Friday, October 15, 2010

പെണ്ണ് കാണല്‍ കഥകള്‍ - I


ഇതൊരു കഥ സമാഹാരമാണ്. മൂന്ന് പെണ്ണു കാണല്‍ കഥകള്‍

ഈ ബ്ലോഗ്ഗില്‍ സാധാരണ വല്ലവന്റെയും പെണ്ണുകാണല്‍ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അടിച്ചിറക്കിയിട്ടുണ്ട്. പക്ഷെ ഈ കഥകള്‍ യാഥാര്‍ത്ഥ്യം മാണ്, ചെറിയ ട്വിസ്റ്റ്‌ അവിടിവിടെ ചേര്തതോഴിച്ചാല്‍ തികച്ചും പച്ചയായ സംഭവങ്ങള്‍.

അതുകൊണ്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ എങ്ങാനും ഇതു വായിക്കാന്‍ ഇടവന്നാല്‍ എന്നെ തെറി വിളിക്കരുതേ എന്നു മാത്രം ഇപ്പോള്‍ അപേക്ഷിക്കുന്നു.

സംഭവം നടക്കുനതു ഈ അടുത്ത് ഓണകാലത്ത്. ഈ അടുത്ത് എന്നു പറഞ്ഞാല്‍ വളരെ അടുത്ത്.

ഇടക്ക് ഞാന്‍ ഒരു തിരുമു ചികിത്സ നടത്തികര്യം എല്ലാവര്ക്കും അറിയാമല്ലോ. അങ്ങനെ നിളയുടെ തീരത്തുള്ള ആ പഞ്ചകര്‍മ തിരുമു ചികിത്സ കേന്ദ്രത്തില്‍ 'വേതാളത്തിന്റെ' [last blog] പണിപുരയില്‍ ഇരിക്കുമ്പോളാണ് ഇതിനസ്പതമായ ഫോണ്‍ കോള്‍ എനിക്ക് കിട്ട്ടിയത്. എവിടെ ഒരു ചെറിയ ബ്രേക്ക്‌. മറ്റു രണ്ടു പെണ്ണ് കാണല്‍ കഥകള്‍ക്ക് ശേഷം ഞാന്‍ ഈ ബ്രേക്ക്‌ എടുത്തു മാറ്റം.

ആദ്യ പാപം ( പ്രൊപോസല്‍ )

പണ്ട് REC-യില്‍ ഒന്നര വര്‍ഷം തികച്ച സമയം, പോക്കറ്റ്‌ മണി കള്ള് കുടിക്കാന്‍ പോലും തികയാത്ത കാരണം മറ്റു ബഡാ ടീംസ് കാണിക്കുന്ന പോലുള്ള കാശെറിഞ്ഞു കളി അന്നുണ്ടയിരുനില്ല. ഒന്നെങ്ങില്‍ രാജ്പത്തില്‍ mouth looking അല്ലെങ്ങില്‍ ഷാപ്പില്‍ കപ്പയടി(not കുപ്പി ).

പക്ഷെ മാസം പകുതി ആകുംബോളെക്കും പോക്കറ്റ്‌ മണി തീരും, ഞങള്‍ ഷാപ്പില്‍ നിന്നും കമ്പ്യൂട്ടര്‍ ലബിലോട്ടു ചേകേരും. ഉദേശം ഒരു മിനി project തട്ടികൂട്ടനനെങ്ങിലും മിക്കവാറും ഞങള്‍ ഓര്‍ക്കുട്ട് projectil കൂടുതല്‍ സമയം ചിലവഴിച്ചു.

അക്കാലത്തെ പ്രധാന വിനോദം ഫ്രീ ആയികിട്ടുന്ന എല്ലാ സൈറ്റിലും അക്കൗണ്ട്‌ ഉണ്ടാക്കലാണ്. ആയിടക്കു ഒരു matrimonial സൈറ്റിലും ഞാന്‍ ഒന്ന് കൈവെച്ചു. ഒരു ഉഗ്രന്‍ പ്രൊഫൈല്‍ ഉണ്ടാക്കി. ജോലിയുടെ സ്ഥാനത് software engineer എന്നും കൊടുത്തു(ഭാവിയില്‍ ആയേക്കും എന്നാ പ്രതീക്ഷയില്‍ ഇട്ടതാണ് ). ശമ്പളത്തിന്റെ കാര്യത്തിലും ഞാന്‍ പിശുക്ക് കാട്ടിയില്ല.

ഇതിനിടക്ക് പരീക്ഷയും പ്രോജെച്ടും പടിവാതിലില്‍ എത്തി. ഞങള്‍ ലാബില്‍ നിന്നും ബിനിലിന്റെ റൂമിലോട്ടു ചേക്കേറി [സത്യത്തില്‍ അവനില്ലെങ്ങില്‍ ഞങള്‍ പല എമ്ബോക്കികളും ഇപ്പോളും ജുനിഒര്സിന്റെ കൂടെ അപം ചുടു കളിക്കുമായിരുന്നു.] .

പരീക്ഷയുടെയും പ്രോജെക്ടിന്റെയും തിരക്കില്‍ ഞാന്‍ എല്ലാ ഫ്രീ സൈട്ടുകളേയും തല്ക്കാലം മൊഴിചൊല്ലി. പരീക്ഷകിടക്ക് എനിക്കൊരു email കിട്ടി. ആരോ എനിക്ക് 'express interest' അയച്ചിരിക്കുന്നു. ഈ MCA കാരനിത്ര ദിമണ്ടോ...? ആ സുന്ദരിയെ കാണല്‍ ഉള്ളം കൊതിച്ചു. ഞാന്‍ വേഗം സൈറ്റ് തുറന്നു, പക്ഷെ ലോഗിന്‍ ആകുനില്ല password മറന്നു പോയി. കുറെ പണിപെട്ട് അവസാനം ഞാന്‍ ആ വൈതരിണിയും തരണം ചെയ്തു.

സുന്ദരിയെ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപൊയ്. ഓരോ പാരകള്‍ ജീവിതത്തില്‍ പ്രോപോസലിന്റെ രൂപത്തിലും വരുമെന്ന് അന്ന് ഞാന്‍ അറിഞ്ഞു. കക്ഷി ഞങളുടെ ഒരു മിസ്സാണ്. ഈ അടുത്ത് REC-യില്‍ 'guest lecture' തസ്തികയില്‍ ചേര്‍ന്നതാണ്. പുള്ളികാരി ആയിടക്കു Btech കഴിഞ്ഞു പുറത്തിരങ്ങിയാതെ ഒള്ളൂ. അതുകൊണ്ട് പ്രായത്തില്‍ ആള് ഞങ്ങളെ കഴിഞ്ഞും ചെറുത്‌.

അടുത്ത് semester-ഇല്‍ ഈ പ്രൊപോസല്‍കാരി ഞങളെ ഒരു വിഷയം എടുക്കുന്നുണ്ട് അതിനു സാധാരണ വൈവയും ഉണ്ടാകാറുണ്ട്. (ഞാന്‍ ഈ അവസരത്തില്‍ മിസ്സിന്റെ പേരും subject തല്ക്കാലം വിഴുങ്ങുന്നു. കൂടാതെ ഇതില്‍ കമ്മന്റുന്നവരുടെ ശ്രദ്ധയ്ക്ക്‌, ദയവു ചെയ്തു മിസ്സിന്റെ പേരും വിഷയവും രഹസ്യമായി വെക്കനമെന്ന അഭ്യര്‍ത്ഥിക്കുന്നു.) ഈ വിഷയത്തില്‍ പസ്സയില്ലെങ്ങില്‍ ചിലപ്പോള്‍ പല placement മോഹങ്ങളും മരുഭൂമിയില്‍ കുഴിചിടെണ്ടി വരും.

എന്റെ north ഇന്ത്യന്‍ പേരും, ജോലിയും, ശമ്പളവും ആണ് പുള്ളികരിയെ ആകര്‍ഷിച്ചത്. പുള്ളികരിക്ക് എന്നെ വല്യ പരിചയം ഇല്ലാത്തതു എന്റെ ഭാഗ്യം. ഞാന്‍ വേഗംതന്നെ എന്റെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു. ഒന്നും അറിയാത്തവനെ പോലെ ബിനിലിന്റെ റൂമിലോട്ടു തിരിച്ചു വന്നു പഠനത്തില്‍ മുഴുകി.

പഠനത്തില്‍ മുഴുവന്‍ മിസ്സിന്റെ സുന്ദര മുഖവും , വൈവയുടെ ഭീകര മുഖവും എന്നെ അലട്ടി. ഈ സംഭവം ആരോടെങ്ങിലും വിളിച്ചു പറയണമെന്നുണ്ടായിരുന്നു (ഇന്നസെന്റ് രസതന്ത്രത്തില്‍ വിളിച്ചു കൂവുന്നപോലെ ). പക്ഷെ വൈവ തീരുന്ന വരെ ഉള്ളിലോതുക്കാന്‍ തീരുമാനിച്ചു.

അങ്ങനെ 4th സെമസ്ടര്‍ തുടങ്ങി. attendance വിളി റോള്‍ നമ്പര്‍ ഉപയോഗിച്ചയത് ഭാഗ്യം, പേര് പറയേണ്ടല്ലോ. ഞാന്‍ ക്ലാസ്സില്‍ ഏറ്റവും പിന്നില്‍ സീറ്റ് പിടിക്കും, എന്നിട്ട് കാലിന്മേല്‍ കാലും കേറ്റി ഞെളിഞ്ഞിരിക്കും. നമ്മുടെ 'വൈക്കം മുഹമ്മദു ബഷീര്‍' മോഡലില്‍ ഞാന്‍ ഓരോ മനോരാജ്യം കണ്ടുകൊണ്ടാങ്ങിനിരിക്കും.

' കൊച്ചു സുന്ദരി... ഈ പിന്‍സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ആരാനെന്നരിയോ... ഞാന്‍ ആണ് നീ പ്രോപോസ് ചെയ്താ ലാലേട്ടന്‍..., ഹ്മം എന്നിട്ട് നീ എനിക്ക് ക്ലാസ്സ്‌ എടുക്കുന്നോ... ' ഞാന്‍ ഒരു ലോകത്തും ക്ലാസ്സിലെ ബാക്കി ഉള്ളവര്‍ വേറൊരു ലോകത്തും.

അങ്ങനെ പല മനോരാജ്യങ്ങള്‍ കണ്ടു കണ്ടു semester തീരാരായി.

ആയിടക്കു എന്റൊരു ഫ്രണ്ട് ആഷിക്ക് മാത്യു കുറച്ചുനാള്‍ 'guest lecture' തസ്തികയില്‍ REC-യില്‍ ജോലിയില്‍ പ്രവേശിച്ചു. അവന്‍ അവിടുത്തെ alumni ആണ്, IISc-യില്‍ MS-ഇന് ചെരുനതിനു മുന്‍പ് ഒരു ടൈം പാസ്സായി guest lecture ആയതാണ്.

ആഷിക്കും ഞാനും തൃശൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ നിന്നും REC-യില്‍ ആദ്യമായി കാലുകുത്തുന്ന രണ്ടു യുവ ജനങ്ങളാണ്. ഞങ്ങള്‍ക്ക് മുന്പും പിന്‍പും നമ്മുടെ ഗ്രാമത്തില്‍ നിന്ന് ആരും REC-യില്‍ എത്തിയതായി എനിക്കറിവില്ല. ആഷിക്ക് കഷ്ടപ്പെട്ട് P.C തോമസിന്റെ അവിടെ എന്‍ട്രന്‍സ് കോച്ചിംഗ് ഒക്കെ കഴിഞ്ഞു Betch admission കിട്ടിയതെങ്ങില്‍, ഞാന്‍ ഒരു കോച്ചിങ്ങും കൂടാതെയാണ് കാര്യം സാദിച്ചത്. പക്ഷെ ഒരു വത്യാസം മാത്രം, എന്റെ ടെക്നിക്ക് നമ്മുടെ നാട്ടില്‍ പൂരത്തിന് കാണുന്ന കറക്കികുത്ത് കളിയും, കൊപ്പിയടിയുമാണ്.

ഞാന്‍ പണ്ട് ഈ കറക്കി കുത്ത് കേരള എന്ട്രനസിനു പരീക്ഷിച്ചതാണ്, പക്ഷെ ചീറ്റിപോയി... മത്രോം അല്ല എന്‍ട്രന്‍സ് കഴിഞ്ഞപ്പോള്‍ ആന്‍സര്‍ പേപ്പറില്‍ ടോട്ടുകള്‍ കൂട്ടിചെരത്തപ്പോള്‍ ഏതോ ഒരു രാജ്യത്തിന്റെ ഭൂപടം തെളിഞ്ഞു വന്നപോലെ തോന്നി.


നമ്മുക്ക് സംഭാവതിലോട്ടു തിരിച്ചു വരാം.

ആഷിക്ക് എന്റെ ബാല്യകാല സുഹൃതനെങ്ങിലും, ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല ഗുരു ശിഷ്യ ബന്ധമാണ്, എപ്പോള്‍ ഷാപ്പില്‍ പോകുമ്പോള്‍ ആഷിക്കിനെ ഒപ്പം കൊണ്ടുപോകും. എന്തിനു കൂടുതല്‍ പറയണം, ഒരു മുഴുത്ത വെള്ളമാടിയില്‍ എന്റെ മാന്സില്നെ കലുഷിതമാക്കിയ ആ രഹസ്യം പരസ്യം ആയി. അവനതു ഒരു വള്ളിയും പുള്ളിയും വിടാതെ മിസ്സിനെ പറഞ്ഞു കേള്‍പിച്ചു. അല്പം എരുവും ചെര്തോന്നൊരു സംശയം..

പിന്നെ മിസ്സ് പോകുന്ന ഏഴയലത്ത് ഞാന്‍ പോകാതായി. ക്ലാസുകള്‍ അറ്റെണ്ടാന്‍സ് ഉള്ളകരണം ബഹിഷ്കരിക്കപെട്ടു. അവസാനം വൈവ സുദിനം വന്നു ചേര്‍ന്നു. മിസ്സ് എന്നെ ഫേസ് ചെയ്യാന്‍ പാടുപെടുന്നുണ്ടായിരുന്നു. മിസ്സ്‌ ചോദ്യങ്ങള്‍ ചോദിക്കുനതിലും ഞാന്‍ ഉത്തരം പറയുന്നതിലും കഷ്ടപ്പെട്ടു. ചോദ്യവും ഉത്തരവും ഒരിക്കലും കൂടിമുട്ടാത്ത റെയില്‍വേ പാളങ്ങള്‍ പോലെ രണ്ടു വഴിക്ക് പോയീ..

എങ്ങെനെ എങ്കിലും വൈവ തീര്ന്നല്‍മതി എന്നായി രണ്ടാള്‍ക്കും. അവസാനം അത് തീര്‍ന്നു. എണീകുമ്പോള്‍ മിസിന്റെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി, വല്ല ദയയും ശേഷിചിട്ടുണ്ടോ എന്നറിയാനാ.. ഇല്ല ഒരു രക്ഷയുമില്ല. ഞാന്‍ പ്ലേസ്മെന്റ് സ്വപ്നങ്ങള്‍ ലാബില്‍ കുഴിച്ചു മൂടി റൂമിലോട്ടു നടന്നു. പോണവഴിക്ക് പ്ലേസ്മെന്റ് സെല്ലിനെ ഒന്ന് ശ്രഷ്ടാന്ഗം വണങ്ങി.

റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ ഞെട്ടി, subject പാസ്‌ ആകുക മാത്രമല്ല, അത്യാവശം മാര്‍ക്കും ഉണ്ട്. ഇന്നും ഞാന്‍ ആ മിസ്സിനെ ബഹുമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. വൈവക്ക് പാസ്‌ ആക്കിയത്തിനും, ആളറിയാതെ പ്രോപോസ് ചെയ്തതിനും :)

5 comments:

  1. Kidilam mone... Njan ee sambhavam kettittundu, pakshe satyam aanennu ariyillaryirunnu... :)

    ReplyDelete
  2. Thank you, Thank you.

    ആ മിസ്സ്‌ ഇതു വായിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു :)

    ReplyDelete
  3. വസ്തുതാപരമായ ഒരു തിരുത്തുണ്ട് - നീ കള്ളുഷാപ്പില്‍ വെച്ച് ഒന്നും അല്ല ഞാന്‍ ആദ്യമായി നിന്റെ റൂമില്‍ വന്ന ദിവസം തന്നെ, അതായത് ഞാന്‍ പ്രസ്തുത വ്യക്തിയെ പരിചയപ്പെടുന്നതിനും മുന്‍പേ എന്നോട് ഈ കാര്യം പറഞ്ഞിരുന്നു- ഞാന്‍ പുള്ളിക്കാരിയോട് പറഞ്ഞത് വളരെ വൈകി ആണെങ്കിലും. അക്കാലത്ത് നിന്റെ മനസിനെ വല്ലാതെ അലട്ടിയിരുന്ന ഒരു സംഭവം ആയിരുന്നല്ലോ ഇത്.

    നിനക്ക് താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ഈ link ഫോര്‍വേഡ് ചെയ്ത് കൊടുക്കാം. ഒരു പക്ഷെ സമയം ഇനിയും വൈകിയിട്ടില്ലെങ്കിലോ? ;)

    ReplyDelete
  4. അളിയാ ചതിക്കല്ലേ... ഞാന്‍ ബ്ലോഗിന്റെ തുടക്കത്തിലേ മുന്‍‌കൂര്‍ ജ്യാമ്യം എടുത്താരുന്നു...

    ജ്യാമ്യം 1 ) ഈ കഥകള്‍ യാഥാര്‍ത്ഥ്യം മാണ്, ചെറിയ ട്വിസ്റ്റ്‌ അവിടിവിടെ ചേര്തതോഴിച്ചാല്‍ തികച്ചും പച്ചയായ സംഭവങ്ങള്‍
    അതുകൊണ്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ എങ്ങാനും ഇതു വായിക്കാന്‍ ഇടവന്നാല്‍ എന്നെ തെറി വിളിക്കരുതേ എന്നു മാത്രം ഇപ്പോള്‍ അപേക്ഷിക്കുന്നു.

    എന്നുവെച്ചു നീ ഇതു മിസ്സിനയച്ചു കൊടുതെക്കല്ലേ കാരണം 'ജ്യാമ്യം 2'.

    ജ്യാമ്യം 2) കൂടാതെ ഇതില്‍ കമ്മന്റുന്നവരുടെ ശ്രദ്ധയ്ക്ക്‌, ദയവു ചെയ്തു മിസ്സിന്റെ പേരും വിഷയവും രഹസ്യമായി വെക്കനമെന്ന അഭ്യര്‍ത്ഥിക്കുന്നു

    പിന്നെ അവസാനം പറഞ്ഞ 'സമയം വൈകിയിട്ടില്ല ലിങ്ക് അയക്കാം'. അത് വേണ്ട.. കാരണം ഒരു ആലോജന പൈപ്പ് ലൈനിലാണ്, വെറുതെ എന്തിനാ കുളമാക്കുനത്.

    ജീവിച്ചു പോട്ടടെ ... :)

    ReplyDelete
  5. ഉഗ്രന്‍ blog ആയിട്ടുണ്ടേ...സത്യമായിട്ടും നീ എത്രയും
    കഴിവുള്ളവനാണെന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല..

    ReplyDelete