ജോലി കഴിഞ്ഞു വന്നു നടക്കാറുള്ള ചര്‍ച്ചക്ക് ഇടയില്‍ ഉണ്ടായ ഒരു സംഭവം ആണ് ഈ പോസ്റ്റിനു ആധാരം. ഡിങ്കന്റെ ധീര്ക കാല പദ്ധതികളില്‍ ഒന്നാണ് വയനാട്ടില്‍ ഒരു എസ്റ്റേറ്റ് വാങ്ങണം എന്നത്. ഉദ്ദേശം എന്ത് തന്നെ ആയാലും ഇത് കൊള്ളാവുന്ന ഐഡിയ ആണെന്ന് പൊതുവേ അഭിപ്രായവും ഉണ്ട്. ഈ അടുത്ത കാലത്ത് വള്ളിയുടെ വീടിന്റെ അടുത്തുള്ള സ്ഥലം ഭയങ്കര വിലക്കാണ് വിറ്റു പോയത് എന്ന കമന്റ്‌ന്റെ ആണ് ചര്‍ച്ച തുടങ്ങി വച്ചത്. അങ്ങനെ നോക്കുമ്പോള്‍ വയനാട്ടില്‍ പൊതുവേ സ്ഥലത്തിന് പൊള്ളുന്ന വില ആണെന്ന് വള്ളി സമര്‍ഥിക്കുന്നു. ഇനി അങ്ങോട്ട് വയനാട്ടില്‍ സ്ഥലം അത്ര വില കുറവിന് കിട്ടില്ല എന്ന വള്ളിയുടെ കമന്റ് കേട്ട് ഡിങ്കന്‍ ഡൌണ്‍ ആയി കിടക്കുക ആണ്. വള്ളി ഫോമില്‍ ആണ്. വയനാടിന്റെ പ്രസക്തിയെ കുറിച്ച് ഘോര ഘോരം പ്രസങ്ങിക്കുന്നു.
വള്ളി: "ഇനി വയനാടിനെ പിടിച്ചാല്‍ കിട്ടും എന്ന് തോന്നുന്നില്ല. നീ പറയുന്ന കാശിനു എസ്റ്റേറ്റ് വാങ്ങാന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് സ്ഥലത്തിന്റെ വില അങ്ങ് കയറി. ടൂറിസ്റ്റുകള്‍ എല്ലാം അങ്ങോട്ടല്ലേ ഇപ്പൊ വരുന്നത്"
ഡിങ്കനും ഞാനും തല കുലുക്കി. വള്ളി ആവേശഭരിതന്‍ ആയി.
വള്ളി: "സമീപ ഭാവിയില്‍ തന്നെ വയനാട് ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കും"
ഇത് കേട്ട് ഡിങ്കന്റെ ചോദ്യം "അതെന്താ? ഇപ്പൊ വയനാട് ലോക ഭൂപടത്തില്‍ എങ്ങും ഇല്ലേ? വയനാട് ഇരിക്കുന്ന സ്ഥലം unknown എന്നാണോ എഴുതുന്നത്?"
വള്ളി അടിയില്‍ പോയി. പിന്നെ സ്ഥിരം ശൈലിയില്‍ "അല്ല്ല ... ഇപ്പൊ ഇന്ത്യയില്‍ മാത്രം famous ആയ വയനാട് ലോകം മുഴുവന്‍ അറിയപ്പെടും എന്നാണ് ഞാന്‍ ഉദ്ധേശിച്ചത്".
ഞങ്ങളുടെ ചിരിക്കിടയില്‍ ആ മറുപടി മുങ്ങി പോയി ....
No comments:
Post a Comment