Wednesday, December 2, 2009

Oru Volvo thamaasa !!

ഇത് അടുത്ത കാലത്ത് നടന്ന ഒരു സംഭവം ആണ്. രാവിലെ ഓഫീസ് പോവാനായി സില്‍ക്ക് ബോര്‍ഡ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്പാണ്. 500f പ്രതീക്ഷിച്ച എന്നെ എതിരെട്ടത്‌ 500kb ആണ്. എത്താന്‍ അല്‍പ്പം തിരക്കുള്ള കാരണം രണ്ടും കല്പിച്ചു കയറി.
എന്നത്തേയും പോലെ ബസില്‍ നല്ല തിരക്ക്. ഒരു സൈഡ് ഒതുങ്ങി നില്പാണ് ഈയുള്ളവന്‍. ശല്യം ചെയ്യാന്‍ ആയി ഒരുത്തന്‍ ബാഗ് തോളില്‍ തൂക്കി അപ്പുറത്ത് തന്നെ നില്പുണ്ട് . എന്നെ കണ്ട ഭാവം ഇല്ല. കുഴിയാനയെ പോലെ പുറകോട്ടു വന്നു കൊണ്ടിരിക്കുന്നു. ഒടുവില്‍ സഹികെട്ട് ഞാന്‍ ചോദിച്ചു "Do you mind keeping your bag under that seat. Itz difficult to stand here :-)". അടുത്തുള്ള foldable സീറ്റ്‌ ചൂണ്ടി കാണിച്ച ഞാന്‍ പറഞ്ഞു. ടീംസ് അനുസരണയോടെ ബാഗ്‌ സൈഡ് ആക്കി. ഒരു നിമിഷത്തെ നിശബ്ദത.
"I havent seen 500kb so often. Is it new service?" ടീമ്സ്ന്റെ ചോദ്യം.
"I guess not. I have seen this. These are buses coming from banashankari side" ഞാന്‍ പറഞ്ഞു.
"How long have you been in bangalore".
"Four months." ഞാന്‍ പറഞ്ഞു."Where are you working?" എന്റെ ചോദ്യം.
"Iam working at SAP. How about you?"
"Iam with Aricent." പുള്ളിയുടെ ഭാവം കണ്ടിട്ട ആ പേര് അറിയുന്ന പോലെ ഉണ്ട്. സാധാരണ flextronics, hughes എന്നൊക്കെ പുറകെ പറയണം. പെട്ടെന്നാണ് ഓര്‍മ വന്നത്. "One of my friend is in SAP. He is in ABAP i guess". ശരിക്കും ഓര്‍മ ഇല്ലെങ്കിലും ചുമ്മാ ഒരു കാച്ചു കാച്ചി. പുള്ളി വേറെ ഏതോ section ആണെന്ന് പറഞ്ഞു. ആളെ അറിഞ്ഞു കൂടാ എന്ന് ടീംസ്. അറിയില്ലായിരിക്കാം! ഞാന്‍ ഒഴിവാക്കി. വീണ്ടും നിശബ്ദത.
പിന്നെ സംസാരം താമാസത്തെ കുറിച്ചായി. പറഞ്ഞു വന്നപ്പോള്‍ അങ്ങേരു ഇവിടെ അടുത്ത് എവിടെയോ ആണ് താമസം. ഒരു ചെറിയ ഇടവേള. പെട്ടെന്ന് എന്തോ ഓര്‍ത്തെടുത്ത പോലെ ടീംസ് ചോദിച്ചു.
"What did you say your friend's name".
ഒരിക്കല്‍ പറഞ്ഞതാ. എങ്കിലും ഞാന്‍ പറഞ്ഞു "-----".

"Is he a short fellow. Bit fat?"
"Yes" I told "has curly hair. With big ball like eyes" I added.
"There is one guy who comes in BTM cab. Iam not sure if he is the one !!". He continued."Ya ! hez always seen in company of girls".
ഞാന്‍ ഒരു നിമിഷത്തേക്ക് ബള്‍ബ്‌ ആയി. ഞാന്‍ ഓര്‍ത്തു. ഇവന്റെ പൂര്‍വകാല ചരിത്രം വച്ച് നോക്കുമ്പോ ആവാന്‍ സാധ്യത ഉണ്ട്. "There are chances. He is very social esp. with girls". ഒരു മന്ദസ്മിതത്തോടെ എന്റെ മറുപടി. ഇരിക്കട്ടെ എന്റെ വക കുറച്ച മസാല ! ഇനിയും ഒരു വ്യെക്തം ആയ രൂപം ആവാത്തത് കൊണ്ട് ഈ അശ്വമേധം കളി തുടരാന്‍ ഞാന്‍ തീരുമാനിച്ചു. പുള്ളി കാര്യമായി ചിന്തിക്കുന്നുണ്ട്.
"He has lot of girlfriends or wht?"
ഞാന്‍ ഒന്നും മിണ്ടിയില്ല. ചുമ്മാ ചിരിച്ചു.
"Oh! ya. He owns an iPod right? always listens to that on cab."
അളിയാ !! അടിച്ചു സമ്മാനം. ഇത് നമ്മടെ ആള് തന്നെ. ഞാന്‍ ഓര്‍ത്തു. കലികാല വൈഭവം. ഓരോ ആളുകളെ ഓരോരുത്തര് തിരിച്ചറിയുന്ന വിധമേ !!

by Anoop Unni

1 comment:

  1. anoopetta, biniettane kurichu ezhuthiyathu gossip annu ennu varuthi theerkannulla kadina parsramathilannu binilettan....vittu kodukanda.....ippo parayunnu ee blogile "binilettane kurichu vivaram thanna kadapaathram " asooya karanam angane paranjathare....sathyam elavarkum ariyalo

    ReplyDelete