക്കവാറും പേര് ഉറക്കത്തിലേക്കു കടന്നു കഴിഞ്ഞു. പ്യാരിയും, പള്ളിയും,  പിന്നെ ഞാന്‍ മാത്രം ഉറക്കം കളഞ്ഞു  ലാപ്ടോപ്പുകളിലെ വെബ്കാമും കൊണ്ട് പരീക്ഷണങ്ങള്‍ നടത്തുക ആണ്. മച്ചാന്‍ സ്ഥിരം പരിപാടി ആയ പെണ്‍ അന്വേഷണവും ആയി ഒരു മൂലയില്‍ കിടപ്പുണ്ട്. ഞങ്ങള്‍ skype വഴി വീഡിയോ കാള്‍ നടത്തുന്നു. ഇത് കണ്ടു മച്ചാന്‍ മുന്നോട്ടു വന്നു. മച്ചാനും നടത്തണം വീഡിയോ ചാറ്റ്. ഗള്‍ഫില്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട്‌ വഴി മച്ചാനും ലോഗിന്‍ ചെയ്തു. പക്ഷെ സൌണ്ട് എന്തോ പ്രശ്നം. ഇവിടെ പറയുന്നത് അപ്പുറത്ത് കേള്‍ക്കുന്നില്ല. അതിലെ ടെസ്റ്റ്‌ കാള്‍ ചെയ്തു നോക്കാന്‍ പള്ളിയുടെ suggestion. മച്ചാന്‍ ടെസ്റ്റ്‌ കാള്‍ ക്ലിക്കി. ഉടനെ ഒരു പെണ്‍കൊടി ഇംഗ്ലീഷില്‍ എന്തോ മച്ചാനോട് ചോദിക്കുന്നു. മച്ചാന്‍ പിന്നെ അമാന്തിച്ചില്ല. ഉടനെ വന്നു മറുപടി "yes ... hello ... nishad here". പിന്നെ എന്ത് സംഭവിച്ചു എന്ന് ഊഹിക്കാവുന്നത് അല്ലെ ഉള്ളു?

നൊമ്പരങ്ങള്‍

സ്ഫടിക ഭരണികളിലെ മിഠായികളോട് എനിക്ക് പ്രണയമായിരുന്നു,
അമ്പലപറമ്പിലെ വീര്‍ത്ത ബലൂണുകളോട് എനിക്ക് പ്രണയമായിരുന്നു,
തോട്ടു വരമ്പിലെ പരല്‍ മീനുകളോട് എനിക്ക് പ്രണയമായിരുന്നു,
വേലിപടര്‍പ്പിലെ ചെമ്പരത്തി പൂക്കളോട് എനിക്ക് പ്രണയമായിരുന്നു.

പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന കാലമേ..........
നീ എനിക്കു നഷ്ടപെടുത്തിയത് എന്റെ പ്രണയത്തെയാണ്.
നീ എനിക്കു നല്‍കിയതോ........
ഒരിക്കലും നഷ്ടപ്പെടാത്ത നൊമ്പരങ്ങളും.

Tuesday, March 30, 2010

പ്രണയം

ഏകാന്തമീ കല്‍പ്പടവുകളില്‍
അല തല്ലും ഓളങ്ങളില്‍ നോക്കി
കണ്ണിമ ചിമ്മാതിരിക്കുമ്പോള്‍
പ്രിയേ... നിന്‍ പ്രണയം
അല മുറിയാതെന്‍ മനസ്സില്‍ തലോടുന്നുവോ....

Monday, March 29, 2010

ഇക്കയും തെങ്ങ് കയറ്റവും ....

ബാംഗ്ലൂര്‍ ഇലെ ചൂടിനെ പ്രതിരോധിക്കാന്‍ ഉള്ള ബെസ്റ്റ് വഴി ഇളനീര്‍ ആണെന്ന പെട്ടെന്ന് ഒരു തോന്നല്‍. പിന്നെ ഒട്ടും വൈകിച്ചില്ല. ഈ അഭ്യാസം അറിയാവുന്ന ആളിനെ കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം ആയി. പള്ളി ആണ് ആദ്യം മുന്നോട്ടു വന്നത്. പക്ഷെ പള്ളി തെങ്ങിന്റെ പകുതിയില്‍ എത്തി തൊട്ടു പിന്മാറി. സ്കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ തെങ്ങില്‍ കയരിയിട്റ്റ് ഉണ്ടെന്നു ഇക്ക. പറഞ്ഞ്ഹു തീരേണ്ട താമസം .. തളപ്പ് തയ്യാര്‍. ധൈര്യം ചോര്‍ന്നു പോവാതിരിക്കാന്‍ ഉള്ള സംഭവം ഒക്കെ ധരിച്ച്  ഇക്ക എത്തി. കയറ്റം വളരെ സ്പീഡില്‍ ആയിരുന്നു. മേലെ എത്തുകയും ചെയ്തു. എത്തിയ ഉഷാറില്‍ മൂന്നു നാല് തേങ്ങ നിലം പതിച്ചു. പിന്നെ തേങ്ങ വീണ സ്പീഡില്‍ ഇക്ക ഇറങ്ങി താഴെ എത്തി. ഒടുവില്‍ തേങ്ങ തൊട്ടു വണങ്ങി ഇറങ്ങുന്ന പരിപാടി കണ്ടു സഹതാപം തോന്നിയ കുറച്ചു ലോക്കല്‍സ് വേണ്ടി വന്നു ഇളനീര്‍ ഇടനായിട്ടു.

അടുത്ത ദിവസം ഇക്ക സിക്ക് ലീവില്‍. സംഭവം പനി ആണ്. തെങ്ങില്‍ കയറിയ പേടിയില്‍ പനി പിടിച്ചതാണ് എന്നാണ് ഇവിടെ കേള്‍ക്കുന്ന സംസാരം.

Sunday, March 28, 2010

Resurrected ... after a week ...

Adithara Version 1.0 was born during a discussion at BTM house where every1 agreed about the need for a common place to post our xperiences. I should say t'was a success with some really nice postings. But due to some "circumstances" we lost this blog.

ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പിടി റോസാ പൂക്കള്‍ സമര്‍പ്പിച്ചു കൊണ്ട് അടിത്തറ വീണ്ടും തുടങ്ങുന്നു ... ചാരത്തില്‍ നിന്നും ഉയിര്‍ത്തു എഴുന്നേറ്റ phoenix പക്ഷിയെ പോലെ ... adithara version 2.0 ... this time itz ADIsthaanaparamaayi THARA ...