Showing posts with label pyari. Show all posts
Showing posts with label pyari. Show all posts

Tuesday, January 1, 2013

Twitter Status

അടിത്തറ എന്ന് google ഇല്‍ search ചെയ്തപ്പോഴാണ്  ഞാനും ജയസു വും ഒരു കാര്യം കണ്ടുപിടിച്ചത് . പ്യരിക്ക് ഒരു twitter അക്കൗണ്ട്‌ ഉണ്ട് . അതില്‍ നൂകിയപ്പോള്‍ ഞങ്ങള്‍ ഒരു ഞെട്ടിപ്പിക്കുന്ന status update കണ്ടു . 
ഇതാണ് update .



ഞങ്ങള്‍ ചിരിച് ചിരിച് ചിരിച്  ..

Wednesday, March 2, 2011

വസന്തം

ബിനിലിനും പ്യരിക്കും പ്രദീപിനും ഇക്കക്കും കൂകിനും നത്തുവിനും ഫ്രാങ്കിക്കും എന്റെ നന്നി ... ആസ്വദിക്കു

Wednesday, August 25, 2010

ആശുപത്രീപര്‍‌വ്വം

ലൊക്കേഷന്‍: വീണ്ടും REC

ഇന്‍ഡക്ഷന്‍ ദിനങ്ങള്‍ ഓരോന്നായി കടന്നുപോയി. ഫൈനല്‍ ഇയര്‍ ആണ്. " ഈ മനോഹര ക്യാംപസില്‍ തരുമോ ഇനിയൊരു വര്‍ഷം കൂടി" എന്ന് പാടി നടന്നാല്‍ വീട്ടുകാര്‍ "വരുമാനില്ലാരുമീ വിജനമാം വഴിയില്‍ കൂടി" എന്നു പാടി വാതിലടക്കുമോ എന്ന ഭയം കാരണം പാടിയില്ലെന്നേ ഒള്ളൂ. മാത്രമല്ല, ഞാന്‍ പാടിയാല്‍ എന്റെ അമ്മ വരെ അതു സഹിക്കില്ല.

പുതിയ ബാച്ചുകാര്‍‍‌ക്കുള്ള ഫ്രെഷേഴ്സ് ഡേ ഒക്കെ കഴിഞ്ഞു. എല്ലാവരും ക്ലാസ്സ് മുറികളില്‍[അവരുടെ] നിന്നും ഇറങ്ങി രാജ്പഥിലൂടെ തേരാപാരാ നടക്കാന്‍ തുടങ്ങുന്ന സമയം. ആ ഇടക്കാണ് ഉദ്ദണ്ഡന്‍ എന്ന ഇരട്ടപേരിന് ഉദ്ദു എന്ന ഇരട്ടപേരിട്ട് ഞങ്ങള്‍ വിളിക്കുന്ന മഹി അവന്റെ അംബാസിഡര്‍ കാറുമായി രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് ആ അംബാസിഡറില്‍ കറക്കം ആയിരുന്നു ഞങ്ങളുടെ മെയിന്‍ ടൈം പാസ്.

ഒരു ദിവസം ആ അംബാസിഡറുമായി കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ മുക്കം എന്ന പ്രദേശത്ത് കറങ്ങാന്‍ പോവുകയുണ്ടായി. രണ്ട് ഉദ്ദേശ്യങ്ങളുമായാണ് ഞങ്ങള്‍ അവിടെ പോയത്. പ്രൈമറി ഉദ്ദേശ്യം അംബാസിഡര്‍ കുട്ടനെ കുളിപ്പിക്കുക എന്നതും സെക്കന്‍ഡറി ഉദ്ദേശ്യം അടുത്തുള്ള കള്ളുഷാപ്പുകള്‍ ഒക്കെ ഒന്ന് കണ്ട് വക്കുക എന്നതുമായിരുന്നു.
തികച്ചും പരോപകരമായ ഉദ്ദേശ്യം. നാളെ ആരെങ്കിലും അങ്ങോട്ടുള്ള വഴി ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാമല്ലോ. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ച പോലെ..... അയ്യേ, ഞങ്ങള്‍ ആ ടൈപ്പ് അല്ല.

ഉദ്ദു ഡ്രൈവര്‍. ഫ്രണ്ട് സീറ്റില്‍ ഗിയറിന്റെ അടുത്ത് ഞാന്‍, തൊട്ടടുത്ത് പ്യാരി. പുറകില്‍ മച്ചാന്‍, എന്‍. കെ പിന്നെ വി.വി യും. വാട്ടര്‍ സര്‍‌വീസ് കഴിഞ്ഞ് സെക്കന്‍ഡറി ഉദ്ദേശ്യം നിറവേറ്റാനായി വണ്ടി സ്റ്റാര്‍ട്ട് ആക്കിയതും അപ്പോള്‍ പ്ലേസ്മെന്റ് റെപ്പ് ആയിരുന്ന ഡിങ്കന്റെ കോള്‍.

"ഡാ!! എവ്ടെ പോയി കിടക്ക്വാ..? ഇന്നാണ് ഇന്‍ഡസ് ലോജിക് പ്ലേസ്മെന്റിനു വരണ ദിവസം. എല്ലാവരും ഇങ്ങെത്ത് പെട്ടെന്ന്."

ഡിങ്കന്‍, ക്ലാസ്സില്‍ സ്ഥിരമായി ജിമ്മില്‍ പോകുന്ന ഏക വ്യക്തി. മാത്രമല്ല, സമയത്തിന് അവിടെ എത്തിയില്ലെങ്കില്‍ അവന്‍ ഡെസ്പ് ആകും. പിന്നെ മൂന്ന് ദിവസം അവന്‍ അങ്ങനെ ഡെസ്പ് ആയി തന്നെ ഇരിക്കും. ഇതൊക്കെ ആലോചിച്ചപ്പോള്‍ സെക്കന്‍ഡറി ഉദ്ദേശ്യം റദ്ദാക്കി തിരിച്ചു പോരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

തിരിച്ചു വരുന്ന വഴിക്ക് കട്ടാങ്കല്‍ എത്താറായി കാണും. ഉദ്ദുവിന്റെ ഫോണിലേക്ക് ടി.കെ യുടെ കാള്‍. എന്തോ അത്യാവശ്യമുണ്ടത്രെ. ഉടനെ വണ്ടി വേണം. പെട്ടെന്ന് രാജ്പഥിലെത്താന്‍ അവന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഉദ്ദു വണ്ടിയുടെ വേഗത കൂട്ടി. വളവു തിരിഞ്ഞ് കാര്‍ രാജ്പഥിലേക്ക് കടന്നപ്പോഴേക്കും ടി.കെ അകലെ നിന്ന് ഓടി വരുന്നതു കണ്ടു. എന്ത് ഭൂമികുലുക്കം വന്നാലും ഓടാത്ത ആളാണ് ടി.കെ. . പണ്ടെപ്പോഴോ പട്ടി കടിക്കാന്‍ വന്നപ്പോള്‍ അവന്‍ കൂളായി നടന്ന് പോകുന്നത് കണ്ട് പട്ടി ഡെസ്പ് ആയി തിരിച്ചോടിയത്രെ. ആ ആളാണ് ഇപ്പോള്‍ ഓടുന്നത്. എന്തായാലും കാര്യം സീരിയസ് ആണ്. ഓടി വരുന്ന ടി.കെ യുടെ മുമ്പില്‍ വണ്ടി സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി.

ഉദ്ദുവിനോട് താഴെ ഇറങ്ങാന്‍ പറഞ്ഞ ടി.കെ. ഡ്രൈവര്‍ സീറ്റില്‍ ആസനസ്ഥനായി. ടി.കെ ഓടുന്നതു കണ്ട ഷോക്കില്‍ കാര്യമൊന്നുമറിയാതെയാണ് ഉദ്ദു കാറില്‍ നിന്നും ഇറങ്ങി കൊടുത്തത്. വണ്ടിയുടെ കണ്ട്രോള്‍ ഏറ്റെടുത്ത ടി.കെ വളരെ പ്രാഗത്ഭ്യത്തോടെ വണ്ടി വീശി യു-ടേണ്‍ എടുത്ത് മെയിന്‍ റോട്ടിലേക്ക് കുതിച്ചു. സംഭവിച്ചതൊന്നും മനസ്സിലാക്കാതെ അന്ധാളിച്ചു നില്‍ക്കുന്ന ഉദ്ദു ചെറുതായി, ചെറുതായി ഒരു പൊട്ടായി ഞങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു.

കഥയറിയാതെ പൂരം കണ്ടു കൊണ്ടിരുന്ന ഞങ്ങള്‍ അവസാനം മൗനം ഭഞ്ജിക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ അവനോട് ചോദിച്ചു, "എന്താ ടി.കെ പ്രശ്നം?". പ്രത്യേക വികാരമൊന്നുമില്ലാതെ അവന്‍ പറഞ്ഞു, "അങ്ങനെ വല്ല്യ പ്രശ്നം ഒന്നൂല്ല്യടാ. നമ്മുടെ മച്ചാന്‍ റാഗ് ചെയ്ത സബ് ജൂനിയര്‍ പെണ്‍കൊടിക്ക് സുഖമില്ല. ഭയങ്കര പനി. അവളെ ആശുപത്രിയില്‍ കൊണ്ടോവണം."

ഒരു ഫ്ലാഷ്ബാക്ക്.

ടി.കെ ബാത്റൂമില്‍ കേറാന്‍ നില്‍ക്കുമ്പോഴാണ്, കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ് തംസ് കോള്‍ ചെയ്യുന്നത്. കേട്ട പാതി, കേള്‍ക്കാത്ത പാതി, കുളി നാളെയുമാകാം എന്ന് മനസ്സില്‍ പറഞ്ഞ് ടി.കെ റൂമില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഹോസ്റ്റലില്‍ ആര്‍‌ക്കെങ്കിലും ജലദോഷം വന്നാല്‍ പോലും മരുന്നും ഭക്ഷണവുമായി മുറിയിലെത്തുന്ന വിശാല മനസ്കനാണ് പള്ളി സര്‍. പള്ളി സാറും പനി പിടിച്ച് കിടക്കുകയാണ്. ടി.കെ പോകുന്ന കണ്ട് പള്ളി സര്‍ പറഞ്ഞു, "എന്നെ ഒന്ന് ആശുപത്രയില്‍ കൊണ്ടു പോകെടാ.. എനിക്കു തീരെ വയ്യ." "പ്ഫൂ" എന്ന് നീട്ടി തുപ്പിയിട്ടാണ് ടി. കെ അവിടെ നിന്ന് ഇറങ്ങി ഓടിയതെന്നാണ് സാക്ഷികള്‍ പറഞ്ഞ് കേട്ടത്.

ഫ്ലാഷ്ബാക്കില്‍ നിന്നും തിരിച്ച് സംഭവസ്ഥലത്തേക്ക്.

ടി.കെ വണ്ടി ചവിട്ടി വിടുകയാണ്. നേരെ പോയത് ക്യാമ്പസ് ക്ലിനിക്കിലേക്ക്. അവിടെ ചെന്നപ്പോള്‍ രോഗി പോയിട്ട് ഒരു രോഗാണു പോലുമില്ല. തംസിനെ വിളിച്ചപ്പോള്‍ അവര്‍ ഡോക്ടറിന്റെ വീട്ടിലാണെന്നറിഞ്ഞു. ഡോക്ടറുടെ വീട്ടിലേക്ക് പോകാന്‍ ടി.കെ വണ്ടി തിരിച്ച തിരി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എങ്ങാനും കണ്ടിരുന്നെങ്കില്‍ അവനെ അംബാസിഡറിന്റെ അംബാസിഡര്‍ ആക്കിയേനെ.

അങ്ങനെ നമ്മുടെ അംബാസിഡര്‍ കാര്‍ ഡോക്ടറുടെ വീടിന്റെ മുന്നിലെത്തി സഡന്‍ ബ്രേക്ക് ഇട്ട് നിന്നു. മച്ചാന്‍ ബാക്ക് ഡോര്‍ തുറന്ന് അടുത്തുള്ള തെങ്ങില്‍ ചാരി നിന്ന് ചുറ്റും പുകപടലം സ്റ്ഷ്ടിച്ച് കാഴ്ചകള്‍ മറക്കാന്‍ ശ്രമിച്ചു. [മച്ചാന് ഈ കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ടത് മറ്റൊരു കഥയാണ്.] കുട്ടിയെ ഇരുവശത്തുമായി താങ്ങി പിടിച്ച് തംസും സ്മിതയും കാറിന്റെ അടുക്കലേക്ക് വന്നു. അപ്പോഴും എന്‍.കെ യും വി.വി യും കാറിന്റെ പിന്‍സീറ്റില്‍ തന്നെ ഇരിക്കുന്നു. ഇനി നിന്നോടൊക്കെ എഴുന്നേറ്റ് മാറാന്‍ പ്രത്യേകം പറയണമോ എന്നുള്ള അര്‍ത്ഥത്തില്‍ തംസ് അവരെ ഒന്നു നോക്കി. കുറച്ച് നേരത്തെ നിശബ്ദതകള്‍ക്ക് ശേഷം ബാക്ക് സീറ്റ് കാലിയായി. മൂന്ന് പെണ്‍കൊടികളും കാറിന്റെ പിന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു.

കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കാന്‍ തോന്നാഞ്ഞതിന് ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. ഇന്‍ഡക്ഷന് ശേഷം കുട്ടികളെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ കിട്ടിയിരിക്കുന്ന ഒരു അവസരം ആണല്ലോ. അവളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ആള്‍ എന്ന നിലക്ക് കേറി മുട്ടേം ചെയ്യാം.

കുറച്ചു സമയത്തിനുള്ളില്‍ പ്യാരിക്ക് പണി കിട്ടി. എന്തോ പറഞ്ഞ് എന്‍.കെ അവനെ കാറില്‍ നിന്നും പുറത്ത് ചാടിച്ചു. എനിക്ക് അപകടം മണത്തു. എനിക്കും ആരോ പണി തരാന്‍ പോകുന്നു. അഗാധ ഗര്‍ത്തത്തിലേക്ക് വീഴാന്‍ പോകുന്ന ഒരാള്‍ കച്ചിതരുമ്പില്‍ എങ്ങനെയാണൊ മുറുക്കി പിടിക്കുന്നത് അതു പോലെ ഞാന്‍ ഗിയര്‍ ലിവറില്‍ മുറുകെ പിടിച്ചിരുന്നു. പക്ഷേ അതാ ഞാന്‍ പേടിച്ചിരുന്ന വില്ലന്‍. ചാക്കോ. പുതിയ കുട്ടികള്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ തേച്ച ഷര്‍ട്ടും ടക്ക് ചെയ്ത് കുട്ടപ്പനായാണ് അവന്‍ നടക്കുന്നത്. അവന് വളരെ മുന്‍പേ ഈ അവസരത്തിനെ കുറിച്ച് വിവരം ലഭിച്ച പോലെ. ഞാനാണെങ്കിലോ കേരള പുരുഷന്റെ യൂണിഫോമായ ലുങ്കിയിലും. അവന്‍ കാറിന്റെ അടുത്ത് വന്നു സാമാന്യം ഉച്ചത്തില്‍ എന്നോട് ചോദിച്ചു, "ഈ ലുങ്കിയൊക്കെ ഉടുത്ത് നീ എങ്ങോട്ടാ?". ചെറുത്തുനില്‍ക്കുന്നത് ദൂഷ്യം ചെയ്യുമെന്ന് എന്റെ എക്സ്പീരിയന്‍സ്ഡ് സിക്സ്ത് സെന്‍സ് എന്നോട് പറഞ്ഞു. അവന്റെ ചോദ്യത്തില്‍ അടി തെറ്റിയ ഞാന്‍ തോല്‍ക്കുമെന്നുറപ്പായ പരീക്ഷയുടെ ആന്‍സര്‍ പേപ്പര്‍ കൊടുത്ത് പരീക്ഷാ ഹാളില്‍ നിന്നിറങ്ങുന്ന മാനസികാവസ്ഥയോടെ, മനസില്ലാ മനസ്സോടെ, ഗിയറില്‍ നിന്നും പിടി വിട്ട് കാറിന്റെ പുറത്തേക്കിറങ്ങി.

ചാക്കോയും, ബര്‍മുഡ ധരിച്ച എന്‍.കെയും ആ ശകടത്തിലേക്ക് വലിഞ്ഞു കേറി. പതുക്കെ ആ അംബാസിഡര്‍ ആശുപത്രിയെ ലക്ഷ്യമാക്കി നീങ്ങി. ഇനി മുതല്‍ ലുങ്കി ഉടുത്ത് പുറത്തിറങ്ങില്ലെന്നും, അഥവാ ഇറങ്ങിയാല്‍ അതിന്റെ അടിയില്‍ ഒരു ബര്‍മുഡ ധരിക്കുമെന്നും മനസ്സില്‍ ശപഥം ചെയ്ത് ഹോസ്റ്റലിനെ ലക്ഷ്യമാക്കി നീങ്ങി. പുറകില്‍ നിന്നും പ്യാരിയുടെ ആത്മഗതം.

"ഉദ്ദുവിന് ഒരു ടെമ്പൊ കൊണ്ടുവരാമായിരുന്നു".

Tuesday, March 2, 2010

a excursão de Goa

ഞങ്ങള്‍ goa ക്ക് വെള്ളിയാഴ്ച പോയ കഥ ആണ് ഈ post ഇല് .
അല്ലവരോടും majestic ഇല് എത്താന്‍ പറഞ്ഞത് 7 മണിക്ക്. ആദ്യം അവിടെ എത്തിയതോ ? പ്യാരി ! പിന്നെ എത്തിയ പള്ളിക്കും പ്രദീപിനും എനിക്കും ഇന്ന് എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് തോനിയിരുന്നു ! ഞങ്ങള്‍ ചെറിയ തരത്തില്‍ ഒക്കെ ഭക്ഷണം കഴിച്ചു 7 : 30 ക്ക് വണ്ടിയുടെ അടുത്ത് എത്തി. Manager ഇന്റെ കത്തിയുടെ ഇടയില്‍ കു‌ടി രക്ഷപെട്ട ഉണ്ണി ആണ് അവസാനം എത്തിയത്. അല്ലാവരും ടിക്കറ്റ്‌ കാണിച്ചു അകത്തു കെയറി.

ബിനില്‍ ഇന് കിട്ടിയത് പെണ്‍ പിള്ളേര്‍ ഉള്ള സീറ്റിന്റെ തോട്ടുമുനില്‍ . last ആണ് ഞാനും ഉണ്ണിയും എരുനത്. bus ഇല് ആണെങ്കില്‍ മൊത്തം മലയാളികള്‍ ! ചിരിയും കളിയും ആയി bus മുന്നോട്ട് നീങ്ങിയത് 8 : 30 ക്ക് !

കഴിക്കാന്‍ ഒരു hotel ഇല് നിറുത്തി വണ്ടി. കുറച്ചു നേരം വായ നോക്കി. പ്യാരി ക്ക് ഒരു പാവം കുട്ടി ഒറ്റയ്ക്ക് നടന്നു പായത് സഹിച്ചില്ല ! അവന്‍ പറഞ്ഞു 'ഞാന്‍ ഉള്ളപ്പോള്‍ ഒരു ഒറ്റ പെണ്‍ കുട്ടിയെപോലും ഒറ്റയ്ക്ക് നടക്കാന്‍ അനുവദിച്ചിട്ടില്ല , ഇനി അനുവദിക്കുകയും ഇല്ലാ !'

Bus ഇല് കെയറി കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് മയങ്ങി. ഉണര്നത് ഒരു പൊട്ടുന്ന സബ്ദം കേട്ട്. തുടര്‍ന്ന് അല്ലാവരും driver ഓടു വണ്ടി നിറുത്താന്‍ മലയാളത്തിലും ഇംഗ്ലീഷ്ഇലും ഹിന്ദിയിലും ഒക്കെ പറയുന്നു. നോക്കുമ്പോള്‍ ഞങ്ങളുടെ side ഇല് ഉള്ള സീറ്റിന്റെ ചില്ല് ആരോ കല്ലെറിഞ്ഞു പൊട്ടിച്ചിരിക്കുന്നു ! culprit കല്ലും പിടിയില്‍ ആയി ! ചില്ല് plastic sheet നടുക്ക് ഉള്ള തരാം sheet ആണ് . പൊടിഞ്ഞു പൂകുന്ന തരം സാദനം. ഇത് പൊടിഞ്ഞു പൊടിഞ്ഞു നടുക്ക് ഒരു വലിയ ഓട്ട ആയി പോയി. ഓരോ കുഴിയും വിടാതെ ഇത് പൊടിയും. ഈ പൊടിഞ്ഞ ചില്ല് ഒക്കെ ഇരിക്കുനവരുടെ മെത്തും. dialogue ഇന് പഞ്ഞം വരുത്താത മലയാളികള്‍ അതിനെയും വെച്ച് കൊറേ വിറ്റു ഇറക്കി. ഞാങ്ങള്‍ കൊറേ ചിരിച്ചു. ഭാഗ്യം ഞങ്ങളുടെ ഭാഗത്തെ ചില്ലല്ലല്ലോ പൊട്ടിയത് !

bus നിറുത്തി ഇട്ടു കൊറേ നേരം analyse ചെയ്തു driver . ഉറകാതില്‍ നിന്നും ഞെട്ടി എഴുന്നേറ്റ ഇക്ക ഇത് കണ്ടു ഇതും പറഞ്ഞു കൊണ്ട് പിന്നെയും നിദ്രയില്‍ ആണ്ടു 'F. I. R'. വണ്ടി ഇക്ക യുടെ നിര്‍ദേശത്തെ മാനിച്ചു police station ഇലേക്ക് പോയി. F. I. R എഴുതി !

bus പിന്നെയും പുറപെട്ടു, ഓരോ കുഴിയിലും ചില്ല് പൊടിഞ്ഞു. കാറ്റും അടിച്ചു തുടങ്ങി ! അതിന്റെ കു‌ടെ AC യും ! നല്ല തണുപ്പായി. ഞാന്‍ പിന്നെയും ഒന്ന് മയങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് പിന്നെയും ഭഹളം. എന്താന്നെന്നു നോക്കുമ്പോള്‍ ഒരു ജനാലയുടെ side ഇല് ഒരു മൂങ്ങ യെ കണ്ടു എന്ന്. മൂങ്ങയെ പിടിച്ച് ഒരുത്തന്‍ അതിനെയും കൊണ്ട് പോയി. ചായ കുടിക്കാന്‍ ആപ്പോഴാണ് നിറുത്തിയത്.

ഈ അവസരം മുതലാക്കി ഇതൊക്കെ പ്യരിയുടെ തെറ്റാണെന്ന് സ്ഥിതീകരിച്ചു . ഇനി മേലാല്‍ നേരത്തെ വരരുത് എന്നും പറഞ്ഞു. ഇക്ക ക്ക് പൊളിഞ്ഞ ചില്ലിന്റെ ഇടയില്‍ കു‌ടി പടം solo പടം എടുകേണം എന്ന് പറഞ്ഞു. matrimonial site ഇല് ഇടാന്‍ ആനെത്രേ ! ഇത് വഴിയില്‍ കു‌ടെ പോയ പെണ്ണുങ്ങള്‍ കണ്ടു impressed ആയി !

പള്ളി സര്‍ ഇപ്പോഴും നിദ്രയില്‍ നിന്നും ഉണര്‍ന്നിട്ടില്ല !
ഇപ്പോഴേ നേരം വൈകി. 3 മണിക്കൂര്‍ lag ! വഴിയില്‍ വെച്ച് ഒരു check post ഇല് നിന്നപ്പോള്‍ ചിലര്‍ tyre നോക്കി എന്തെക്കെയോ പറയുന്നത് കണ്ടു. ഇനി ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു എന്ന് വിചാരിച്ചു ! driver ഇനോട് എന്തെക്കെയോ അവര്‍ പറഞ്ഞു. പക്ഷെ വണ്ടി എടുത്തു പോയി. വഴിയില്‍ വെച്ച് വണ്ടി നിന്നപ്പോള്‍ ഞങ്ങള്‍ പുറത്തു ഇറങ്ങി. ഒന്ന് നോക്കുമ്പോള്‍ ഒരു വലിയ വരി തന്നെ ഉണ്ട് മുന്നില്‍. മുന്നില്‍ രണ്ടു ലോറി കല്‍ തമ്മില്‍ ഒന്ന് ഉരസി ആരെയോ hospital ഇല് കൊണ്ട് പോയി. അര മണിക്കൂര്‍ അവിടെ പെട്ട്.

പള്ളി സര്‍ എഴുനെടിട്ടില്ല .

ഇതും കഴിഞ്ഞു 8:30 ക്ക് എത്തേണ്ടിയിരുന്ന ഞങ്ങള്‍ എത്തിയത് 12 മണിക്ക് ! പള്ളി അപ്പോഴാണ് എഴുനെട്ടത്‌. നീ വല്ലതും അറിഞ്ഞോ എന്നാ ചോദ്യത്തിന് ഞെട്ടുന്ന ഉത്തരം ആണ് പള്ളി സര്‍ പറഞ്ഞത്.
അവന്‍ അല്ലം അറിഞ്ഞു. ചില്ല് പൊട്ടിയത് മുത്തം അല്ലാം.

മൂങ്ങ യെ വരെ ആദ്യം കണ്ടത് പള്ളി ആണെന്ന് അവന്‍ അവകാശപെട്ടു. പള്ളി ഉറങ്ങിയപ്പോള്‍ എന്തോ ഒന്ന് പോകുനത് പോലെ തോണി. ജനാലയുടെ അടുത്ത് നോക്കുമ്പോള്‍ ആണ് 'ചിത്ര ശലഭം ' പോലെ ഒരു സാധനം. ഒന്ന് തൊട്ടു നോകിയപോള്‍ മൂങ്ങ ചിറകു വിടര്‍ത്തി പള്ളി സിരിന്റെ മുഘത്ത്‌ അടിച്ചു.

പള്ളി മൂങ്ങയെ നോക്കി. മൂങ്ങ പള്ളി യെ നോക്കി. പള്ളി ... മൂങ്ങ .. മൂങ്ങ ... പള്ളി ... അവസാനം പള്ളി മുഖം തിരിച്ചു ഇരുന്നു. കൊറേ കഴിഞ്ഞു നോക്കിയപോള്‍ മൂങ്ങ അതിന്റെ പാട്ടിനു പോയി!

തുടരും ...........

by Dinks

Saturday, February 20, 2010

Pinneyum Pinneyum Pyari

പ്യാരി : ഇനി അല്ലാം Gods own Country ...
ഉണ്ണി : എന്ത് ?
പ്യാരി : അല്ലാ .. ഇനി അല്ലാം ദൈവത്തിന്റെ കൈയില്‍ ആണെന്ന് !

പ്യാരി തന്റെ laptop ഇന്റെ ചാര്‍ജ് ഉണ്ടാലോ എന്ന് hindi യില്‍ ചോദിക്കുന്നു : charge गया नहीं है तो न ?
ഉണ്ണി : എന്ത് ?
പ്യാരി : അല്ല .. charge ബാക്കി ഉണ്ടല്ലോ അല്ലെ ?

പ്യാരി interview reschedule ചെയ്യുന്ന ഒരു mail അയക്കുന്നു :
I tried contacting you, but ALAS !, NO REPLY !
Thou shall answer my phone calls ...

by Dinks

Tuesday, January 19, 2010

Pyare Pinneyum

രണ്ടു സംഭവങ്ങള്‍ ആണ് ഇന്ന് നമ്മള്‍ പറയാന്‍ പോകുനത്
ആദ്യത്തെ സംഭവം. ഞങ്ങള്‍ goa ക്ക് പൂകാന്‍ വേണ്ടി shirt എടുക്കാന്‍ പോയപ്പോ ആണ്. shirt പ്യാരി ക്ക് ഇഷ്ട പെട്ടെങ്ങിലും ഫുള്‍ സ്ലീവേ അല്ല വേണ്ടിയുരുനത്. പ്യാരി അവിടുത്തെ ആളിനോട്‌ : 'Do you have sleeve less ?' Half sleeve ആണ് അളിയന്‍ ഉദേശിച്ചത്‌ !

ഇനി ഒരു dialogue : 'TV എത്ര നല്ലതാണെങ്കിലും channel മൂഷമായാല്‍ എന്ത് ചെയ്യും !? നമ്മള്‍ remote മാറ്റും അല്ലെ ? '

by Dinks

Monday, December 14, 2009

Aarum eettedukaatha vittu

ഇക്ക ആണ് ഈ വിറ്റു ഇറക്കിയത് . പ്യരിയോ പള്ളി യോ ആണ് ഇത് ഇറകിയത് എന്ന് ഇക്ക അവകാശ പെടുന്നു. ഇയാള്‍ ബാങ്കില്‍ ഒരു account ഇന്റെ കാര്യത്തിന് പോയതാ. ടിയാന്‍ ബാങ്ക് ഇല ഒരു account ഉണ്ട്. അവിടുത്തെ manager കണ്ട ഇയാള്‍ manager ഇന്റെ dialog കേട്ടു ഞെട്ടി പോയി. എനിക്ക് ഇവിടെ account ഉണ്ട് എന്ന് ഇങ്ങനെ പറഞ്ഞു.
'I am an accountant here !'

by Dinks

Wednesday, December 2, 2009

Vittukal Maathram

ചെറിയ വിറ്റു കല്കായി ഒരു പോസ്റ്റ്‌ ഇടണം എന്ന് കുറച്ചു നാളായി വിചാരിക്കുന്നു.

'ഇവിടെ ഒക്കെ left എന്ന് പറഞ്ഞാല്‍ straight ആണെന്ന് തോന്നുന്നു ' - പ്രദീപ്‌

'Will you please give me your gap ?' - പ്യാരി

'അയാള്‍ താമസികുനത് ഇഹലങ്ക യില്‍ ആണ് ' - പ്യാരി

'ഇനി നമുക്ക് കുറച്ചു നേരം കിടന്നു സംസാരിക്കാം ' - പെണ്ണ് കാണാന്‍ പോയ മച്ചാന്‍

'നിങ്ങള്‍ മൂത്രം ഒഴിക്കുന്ന സ്ഥലം ഒന്ന് കാണികുമോ ? ' - പെണ്ണ് കാണാന്‍ പോയ ഇക്ക

'നിങ്ങളും vagina university ഇല ആണോ പോയത് ?' - ഒരു പെണ്ണിനോട് പ്യാരി

'dubai യില്‍ പോയാല്‍ പിന്നെ എനിക്ക് ചെലവ് ഒന്നും ഇല്ലാ ' - ഇക്ക. 'ചിലവില്ലേ ? അറബി ആര് ? നിന്റെ അമ്മാവനോ ?' - പ്യാരി

പാര്‍കില്‍ വെച്ച് ഒരു സീനിയര്‍ നെ ഒരു പെണ്‍ കുട്ടിയുടെ കു‌ടെ കണ്ട പ്യാരി ആ കഥ നമ്മളോട് വിവരികുന്നു. 'ഞാന്‍ നോക്കുമ്പോള്‍ അവന്റെ തോളത്തു ഒരു കുട്ടി !' - പ്യാരി . ഞങ്ങള്‍ ചിരി തുടങ്ങി ! 'അല്ല . അവന്റെ കൈയില്‍ ഒരു കുട്ടിയുടെ തോള്‍ ! ' - പ്യാരി

by Dinks

Nammude Swantham Pyari

ഇന്ന് രാവിലെ ആണ് ഞാന്‍ അറിഞ്ഞത് .. പ്യാരി ഒരു വന്‍ കിട MNC യുടെ offer തട്ടി കളഞ്ഞു ! offer കിട്ടുനതിനു മുന്‍പേ അവന്‍ പറഞ്ഞു 'എനിക്ക് താല്പര്യം ഇല്ലാ '. പക്ഷെ HR നോട് പറഞ്ഞത് ആണ് അക്രമം !
HR ചോദിചു നിങ്ങള്‍ എന്തിനാണ് job change ചെയ്യുനത് !? അവന്‍ പറഞ്ഞു better work opportunities ..
HR വീണ്ടും ചോദിച്ചു സത്യം പറ മോനെ !! അവന്‍ പറഞ്ഞു സത്യത്തില്‍ പൈസക്ക്‌ വേണ്ടിയാ !
ഇത് കേട്ടു ഞെട്ടി തരിച്ച HR ചോദിചു അപ്പൊ പിന്നെ മറ്റു കമ്പനി കളില്‍ നോക്കിയല് പോരേ ? അവന്‍ പറഞ്ഞു സത്യത്തില്‍ ഞാന്‍ മച്ചാന്റെ കു‌ടെ വന്നതാ. പിന്നെ വന്ന സ്ഥിതിക്ക് കേയറി നോകിയതാ !!!
അവനു ഓഫര്‍ കൊടുത്ത HR ഇനെ എനിക്ക് ഒന്ന് കാണേണം !

by Dinks