Wednesday, December 2, 2009

Sir Palli Sir

പള്ളി ഞങ്ങളുടെ ക്ലാസ്സിലെ ഒരു സംഭവമായിരുന്നു. ഇപ്പോഴും സംഭവം തന്നെ. ഒരു കാര്യം ഏറ്റെടുത്താല്‍ ഇത്രയധികം ആത്മാര്‍ഥമായി ചെയ്തു തീര്‍ക്കുന്ന ഒരാളെ കണ്ടു കിട്ടാന്‍ തന്നെ ഇക്കാലത്ത് ബുദ്ധിമുട്ടാണ്. അത് കൊണ്ടു തന്നെ പേരിനു മുന്‍പും പിന്‍പും 'സര്‍' പദവി കൊടുത്തു ഞങ്ങല്‍ ആ മനുഷ്യനെ ആദരിച്ചത്.

പള്ളി ബാംഗ്ലൂരില്‍ ഒരു ഐ.ടി കമ്പനിയില്‍ വര്‍ക്ക്‌ചെയ്യുന്നു. ഏല്‍പ്പിക്കുന്ന ജോലി വൃത്തിയായി ചെയ്യുന്നത് കാരണം വളരെ വൈകിയാണ് പള്ളി എന്നും വീട്ടിലെത്തുന്നത്. വൈകി എന്ന് പറഞ്ഞാല്‍ പുലര്‍ച്ചെ ഒന്നൊന്നര മണിയാകും.

ഒരു ദിവസം പള്ളി വൈകീട്ട് ഏഴ് മണിയായപ്പോള്‍ വീട്ടിലെത്തി. എല്ലാവരും അത്ബുധത്തോടെ ചോദിച്ചു, 'ഇന്നെന്താ നേരത്തെ?'
പള്ളി ആത്മാര്‍ഥമായി മറുപടിയും നല്‍കി. 'ഇന്ന് ഉച്ച വരയെ ഓഫീസ് ഉണ്ടായിരുന്നോളു'.

------ ശേഷം ചിന്ത്യം ------

by Binil

No comments:

Post a Comment