എങ്ങനെ ഒരു കഥ രൂപം കൊള്ളുന്നു ? ആ കഥ ഉണ്ടാവാന്‍ ഉള്ള കാരണം എന്താണ് ? ചോദ്യങ്ങള്‍ ആണ് കഥ യുടെ ആധാരം. ആ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം കഥാകൃത്ത് പറയുന്നു എന്നതിന് അനുസരിച്ച് സിനിമയും നന്നാവും.
നായകന്‍ എങ്ങനെ ആണ്? അയാള്‍ എങ്ങനെ അങ്ങിനെ ആയി എന്നതിനൊക്കെ സിനിമ ഉത്തരം പറയേണം. ഒരു സാദ കഥ പറയും പോലെ പറഞ്ഞു പോയാല്‍ പ്രേക്ഷകന് ആവര്‍ത്തനം തോന്നും. അത് കൊണ്ട് പ്രതീക്ഷികാത്ത കാര്യങ്ങള്‍ ഉണ്ടാവണം കഥയില്‍. ഒരു anti climax ആണ് എനിക്ക് ഇസ്ട്ടം. നായകന്‍ മരിക്കുക, ഒരു replacement ഉണ്ടാവുക .. :) സൂപ്പര്‍ ആയിരിക്കും :പ
നോക്കട്ടെ
A common place for the NITCMCA 03 members to post their fun filled xperiences. Be it from college days, work life or any other ... ur welcome.
Showing posts with label binil. Show all posts

Monday, March 21, 2011
Wednesday, March 2, 2011
വസന്തം
ബിനിലിനും പ്യരിക്കും പ്രദീപിനും ഇക്കക്കും കൂകിനും നത്തുവിനും ഫ്രാങ്കിക്കും എന്റെ നന്നി ... ആസ്വദിക്കു
Monday, October 25, 2010
Monday, October 11, 2010
CWG
ബിനിലിന്റെ ഭയാനക പ്രകടനം
Labels:
binil,
CWG,
weightlift
Wednesday, August 25, 2010
ആശുപത്രീപര്‍വ്വം
ലൊക്കേഷന്‍: വീണ്ടും REC
ഇന്‍ഡക്ഷന്‍ ദിനങ്ങള്‍ ഓരോന്നായി കടന്നുപോയി. ഫൈനല്‍ ഇയര്‍ ആണ്. " ഈ മനോഹര ക്യാംപസില്‍ തരുമോ ഇനിയൊരു വര്‍ഷം കൂടി" എന്ന് പാടി നടന്നാല്‍ വീട്ടുകാര്‍ "വരുമാനില്ലാരുമീ വിജനമാം വഴിയില്‍ കൂടി" എന്നു പാടി വാതിലടക്കുമോ എന്ന ഭയം കാരണം പാടിയില്ലെന്നേ ഒള്ളൂ. മാത്രമല്ല, ഞാന്‍ പാടിയാല്‍ എന്റെ അമ്മ വരെ അതു സഹിക്കില്ല.
പുതിയ ബാച്ചുകാര്‍ക്കുള്ള ഫ്രെഷേഴ്സ് ഡേ ഒക്കെ കഴിഞ്ഞു. എല്ലാവരും ക്ലാസ്സ് മുറികളില്‍[അവരുടെ] നിന്നും ഇറങ്ങി രാജ്പഥിലൂടെ തേരാപാരാ നടക്കാന്‍ തുടങ്ങുന്ന സമയം. ആ ഇടക്കാണ് ഉദ്ദണ്ഡന്‍ എന്ന ഇരട്ടപേരിന് ഉദ്ദു എന്ന ഇരട്ടപേരിട്ട് ഞങ്ങള്‍ വിളിക്കുന്ന മഹി അവന്റെ അംബാസിഡര്‍ കാറുമായി രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് ആ അംബാസിഡറില്‍ കറക്കം ആയിരുന്നു ഞങ്ങളുടെ മെയിന്‍ ടൈം പാസ്.
ഒരു ദിവസം ആ അംബാസിഡറുമായി കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ മുക്കം എന്ന പ്രദേശത്ത് കറങ്ങാന്‍ പോവുകയുണ്ടായി. രണ്ട് ഉദ്ദേശ്യങ്ങളുമായാണ് ഞങ്ങള്‍ അവിടെ പോയത്. പ്രൈമറി ഉദ്ദേശ്യം അംബാസിഡര്‍ കുട്ടനെ കുളിപ്പിക്കുക എന്നതും സെക്കന്‍ഡറി ഉദ്ദേശ്യം അടുത്തുള്ള കള്ളുഷാപ്പുകള്‍ ഒക്കെ ഒന്ന് കണ്ട് വക്കുക എന്നതുമായിരുന്നു.
തികച്ചും പരോപകരമായ ഉദ്ദേശ്യം. നാളെ ആരെങ്കിലും അങ്ങോട്ടുള്ള വഴി ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാമല്ലോ. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ച പോലെ..... അയ്യേ, ഞങ്ങള്‍ ആ ടൈപ്പ് അല്ല.
ഉദ്ദു ഡ്രൈവര്‍. ഫ്രണ്ട് സീറ്റില്‍ ഗിയറിന്റെ അടുത്ത് ഞാന്‍, തൊട്ടടുത്ത് പ്യാരി. പുറകില്‍ മച്ചാന്‍, എന്‍. കെ പിന്നെ വി.വി യും. വാട്ടര്‍ സര്‍വീസ് കഴിഞ്ഞ് സെക്കന്‍ഡറി ഉദ്ദേശ്യം നിറവേറ്റാനായി വണ്ടി സ്റ്റാര്‍ട്ട് ആക്കിയതും അപ്പോള്‍ പ്ലേസ്മെന്റ് റെപ്പ് ആയിരുന്ന ഡിങ്കന്റെ കോള്‍.
"ഡാ!! എവ്ടെ പോയി കിടക്ക്വാ..? ഇന്നാണ് ഇന്‍ഡസ് ലോജിക് പ്ലേസ്മെന്റിനു വരണ ദിവസം. എല്ലാവരും ഇങ്ങെത്ത് പെട്ടെന്ന്."
ഡിങ്കന്‍, ക്ലാസ്സില്‍ സ്ഥിരമായി ജിമ്മില്‍ പോകുന്ന ഏക വ്യക്തി. മാത്രമല്ല, സമയത്തിന് അവിടെ എത്തിയില്ലെങ്കില്‍ അവന്‍ ഡെസ്പ് ആകും. പിന്നെ മൂന്ന് ദിവസം അവന്‍ അങ്ങനെ ഡെസ്പ് ആയി തന്നെ ഇരിക്കും. ഇതൊക്കെ ആലോചിച്ചപ്പോള്‍ സെക്കന്‍ഡറി ഉദ്ദേശ്യം റദ്ദാക്കി തിരിച്ചു പോരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
തിരിച്ചു വരുന്ന വഴിക്ക് കട്ടാങ്കല്‍ എത്താറായി കാണും. ഉദ്ദുവിന്റെ ഫോണിലേക്ക് ടി.കെ യുടെ കാള്‍. എന്തോ അത്യാവശ്യമുണ്ടത്രെ. ഉടനെ വണ്ടി വേണം. പെട്ടെന്ന് രാജ്പഥിലെത്താന്‍ അവന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഉദ്ദു വണ്ടിയുടെ വേഗത കൂട്ടി. വളവു തിരിഞ്ഞ് കാര്‍ രാജ്പഥിലേക്ക് കടന്നപ്പോഴേക്കും ടി.കെ അകലെ നിന്ന് ഓടി വരുന്നതു കണ്ടു. എന്ത് ഭൂമികുലുക്കം വന്നാലും ഓടാത്ത ആളാണ് ടി.കെ. . പണ്ടെപ്പോഴോ പട്ടി കടിക്കാന്‍ വന്നപ്പോള്‍ അവന്‍ കൂളായി നടന്ന് പോകുന്നത് കണ്ട് പട്ടി ഡെസ്പ് ആയി തിരിച്ചോടിയത്രെ. ആ ആളാണ് ഇപ്പോള്‍ ഓടുന്നത്. എന്തായാലും കാര്യം സീരിയസ് ആണ്. ഓടി വരുന്ന ടി.കെ യുടെ മുമ്പില്‍ വണ്ടി സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി.
ഉദ്ദുവിനോട് താഴെ ഇറങ്ങാന്‍ പറഞ്ഞ ടി.കെ. ഡ്രൈവര്‍ സീറ്റില്‍ ആസനസ്ഥനായി. ടി.കെ ഓടുന്നതു കണ്ട ഷോക്കില്‍ കാര്യമൊന്നുമറിയാതെയാണ് ഉദ്ദു കാറില്‍ നിന്നും ഇറങ്ങി കൊടുത്തത്. വണ്ടിയുടെ കണ്ട്രോള്‍ ഏറ്റെടുത്ത ടി.കെ വളരെ പ്രാഗത്ഭ്യത്തോടെ വണ്ടി വീശി യു-ടേണ്‍ എടുത്ത് മെയിന്‍ റോട്ടിലേക്ക് കുതിച്ചു. സംഭവിച്ചതൊന്നും മനസ്സിലാക്കാതെ അന്ധാളിച്ചു നില്‍ക്കുന്ന ഉദ്ദു ചെറുതായി, ചെറുതായി ഒരു പൊട്ടായി ഞങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു.
കഥയറിയാതെ പൂരം കണ്ടു കൊണ്ടിരുന്ന ഞങ്ങള്‍ അവസാനം മൗനം ഭഞ്ജിക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ അവനോട് ചോദിച്ചു, "എന്താ ടി.കെ പ്രശ്നം?". പ്രത്യേക വികാരമൊന്നുമില്ലാതെ അവന്‍ പറഞ്ഞു, "അങ്ങനെ വല്ല്യ പ്രശ്നം ഒന്നൂല്ല്യടാ. നമ്മുടെ മച്ചാന്‍ റാഗ് ചെയ്ത സബ് ജൂനിയര്‍ പെണ്‍കൊടിക്ക് സുഖമില്ല. ഭയങ്കര പനി. അവളെ ആശുപത്രിയില്‍ കൊണ്ടോവണം."
ഒരു ഫ്ലാഷ്ബാക്ക്.
ടി.കെ ബാത്റൂമില്‍ കേറാന്‍ നില്‍ക്കുമ്പോഴാണ്, കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ് തംസ് കോള്‍ ചെയ്യുന്നത്. കേട്ട പാതി, കേള്‍ക്കാത്ത പാതി, കുളി നാളെയുമാകാം എന്ന് മനസ്സില്‍ പറഞ്ഞ് ടി.കെ റൂമില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഹോസ്റ്റലില്‍ ആര്‍ക്കെങ്കിലും ജലദോഷം വന്നാല്‍ പോലും മരുന്നും ഭക്ഷണവുമായി മുറിയിലെത്തുന്ന വിശാല മനസ്കനാണ് പള്ളി സര്‍. പള്ളി സാറും പനി പിടിച്ച് കിടക്കുകയാണ്. ടി.കെ പോകുന്ന കണ്ട് പള്ളി സര്‍ പറഞ്ഞു, "എന്നെ ഒന്ന് ആശുപത്രയില്‍ കൊണ്ടു പോകെടാ.. എനിക്കു തീരെ വയ്യ." "പ്ഫൂ" എന്ന് നീട്ടി തുപ്പിയിട്ടാണ് ടി. കെ അവിടെ നിന്ന് ഇറങ്ങി ഓടിയതെന്നാണ് സാക്ഷികള്‍ പറഞ്ഞ് കേട്ടത്.
ഫ്ലാഷ്ബാക്കില്‍ നിന്നും തിരിച്ച് സംഭവസ്ഥലത്തേക്ക്.
ടി.കെ വണ്ടി ചവിട്ടി വിടുകയാണ്. നേരെ പോയത് ക്യാമ്പസ് ക്ലിനിക്കിലേക്ക്. അവിടെ ചെന്നപ്പോള്‍ രോഗി പോയിട്ട് ഒരു രോഗാണു പോലുമില്ല. തംസിനെ വിളിച്ചപ്പോള്‍ അവര്‍ ഡോക്ടറിന്റെ വീട്ടിലാണെന്നറിഞ്ഞു. ഡോക്ടറുടെ വീട്ടിലേക്ക് പോകാന്‍ ടി.കെ വണ്ടി തിരിച്ച തിരി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എങ്ങാനും കണ്ടിരുന്നെങ്കില്‍ അവനെ അംബാസിഡറിന്റെ അംബാസിഡര്‍ ആക്കിയേനെ.
അങ്ങനെ നമ്മുടെ അംബാസിഡര്‍ കാര്‍ ഡോക്ടറുടെ വീടിന്റെ മുന്നിലെത്തി സഡന്‍ ബ്രേക്ക് ഇട്ട് നിന്നു. മച്ചാന്‍ ബാക്ക് ഡോര്‍ തുറന്ന് അടുത്തുള്ള തെങ്ങില്‍ ചാരി നിന്ന് ചുറ്റും പുകപടലം സ്റ്ഷ്ടിച്ച് കാഴ്ചകള്‍ മറക്കാന്‍ ശ്രമിച്ചു. [മച്ചാന് ഈ കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ടത് മറ്റൊരു കഥയാണ്.] കുട്ടിയെ ഇരുവശത്തുമായി താങ്ങി പിടിച്ച് തംസും സ്മിതയും കാറിന്റെ അടുക്കലേക്ക് വന്നു. അപ്പോഴും എന്‍.കെ യും വി.വി യും കാറിന്റെ പിന്‍സീറ്റില്‍ തന്നെ ഇരിക്കുന്നു. ഇനി നിന്നോടൊക്കെ എഴുന്നേറ്റ് മാറാന്‍ പ്രത്യേകം പറയണമോ എന്നുള്ള അര്‍ത്ഥത്തില്‍ തംസ് അവരെ ഒന്നു നോക്കി. കുറച്ച് നേരത്തെ നിശബ്ദതകള്‍ക്ക് ശേഷം ബാക്ക് സീറ്റ് കാലിയായി. മൂന്ന് പെണ്‍കൊടികളും കാറിന്റെ പിന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു.
കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കാന്‍ തോന്നാഞ്ഞതിന് ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. ഇന്‍ഡക്ഷന് ശേഷം കുട്ടികളെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ കിട്ടിയിരിക്കുന്ന ഒരു അവസരം ആണല്ലോ. അവളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ആള്‍ എന്ന നിലക്ക് കേറി മുട്ടേം ചെയ്യാം.
കുറച്ചു സമയത്തിനുള്ളില്‍ പ്യാരിക്ക് പണി കിട്ടി. എന്തോ പറഞ്ഞ് എന്‍.കെ അവനെ കാറില്‍ നിന്നും പുറത്ത് ചാടിച്ചു. എനിക്ക് അപകടം മണത്തു. എനിക്കും ആരോ പണി തരാന്‍ പോകുന്നു. അഗാധ ഗര്‍ത്തത്തിലേക്ക് വീഴാന്‍ പോകുന്ന ഒരാള്‍ കച്ചിതരുമ്പില്‍ എങ്ങനെയാണൊ മുറുക്കി പിടിക്കുന്നത് അതു പോലെ ഞാന്‍ ഗിയര്‍ ലിവറില്‍ മുറുകെ പിടിച്ചിരുന്നു. പക്ഷേ അതാ ഞാന്‍ പേടിച്ചിരുന്ന വില്ലന്‍. ചാക്കോ. പുതിയ കുട്ടികള്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ തേച്ച ഷര്‍ട്ടും ടക്ക് ചെയ്ത് കുട്ടപ്പനായാണ് അവന്‍ നടക്കുന്നത്. അവന് വളരെ മുന്‍പേ ഈ അവസരത്തിനെ കുറിച്ച് വിവരം ലഭിച്ച പോലെ. ഞാനാണെങ്കിലോ കേരള പുരുഷന്റെ യൂണിഫോമായ ലുങ്കിയിലും. അവന്‍ കാറിന്റെ അടുത്ത് വന്നു സാമാന്യം ഉച്ചത്തില്‍ എന്നോട് ചോദിച്ചു, "ഈ ലുങ്കിയൊക്കെ ഉടുത്ത് നീ എങ്ങോട്ടാ?". ചെറുത്തുനില്‍ക്കുന്നത് ദൂഷ്യം ചെയ്യുമെന്ന് എന്റെ എക്സ്പീരിയന്‍സ്ഡ് സിക്സ്ത് സെന്‍സ് എന്നോട് പറഞ്ഞു. അവന്റെ ചോദ്യത്തില്‍ അടി തെറ്റിയ ഞാന്‍ തോല്‍ക്കുമെന്നുറപ്പായ പരീക്ഷയുടെ ആന്‍സര്‍ പേപ്പര്‍ കൊടുത്ത് പരീക്ഷാ ഹാളില്‍ നിന്നിറങ്ങുന്ന മാനസികാവസ്ഥയോടെ, മനസില്ലാ മനസ്സോടെ, ഗിയറില്‍ നിന്നും പിടി വിട്ട് കാറിന്റെ പുറത്തേക്കിറങ്ങി.
ചാക്കോയും, ബര്‍മുഡ ധരിച്ച എന്‍.കെയും ആ ശകടത്തിലേക്ക് വലിഞ്ഞു കേറി. പതുക്കെ ആ അംബാസിഡര്‍ ആശുപത്രിയെ ലക്ഷ്യമാക്കി നീങ്ങി. ഇനി മുതല്‍ ലുങ്കി ഉടുത്ത് പുറത്തിറങ്ങില്ലെന്നും, അഥവാ ഇറങ്ങിയാല്‍ അതിന്റെ അടിയില്‍ ഒരു ബര്‍മുഡ ധരിക്കുമെന്നും മനസ്സില്‍ ശപഥം ചെയ്ത് ഹോസ്റ്റലിനെ ലക്ഷ്യമാക്കി നീങ്ങി. പുറകില്‍ നിന്നും പ്യാരിയുടെ ആത്മഗതം.
"ഉദ്ദുവിന് ഒരു ടെമ്പൊ കൊണ്ടുവരാമായിരുന്നു".

Tuesday, August 24, 2010
ബീഹാറി ബഹന്‍
ലൊക്കേഷന്‍: REC
മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ് പെണ്‍കുട്ടികള്‍ എന്നും MCA ബാച്ചിന്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ന്യൂനമര്‍ദ്ദം കാരണം കൂടുതല്‍ മഴ കിട്ടുന്നുണ്ടെന്നാണ് അവിടെ നിന്നുള്ള കറസ്പോണ്ടന്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെയധികം പ്രതീക്ഷകളുമായി ആദ്യ വര്‍ഷം ചേരുവാനെത്തിയപ്പോള്‍ ആകെ ക്ലാസ്സിലുള്ളത് ഒരു തരുണീമണി. അവളുടെ സീനിയര്‍ ആയി ബി.എസ്‌സിക്ക് പഠിച്ച എന്‍.കെ പറഞ്ഞു, "അവള്‍ ആള്‍റെഡി ബുക്ക്ഡ് ആണ്". അതോടെ പ്രതീക്ഷകളെല്ലാം നശിച്ച് രാജ്പഥിലൂടെ പക്ഷികളെയും നോക്കി വിരാജിക്കുകയായിരുന്നു പിന്നെത്തെ പ്രധാന പരിപാടി.
രണ്ടാം വര്‍ഷം മുതല്‍ കൂടുതല്‍ നോര്‍ത്തന്മാരുള്ള ബാച്ചുകളായിരുന്നു.
മൂന്നാം വര്‍ഷം പുതിയ ബാച്ചിന്റെ അഡ്മിഷന്‍ സമയം എത്തി ചേര്‍ന്നു. നാല് കുമാരികളാണ് ഇത്തവണ ജോയിന്‍ ചെയ്യുന്നത്. 'നാലെങ്കില്‍ നാല്' , ഉള്ളത് കൊണ്ട് ഓണം പോലെ എന്നു മനസ്സില്‍ ചിന്തിച്ച് ഇത്തവണ ഒരു ഇംപാക്ട് ഉണ്ടാക്കുമെന്ന് പ്രതിജ്ഞ എടുത്തു. ഇന്‍ഡക്ഷന്‍ എന്ന ഓമന പേരിട്ട്, ക്ലാസ്സ് റൂമുകളില്‍ വച്ച് നടത്തുന്ന ചെറിയ ഒരു റാഗിംഗ് ആണ് ലവളുമാരുമായി സംസാരിക്കാന്‍ പറ്റുന്ന ഏക അവസരം. ഞാന്‍ നേരത്തെ പറഞ്ഞ ലതികകളില്‍ മൂന്ന് പേര്‍ കേരളാവില്‍ നിന്നും ഒരാള്‍ ബീഹാറില്‍ നിന്നുമാണ്. അതില്‍ നമ്മ ഊരില്‍ നിന്നുള്ള കുട്ടികള്‍ക്ക് ചുറ്റും എപ്പോഴും ഒരു പൂരത്തിനുള്ള ആളു കാണും. എന്റെ ഈ ചെറിയ ശരീരവും വച്ച് ആറടി അഞ്ചിഞ്ച് ഉള്ള ഉണ്ണിയുടേയും, ആജാന ബാഹുവായ മച്ചാന്റെയും, നാക്കിന് നാലടി നീളമുള്ള എന്‍.കെ യുടേയും ഇടയിലൂടെ ഇംപാക്ട് ഉണ്ടാക്കുന്നത് ഇന്ത്യ റോക്കറ്റ് ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതു കൊണ്ട് ലവളുമാരുടെ അടുത്ത് തത്കാലം ജാഡാ കാര്‍ഡ് കളിക്കാനും പിന്നീട് അവസരം കിട്ടുമ്പോള്‍ തുറുപ്പ് ചീട്ട് ഇറക്കാനും നിശ്ചയിച്ചു. അങ്ങനെ ഞാന്‍ തൊട്ട് മാറി സാമാന്യം നന്നായി തന്നെ ഈച്ച ആട്ടിയിരിക്കുന്ന ബീഹാറി പെണ്‍കൊടിയുടടുത്ത് ഇംപാക്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചു.
കാണാന്‍ അത്ര തെറ്റ് പറയാവുന്നതു കൊണ്ടല്ല ലവളുടെ അടുത്ത് ആരും പെട്ടികട ഇടാത്തത്, പക്ഷേ രാഷ്ട്രഭാഷയിലുള്ള ചില പ്രായോഗിക ബുദ്ദിമുട്ടുകള്‍ കൊണ്ടായിരുന്നു. ഞാന്‍ അങ്ങനെ പറഞ്ഞെന്നും പറഞ്ഞ് ഒരു ഹിന്ദി വിദ്വാനാണ് ഞാന്‍ എന്നു അതിനു അര്‍ത്ഥമില്ല. ഇങ്ങനെയൊക്കെയല്ലെ ഓരോന്ന് പഠിക്കുന്നത്. ഇംപാക്ടും ഉണ്ടാക്കാം ഹിന്ദീം പഠിക്കാം.
ഞാന്‍ പതുക്കെ അവളുടെ അടുത്ത് പോയിരുന്നു. സൂപ്പര്‍ സീനിയര്‍ (സീനിയറിന്റെ സീനിയര്‍) ആയതിന്റെ കുറച്ച് ഗൗരവം ശബ്ദത്തിലും, ഉള്ള കുറച്ച് മസില്‍ ശരീരത്തിലും പിടിച്ച് ഞാന്‍ ചോദിച്ചു,
"കേരളാ കൈസാ ലഗാ?".
"ബഹുത് അച്ചാ ഹേ ഭയ്യാ |".
നേരിട്ട ആദ്യ ബോളില്‍ തന്നെ എല്‍.ബി.ഡബ്ല്യു. ആയ സൗരവ് ഗാംഗുലിയെ പോലെ ഗ്ലൗസ്സ് ഹെല്‍മെറ്റിലേക്ക് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് തിരിച്ചു നടക്കാനണ് അപ്പോള്‍ എനിക്കു തോന്നിയത്. മറ്റു മീനാക്ഷികളുടെ അടുത്ത് തീരെ സ്ഥലമില്ലാത്തതിനാലും, ആരെങ്കിലും ഇതു വാച്ച് ചെയ്യുന്നുണ്ടോ എന്നു സംശയമുള്ളതിനാലും തത്കാലം ദ്രാവിഡിനെ പോലെ മുട്ടികളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതു മാത്രമല്ല, ഇക്കാര്യത്തില്‍ എനിക്ക് റോയല്‍ ബ്ലഡ് ആണെന്ന് മച്ചാന്‍ എപ്പോഴും പറയും. ഇതല്ല, ഇതിന്റെ അപ്പുറം ചാടി കടന്നവനാണീ.......
ഞാന്‍ അവളുടെ ഇന്‍ട്രഡക്ഷനും, ഹിസ്റ്ററിയും, ജ്യൊഗ്രഫിയും ഒക്കെ ചോദിക്കാന്‍ തുടങ്ങി. എന്ത് പരഞ്ഞ് കഴിഞ്ഞാലും അവള്‍ പുട്ടിന് തേങ്ങ ഇടുന്ന പോലെ ഒരു 'ഭയ്യാ' കൂടെ ചേര്‍ക്കും. മിടുക്കി, എന്റെ ആഗമനോദ്ദ്യേശ്യം അവള്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. 'കോര്‍പ്പസ് കളോസം'* എന്ന ഒന്നിന്റെ മഹത്ത്വം അപ്പോഴാണ് ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. (*Corpus callosum:-Time published an article in 1992 which suggested that because the corpus is "often wider in the brains of women than in those of men, it may allow for greater cross-talk between the hemispheres—possibly the basis for women’s intuition).
അങ്ങനെ ഇന്‍ഡക്ഷന്‍ചരിതം രണ്ടാം ദിവസവും മൂന്നാം ദിവസവും അവള്‍ എന്നെ ഒരു ഭയ്യാ എന്നുള്ള നിലയില്‍ ശരിക്കും ഉപയോഗിച്ചു. എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ അതൊന്നും അങ്ങ് മൈന്‍ഡ് ചെയ്തില്ല. ഞാന്‍ എപ്പോള്‍ അവിടെ പോയാലും 'ഭയ്യാ' എന്നും വിളിച്ച് എന്നെ അടുത്തിരുത്തും. ഞാന്‍ സൂപ്പര്‍ സീനിയര്‍ ആയതു കൊണ്ട് വെറും സീനിയര്‍ മാരായ വടക്കന്മാര്‍ക്കു അവളെ അങ്ങനെ കടിച്ച് കുടയാന്‍ പറ്റിയില്ല. ഇത് അംഗീകരിക്കാനാവാത്ത ഒരു വെറും സീനിയര്‍ ഇന്‍ഡക്ഷന്‍ചരിതം നാലാം ദിവസം എന്റെ അടുത്ത് സ്വകാര്യത്തില്‍ പറഞ്ഞു.
"സര്‍, യെ ലഡ്കീ ആപ്കെ വജഹ് സെ ബഹുത്ദിന്‍ ഹമാരെ പാസ് സെ ബച് ഗയാ (അതൊ, 'ഗയീ' എന്നാണൊ? കണ്‍ഫ്യൂഷനായല്ലൊ) | ഥോടി ദേര്‍ ഇസ്കോ ചോഡ് ദീജിയെ |"
അവന്‍ പറഞ്ഞത് മുഴുവന്‍ എനിക്ക് മനസ്സിലായില്ലെങ്കിലും, ഒരു ഏകദേശ ചിത്രം എനിക്ക് മനസ്സിലായി. ആ കാലമാടന്മാര്‍ക്ക് എന്റെ പെങ്ങളെ ഞാന്‍ വിട്ടു കൊടുക്കണമത്രെ. എന്റെ രക്തം തിളച്ചു. സിരകളില്‍ ചൂട് കേറി. അതു കൊണ്ട് മാത്രം അവളെ ഞാന്‍ അവര്‍ക്ക് വിട്ടു കൊടുത്ത് പുതിയ മേച്ചില്പുറങ്ങള്‍ തേടാന്‍ തീരുമാനിച്ചു. മാത്രമല്ല മറ്റ് മൂന്ന് രമണികളുടേയും അടുത്ത് തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു. പോകുന്നതിനുമുന്‍പ് ഒരു മുന്നറിയിപ്പ് എന്റെ ബഹന്‍ അര്‍ഹിക്കുന്നു എന്ന് എനിക്കു തോന്നിയതിനാല്‍ ഞാന്‍ അവളോട് പറഞ്ഞു.
" ഉന്‍ ലോഗോം കൊ തുംസെ കുച്ച് ബാത് കര്‍നാ ഹേ| ടെന്‍ഷന്‍ മത് കരോ| ( എന്തായാലും നീ കുടുങ്ങി, ഇനി ടെന്‍ഷന്‍ അടിച്ചിട്ടെന്തിനാ) കോയി പ്രോബ്ലം ഹേ തൊ മുച്ചെ ബോല്‍നാ! മേം ദേഘൂംഗാ! (അതന്നെ, ഞാന്‍ കണ്ടു നിന്നോളാം എന്ന് )"
അവളുടെ കണ്ണുകള്‍ ഈറനണിയുകയും ശബ്ദം ഇടറുകയും ചെയ്യുമെന്നു ഞാന്‍ വിചാരിച്ചെങ്കിലും അതൊന്നും കൂടാതെ
" ഭയ്യാ, ആപ് ജാവൊ! മേരെ ബാരെ മെം സോച് മത് കര്‍| കോയി മേരെ സാഥ് പംഗാ കരെ തൊ, മെ ഉസ്കോ യെ ലേകര്‍ മാരേഗാ|"
എന്നും പറഞ്ഞ് അവളുടെ ബാഗ് തുറന്നു. എന്റെ കണ്ണ് മഞ്ഞളിച്ചു പോയി. അവളുടേ ബാഗില്‍ അതാ വെട്ടി തിളങ്ങുന്ന ഒരു കത്തി.
അവളെ ഒരു ധീര ബഹനായി മനസ്സില്‍ സ്വീകരിച്ച്, അവളുടെ അടുത്ത് 'പംഗ' ഒന്നും കാണിക്കാന്‍ തോന്നിക്കാത്തതിന് ദൈവത്തിനും ഗുരുക്കന്മാര്‍ക്കും നന്ദി പറഞ്ഞ്, ഇനി അവളുടെ അടുത്ത് 'പംഗ' കാണിക്കാന്‍ പോവുന്നവരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഞാന്‍ ആ ക്ലാസ്സ് മുറി വിട്ടിറങ്ങി നേരെ ഹോസ്റ്റല്‍ റൂമിലേക്ക് വിട്ടടിച്ചു.

വേതാളം...
മച്ചാന്‍ ഈ ഇടക്ക് ചുളുവിലക്ക് ഒരു വണ്ടി സ്വന്തമാക്കി. വണ്ടി നമ്മുടെ ' Kings on the Road ' - Royal Enfield.
വണ്ടി വാങ്ങിയത് നാട്ടിലോട്ടാണ്. അതിനു കാരണം ഉണ്ട്.
ഈ ഇടക്ക് മച്ചാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു, ഒരു ഊച്ചാളി കാര് വാങ്ങി അതേല്‍ പെണ്ണു കാണാന്‍ പോകുന്നതിലും എത്രയോ ഗെട്ടപ്പാണ് ബുല്ലട്ടേല്‍ പോകുന്നത്. പണ്ടേ മച്ചാന് കുതിര സവാരി ഒരു ഹരമാണ്..
നാട്ടില്‍ അന്വേഷിച്ചപോള്‍ ബുള്ളറ്റിനു പൊള്ളുന്ന വില. ആയിടക്കു ശിവാജിനഗര്‍ ഒരു ബൈക്ക് മേളയില്‍ വെച്ച് മച്ചാന്‍ ഇവനെ വില പേശി പിടിച്ചു (വലവീശിപിടിച്ചു). വണ്ടിക്കു കുറച്ചു കേടുപാടുകള്‍ ഉണ്ടെങ്കിലും, എല്ലാം ഒരുവിധത്തില്‍ നന്നാക്കി.
വണ്ടിക്കുള്ള കേടുപാടുകള്‍ മാറ്റിയത് വേറൊരു കഥയാണ്, അത് വേറൊരു ബ്ലോഗ് എഴുതനുല്ലതുണ്ട് തല്ക്കാലം പരാമര്സിക്കുനില്ല...
ഇനി അടുത്ത പ്രശ്നം ഇവനെ എങ്ങിനെ എങ്കിലും നാട്ടിലെത്തിക്കണം. മച്ചാന്‍ കിട്ടവുനിടെതുനിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.
ആദ്യം വോള്‍വോ-യില്‍ കേറ്റി കൊണ്ടുപോകാം എന്ന പ്ലാനില്‍ 'ശ്യാമാ ട്രവല്സില്‍ ' ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയീ..
മച്ചാന്റെ വീട് നമ്മുടെ ചാവക്കാട് കടാപ്പുരതിനരുകിലാണ്, തൃശ്ശൂര് വണ്ടി എത്തിച്ചു ഓടിച്ചു പോകാനാണ് പ്ലാന്‍. ട്രാവല്‍ ആജെന്സിക്കാര്‍, മച്ചാന്‍ ഒരു 'കൊച്ചി മുതലാളി' ആണെന്ന് ധരിച്ചു, ടിമാണ്ടുകള്‍ ഒരന്നായി വെക്കാന്‍ തുടങ്ങീ..
1) വണ്ടി Royal ആയതു കാരണം 1000 രൂപ ട്രന്‍സ്പോറ്റേന്‍ ചാര്‍ജു. കൂടാതെ കയറ്റുകൂലി , ഇറക് കൂലി എന്നിവ അവിടുത്തെ പോര്‍ട്ടര്‍മാര്‍ക്ക് കൊടുക്കണം. 'മച്ചാന്‍ സമ്മതിച്ചു..'
2) വണ്ടിക്കു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയ അതുകൊണ്ട് ഒരാള് കൂടു വേണം. യാത്രകൂലി 800 രൂപ. മച്ചാന്‍ ഗത്യന്തരമില്ലാതെ തലയാടി.
3)'വോള്‍വോ പോകുന്നതണേല്‍ തൃശൂര്‍ ഹൈവേ കൂടെ ആണ് , ടൌണില്‍ കേറാറില്ല. അതുകൊണ്ട് മണ്വതി ബൈ പസ്സില്‍ ഇറക്കിവിടും' മച്ചാന്‍ ഈ കണ്ടീഷനും അംഗീകരിച്ചു, 'ബൈ പാസ്സില്‍നിന്നു കുറച്ചു ഓടിച്ചാല്‍ ടൌണില്‍ എത്താം, ഇത് okay'
ടിമാണ്ടുകലോകെ കഴിഞ്ഞെന്നു വിചാരിച്ചു മച്ചാന്‍ കാശു എടുക്കാന്‍ പോക്കറ്റില്‍ കയിട്ടപ്പോള്‍ അവന്‍ ഒരു ടിമാണ്ടുകൂടെ വെച്ചു.
4) 'വണ്ടിയിലെ പെട്രോള്‍ മൊത്തം ഊറ്റെനം, പെട്രോള്‍ ടാങ്ക് ഊരി കയ്യില്‍ പിടിക്കണം, ടയറിലെ കാറ്റു മൊത്തം കളയണം. '
നാലാമത്തെ കണ്ടീഷന്‍ കേട്ടതോകെ മച്ചാന്റെ കണ്ട്രോള്‍ മൊത്തം പോയീ...
'മണ്ണ്വോതിയില്‍ നിന്റെ അപ്പന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുനുടോ ഏതൊക്കെ തിരിച്ചു ഫിറ്റ് ചെയാന്‍?' മച്ചാന്റെ ശബ്ദം കുറച്ചു കനത്തിലായിരുന്നൂ, ടികെറ്റ് എടുക്കാന്‍ വന്നവരൊക്കെ മച്ചാനെ ശ്രദ്ധിച്ചു തുടങ്ങീ... മച്ചാന്‍ എടുത്തകാശു പോക്കടിലോടു തിരുകീ തിരിച്ചു നടന്നൂ...
ഒന്ന് തോറ്റാല്‍ മൂന്നു എന്നാണല്ലോ ചൊല്ല്, മച്ചാന്‍ നമ്മുടെ മമത ദീതിയുടെ railway-യെ സമീപിച്ചു. സ്റെഷനില്‍ എത്തിയ മച്ചാനെ കുറെ പോര്‍ട്ടര്‍മാര്‍ വരവേറ്റു, അവര്‍ പല പല ഓഫറുകളും വെച്ചു. കൂടികിഴിച്ചുനോക്കിയപ്പോള്‍ 700- രൂപയില്‍ കാര്യം സാധിക്കും. കൂടാതെ സ്വന്തം സ്റെഷനായ കുറ്റിപുറത്ത് തന്നെ ഇറങ്ങാം.. 'എന്താ പടച്ചോനെ ഈ പുത്തി എനിക്ക് നേരത്തെ തോനിക്കതിരുനത്'' എന്നോര്‍ത്ത് റൂമിലേക്ക് നടന്നു...
വിജയസ്രീലളിതനെ പോലെ റൂമിലെത്തിയ മച്ചാനെ ഞങ്ങള്‍ കുറച്ചു പേര്‍ വരവേറ്റു. മച്ചാന്‍ ലാഭ കണക്കുകള്‍ ഞങ്ങളുടെ മുന്നില്‍ നിരത്തി. 2000- രൂപ ആകുനിടത് 700 രൂപയില്‍ കാര്യം നടക്കും.
ഇതിനിടക്ക് നമ്മുടെ ഷമീര്‍ ഇക്ക ആവഴിക്കു വന്നു , മച്ചാന്‍ അവനോടു തന്റെ ലാഭ കഥകള്‍ വിവരിച്ചു, അപ്പോള്‍
ഇക്കകൊരു സംശയം, ' ഈ പോര്‍ട്ടര്‍മാര്‍ ഒരു ദയ ദക്ഷ്നയവും ഇല്ലാത്തവരാണ്, അവര്‍ സാധനങ്ങള്‍ വലിചെരിയുകയാണ് പതിവ്. കൊടുത്ത രൂപത്തില്‍ വണ്ടി തിരിച്ചു കിട്ടല്‍ ഭാഗ്യം...'
ചളുങ്ങിയ വണ്ടിയില്‍ പെണ്ണുകാണാന്‍ പോകുന്ന രംഗം ഓര്‍ത്തു മച്ചാന്‍ പള്ളക്ക് കൈയ്യും കൊടുത്തു നിന്ന്.
'മച്ചാന്റെ നാട്ടില്‍ എയര്‍പോര്ടിന്റെ പണി പകുതി ആയതേ ഉള്ളൂ അല്ലെ ഒരു കൈ നോക്കാമായിരുന്നു..' ബിനിലിന്റെ വക അവസാന ആണി.
എങ്ങനെ ഇതികര്തവ്യാമൂടനായ് നില്കുന്ന മച്ചാനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ' മച്ചാനെ നമ്മുക്ക് വണ്ടി നാടിലോട്ടു ഒട്ടി കൊണ്ട് പോകാം ' , പണ്ട് Enfield-ഇല്‍ നാട്ടില്‍ പോയ experience വെച്ച് ഞാന്‍ കാച്ചി.
വണ്ടിയുടെ പഴക്കം അറിയാവുന്ന മച്ചാന്‍ ആദ്യം എതുര്തെങ്ങിലും വേറെ നിക്കകള്ളിയില്ലാത്ത കാരണം സമ്മതിച്ചു.
അങ്ങനെയാണ് ഞങ്ങള് യാത്ര പുറപ്പെടുന്നത്...
യാത്രയുടെ ദൈര്‍ക്ക്യവും, വിശ്രമകേന്ദ്രങ്ങളും, സന്ദര്സ്സിക്കാന്‍ പറ്റുന്ന ഉല്ലസകെന്ദ്രങ്ങളും google map-എല്‍ നോക്കി ലിസ്റ്റു ചെയ്തു.
പ്ലാന്‍ ഇങ്ങനെ
June 26 2010 ശനിയാഴിച്ച..
3 am to 6 am - മൈസൂര്‍ . കൊട്ടാരത്തില്‍ കുറച്ചു photo session.
7 to 9 ഗൂടല്ലൂര്‍ . Breakfast അവിടുന്ന്.
10 to 12 മഞ്ചേരി . പോണവഴിക്ക് കുറച്ചു തേയില തോട്ടമുണ്ട് . കുറച്ചു സീനരീസ് അവിടെ പിടിക്കാം.
1 pm to 3 pm പെരുന്തല്‍മന്ന . Lunch അവിടുന്നു.
അവിടെന്നു രണ്ടു പേരും അവരവരുടെ വീടിലോട്ടു...
പ്ലാന്‍ എല്ലാം കൊള്ളാം, ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്. വണ്ടി പഴയതാണ് എന്ന ഒരു പ്രശ്നം ഒഴിച്ചാല്‍ ബാക്കി എല്ലാം ഓകേ. ഒരു പ്രക്ടിസിങ്ങിനു വേണ്ടി അന്ന് ഓഫീസിലേക്ക് ഞാന്‍ ബുള്ളടിലാണ് പോയത്. ഒരു എലുംബനായ ഞാന്‍ ബുള്ളട്ടെല്‍ വരുന്നത് കണ്ടു ഓഫീസിലെ സ്ത്രീജനങ്ങള്‍ അന്ന് കുറച്ചു ബഹുമാനം തന്നു.. പ്രാക്ടീസ് ട്രിപ്പ് വല്ല്യ പ്രശ്നം ഒന്നും ഉണ്ടായില്ല.. ഇടക്കാശാനോന്നു നിന്നു, പക്ഷെ അടുത്ത സെകണ്ടില്‍ ഒറ്റയടിക്ക് സ്റ്റാര്‍ട്ട് ആകുകയും ചെയ്തു.
യാത്ര പോകുനതിന്റെ തലേന്ന് കിടന്നിടുരക്കം വരുനില്ല, രാവിലെ മൂന്ന് മണിക്ക് എഴുനെല്കണം, കുളിക്കണം, പല്ലുതെക്കനം... ദൈവത്തെ മനസില്‍ നന്നായി പ്രാര്‍ത്ഥിച്ചു ഉറകതിലോട്ടു വഴുതി വീണു..
മൂന്നരയയപ്പോള്‍ മച്ചാന്‍ വന്നു കുലുക്കി വിളിച്ചു, അവന്‍ കുളിച്ചു കുട്ടപനായി നില്കുന്നു... ഞാന്‍ കുളിക്കാന്‍ കേറിയാല്‍ തൊട്ടടുതോന്നും യാത്ര തുടങ്ങല്‍ പറ്റിലാ.. അതുകൊണ്ട് ഒരുങ്ങള്‍ പല്ലുതെക്കളില്‍ മാത്രം ഒതുക്കി. ഞാന്‍ റൂമിലെ ബാക്കിയുള്ള മഹന്‍മാരെ നോക്കി. എല്ലാ പഹയന്‍മാരും ഏതോ സുന്ദരികളെ സ്വപനം കണ്ടുരക്കമാണ്.. പള്ളി ഒഴിച്ച്..
പള്ളി പണ്ടേ അങ്ങിനെയാ.. എന്തെങ്ങിലും നടക്കനമെങ്ങില്‍ പള്ളി വേണം. ഞാന്‍ പല്ലുതേച്ചു വന്നപോഴേക്കും പള്ളി നല്ല ഒരു കട്ടന്‍ കാപ്പി രേടിയാക്കികൊണ്ടിരിക്കുന്നൂ.. കട്ടന്‍ കുടിച്ചു ഞാന്‍ ഉറക്കച്ചുവാട് മാറ്റി. തനുപ്പയകാരണം ഞങ്ങള്‍ രണ്ടുപേരും ജെകടിന്റുള്ളില്‍ കേറി. ഒരു ബാഗില്‍ ഞങ്ങള്‍ അവശ്യ സാധനങ്ങള്‍ തിരുകി കേറ്റി. ഈ യാത്രയില്‍ മൊത്തം ആലോസരപെടുതിയത് ഈ ഭാഗിന്റെ കനം മാത്രമാണ്..
മച്ചാന്‍ കീ ഓണാക്കി ഒരു ജെന്റില്‍ കിക്ക്. 'ധാക് ധാക് ധാക് 'ആ 350cc engine ഒരു മടിയും കൂടാതെ ആ കൊച്ചു വെളുപ്പാന്‍ കാലത്ത് സ്റ്റാര്‍ട്ട് ആയീ. പള്ളി ശുഭയാത്ര നേര്‍ന്നു ഗേറ്റ് അടച്ചു . ബുള്ളറ്റ് ബാങ്ങലൂരിന്റെ നിഗൂടതകളിലേക്ക് ഊളിയിട്ടു.
Bangalore-സിറ്റി രാത്രിയുടെ ആലാസ്യത്തില്‍ നിന്നും പതുക്കെ ഉണര്‍ന്നു തുടങ്ങീ. നഗരം ഹാലൊജന്‍ ലൈറ്റിന്റെ സ്വര്‍ണ പ്രഭയില്‍ കുളിച്ചു നിന്നു. 30-മിനിട്ടിനുള്ളില്‍ ഞങള്‍ സിറ്റിയില്‍ നിന്നും മൈസൂര്‍ ഹൈവേ ലോട്ട് കേറി. രാവിലെ ആണെങ്ങില്‍ കുറഞ്ഞത് 3 മനിക്കൊരെങ്ങിലും എടുക്കും. ഹൈ വൈയിള്‍ ട്രാഫിക് ഒട്ടും ഇല്ല, എന്നാലും 80 km സ്പീഡില്‍ പോയാല്‍ മതി എന്നു തീരുമാനിച്ചു. വണ്ടി പണ്ടത്തെ ഡ്രം ബ്രൈകന്. ചവിട്ടിയാല്‍ കിട്ടിയില്ലെങ്കിലോ..
ആകെ ഒരു ബുദ്ധിമുട്ട് തോനിയത് നമ്മുടെ ബാഗ് ആണ്. അത് എച്ച് കെട്ടിയ പോലെ മുഴച്ചു നിന്നു.
ജഗടം ഒരു കുതിരയെ പോലെ മൈസൂര്‍ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുനൂ... ഒരു 100 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളൊരു ബ്രൈക്ക് എടുക്കാന്‍ തീരുമാനിച്ചു... വഴിവകതൊരു മുത്തശ്ശി ചായ കട നടതുനുട്. ഞങ്ങള്‍ വണ്ടി നിര്‍ത്തി ചൂട് ചായ മോന്തീ.. മച്ചാന്‍ ആന്മാവിനു സ്വല്പം പുക കൊടുത്തു. 100 കിലോമീറ്റര്‍ പോയതറിഞ്ഞില്ല.. ഇനി വണ്ടി കുറച്ചു തണുത്തിട്ട് മതി യാത്ര. ഞങ്ങള്‍ ചില പെണ്ണുകാണല്‍ കഥകള്‍ വിവരിചോണ്ട് സമയം കളഞ്ഞൂ. മുത്തശ്ശിക്ക് മലയാളം വല്ല്യ വശമില്ല.. ഞങ്ങളെ മാറി മാറി നോക്കി.. മുത്തശിക്ക് ചായ കാശു കൊടുത്തു ഞങള്‍ യാത്രയായി...
അടുത്ത സാരഥി ഞാന്‍ ആണ്. വണ്ടിയെ ബഹുമാനപൂര്‍വ്വം സൈഡ് സ്റ്റാന്‍ഡില്‍ നിന്നും മോചിപിചൂ... എഞ്ചിന്‍ ഇപ്പോളും ഒറ്റയടിക്ക് സ്റ്റാര്‍ട്ട് ആയി. ഇപ്പോള്‍ ബാഗു മച്ചാന്റെ തോളത്താണ്.. വിക്രമാദിത്യ മഹാരാജാവിന്റെ തോളത്തു കുടിയേറിയ വേതാളത്തെ പോലെ. വേതാളം മച്ചാനെ പിന്നിലോട്ടു വലിക്കുനുടയിരുനൂ..
ബുള്ളറ്റിന്റെ 'ധക്ക് ധക്ക്' ശബ്ദം വിജനമായ ഹൈവേ യെ പ്രകമ്പനം കൊള്ളിച്ചു. യാത്രകിടയില്‍ എപ്പോളോ എഞ്ചിന്റെ ശബ്ദം മാരുനതായി തോന്നി. 4th,5th ഗിയറില്‍ വരുമ്പോള്‍ എഞ്ചിന്റെ ഗ്രിപ്പ് പോകുന്ന പോലെ. കൂടാതെ ആ 'ധാക് ധാക് ' ശബ്ദം മാറി. ഒരു സാധാരണ ബൈക്കിന്റെ മൂളല്‍ പോലുമില്ല.
അധികം സങ്കടപെടെണ്ടി വന്നില, വണ്ടി നിന്നു. ഓടിവന്നതിന്റെ ആകത്തില്‍ കുറച്ചുകൂടെ മുന്നോട് നിരങ്ങി നീങ്ങി. യാത്ര മൂനിലോന്നു ദൂരം പോലും ആയില്ല. 'ഇല്ലതൂനെരങ്ങുകേം ചെയ്തു അമ്മതോടത് യെതീതുമില്ല '. ഞാന്‍ രണ്ടു മൂന്ന് വ്രഥ ശ്രമങ്ങള്‍ നടത്തി. ഒരു രക്ഷയും ഇല്ല.

വീണത് വിഷ്ണുലോകം എന്നാ മട്ടില്‍ ഞങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. ഞങ്ങള്‍ 'പദ്മവ്യൂഹത്തില്‍ കേറിയ അഭിമന്യുവിനെ ' പോല മൂഞ്ചിയടിചിരിക്കുകയനെന്നു ഫോട്ടോ കണ്ടാല്‍ പറയില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ മച്ചാന്‍ വണ്ടി ഒന്ന് പിടിച്ചു കുലുക്കി എന്നിട്ട് കിക്കരടിച്ചു. ഞങ്ങളെ അത്ഭുതപെടുതികൊണ്ട് എഞ്ചിന്‍ സ്ടര്ടയീ... 'യജമനെ കണ്ട കുതിരയെ പോലെ '
ഞാനാകെ ചൂളിപോയി... Enfield expert എന്നാ ലേബല്‍ എന്നെ തിരിച്ചു കൊത്താന്‍ തുടങ്ങി.. ഞാന്‍ വണ്ടിയുടെ പിന്നില്‍ ഒരു പൂച്ചയെപോലെ അനുസരണയോടെ കേറിയിരുനൂ... മച്ചാന്‍ മനോഹരമായി വണ്ടിയോട്ടി.. നിമിഷിങ്ങല്കകം ഞങ്ങള്‍ പഴയ പ്രതാപതിലോട്ടു തിരിച്ചു വനൂ.. പക്ഷേ ഇടയ്ക്കിടയ്ക്ക് ശബ്ദം മറുനുണ്ടോ എന്നോരുതോനാല്‍.. ഞങള്‍ കാര്യമാക്കിയില്ല.
അങ്ങനെ 7 മണിക്ക് ഞങള്‍ മൈസൂര്‍ പാലസിന്റെ മിന്നില്‍ എത്തി. കൊട്ടാരവാതില്‍ ഞങളുടെ മുന്നില്‍ അടഞ്ഞു കിടനൂ.. പാറാവുകാര്‍ ഞങളെ ഉള്ളില്‍ കേറാന്‍ സമ്മതിച്ചില്ല. പുരാതന കാലത്തിന്റെ ശില്പ കല നൈപുന്ണ്യം ആസ്വതികനമെന്നുടയിരുന്നു. പക്ഷെ ഞങളുടെ ഇപ്പോളത്തെ ലക്ഷ്യം വേറൊന്നായിരുന്നു.
കൊട്ടാരത്തിന്റെ മുന്നില്‍ നിന്നു കുറച്ചു ഫോട്ടോ എടുത്തു തല്ക്കാലം നിര്‍വൃതി അടഞ്ഞു.

ഞങ്ങള്‍ വീണ്ടും യാത്ര തുടര്നൂ... പയ്യേ പയ്യേ വിശപ്പിന്റെ വിളി വരന്‍ തുടങ്ങീ... നല്ലൊരു ഹോട്ടല്‍ കണ്ടുപിടികലായ് അടുത്ത സംരംഭം.
മൈസൂര്‍ ഹൈവയുടെ മോനോഹരിതയില്‍ നിന്നും വാഹനം സ്റ്റേറ്റ് ഹൈവയുടെ കുണ്ടും കുഴികളും എണ്ണാന്‍ തുടങ്ങി. വിശപ്പും ബോറടിയും കാരണം ഞാന്‍ അറിയാതെ മയങ്ങി പോയീ.. വീണു പോകാതിരിക്കാന്‍ മച്ചാനെ ഞാന്‍ കെട്ടിപിടിച്ചു ഇരുന്നു. മയക്കത്തില്‍ നിന്നെനീട്ടപ്പോള്‍ ഞങ്ങള്‍ ഒരു മലയാളീ ഹോടലിന്റെ മുന്നില്‍ എത്തീ. ഞാന്‍ മയങ്ങിയത് മച്ചാന്‍ അറിഞ്ഞു പോലുമില്ല.
ഹോടലില്‍ നല്ല ഭക്ഷണവും, പാര്‍ക്കിംഗ് സ്ഥലവും, ടോയിലട്ടും ഉണ്ട്. ഒരു സൈഡില്‍ ഇളനീര്‍ കരിക്ക് അടുക്കിവെച്ചിരിക്കുന്നു. രാവിലെ നടത്താന്‍ വിട്ടുപോയ പ്രഭാത കൃത്യങ്ങളൊക്കെ നിറവേറ്റി ഞങ്ങള്‍ റെഡിയായി... ഇതിനിടക്ക് ഒരു ചെറിയ ഷോപ്പിങ്ങും നടത്തി.
ബൈകിലാണ് നാട്ടില്‍ വരുനതെനു വീട്ടില്‍ പറഞ്ഞട്ടില. അതറിഞ്ഞാല്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുനത് അമ്മയാണ്. അമ്മമാരേ സോപിടന്‍ ഞങ്ങള്‍ ഓരോ മൈസൂര്‍ പട്ടു സാരി വാങ്ങി.
ഒരു 'റെഡ് ബുള്‍' വാങ്ങിയാല്‍ ക്ഷീണം പകുതി മാറികിട്ടും, അതിനയീ അടുത്ത് കണ്ട ബെക്കരിയില്‍ കേറി 'റെഡ് ബുള്‍' ചോദിച്ചു, കടക്കാരന്‍ ഏതോ ബിസ്കറ്റ് വെച്ചു നീട്ടി... മച്ചാന്‍ എന്നെ നോക്കി ചിരിച്ചു.
ഞങ്ങള്‍ പുരതിരങ്ങിയപോള്‍ നമ്മുടെ കരിക്കുകാരന്‍ ഇളനീരുകള്‍ നല്ല ഭംഗിയായി അടുക്കി വെച്ചുകൊണ്ടിരിക്കുന്നു. എന്നാലിനിയൊരു കരിക്കാകം എന്നായി മച്ചാന്‍. കരിക്ക് കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എന്റെ ട്യൂബ് ലൈറ്റ് കത്തീ... ഒരു കാലി വാട്ടര്‍ ബോട്ടിലില്‍ മൊത്തം കരിക്ക് നിറക്കാം. റെഡ് ബുള്ളിന്റെ പകുതി കാശേ ആകൂ, പക്ഷേ നാച്ചുറല്‍ എനര്‍ജി ബൂസ്റെര്‍ റെഡി, അതും ഒരു ലിറ്റര്‍.
' വാട്ട് ആന്‍ ഐഡിയ സേട്ജ്ജി ' എന്ന് മനസില്‍ പറഞ്ഞോണ്ട് 4 കരിക്ക് ചെത്തി കുപ്പിയിലാക്കി.
കരിക്കുകാരന് കാശു കൊടുത്തു ഞങള്‍ രഥംതിനടുതെക്ക് നടനൂ... കരിക് ഞങളുടെ സിരകളില്‍ ചുടു രക്തം പമ്പ് ചെയ്തു തുടങ്ങിയിരിക്കുന്നൂ. ആകെ നല്ല ഉന്മേഷം. ബാഗ്യു തൂകാന്‍ മടിയായ കാരണം ഞാന്‍ മനപ്പൂര്‍വം കീ അടിച്ചു മാറ്റി ഡ്രൈവിംഗ് സീടിലോട്ടു ചാടിക്കേറി.
മച്ചാന്‍ പിന്നില്‍ കേരുനതിനിടക്ക് എന്തോ കണ്ടു ഞെട്ടി സ്ടക്കായി നിന്നു. ഞാന്‍ നോക്കുംപോലുണ്ട് നമ്മുടെ വണ്ടിയുടെ എയര്‍ ഫില്‍ട്ടര്‍ ഊരികിടക്കുന്നി. ആരോ ഇടിച്ചു പല്ല് കോഴിച്ച പോലെ...
അപ്പോളാണ് കാര്യം പിടികിട്ടിയത്. ബൈക്ക് ഇടക്ക്ഉ ഓഫായി പോയത് തൊട്ട് ആ സുനാപ്പി വര്‍ക്ക് ചെയുനില്ല. എയര്‍ ഫില്ടരിംഗ് ഒന്നും ഇല്ലാതെയാണ് എത്രയും നേരം വണ്ടി ഓടിയത്. വെറുതെ അല്ല ബുള്ളറ്റിന്റെ ശബ്ദം വരാതിരുന്നത്. എന്നാലും ഈ പഹയന്‍ എത്രയും നേരം ഒരു കുഴപ്പവുമില്ലാതെ ഞങളെ ഇവിടം വരെ എതിച്ചല്ലോ... സമ്മതിച്ചു. ലവന്‍ പുലി തന്നെ..
കരിക്ക്ചേട്ടന്‍ ഞങ്ങള്‍ക്ക് അടുത്തുള്ള വര്‍ക്ക്‌ഷോപിലോട്ടുള്ള വഴി പറഞ്ഞു തന്നു... ഒടിഞ്ഞു തൂങ്ങിയ പല്ലും തൂകിപിടിചോണ്ട് ഞാന്‍ പിന്നില്‍... കീ തിരിച്ചു കിട്ടിയ സമാധാനത്തില്‍ മച്ചാന്‍ മുന്നില്‍.
പുരാണത്തില്‍ ദശരഥന്‍ തേര് തെളിക്കും പോലെ മച്ചാന്‍, കൈകേയിയെ പോലെ ഞാന്‍ പിന്നില്‍ എയര്‍ ഫില്റെരിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഷ്ടപ്പെട്ട് കൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷിയായി വേതാളം എന്റെ തോളില്‍ തൂങ്ങി കിടന്നു. അവസാനം ഞങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തീ...
ദശരഥനെ പോലെ നമ്മുടെ മച്ചാന് എനിക്ക് വരം ഒന്നും തന്നില്ല. :( തന്നെങ്ങില്‍ ഞാനാദ്യം ചോദിക്യ ഈ വണ്ടിയാണെന്ന് മചാനറിയാം.
ഷോപ്പ് ഉടമയുടെ പേര് 'സലിം ഭായ് '. Enfield പണിക്കാരെല്ലാം ഒരു പ്രത്യേക മനസ്ഥിതി ഉള്ളവരാണ്. ഏതു പാതിരാത്രിക്കും സഹായിക്കാന്‍ അവര്‍ റെഡി. എനികിത് രണ്ടു മൂന്ന് വട്ടം അനുഭവം ഉള്ളതാ.. നമ്മുടെ സലിം ഭായ്ഉം ആകൂടത്തില്‍ തന്നെ.
ബുള്ളറ്റിന്റെ ആടിയ പല്ല് തിരിച്ചു ഫിറ്റു ചെയ്യാന്‍ ഒരു പ്രത്യേക നീളമുള്ള സ്ക്രൂ വേണം. പുള്ളി അടുത്തുള്ള കടയില്‍ സ്ക്രൂ വാങ്ങാന്‍ പോയീ... ഇതിനിടക് മച്ചാന്‍ അറിയാതെ മച്ചാന്റെ കുറച്ചു ഫോട്ടോസ് (ഊരയ്ക്ക് കായും കൊടുത്തു നിക്കുന്ന ),ഞാന്‍ മൊബൈലില്‍ പകര്‍ത്തി...
ഭായീ വണ്ടിയുടെ ഒടിഞ്ഞ പല്ല് ശരിയാക്കിത്തന്നു. വണ്ടി പഴയ കണ്ടിഷന്‍ ആണോ എന്നു ഒരു ടെസ്റ്റ് ഡ്രൈവ് നടത്തി സര്ടിഫി ചെയ്തു. ആ ബുള്ളറ്റു സ്നേഹി ഞങ്ങളോട് ആകെ 10 രൂപയെ വാങ്ങിയോള്ളൂ.
ഇന്‍ഡ്യയില്‍ എവിടെ പോയാലും ഈ ബുള്ളറ്റു സ്നേഹികളുടെ കൂടായ്മ എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. എത്ര നാട്ടപതിരാക്ക് പോലും സഹായിക്കാന്‍ അവര്‍ റെഡിയാണ്. ഒരുപരിജയവും ഇല്ലാത്ത ഞങ്ങളെ ഒരുമിച്ചുനിര്തുന്ന ആ സ്നേഹം ഈ ബുള്ളറ്റു തന്നെ.
സലിം ഭായിക്കും കൂടര്‍ക്കും നന്ദി പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു. ഗ്രാമ വഴികളുടെ യാത്രതുടര്നൂ. ഇടക്ക് ഒരു ബുള്ളറ്റ് ദമ്പതിമാര്‍ ഞങളെ അഭിവാദ്യംചെയ്തു കടന്നു പോയീ.
വഴിയരുകില്‍ കുറെ അരയാല്‍ മുത്തശ്ശിമാര്‍ മുടി കെട്ടഴിച്ചു ഫോട്ടോക്ക് പോസ് ചെയ്തുനില്‍ക്കുന്നു..
ഒരു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും ഞങള്‍ തമിഴ്നാട് ബോര്ടരെത്തി. ഇനി വീരപ്പന്‍ നാട് വാണ സ്ഥലമാണ്.. ബന്ദിപൂര്‍ കടിലൂടെ ഞങ്ങള്‍ യാത്ര തുടര്നൂ..
കഴിഞ്ഞ പ്രവിസ്യം ഇതു വഴി കടന്നു പോയത് രാത്രിയാണ്. അതുകൊണ്ട് കാട് ആസ്വതിക്കാന്‍ പറ്റിയില്ല.
മാത്രവുമല്ല അന്ന് റോട്ടില്‍ ഒരു ആനകൂട്ടാതെ കണ്ടു. കുറെ ആനകുട്ടികളും, പിടിയാനകളും, കൊമ്പന്‍ മാരും. ആനകുട്ടികള്‍ ഓടികളിക്കുകയായിരുന്നു. ആ കാഴ്ച എനിക്ക് രസകരമായി തോന്നി. അന്നെന്റെ ഒപ്പം പ്രദീപ് ആയിരുന്നു. അവന്‍ അതിന്റെ ഭീകരാവസ്ഥ മനസിലാക്കി. പിന്നീടുള്ള ഞങ്ങളുടെ യാത്ര മുഖ്യമന്ത്രിയെ പോലായിരുന്നു. മുന്നിലും പിന്നിലും escort വണ്ടികള്‍, പോലീസ് ജീപോന്നും അല്ല... രണ്ടു പാണ്ടി ലോറികള്‍. ഞങ്ങള്‍ ആ sandwich യാത്ര കാടുതീരുവോളം തുടര്‍ന്ന്.പാണ്ടി ലോറി ഞങ്ങളെ സുരക്ഷിതരായി ഒരു ലോഡ്ഗില്‍ കൊണ്ടെത്തിച്ചു.
ഇന്നു പക്ഷെ വഴികളിലുടനീളം പല തരത്തിലുള്ള ബോര്‍ഡുകള്‍, ഓരോ സ്ഥലങ്ങളും ഏതെങ്കിലും ജീവജാലതിന്റെ ആവാസ സ്ഥലമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുറ്റികാട്ടില്‍ ഒരിളക്കം.
നോക്കുമ്പോള്‍ ഒരു കൂടം മാനുകള്‍... ചാടിയിറങ്ങി. ഒരു സുന്ദരി മാന്‍പേട ഫോട്ടോക്ക് പോസുചേത് നില്‍ക്കുന്നു.
അവളുടെ ഒരു ഫോടോ എടുത്തപ്പോള്‍ മച്ചനോരാഗ്രഹം ആ സുന്ദരിമാരുടെ ഒപ്പം നില്‍ക്കുന ഫോട്ടോ വേണമെന്ന്.
മച്ചാനെ കണ്ടതും മാന്‍ പേടകള്‍ പ്രാനഭായത്താല്‍ (മാനഭയം) പിന്തിരിഞ്ഞോടി . എന്നാലും കുറച്ചു ഫോട്ടോസ് തരപെടുത്തി. മാന്പെടക്കള്‍ കാട്ടില്‍ മറഞ്ഞു.
ഞങള്‍ യാത്ര തുടര്നൂ.. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഒത്ത കാടിന്റെ നടുക്ക് ഒരു ട്രാഫിക് ജാം. ഒരു തമിഴ്നാട് ട്രന്‍സ്പോട്ടെശന്‍ വണ്ടി
'മുണ്ടക്കല്‍ ശേഖരനെ' പോലെ മുന്നില്‍ വഴിമുടക്കി നില്കുന്നുട്, യാത്രക്കാര്‍ തലപുരതിട്ടു ഏതോ കാഴ്ച കാണുകയാണ്. ഞങള്‍ വണ്ടി മുനോട്ടെടുതപ്പോള്‍ ആള്‍ക്കാര്‍ അങ്ങോട്ട് പോകരുതെന്ന് ആങ്ങ്യം കാട്ടി, എന്നാലും ഞങള്‍ കാഴ്ച കാണാനുള്ള ആകംഷയില്‍ അവിടെത്തി. നോക്കുമ്പോള്‍ ഒരു കുട്ടി ഗജവീരന്‍ പൂഴി സ്നാനത്തിലാണ്. അവനെയും ക്യാമറയില്‍ പകര്‍ത്തി. പക്ഷെ മച്ചനിപ്പ്രവിസ്യം ഒരു ഗ്രൂപ്പ് ഫോടോ എടുക്കണമെന്ന ആവിശ്യം ഉന്നയിച്ചില്ല. ചിലപ്പോലവനോടുള്ള ബഹുമാനം കൊണ്ടായിരിക്കും. അവനോടു യാത്രപറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കി.
യാത്ര ആങ്ങനെ ഊടിയിലോട്ടു തിരിയുന്ന ജങ്ങ്ഷനില്‍ എത്തീ. അവിടുന്നി വലത്തോട്ട് പോയാല്‍ മഞ്ചേരി. നേരെ പോയാല്‍ ഊട്ടി. നേരെ പോകനമെന്നഗ്രഹമുണ്ട്, പക്ഷെ രണ്ടാളുംലീവ് ഒന്നും പറഞ്ഞിട്ടില്ല. ഒറ്റദിവസം കറങ്ങിയാല്‍ ഒന്നാവുകയുമില്ല. ഞങള്‍ വലത്തോട്ട് തിരിഞ്ഞു മഞ്ചേരി ലക്ഷ്യമാക്കി കുതിച്ചു. ഒരിടത്തൊരു ചെറിയ നീര്‍ത്തടം, യാത്ര ക്ഷീണം മാറ്റാനായി കുറച്ചു നേരം അവിടെ ചിലവഴിച്ചു.
വനത്തിന്റെ എല്ലാ പുണ്യവും ഏറ്റു വാങ്ങി ആ ചെറു പുഴ ഒഴുകുകയാണ്. ആ നദിയുടെ തെളിര്‍മയും കുളിര്‍മയും, തെന്നലും ഞങ്ങളുടെ ക്ഷീണം മാറ്റി. ഉച്ചഭാക്ഷനതിനുള്ള സമയമായീ.. ഈ കാട്ടിലാര ഭക്ഷണം വെച്ച് തരാന്‍.. ഞങള്‍ വണ്ടിയുടെ സ്പീട് കൂടി. ഉച്ച ഭക്ഷണം എന്നാ കേരളത്തിലെതീട്ടു മതീ എന്നു തീരുമാനിച്ചു, പൊരിച്ച മീനും കൂട്ടി ഉണ്ടിട്ടു നളുകുരെ ആയി. ഞങ്ങള്‍ ഗിയറുകള്‍ ഒരനായി മാറ്റി കൊണ്ടിരുന്നു.
മഞ്ചേരി ചുരം ഇറങ്ങി ഞങ്ങള്‍ മലയാളി മണ്ണില്‍ കാല് കുത്തി. മൂന്ന് തെക്കന്‍ സംസ്ഥാനങ്ങള്‍ കണ്ട നിര്‍വൃതിയില്‍ ഞങള്‍ ഒരു ഹോട്ടല്‍ തപ്പി നടന്നൂ...
കാട്ടില്‍ ഹോടല്‍ ഇല്ലാത്ത കാരണമാണ് ഭക്ഷണം കഴികതതെങ്ങില്‍, ഇപ്പോള്‍ ഹോടലിന്റെ ആധിക്യം കാരണം ഏതില്‍ കേരനമെന്ന കന്ഫുഷനില്‍ ആണ്. ഒരു തിരകില്ലാത്ത ഹോട്ടല്‍ കണ്ടു പിടിച്ചു. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിചിട്ടാകാം യാത്ര എന്നു തീരുമാനിച്ചു കേറിതാണ് ഈ ഓണം കേരഹോടലില്‍. ഞങള്‍ ചെല്ലുംബോള്‍ വൈറ്റെര്സ് ഈച്ചയാട്ടി ഇരിക്ക്യരുന്നു, ഞങ്ങള്‍ ഭക്ഷണം കഴിച്ചു പകുതി ആയപോളെക്കും ഹോടാല് മൊത്തം ആളായി. വിശ്രമിക്കാനുള്ള ഞങളുടെ തീരുമാനം മാത്രം നടനില്ല. അവിടുന്ന് പുരപെട്ടപ്പോള്‍ സമയം 2 മണി. ഞങളുടെ പ്ലാന്‍ പ്രകാരം ഇപ്പോള്‍ പെരുന്തല്‍മാന്ന എത്തേണ്ടതാണ്. പക്ഷെ ഭക്ഷണം കഴിച്ചതോടെ യാത്രക്കുള്ള മൂട് പോയീ. മാത്രോഅല്ല സൂര്യന്‍ ഞങളുടെ കരിക്ക് എനര്‍ജി മൊത്തം ഊട്ടികുടിച്ചിരുന്നു... കരിക്ക് ബോട്ടില്‍ കാലിയുമയീ. നാളികേരത്തിന്റെ നാട്ടില്‍ ഒരു കരിക്ക് ബാര്‍ പൊലുമില്ലതതു ഞങ്ങളെ അല്ബുതപെടുത്തി.
മൈസൂര് വരെ 80 കിലോ മീറെര്‍ സ്പീടയിരുനെങ്ങില്‍, ഇപ്പോളത് നേര്‍പകുതി. എങ്ങനെ എങ്കിലും വീടെതിയാല്‍ മതിഎന്നയീ... ഇനി പെരുന്തല്‍മന്നക്ക് 40 കിലോമീറെര്‍ കൂടോണ്ട്. പുറകില്‍ തൂങ്ങുന്ന ബാഗ് എവിടെ എങ്കിലും വലിചെരിയനമെന്നു തോണി. കലുമുട്ടിനു ഭയങ്കര വേദന. കഴിഞ്ഞപ്രാവിശ്യം വന്നപ്പോള്‍ ഈ പ്രശ്നം ഒന്നും ഉണ്ടായില്ല. കാരണം ലഗജെല്ലാം ഞങള്‍ വണ്ടിയുടെ രണ്ടു സൈഡിലായി കെട്ടി വെച്ചിരിക്കുകയായിരുന്നു.
ബോറടി മാറ്റാന്‍ ഞങ്ങള്‍ മാറി മാറി ഓട്ടി. ഇനി പെരുന്തല്‍ മണക്കു 6 കിലോമീറ്റര്‍ ബാക്കിയുണ്ട്. പെട്ടനു മനസ്സില്‍ ഒരു ചാഞ്ചാട്ടം , 'പടിക്കലെത്തി കാലം ഒടക്കാന്‍ പോവുകയാണോ ' എന്നൊരു തോനാല്‍. ഇനി എന്ത് വരാന്‍, പെരുന്തല്‍മന്ന യെതാരയില്ലേ. എന്തിനു പേടിക്കണം . ഞാന്‍ ഉള്ളില്‍ ധൈരം സംഭരിച്ചു...
ഞങളുടെ മുന്നിലൊരു പച്ച ബോര്‍ഡ് കണ്ടു , ഏതോ ഒരു പുഴ അടുത്തെവിടെയോ ഒഴുകുനുട്. അതിനെ പറ്റിയുള്ള വിവരണമാണ് ബോര്‍ഡില്‍. പുഴയുടെ പേരൊന്നും വായിക്കാനുള്ള സമയം കിട്ടിയില്ല. മച്ചാന്‍ നല്ല സ്പീടിലാണ് ഓടിക്കുനത്. ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരു മനോഹരമായ പാലം കണ്ടു. ഒരു 2oo മീടര്‍ നീളം കാണും, പണ്ടത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ തിരിശേഷിപ്പ്.
നമ്മുടെ റോഡിനു നല്ല വീതിയുണ്ട്, പക്ഷെ പാലത്തിനതില്ല. മച്ചാന്‍ റോഡിന്‍റെ ഒരു സൈഡ് കൂടെയാണ് വണ്ടി ഓടികുനത്, വളവു തിരിഞ്ഞാല്‍ പാലത്തെ കേറും, പലതോടടുക്കും തോറും റോഡിന്‍റെ വീതി പെട്ടന്ന് കുറഞ്ഞു, വണ്ടി വളച്ചിട്ടു കിട്ടുനില്ല. കലമുടച്ചോ ഭഗവാനെ എന്നോര്‍ത്ത് കണ്ണടച്ചിരുന്നൂ... ഭാഗ്യം കണ്നുതുരനപോള്‍ ഞങള്‍ നാലുപേര്‍ പാലത്തില്‍ തന്നുണ്ട്. നദി അടിയില്‍കൂടെ സമാധാനമായി ഒഴുകുന്നു... ആ വളവെങ്ങനും ഓടിഞ്ഞില്ലരുന്നെങ്ങില്‍ ഒന്നെങ്കില്‍ ഞങ്ങള്‍ നീന്തല്‍ പഠിക്കുമായിരുന്നു, അല്ലെങ്ങില്‍ പറക്കാന്‍ (നരകത്തിലോട്ടു). പക്ഷെ ആയുസിന്റെ ബലം കൊണ്ടും മച്ചാന്റെ ഡ്രൈവിങ്ങ് വൈഭവം കൊണ്ടും ഞങള്‍ രക്ഷപെട്ടു.
ആങ്ങനെ പെരുന്തമാന്ന അങ്ങടീലെതീ. വേതാളത്തെ ഞാന്‍ മച്ചാനെ ഏല്‍പ്പിച്ചു.. എന്നെ ബസുകെറ്റി വിട്ടു മച്ചാന്‍ എടപ്പാള്‍ റൂട്ട് വെച്ചു പിടിച്ചു. ബസിലിരുന്നു ഞാന്‍ ഉറങ്ങീ... വീടെത്തും വരെ. വീടിലെതീടും ആ പരുപാടി തുടര്‍ന്നു. പിറ്റേന്ന് രാവിലെ എണീടപോള്‍ സന്ധികല്‍കൊക്കെ നല്ല വേദന. വേദന മാറാന്‍ ധന്വന്തരി കുഴംബിട്ടു ഒന്ന് തേച്ചു കുളിച്ചു. കുഴമ്പ് ഉഗ്രന്‍ സന്ധി വെതനയെല്ലാം എരുമേലി കടന്നു.
ഞാന്‍ വാങ്ങിയ പട്ടു സാരി അമ്മക്ക് കൊടുത്തു. അമ്മക്ക് സാരി ഇഷ്ടപ്പെട്ടു. അച്ഛനു ചെറിയ കുറുമ്പ്, അടുത്ത ബുള്ളടു യാത്രയില്‍ അതിനു പരിഹാരം കാണാമെന്നു സമാധാനിപ്പിച്ചു. ഞാന്‍ യാത്രയെ പറ്റി മനോഹരമായീ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു. അമ്മക്ക് ചെറിയ പരിഭവം തോനിയെങ്കിലും, മൈസൂര്‍പട്ടില്‍ അതെല്ലാം വല്സല്യമായി മാറി.
ഈനു ദിവസം ഓഗസ്റ്റു 19. ഞാനിപ്പോള്‍ ഒരു മാസം മെഡിക്കല്‍ ലീവിലാണ്. ഒരു സുഖ ചികിത്സ. കര്കിടകത്തില്‍ ഉഴിച്ചില്‍ ഭാഹുകേമം എന്നു കര്ന്നവന്മാര്‍ പറയും. പക്ഷെ ഇതതല്ല, അന്ന് തൂകിയ ബാഗ്യിന്റെ കനം എന്റെ നട്ടെല്ലില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലയിലെ നുള്ളികളയം എന്നു വൈദ്യര്‍ ഉറപ്പു തന്നു.
എപ്പോള്‍ രണ്ടു നേരം ഉഴിച്ചില്‍, കൈപുള്ള കഷായങ്ങള്‍, ലേഹ്യം എന്നുവേണ്ട എല്ലാ ഔഷദങ്ങളും എന്റെ ശരീരത്തിലൂടെ കേറി ഇറങ്ങി പോകുനുട്. എന്തായാലും ഈ ഓണക്കാലം ഞാന്‍ എന്നും ഓര്‍ക്കും, നമ്മുടെ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ മനസിലാക്കി തന്ന വൈദ്യരേയും, അതനുഭാവിക്കാന്‍ അവസരം ഉണ്ടാക്കിത്തന്ന വെതാളതിനെയും.
ശുഭം.
വണ്ടി വാങ്ങിയത് നാട്ടിലോട്ടാണ്. അതിനു കാരണം ഉണ്ട്.
ഈ ഇടക്ക് മച്ചാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു, ഒരു ഊച്ചാളി കാര് വാങ്ങി അതേല്‍ പെണ്ണു കാണാന്‍ പോകുന്നതിലും എത്രയോ ഗെട്ടപ്പാണ് ബുല്ലട്ടേല്‍ പോകുന്നത്. പണ്ടേ മച്ചാന് കുതിര സവാരി ഒരു ഹരമാണ്..
നാട്ടില്‍ അന്വേഷിച്ചപോള്‍ ബുള്ളറ്റിനു പൊള്ളുന്ന വില. ആയിടക്കു ശിവാജിനഗര്‍ ഒരു ബൈക്ക് മേളയില്‍ വെച്ച് മച്ചാന്‍ ഇവനെ വില പേശി പിടിച്ചു (വലവീശിപിടിച്ചു). വണ്ടിക്കു കുറച്ചു കേടുപാടുകള്‍ ഉണ്ടെങ്കിലും, എല്ലാം ഒരുവിധത്തില്‍ നന്നാക്കി.
വണ്ടിക്കുള്ള കേടുപാടുകള്‍ മാറ്റിയത് വേറൊരു കഥയാണ്, അത് വേറൊരു ബ്ലോഗ് എഴുതനുല്ലതുണ്ട് തല്ക്കാലം പരാമര്സിക്കുനില്ല...
ഇനി അടുത്ത പ്രശ്നം ഇവനെ എങ്ങിനെ എങ്കിലും നാട്ടിലെത്തിക്കണം. മച്ചാന്‍ കിട്ടവുനിടെതുനിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.
ആദ്യം വോള്‍വോ-യില്‍ കേറ്റി കൊണ്ടുപോകാം എന്ന പ്ലാനില്‍ 'ശ്യാമാ ട്രവല്സില്‍ ' ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയീ..
മച്ചാന്റെ വീട് നമ്മുടെ ചാവക്കാട് കടാപ്പുരതിനരുകിലാണ്, തൃശ്ശൂര് വണ്ടി എത്തിച്ചു ഓടിച്ചു പോകാനാണ് പ്ലാന്‍. ട്രാവല്‍ ആജെന്സിക്കാര്‍, മച്ചാന്‍ ഒരു 'കൊച്ചി മുതലാളി' ആണെന്ന് ധരിച്ചു, ടിമാണ്ടുകള്‍ ഒരന്നായി വെക്കാന്‍ തുടങ്ങീ..
1) വണ്ടി Royal ആയതു കാരണം 1000 രൂപ ട്രന്‍സ്പോറ്റേന്‍ ചാര്‍ജു. കൂടാതെ കയറ്റുകൂലി , ഇറക് കൂലി എന്നിവ അവിടുത്തെ പോര്‍ട്ടര്‍മാര്‍ക്ക് കൊടുക്കണം. 'മച്ചാന്‍ സമ്മതിച്ചു..'
2) വണ്ടിക്കു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയ അതുകൊണ്ട് ഒരാള് കൂടു വേണം. യാത്രകൂലി 800 രൂപ. മച്ചാന്‍ ഗത്യന്തരമില്ലാതെ തലയാടി.
3)'വോള്‍വോ പോകുന്നതണേല്‍ തൃശൂര്‍ ഹൈവേ കൂടെ ആണ് , ടൌണില്‍ കേറാറില്ല. അതുകൊണ്ട് മണ്വതി ബൈ പസ്സില്‍ ഇറക്കിവിടും' മച്ചാന്‍ ഈ കണ്ടീഷനും അംഗീകരിച്ചു, 'ബൈ പാസ്സില്‍നിന്നു കുറച്ചു ഓടിച്ചാല്‍ ടൌണില്‍ എത്താം, ഇത് okay'
ടിമാണ്ടുകലോകെ കഴിഞ്ഞെന്നു വിചാരിച്ചു മച്ചാന്‍ കാശു എടുക്കാന്‍ പോക്കറ്റില്‍ കയിട്ടപ്പോള്‍ അവന്‍ ഒരു ടിമാണ്ടുകൂടെ വെച്ചു.
4) 'വണ്ടിയിലെ പെട്രോള്‍ മൊത്തം ഊറ്റെനം, പെട്രോള്‍ ടാങ്ക് ഊരി കയ്യില്‍ പിടിക്കണം, ടയറിലെ കാറ്റു മൊത്തം കളയണം. '
നാലാമത്തെ കണ്ടീഷന്‍ കേട്ടതോകെ മച്ചാന്റെ കണ്ട്രോള്‍ മൊത്തം പോയീ...
'മണ്ണ്വോതിയില്‍ നിന്റെ അപ്പന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുനുടോ ഏതൊക്കെ തിരിച്ചു ഫിറ്റ് ചെയാന്‍?' മച്ചാന്റെ ശബ്ദം കുറച്ചു കനത്തിലായിരുന്നൂ, ടികെറ്റ് എടുക്കാന്‍ വന്നവരൊക്കെ മച്ചാനെ ശ്രദ്ധിച്ചു തുടങ്ങീ... മച്ചാന്‍ എടുത്തകാശു പോക്കടിലോടു തിരുകീ തിരിച്ചു നടന്നൂ...
ഒന്ന് തോറ്റാല്‍ മൂന്നു എന്നാണല്ലോ ചൊല്ല്, മച്ചാന്‍ നമ്മുടെ മമത ദീതിയുടെ railway-യെ സമീപിച്ചു. സ്റെഷനില്‍ എത്തിയ മച്ചാനെ കുറെ പോര്‍ട്ടര്‍മാര്‍ വരവേറ്റു, അവര്‍ പല പല ഓഫറുകളും വെച്ചു. കൂടികിഴിച്ചുനോക്കിയപ്പോള്‍ 700- രൂപയില്‍ കാര്യം സാധിക്കും. കൂടാതെ സ്വന്തം സ്റെഷനായ കുറ്റിപുറത്ത് തന്നെ ഇറങ്ങാം.. 'എന്താ പടച്ചോനെ ഈ പുത്തി എനിക്ക് നേരത്തെ തോനിക്കതിരുനത്'' എന്നോര്‍ത്ത് റൂമിലേക്ക് നടന്നു...
വിജയസ്രീലളിതനെ പോലെ റൂമിലെത്തിയ മച്ചാനെ ഞങ്ങള്‍ കുറച്ചു പേര്‍ വരവേറ്റു. മച്ചാന്‍ ലാഭ കണക്കുകള്‍ ഞങ്ങളുടെ മുന്നില്‍ നിരത്തി. 2000- രൂപ ആകുനിടത് 700 രൂപയില്‍ കാര്യം നടക്കും.
ഇതിനിടക്ക് നമ്മുടെ ഷമീര്‍ ഇക്ക ആവഴിക്കു വന്നു , മച്ചാന്‍ അവനോടു തന്റെ ലാഭ കഥകള്‍ വിവരിച്ചു, അപ്പോള്‍
ഇക്കകൊരു സംശയം, ' ഈ പോര്‍ട്ടര്‍മാര്‍ ഒരു ദയ ദക്ഷ്നയവും ഇല്ലാത്തവരാണ്, അവര്‍ സാധനങ്ങള്‍ വലിചെരിയുകയാണ് പതിവ്. കൊടുത്ത രൂപത്തില്‍ വണ്ടി തിരിച്ചു കിട്ടല്‍ ഭാഗ്യം...'ചളുങ്ങിയ വണ്ടിയില്‍ പെണ്ണുകാണാന്‍ പോകുന്ന രംഗം ഓര്‍ത്തു മച്ചാന്‍ പള്ളക്ക് കൈയ്യും കൊടുത്തു നിന്ന്.
'മച്ചാന്റെ നാട്ടില്‍ എയര്‍പോര്ടിന്റെ പണി പകുതി ആയതേ ഉള്ളൂ അല്ലെ ഒരു കൈ നോക്കാമായിരുന്നു..' ബിനിലിന്റെ വക അവസാന ആണി.
എങ്ങനെ ഇതികര്തവ്യാമൂടനായ് നില്കുന്ന മച്ചാനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ' മച്ചാനെ നമ്മുക്ക് വണ്ടി നാടിലോട്ടു ഒട്ടി കൊണ്ട് പോകാം ' , പണ്ട് Enfield-ഇല്‍ നാട്ടില്‍ പോയ experience വെച്ച് ഞാന്‍ കാച്ചി.
വണ്ടിയുടെ പഴക്കം അറിയാവുന്ന മച്ചാന്‍ ആദ്യം എതുര്തെങ്ങിലും വേറെ നിക്കകള്ളിയില്ലാത്ത കാരണം സമ്മതിച്ചു.
അങ്ങനെയാണ് ഞങ്ങള് യാത്ര പുറപ്പെടുന്നത്...
യാത്രയുടെ ദൈര്‍ക്ക്യവും, വിശ്രമകേന്ദ്രങ്ങളും, സന്ദര്സ്സിക്കാന്‍ പറ്റുന്ന ഉല്ലസകെന്ദ്രങ്ങളും google map-എല്‍ നോക്കി ലിസ്റ്റു ചെയ്തു.
പ്ലാന്‍ ഇങ്ങനെ
June 26 2010 ശനിയാഴിച്ച..
3 am to 6 am - മൈസൂര്‍ . കൊട്ടാരത്തില്‍ കുറച്ചു photo session.
7 to 9 ഗൂടല്ലൂര്‍ . Breakfast അവിടുന്ന്.
10 to 12 മഞ്ചേരി . പോണവഴിക്ക് കുറച്ചു തേയില തോട്ടമുണ്ട് . കുറച്ചു സീനരീസ് അവിടെ പിടിക്കാം.
1 pm to 3 pm പെരുന്തല്‍മന്ന . Lunch അവിടുന്നു.
അവിടെന്നു രണ്ടു പേരും അവരവരുടെ വീടിലോട്ടു...
പ്ലാന്‍ എല്ലാം കൊള്ളാം, ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്. വണ്ടി പഴയതാണ് എന്ന ഒരു പ്രശ്നം ഒഴിച്ചാല്‍ ബാക്കി എല്ലാം ഓകേ. ഒരു പ്രക്ടിസിങ്ങിനു വേണ്ടി അന്ന് ഓഫീസിലേക്ക് ഞാന്‍ ബുള്ളടിലാണ് പോയത്. ഒരു എലുംബനായ ഞാന്‍ ബുള്ളട്ടെല്‍ വരുന്നത് കണ്ടു ഓഫീസിലെ സ്ത്രീജനങ്ങള്‍ അന്ന് കുറച്ചു ബഹുമാനം തന്നു.. പ്രാക്ടീസ് ട്രിപ്പ് വല്ല്യ പ്രശ്നം ഒന്നും ഉണ്ടായില്ല.. ഇടക്കാശാനോന്നു നിന്നു, പക്ഷെ അടുത്ത സെകണ്ടില്‍ ഒറ്റയടിക്ക് സ്റ്റാര്‍ട്ട് ആകുകയും ചെയ്തു.
യാത്ര പോകുനതിന്റെ തലേന്ന് കിടന്നിടുരക്കം വരുനില്ല, രാവിലെ മൂന്ന് മണിക്ക് എഴുനെല്കണം, കുളിക്കണം, പല്ലുതെക്കനം... ദൈവത്തെ മനസില്‍ നന്നായി പ്രാര്‍ത്ഥിച്ചു ഉറകതിലോട്ടു വഴുതി വീണു..
മൂന്നരയയപ്പോള്‍ മച്ചാന്‍ വന്നു കുലുക്കി വിളിച്ചു, അവന്‍ കുളിച്ചു കുട്ടപനായി നില്കുന്നു... ഞാന്‍ കുളിക്കാന്‍ കേറിയാല്‍ തൊട്ടടുതോന്നും യാത്ര തുടങ്ങല്‍ പറ്റിലാ.. അതുകൊണ്ട് ഒരുങ്ങള്‍ പല്ലുതെക്കളില്‍ മാത്രം ഒതുക്കി. ഞാന്‍ റൂമിലെ ബാക്കിയുള്ള മഹന്‍മാരെ നോക്കി. എല്ലാ പഹയന്‍മാരും ഏതോ സുന്ദരികളെ സ്വപനം കണ്ടുരക്കമാണ്.. പള്ളി ഒഴിച്ച്..
പള്ളി പണ്ടേ അങ്ങിനെയാ.. എന്തെങ്ങിലും നടക്കനമെങ്ങില്‍ പള്ളി വേണം. ഞാന്‍ പല്ലുതേച്ചു വന്നപോഴേക്കും പള്ളി നല്ല ഒരു കട്ടന്‍ കാപ്പി രേടിയാക്കികൊണ്ടിരിക്കുന്നൂ.. കട്ടന്‍ കുടിച്ചു ഞാന്‍ ഉറക്കച്ചുവാട് മാറ്റി. തനുപ്പയകാരണം ഞങ്ങള്‍ രണ്ടുപേരും ജെകടിന്റുള്ളില്‍ കേറി. ഒരു ബാഗില്‍ ഞങ്ങള്‍ അവശ്യ സാധനങ്ങള്‍ തിരുകി കേറ്റി. ഈ യാത്രയില്‍ മൊത്തം ആലോസരപെടുതിയത് ഈ ഭാഗിന്റെ കനം മാത്രമാണ്..
മച്ചാന്‍ കീ ഓണാക്കി ഒരു ജെന്റില്‍ കിക്ക്. 'ധാക് ധാക് ധാക് 'ആ 350cc engine ഒരു മടിയും കൂടാതെ ആ കൊച്ചു വെളുപ്പാന്‍ കാലത്ത് സ്റ്റാര്‍ട്ട് ആയീ. പള്ളി ശുഭയാത്ര നേര്‍ന്നു ഗേറ്റ് അടച്ചു . ബുള്ളറ്റ് ബാങ്ങലൂരിന്റെ നിഗൂടതകളിലേക്ക് ഊളിയിട്ടു.
Bangalore-സിറ്റി രാത്രിയുടെ ആലാസ്യത്തില്‍ നിന്നും പതുക്കെ ഉണര്‍ന്നു തുടങ്ങീ. നഗരം ഹാലൊജന്‍ ലൈറ്റിന്റെ സ്വര്‍ണ പ്രഭയില്‍ കുളിച്ചു നിന്നു. 30-മിനിട്ടിനുള്ളില്‍ ഞങള്‍ സിറ്റിയില്‍ നിന്നും മൈസൂര്‍ ഹൈവേ ലോട്ട് കേറി. രാവിലെ ആണെങ്ങില്‍ കുറഞ്ഞത് 3 മനിക്കൊരെങ്ങിലും എടുക്കും. ഹൈ വൈയിള്‍ ട്രാഫിക് ഒട്ടും ഇല്ല, എന്നാലും 80 km സ്പീഡില്‍ പോയാല്‍ മതി എന്നു തീരുമാനിച്ചു. വണ്ടി പണ്ടത്തെ ഡ്രം ബ്രൈകന്. ചവിട്ടിയാല്‍ കിട്ടിയില്ലെങ്കിലോ..
ആകെ ഒരു ബുദ്ധിമുട്ട് തോനിയത് നമ്മുടെ ബാഗ് ആണ്. അത് എച്ച് കെട്ടിയ പോലെ മുഴച്ചു നിന്നു.
ജഗടം ഒരു കുതിരയെ പോലെ മൈസൂര്‍ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുനൂ... ഒരു 100 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളൊരു ബ്രൈക്ക് എടുക്കാന്‍ തീരുമാനിച്ചു... വഴിവകതൊരു മുത്തശ്ശി ചായ കട നടതുനുട്. ഞങ്ങള്‍ വണ്ടി നിര്‍ത്തി ചൂട് ചായ മോന്തീ.. മച്ചാന്‍ ആന്മാവിനു സ്വല്പം പുക കൊടുത്തു. 100 കിലോമീറ്റര്‍ പോയതറിഞ്ഞില്ല.. ഇനി വണ്ടി കുറച്ചു തണുത്തിട്ട് മതി യാത്ര. ഞങ്ങള്‍ ചില പെണ്ണുകാണല്‍ കഥകള്‍ വിവരിചോണ്ട് സമയം കളഞ്ഞൂ. മുത്തശ്ശിക്ക് മലയാളം വല്ല്യ വശമില്ല.. ഞങ്ങളെ മാറി മാറി നോക്കി.. മുത്തശിക്ക് ചായ കാശു കൊടുത്തു ഞങള്‍ യാത്രയായി...
അടുത്ത സാരഥി ഞാന്‍ ആണ്. വണ്ടിയെ ബഹുമാനപൂര്‍വ്വം സൈഡ് സ്റ്റാന്‍ഡില്‍ നിന്നും മോചിപിചൂ... എഞ്ചിന്‍ ഇപ്പോളും ഒറ്റയടിക്ക് സ്റ്റാര്‍ട്ട് ആയി. ഇപ്പോള്‍ ബാഗു മച്ചാന്റെ തോളത്താണ്.. വിക്രമാദിത്യ മഹാരാജാവിന്റെ തോളത്തു കുടിയേറിയ വേതാളത്തെ പോലെ. വേതാളം മച്ചാനെ പിന്നിലോട്ടു വലിക്കുനുടയിരുനൂ..
ബുള്ളറ്റിന്റെ 'ധക്ക് ധക്ക്' ശബ്ദം വിജനമായ ഹൈവേ യെ പ്രകമ്പനം കൊള്ളിച്ചു. യാത്രകിടയില്‍ എപ്പോളോ എഞ്ചിന്റെ ശബ്ദം മാരുനതായി തോന്നി. 4th,5th ഗിയറില്‍ വരുമ്പോള്‍ എഞ്ചിന്റെ ഗ്രിപ്പ് പോകുന്ന പോലെ. കൂടാതെ ആ 'ധാക് ധാക് ' ശബ്ദം മാറി. ഒരു സാധാരണ ബൈക്കിന്റെ മൂളല്‍ പോലുമില്ല.
അധികം സങ്കടപെടെണ്ടി വന്നില, വണ്ടി നിന്നു. ഓടിവന്നതിന്റെ ആകത്തില്‍ കുറച്ചുകൂടെ മുന്നോട് നിരങ്ങി നീങ്ങി. യാത്ര മൂനിലോന്നു ദൂരം പോലും ആയില്ല. 'ഇല്ലതൂനെരങ്ങുകേം ചെയ്തു അമ്മതോടത് യെതീതുമില്ല '. ഞാന്‍ രണ്ടു മൂന്ന് വ്രഥ ശ്രമങ്ങള്‍ നടത്തി. ഒരു രക്ഷയും ഇല്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ മച്ചാന്‍ വണ്ടി ഒന്ന് പിടിച്ചു കുലുക്കി എന്നിട്ട് കിക്കരടിച്ചു. ഞങ്ങളെ അത്ഭുതപെടുതികൊണ്ട് എഞ്ചിന്‍ സ്ടര്ടയീ... 'യജമനെ കണ്ട കുതിരയെ പോലെ '
ഞാനാകെ ചൂളിപോയി... Enfield expert എന്നാ ലേബല്‍ എന്നെ തിരിച്ചു കൊത്താന്‍ തുടങ്ങി.. ഞാന്‍ വണ്ടിയുടെ പിന്നില്‍ ഒരു പൂച്ചയെപോലെ അനുസരണയോടെ കേറിയിരുനൂ... മച്ചാന്‍ മനോഹരമായി വണ്ടിയോട്ടി.. നിമിഷിങ്ങല്കകം ഞങ്ങള്‍ പഴയ പ്രതാപതിലോട്ടു തിരിച്ചു വനൂ.. പക്ഷേ ഇടയ്ക്കിടയ്ക്ക് ശബ്ദം മറുനുണ്ടോ എന്നോരുതോനാല്‍.. ഞങള്‍ കാര്യമാക്കിയില്ല.
കൊട്ടാരത്തിന്റെ മുന്നില്‍ നിന്നു കുറച്ചു ഫോട്ടോ എടുത്തു തല്ക്കാലം നിര്‍വൃതി അടഞ്ഞു.
മൈസൂര് ഹൈവയുടെ മോനോഹരിതയില്‍ നിന്നും വാഹനം സ്റ്റേറ്റ് ഹൈവയുടെ കുണ്ടും കുഴികളും എണ്ണാന്‍ തുടങ്ങി. വിശപ്പും ബോറടിയും കാരണം ഞാന്‍ അറിയാതെ മയങ്ങി പോയീ.. വീണു പോകാതിരിക്കാന്‍ മച്ചാനെ ഞാന്‍ കെട്ടിപിടിച്ചു ഇരുന്നു. മയക്കത്തില്‍ നിന്നെനീട്ടപ്പോള്‍ ഞങ്ങള്‍ ഒരു മലയാളീ ഹോടലിന്റെ മുന്നില്‍ എത്തീ. ഞാന്‍ മയങ്ങിയത് മച്ചാന്‍ അറിഞ്ഞു പോലുമില്ല.
ഹോടലില്‍ നല്ല ഭക്ഷണവും, പാര്‍ക്കിംഗ് സ്ഥലവും, ടോയിലട്ടും ഉണ്ട്. ഒരു സൈഡില്‍ ഇളനീര്‍ കരിക്ക് അടുക്കിവെച്ചിരിക്കുന്നു. രാവിലെ നടത്താന്‍ വിട്ടുപോയ പ്രഭാത കൃത്യങ്ങളൊക്കെ നിറവേറ്റി ഞങ്ങള്‍ റെഡിയായി... ഇതിനിടക്ക് ഒരു ചെറിയ ഷോപ്പിങ്ങും നടത്തി.
ബൈകിലാണ് നാട്ടില്‍ വരുനതെനു വീട്ടില്‍ പറഞ്ഞട്ടില. അതറിഞ്ഞാല്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുനത് അമ്മയാണ്. അമ്മമാരേ സോപിടന്‍ ഞങ്ങള്‍ ഓരോ മൈസൂര്‍ പട്ടു സാരി വാങ്ങി.
ഒരു 'റെഡ് ബുള്‍' വാങ്ങിയാല്‍ ക്ഷീണം പകുതി മാറികിട്ടും, അതിനയീ അടുത്ത് കണ്ട ബെക്കരിയില്‍ കേറി 'റെഡ് ബുള്‍' ചോദിച്ചു, കടക്കാരന്‍ ഏതോ ബിസ്കറ്റ് വെച്ചു നീട്ടി... മച്ചാന്‍ എന്നെ നോക്കി ചിരിച്ചു.
ഞങ്ങള്‍ പുരതിരങ്ങിയപോള്‍ നമ്മുടെ കരിക്കുകാരന്‍ ഇളനീരുകള്‍ നല്ല ഭംഗിയായി അടുക്കി വെച്ചുകൊണ്ടിരിക്കുന്നു. എന്നാലിനിയൊരു കരിക്കാകം എന്നായി മച്ചാന്‍. കരിക്ക് കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എന്റെ ട്യൂബ് ലൈറ്റ് കത്തീ... ഒരു കാലി വാട്ടര്‍ ബോട്ടിലില്‍ മൊത്തം കരിക്ക് നിറക്കാം. റെഡ് ബുള്ളിന്റെ പകുതി കാശേ ആകൂ, പക്ഷേ നാച്ചുറല്‍ എനര്‍ജി ബൂസ്റെര്‍ റെഡി, അതും ഒരു ലിറ്റര്‍.
' വാട്ട് ആന്‍ ഐഡിയ സേട്ജ്ജി ' എന്ന് മനസില്‍ പറഞ്ഞോണ്ട് 4 കരിക്ക് ചെത്തി കുപ്പിയിലാക്കി.
കരിക്കുകാരന് കാശു കൊടുത്തു ഞങള്‍ രഥംതിനടുതെക്ക് നടനൂ... കരിക് ഞങളുടെ സിരകളില്‍ ചുടു രക്തം പമ്പ് ചെയ്തു തുടങ്ങിയിരിക്കുന്നൂ. ആകെ നല്ല ഉന്മേഷം. ബാഗ്യു തൂകാന്‍ മടിയായ കാരണം ഞാന്‍ മനപ്പൂര്‍വം കീ അടിച്ചു മാറ്റി ഡ്രൈവിംഗ് സീടിലോട്ടു ചാടിക്കേറി.
മച്ചാന്‍ പിന്നില്‍ കേരുനതിനിടക്ക് എന്തോ കണ്ടു ഞെട്ടി സ്ടക്കായി നിന്നു. ഞാന്‍ നോക്കുംപോലുണ്ട് നമ്മുടെ വണ്ടിയുടെ എയര്‍ ഫില്‍ട്ടര്‍ ഊരികിടക്കുന്നി. ആരോ ഇടിച്ചു പല്ല് കോഴിച്ച പോലെ...
അപ്പോളാണ് കാര്യം പിടികിട്ടിയത്. ബൈക്ക് ഇടക്ക്ഉ ഓഫായി പോയത് തൊട്ട് ആ സുനാപ്പി വര്‍ക്ക് ചെയുനില്ല. എയര്‍ ഫില്ടരിംഗ് ഒന്നും ഇല്ലാതെയാണ് എത്രയും നേരം വണ്ടി ഓടിയത്. വെറുതെ അല്ല ബുള്ളറ്റിന്റെ ശബ്ദം വരാതിരുന്നത്. എന്നാലും ഈ പഹയന്‍ എത്രയും നേരം ഒരു കുഴപ്പവുമില്ലാതെ ഞങളെ ഇവിടം വരെ എതിച്ചല്ലോ... സമ്മതിച്ചു. ലവന്‍ പുലി തന്നെ..
കരിക്ക്ചേട്ടന്‍ ഞങ്ങള്‍ക്ക് അടുത്തുള്ള വര്‍ക്ക്‌ഷോപിലോട്ടുള്ള വഴി പറഞ്ഞു തന്നു... ഒടിഞ്ഞു തൂങ്ങിയ പല്ലും തൂകിപിടിചോണ്ട് ഞാന്‍ പിന്നില്‍... കീ തിരിച്ചു കിട്ടിയ സമാധാനത്തില്‍ മച്ചാന്‍ മുന്നില്‍.
പുരാണത്തില്‍ ദശരഥന്‍ തേര് തെളിക്കും പോലെ മച്ചാന്‍, കൈകേയിയെ പോലെ ഞാന്‍ പിന്നില്‍ എയര്‍ ഫില്റെരിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഷ്ടപ്പെട്ട് കൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷിയായി വേതാളം എന്റെ തോളില്‍ തൂങ്ങി കിടന്നു. അവസാനം ഞങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തീ...
ദശരഥനെ പോലെ നമ്മുടെ മച്ചാന് എനിക്ക് വരം ഒന്നും തന്നില്ല. :( തന്നെങ്ങില്‍ ഞാനാദ്യം ചോദിക്യ ഈ വണ്ടിയാണെന്ന് മചാനറിയാം.
ഷോപ്പ് ഉടമയുടെ പേര് 'സലിം ഭായ് '. Enfield പണിക്കാരെല്ലാം ഒരു പ്രത്യേക മനസ്ഥിതി ഉള്ളവരാണ്. ഏതു പാതിരാത്രിക്കും സഹായിക്കാന്‍ അവര്‍ റെഡി. എനികിത് രണ്ടു മൂന്ന് വട്ടം അനുഭവം ഉള്ളതാ.. നമ്മുടെ സലിം ഭായ്ഉം ആകൂടത്തില്‍ തന്നെ.
ബുള്ളറ്റിന്റെ ആടിയ പല്ല് തിരിച്ചു ഫിറ്റു ചെയ്യാന്‍ ഒരു പ്രത്യേക നീളമുള്ള സ്ക്രൂ വേണം. പുള്ളി അടുത്തുള്ള കടയില്‍ സ്ക്രൂ വാങ്ങാന്‍ പോയീ... ഇതിനിടക് മച്ചാന്‍ അറിയാതെ മച്ചാന്റെ കുറച്ചു ഫോട്ടോസ് (ഊരയ്ക്ക് കായും കൊടുത്തു നിക്കുന്ന ),ഞാന്‍ മൊബൈലില്‍ പകര്‍ത്തി...ഭായീ വണ്ടിയുടെ ഒടിഞ്ഞ പല്ല് ശരിയാക്കിത്തന്നു. വണ്ടി പഴയ കണ്ടിഷന്‍ ആണോ എന്നു ഒരു ടെസ്റ്റ് ഡ്രൈവ് നടത്തി സര്ടിഫി ചെയ്തു. ആ ബുള്ളറ്റു സ്നേഹി ഞങ്ങളോട് ആകെ 10 രൂപയെ വാങ്ങിയോള്ളൂ.
ഇന്‍ഡ്യയില്‍ എവിടെ പോയാലും ഈ ബുള്ളറ്റു സ്നേഹികളുടെ കൂടായ്മ എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. എത്ര നാട്ടപതിരാക്ക് പോലും സഹായിക്കാന്‍ അവര്‍ റെഡിയാണ്. ഒരുപരിജയവും ഇല്ലാത്ത ഞങ്ങളെ ഒരുമിച്ചുനിര്തുന്ന ആ സ്നേഹം ഈ ബുള്ളറ്റു തന്നെ.
സലിം ഭായിക്കും കൂടര്‍ക്കും നന്ദി പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു. ഗ്രാമ വഴികളുടെ യാത്രതുടര്നൂ. ഇടക്ക് ഒരു ബുള്ളറ്റ് ദമ്പതിമാര്‍ ഞങളെ അഭിവാദ്യംചെയ്തു കടന്നു പോയീ.
ഒരു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും ഞങള്‍ തമിഴ്നാട് ബോര്ടരെത്തി. ഇനി വീരപ്പന്‍ നാട് വാണ സ്ഥലമാണ്.. ബന്ദിപൂര്‍ കടിലൂടെ ഞങ്ങള്‍ യാത്ര തുടര്നൂ..
കഴിഞ്ഞ പ്രവിസ്യം ഇതു വഴി കടന്നു പോയത് രാത്രിയാണ്. അതുകൊണ്ട് കാട് ആസ്വതിക്കാന്‍ പറ്റിയില്ല.
മാത്രവുമല്ല അന്ന് റോട്ടില്‍ ഒരു ആനകൂട്ടാതെ കണ്ടു. കുറെ ആനകുട്ടികളും, പിടിയാനകളും, കൊമ്പന്‍ മാരും. ആനകുട്ടികള്‍ ഓടികളിക്കുകയായിരുന്നു. ആ കാഴ്ച എനിക്ക് രസകരമായി തോന്നി. അന്നെന്റെ ഒപ്പം പ്രദീപ് ആയിരുന്നു. അവന്‍ അതിന്റെ ഭീകരാവസ്ഥ മനസിലാക്കി. പിന്നീടുള്ള ഞങ്ങളുടെ യാത്ര മുഖ്യമന്ത്രിയെ പോലായിരുന്നു. മുന്നിലും പിന്നിലും escort വണ്ടികള്‍, പോലീസ് ജീപോന്നും അല്ല... രണ്ടു പാണ്ടി ലോറികള്‍. ഞങ്ങള്‍ ആ sandwich യാത്ര കാടുതീരുവോളം തുടര്‍ന്ന്.പാണ്ടി ലോറി ഞങ്ങളെ സുരക്ഷിതരായി ഒരു ലോഡ്ഗില്‍ കൊണ്ടെത്തിച്ചു.
ഇന്നു പക്ഷെ വഴികളിലുടനീളം പല തരത്തിലുള്ള ബോര്‍ഡുകള്‍, ഓരോ സ്ഥലങ്ങളും ഏതെങ്കിലും ജീവജാലതിന്റെ ആവാസ സ്ഥലമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുറ്റികാട്ടില്‍ ഒരിളക്കം.
അവളുടെ ഒരു ഫോടോ എടുത്തപ്പോള്‍ മച്ചനോരാഗ്രഹം ആ സുന്ദരിമാരുടെ ഒപ്പം നില്‍ക്കുന ഫോട്ടോ വേണമെന്ന്.
മച്ചാനെ കണ്ടതും മാന്‍ പേടകള്‍ പ്രാനഭായത്താല്‍ (മാനഭയം) പിന്തിരിഞ്ഞോടി . എന്നാലും കുറച്ചു ഫോട്ടോസ് തരപെടുത്തി. മാന്പെടക്കള്‍ കാട്ടില്‍ മറഞ്ഞു.
ഞങള്‍ യാത്ര തുടര്നൂ.. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഒത്ത കാടിന്റെ നടുക്ക് ഒരു ട്രാഫിക് ജാം. ഒരു തമിഴ്നാട് ട്രന്‍സ്പോട്ടെശന്‍ വണ്ടി
മഞ്ചേരി ചുരം ഇറങ്ങി ഞങ്ങള്‍ മലയാളി മണ്ണില്‍ കാല് കുത്തി. മൂന്ന് തെക്കന്‍ സംസ്ഥാനങ്ങള്‍ കണ്ട നിര്‍വൃതിയില്‍ ഞങള്‍ ഒരു ഹോട്ടല്‍ തപ്പി നടന്നൂ...
കാട്ടില്‍ ഹോടല്‍ ഇല്ലാത്ത കാരണമാണ് ഭക്ഷണം കഴികതതെങ്ങില്‍, ഇപ്പോള്‍ ഹോടലിന്റെ ആധിക്യം കാരണം ഏതില്‍ കേരനമെന്ന കന്ഫുഷനില്‍ ആണ്. ഒരു തിരകില്ലാത്ത ഹോട്ടല്‍ കണ്ടു പിടിച്ചു. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിചിട്ടാകാം യാത്ര എന്നു തീരുമാനിച്ചു കേറിതാണ് ഈ ഓണം കേരഹോടലില്‍. ഞങള്‍ ചെല്ലുംബോള്‍ വൈറ്റെര്സ് ഈച്ചയാട്ടി ഇരിക്ക്യരുന്നു, ഞങ്ങള്‍ ഭക്ഷണം കഴിച്ചു പകുതി ആയപോളെക്കും ഹോടാല് മൊത്തം ആളായി. വിശ്രമിക്കാനുള്ള ഞങളുടെ തീരുമാനം മാത്രം നടനില്ല. അവിടുന്ന് പുരപെട്ടപ്പോള്‍ സമയം 2 മണി. ഞങളുടെ പ്ലാന്‍ പ്രകാരം ഇപ്പോള്‍ പെരുന്തല്‍മാന്ന എത്തേണ്ടതാണ്. പക്ഷെ ഭക്ഷണം കഴിച്ചതോടെ യാത്രക്കുള്ള മൂട് പോയീ. മാത്രോഅല്ല സൂര്യന്‍ ഞങളുടെ കരിക്ക് എനര്‍ജി മൊത്തം ഊട്ടികുടിച്ചിരുന്നു... കരിക്ക് ബോട്ടില്‍ കാലിയുമയീ. നാളികേരത്തിന്റെ നാട്ടില്‍ ഒരു കരിക്ക് ബാര്‍ പൊലുമില്ലതതു ഞങ്ങളെ അല്ബുതപെടുത്തി.
മൈസൂര് വരെ 80 കിലോ മീറെര്‍ സ്പീടയിരുനെങ്ങില്‍, ഇപ്പോളത് നേര്‍പകുതി. എങ്ങനെ എങ്കിലും വീടെതിയാല്‍ മതിഎന്നയീ... ഇനി പെരുന്തല്‍മന്നക്ക് 40 കിലോമീറെര്‍ കൂടോണ്ട്. പുറകില്‍ തൂങ്ങുന്ന ബാഗ് എവിടെ എങ്കിലും വലിചെരിയനമെന്നു തോണി. കലുമുട്ടിനു ഭയങ്കര വേദന. കഴിഞ്ഞപ്രാവിശ്യം വന്നപ്പോള്‍ ഈ പ്രശ്നം ഒന്നും ഉണ്ടായില്ല. കാരണം ലഗജെല്ലാം ഞങള്‍ വണ്ടിയുടെ രണ്ടു സൈഡിലായി കെട്ടി വെച്ചിരിക്കുകയായിരുന്നു.
ബോറടി മാറ്റാന്‍ ഞങ്ങള്‍ മാറി മാറി ഓട്ടി. ഇനി പെരുന്തല്‍ മണക്കു 6 കിലോമീറ്റര്‍ ബാക്കിയുണ്ട്. പെട്ടനു മനസ്സില്‍ ഒരു ചാഞ്ചാട്ടം , 'പടിക്കലെത്തി കാലം ഒടക്കാന്‍ പോവുകയാണോ ' എന്നൊരു തോനാല്‍. ഇനി എന്ത് വരാന്‍, പെരുന്തല്‍മന്ന യെതാരയില്ലേ. എന്തിനു പേടിക്കണം . ഞാന്‍ ഉള്ളില്‍ ധൈരം സംഭരിച്ചു...
ഞങളുടെ മുന്നിലൊരു പച്ച ബോര്‍ഡ് കണ്ടു , ഏതോ ഒരു പുഴ അടുത്തെവിടെയോ ഒഴുകുനുട്. അതിനെ പറ്റിയുള്ള വിവരണമാണ് ബോര്‍ഡില്‍. പുഴയുടെ പേരൊന്നും വായിക്കാനുള്ള സമയം കിട്ടിയില്ല. മച്ചാന്‍ നല്ല സ്പീടിലാണ് ഓടിക്കുനത്. ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരു മനോഹരമായ പാലം കണ്ടു. ഒരു 2oo മീടര്‍ നീളം കാണും, പണ്ടത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ തിരിശേഷിപ്പ്.
നമ്മുടെ റോഡിനു നല്ല വീതിയുണ്ട്, പക്ഷെ പാലത്തിനതില്ല. മച്ചാന്‍ റോഡിന്‍റെ ഒരു സൈഡ് കൂടെയാണ് വണ്ടി ഓടികുനത്, വളവു തിരിഞ്ഞാല്‍ പാലത്തെ കേറും, പലതോടടുക്കും തോറും റോഡിന്‍റെ വീതി പെട്ടന്ന് കുറഞ്ഞു, വണ്ടി വളച്ചിട്ടു കിട്ടുനില്ല. കലമുടച്ചോ ഭഗവാനെ എന്നോര്‍ത്ത് കണ്ണടച്ചിരുന്നൂ... ഭാഗ്യം കണ്നുതുരനപോള്‍ ഞങള്‍ നാലുപേര്‍ പാലത്തില്‍ തന്നുണ്ട്. നദി അടിയില്‍കൂടെ സമാധാനമായി ഒഴുകുന്നു... ആ വളവെങ്ങനും ഓടിഞ്ഞില്ലരുന്നെങ്ങില്‍ ഒന്നെങ്കില്‍ ഞങ്ങള്‍ നീന്തല്‍ പഠിക്കുമായിരുന്നു, അല്ലെങ്ങില്‍ പറക്കാന്‍ (നരകത്തിലോട്ടു). പക്ഷെ ആയുസിന്റെ ബലം കൊണ്ടും മച്ചാന്റെ ഡ്രൈവിങ്ങ് വൈഭവം കൊണ്ടും ഞങള്‍ രക്ഷപെട്ടു.
ആങ്ങനെ പെരുന്തമാന്ന അങ്ങടീലെതീ. വേതാളത്തെ ഞാന്‍ മച്ചാനെ ഏല്‍പ്പിച്ചു.. എന്നെ ബസുകെറ്റി വിട്ടു മച്ചാന്‍ എടപ്പാള്‍ റൂട്ട് വെച്ചു പിടിച്ചു. ബസിലിരുന്നു ഞാന്‍ ഉറങ്ങീ... വീടെത്തും വരെ. വീടിലെതീടും ആ പരുപാടി തുടര്‍ന്നു. പിറ്റേന്ന് രാവിലെ എണീടപോള്‍ സന്ധികല്‍കൊക്കെ നല്ല വേദന. വേദന മാറാന്‍ ധന്വന്തരി കുഴംബിട്ടു ഒന്ന് തേച്ചു കുളിച്ചു. കുഴമ്പ് ഉഗ്രന്‍ സന്ധി വെതനയെല്ലാം എരുമേലി കടന്നു.
ഞാന്‍ വാങ്ങിയ പട്ടു സാരി അമ്മക്ക് കൊടുത്തു. അമ്മക്ക് സാരി ഇഷ്ടപ്പെട്ടു. അച്ഛനു ചെറിയ കുറുമ്പ്, അടുത്ത ബുള്ളടു യാത്രയില്‍ അതിനു പരിഹാരം കാണാമെന്നു സമാധാനിപ്പിച്ചു. ഞാന്‍ യാത്രയെ പറ്റി മനോഹരമായീ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു. അമ്മക്ക് ചെറിയ പരിഭവം തോനിയെങ്കിലും, മൈസൂര്‍പട്ടില്‍ അതെല്ലാം വല്സല്യമായി മാറി.
ഈനു ദിവസം ഓഗസ്റ്റു 19. ഞാനിപ്പോള്‍ ഒരു മാസം മെഡിക്കല്‍ ലീവിലാണ്. ഒരു സുഖ ചികിത്സ. കര്കിടകത്തില്‍ ഉഴിച്ചില്‍ ഭാഹുകേമം എന്നു കര്ന്നവന്മാര്‍ പറയും. പക്ഷെ ഇതതല്ല, അന്ന് തൂകിയ ബാഗ്യിന്റെ കനം എന്റെ നട്ടെല്ലില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലയിലെ നുള്ളികളയം എന്നു വൈദ്യര്‍ ഉറപ്പു തന്നു.
എപ്പോള്‍ രണ്ടു നേരം ഉഴിച്ചില്‍, കൈപുള്ള കഷായങ്ങള്‍, ലേഹ്യം എന്നുവേണ്ട എല്ലാ ഔഷദങ്ങളും എന്റെ ശരീരത്തിലൂടെ കേറി ഇറങ്ങി പോകുനുട്. എന്തായാലും ഈ ഓണക്കാലം ഞാന്‍ എന്നും ഓര്‍ക്കും, നമ്മുടെ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ മനസിലാക്കി തന്ന വൈദ്യരേയും, അതനുഭാവിക്കാന്‍ അവസരം ഉണ്ടാക്കിത്തന്ന വെതാളതിനെയും.
ശുഭം.
Sunday, August 22, 2010
ടൈഗര്‍
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. സ്കൂളില്‍ പോകാനും (വളരെ വിഷമതോടെയാണെങ്കിലും), കടയില്‍ പോകാനും, കറങ്ങി നടക്കാനും, കൈകള്‍ വിട്ട് അഭ്യാസം കാണിക്കാനും ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ചേച്ചിക്ക് സ്കൂളിള്‍ പോകാന്‍ വാങ്ങിയതാണ് ആ സൈക്കിള്‍. സ്കൂളില്‍ പോകാന്‍ സൈക്കിളുമായി ഇറങ്ങിയ ആദ്യ ദിവസം തന്നെ ഏതോ വണ്ടിക്ക് വട്ടം വച്ചതിനാല്‍ തിരിച്ച് വന്ന് സൈക്കിള്‍ സൈഡ് സ്റ്റാന്റിലിട്ട് ബസ് പിടിച്ച് പോവുകയായിരുന്നു ചേച്ചി. അന്നു മുതല്‍ ആ ലേഡീസ് സൈക്കിളിന്റെ ഉടമസ്ഥാവകാശം ഞാന്‍ ഏറ്റിടുത്തു. എയര്‍ തീര്‍ന്നപ്പോള്‍ കാറ്റടിച്ചും പഞ്ചറൊട്ടിച്ചും പൊന്നു പോലെയാണു ഞാന്‍ അവളെ നോക്കിയത്. അവളാണ് എന്റെ ഈ കഥയിലെ നായിക. നായകനാവാനുള്ള ഗ്ലാമര്‍ ഇല്ലെങ്കിലും എന്റെ കഥയായതുകൊണ്ട് ഞാന്‍ തന്നെയാണു ഇതിലെ നായകന്‍.
ടൈഗര്‍, എന്റെ ഈ കഥയിലെ വില്ലന്‍ ഒരു പട്ടിയാണ്. എല്ലാവരും ടൈഗര്‍ എന്നവനെ വിളിക്കുന്നതു കൊണ്ടാവണം അതിന്റെ അഹങ്കാരം അവനുണ്ടായിരുന്നു. എല്ലാ കഥയിലും പോലെ ഒരു വില്ലന്‍ വിവരണം കൊടുക്കുകയാണെങ്കില്‍ നല്ല കറുത്ത നിറം, തിളങ്ങുന്ന കണ്ണുകള്‍, കൂര്‍ത്ത പല്ലുകള്‍, എപ്പോഴും പുറത്ത് നീണ്ടു കിടക്കുന്ന നാക്ക്, ഘനഗംഭീര ശബ്ദം. കറുത്ത നിറമായതിനാല്‍ രാത്രി അവന്റെ കിതക്കുന്ന ശബ്ദമാണ് ഭീതി പരത്തുന്നത്. സന്ധ്യക്ക് അമ്പലത്തില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ അവന്റെ വീടിന്റെ മുന്നിന്‍ കൂടെ പോകണം. വളരെ പേടിയോടെയാണ് ആ വഴി ഞാന്‍ സഞ്ചരിക്കാറുള്ളത്. അതിര്‍ത്തിയിലൂടെ അതിസൂക്ഷ്മതയോടെ ചീറിപായുന്ന വെടിയുണ്ടകളെ പ്രതീക്ഷിച്ച് സഞ്ചരിക്കന്ന ഒരു ജവാനെ പോലെ ഓരോ ദിവസവും എനിക്ക് ഒരു യുദ്ധമായിരുന്നു. പലപ്പോഴും അവന്‍ കിതക്കുന്ന ശബ്ദം എന്റെ ചെവികളെ അലോസരപ്പെടുത്തിയിരുന്നു.
ഒരു ദിവസം സമയം രാത്രി എട്ടു മണി. കൂറ്റാകൂരിരിട്ട്. എന്റെ നായികയുമായി അതി ജാഗ്രതയോടെ, നിശബ്ദതയോടെ, പതുക്കെ അവന്റെ വീടിന്റെ മുന്നിലൂടെ നീങ്ങുകയായിരുന്നു. പെട്ടെന്ന് അവന്‍ പുറകിന്‍ കിതക്കുന്ന ശബ്ദം, 'ആരെടാ' എന്ന് തോന്നുമാറ് രണ്ട് കുര ( അതോ ഗര്‍ജ്ജനമോ, ടൈഗറാണല്ലോ ). അത്രയും മതിയായിരുന്നു എന്റെ ബ്രെയിനില്‍ നിന്നും ഒരു മിന്നല്‍ പിണര്‍ അതി വേഗത്തില്‍ കാലുകളില്‍ എത്തുകയും, 'അമ്മേ' എന്ന് ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ വിളിച്ചുകൊണ്ട് സര്‍വശക്തിയുമെടുത്ത് ഞാന്‍ അവളുടെ പെഡലുകളില്‍ ചവിട്ടി. അപകടം മണത്ത ഒരു കുതിരയെപോലെ അവള്‍ എന്നെയും കൊണ്ട് കുതിച്ചു. എന്‍. കെ പാടി കേട്ടിട്ടുള്ള തുള്ളല്‍ പാട്ടില്‍ ഉള്ള പോലെ 'വളവുകള്‍ തിരിവുകള്‍ ഉള്ളൊരു റോട്ടില്‍ വളവുകള്‍ തിരിവുകള്‍ തിരിയാതോടി'. അപ്പോഴും എന്റെ കാതുകളില്‍ അവന്റെ കിതക്കുന്ന ശബ്ദം അലയടിക്കുന്നുണ്ടായിരുന്നു. അവന്‍ എന്നെ പിന്തുടരുന്നുണ്ടെന്ന ചിന്തയാല്‍ ഞാന്‍ ആഞ്ഞാഞ്ഞ് ചവിട്ടി. ഒരു സൈക്കിളിന്‍ പോവാന്‍ പറ്റുന്നതിനേക്കാള്‍ വേഗത്തില്‍, നൂറെ നൂറില്‍ ഒരു നൂറു മീറ്റര്‍ ഞാന്‍ അവളെ ആഞ്ഞു ചവിട്ടി. സുരക്ഷിതനാണെന്ന് തോന്നിയപ്പോള്‍ അടുത്തുള്ള കടയുടെ മുമ്പില്‍ ഞാന്‍ അവളുടെ കടിഞ്ഞാണ്‍ വലിച്ചു നിര്‍ത്തി ഒറ്റ വലിക്ക് ഒരു സോഡ അകത്താക്കി. കിതപ്പ് മാറ്റിയതിനു ശേഷം പതുക്കെ അവളുടെ കൂടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
വീടിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ ചേച്ചി എന്തോ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ അവളെ സൈഡ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് ഞാന്‍ അകത്തേക്ക് കടക്കാന്‍ ഭാവിക്കുമ്പോള്‍ ചേച്ചി ചോദിച്ചു, " ടൈഗര്‍ കുരക്കുന്നതും, ഒരു പയ്യന്‍ 'അമ്മേ' എന്നു വിളിച്ചു ഭയങ്കര സ്പീഡില്‍ സൈക്കിളില്‍ പോകുന്നതും കണ്ടു. നീ എവിടുന്നാ വരണേ? ഇനി നീ എങ്ങാനും ആയിരുന്നോ അത്?"
"ഏയ്, ഞാനൊന്നുമല്ല" എന്നും പറഞ്ഞ് ഞാന്‍ അകത്തേക്ക് കയറി.
ചേച്ചി പുറകില്‍ നിന്നും ചിരിച്ചുവോ? "ഏയ്"!

Sunday, December 20, 2009
Kori Evidey !?
wine ഇന്റെ കുടെ ഒന്ന് കുഉട്ടന്‍ ഒന്നും ഉണ്ടായിരുനില്ല ഇന്നലെ ! ഞാന്‍ ബിനില്‍ ഇനോട് ചോദിച്ചു 'കൊറി കൊണ്ട് വാടാ ! '
അവന്‍ പറഞ്ഞു ടെ പിടിച്ചോ 'select * from ...'
by Dinks

Wednesday, December 2, 2009
Oru Volvo thamaasa !!
ഇത് അടുത്ത കാലത്ത് നടന്ന ഒരു സംഭവം ആണ്. രാവിലെ ഓഫീസ് പോവാനായി സില്‍ക്ക് ബോര്‍ഡ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്പാണ്. 500f പ്രതീക്ഷിച്ച എന്നെ എതിരെട്ടത് 500kb ആണ്. എത്താന്‍ അല്‍പ്പം തിരക്കുള്ള കാരണം രണ്ടും കല്പിച്ചു കയറി.
എന്നത്തേയും പോലെ ബസില്‍ നല്ല തിരക്ക്. ഒരു സൈഡ് ഒതുങ്ങി നില്പാണ് ഈയുള്ളവന്‍. ശല്യം ചെയ്യാന്‍ ആയി ഒരുത്തന്‍ ബാഗ് തോളില്‍ തൂക്കി അപ്പുറത്ത് തന്നെ നില്പുണ്ട് . എന്നെ കണ്ട ഭാവം ഇല്ല. കുഴിയാനയെ പോലെ പുറകോട്ടു വന്നു കൊണ്ടിരിക്കുന്നു. ഒടുവില്‍ സഹികെട്ട് ഞാന്‍ ചോദിച്ചു "Do you mind keeping your bag under that seat. Itz difficult to stand here :-)". അടുത്തുള്ള foldable സീറ്റ് ചൂണ്ടി കാണിച്ച ഞാന്‍ പറഞ്ഞു. ടീംസ് അനുസരണയോടെ ബാഗ് സൈഡ് ആക്കി. ഒരു നിമിഷത്തെ നിശബ്ദത.
"I havent seen 500kb so often. Is it new service?" ടീമ്സ്ന്റെ ചോദ്യം.
"I guess not. I have seen this. These are buses coming from banashankari side" ഞാന്‍ പറഞ്ഞു.
"How long have you been in bangalore".
"Four months." ഞാന്‍ പറഞ്ഞു."Where are you working?" എന്റെ ചോദ്യം.
"Iam working at SAP. How about you?"
"Iam with Aricent." പുള്ളിയുടെ ഭാവം കണ്ടിട്ട ആ പേര് അറിയുന്ന പോലെ ഉണ്ട്. സാധാരണ flextronics, hughes എന്നൊക്കെ പുറകെ പറയണം. പെട്ടെന്നാണ് ഓര്‍മ വന്നത്. "One of my friend is in SAP. He is in ABAP i guess". ശരിക്കും ഓര്‍മ ഇല്ലെങ്കിലും ചുമ്മാ ഒരു കാച്ചു കാച്ചി. പുള്ളി വേറെ ഏതോ section ആണെന്ന് പറഞ്ഞു. ആളെ അറിഞ്ഞു കൂടാ എന്ന് ടീംസ്. അറിയില്ലായിരിക്കാം! ഞാന്‍ ഒഴിവാക്കി. വീണ്ടും നിശബ്ദത.
പിന്നെ സംസാരം താമാസത്തെ കുറിച്ചായി. പറഞ്ഞു വന്നപ്പോള്‍ അങ്ങേരു ഇവിടെ അടുത്ത് എവിടെയോ ആണ് താമസം. ഒരു ചെറിയ ഇടവേള. പെട്ടെന്ന് എന്തോ ഓര്‍ത്തെടുത്ത പോലെ ടീംസ് ചോദിച്ചു.
"What did you say your friend's name".
ഒരിക്കല്‍ പറഞ്ഞതാ. എങ്കിലും ഞാന്‍ പറഞ്ഞു "-----".
"Is he a short fellow. Bit fat?"
"Yes" I told "has curly hair. With big ball like eyes" I added.
"There is one guy who comes in BTM cab. Iam not sure if he is the one !!". He continued."Ya ! hez always seen in company of girls".
ഞാന്‍ ഒരു നിമിഷത്തേക്ക് ബള്‍ബ് ആയി. ഞാന്‍ ഓര്‍ത്തു. ഇവന്റെ പൂര്‍വകാല ചരിത്രം വച്ച് നോക്കുമ്പോ ആവാന്‍ സാധ്യത ഉണ്ട്. "There are chances. He is very social esp. with girls". ഒരു മന്ദസ്മിതത്തോടെ എന്റെ മറുപടി. ഇരിക്കട്ടെ എന്റെ വക കുറച്ച മസാല ! ഇനിയും ഒരു വ്യെക്തം ആയ രൂപം ആവാത്തത് കൊണ്ട് ഈ അശ്വമേധം കളി തുടരാന്‍ ഞാന്‍ തീരുമാനിച്ചു. പുള്ളി കാര്യമായി ചിന്തിക്കുന്നുണ്ട്.
"He has lot of girlfriends or wht?"
ഞാന്‍ ഒന്നും മിണ്ടിയില്ല. ചുമ്മാ ചിരിച്ചു.
"Oh! ya. He owns an iPod right? always listens to that on cab."
അളിയാ !! അടിച്ചു സമ്മാനം. ഇത് നമ്മടെ ആള് തന്നെ. ഞാന്‍ ഓര്‍ത്തു. കലികാല വൈഭവം. ഓരോ ആളുകളെ ഓരോരുത്തര് തിരിച്ചറിയുന്ന വിധമേ !!
by Anoop Unni

Subscribe to:
Posts (Atom)