വാരാന്ത്യങ്ങളില്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതെ വരുമ്പോള്‍ പിന്നെ ചെയ്യാന്‍ ഉള്ളത് പുതിയ പാട്ടുകള്‍ ഇറക്കുക എന്നതാണ്. അങ്ങനെ ആഗതന്‍ എന്ന സിനിമയിലെ പാട്ട് കയ്യില്‍ കിട്ടി. അതില്‍ ശ്രേയ ഗോശാല്‍ പാടിയ ഒരു പാട്ടുണ്ട്. കൊള്ളാം എന്ന് തോന്നിയത് കൊണ്ട് ഇത് മറ്റൊരു സംഗീത ആസ്വാധകന്‍ ആയ വള്ളിയെ കേള്‍പ്പിച്ചു. വള്ളിയുടെ മറുപടി വളരെ രസകരം ആയിരുന്നു. ഈ പാട്ടിന്റെ വൃത്തം ശരിയല്ല എന്നാണ് comment . അങ്ങനെ ഇത് വളരെ ചൂടേറിയ ഒരു ചര്‍ച്ചക്ക് വഴി വച്ചു. മലയാള ഭാഷയിലെ വൃത്തങ്ങളെ കുറിച്ച ചര്‍ച്ച നടക്കുന്നു. ബിനിലും ഞാനും വള്ളിയും അറിയാവുന്ന നമ്പര്‍ ഒക്കെ വച്ച് കാച്ചുന്നു. കുറച്ചു നേരം കഴിഞ്ഞു കാണും. എവിടെയോ കിടന്നു മസില്‍ പെരുപ്പിച്ചു കൊണ്ടിരുന്ന ഇക്ക പാഞ്ഞു വന്നു. വന്ന പാടെ ചോദ്യം " എന്താ ... എന്താ പ്രശ്നം?". വള്ളി എന്തോ point പറയുന്നതിന് ഇടക്കാണ് ഈ ചോദ്യം. വള്ളിയുടെ മറുപടി " ഈ ചര്‍ച്ചയില്‍ നിനക്ക് സംസാരിക്കാന്‍ ഉള്ള വകുപ്പില്ല". സൂര്യന് താഴെ ഏതു വിഷയത്തിലും ഒരു അഭിപ്രായം പറയുന്ന ഇക്ക ഇത് കേട്ട് ഞെട്ടി. "അതെന്താ?"
വള്ളി: "ഇത് മലയാളത്തിലെ വൃത്തങ്ങളെ കുറിച്ചുള്ള ചര്‍ച്ച ആണ്. അത് കൊണ്ട് മിനിമം മലയാള ഭാഷ എങ്കിലും നേരാം വണ്ണം അറിയുന്നവര്‍ക്കെ ഇതില്‍ പങ്കെടുക്കാന്‍ യോഗ്യത ഉള്ളൂ.". ഇക്ക അറിയാവുന്ന മലയാളവും മറന്നു പോയി എന്ന് തോന്നുന്നു. മസ്സിലും തടവി തിരിച്ചു നടക്കാന്‍ "നിര്‍ബന്ധസ്തന്‍" ആയി ....
വാല്‍ക്കഷ്ണം: മലയാള ഭാഷയ്ക്ക് ഇക്കയുടെ മഹാത്തായ സംഭാവന ആണ് മേല്‍ പ്രയോഗിച്ച "നിര്‍ബന്ധസ്തന്‍" എന്ന വാക്ക്.
No comments:
Post a Comment