Friday, October 15, 2010

പെണ്ണ് കാണല്‍ കഥകള്‍ - 2

ഉറുമീസ് തമ്ബാനും, മാന്നാര്‍ മത്തായിയും


REC-യില്‍ നിന്ന് ഞങ്ങളെ കമ്പനികള്‍ ബംഗ്ലൂരെക്ക് പറിച്ചു നട്ടു. 3 വര്‍ഷം അടിച്ചു പൊളിച്ചു നടന്ന ഞങ്ങളെ വീട്ടുകാര്‍ പെണ്ണു കേട്ടികാന്‍ കിണഞ്ഞു പരിശ്രമിച്ചു. എന്റെ കുടുംബത്തില്‍ ഞാന്‍ വഴിമാറികൊടുത്താലെ താഴെയുള്ള കസിന്‍സിന് പ്രണയ കാര്യങ്ങള്‍ വീട്ടില്‍ അവതരിപിച്ചു കല്യാണം കഴിക്കാന്‍ പറ്റൂ. അവസാനം പലരുടെയും നിര്‍ബന്തത്തിനു വഴങ്ങി ഞാനും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരിക്കല്‍ കൂടെ matrimonial- സൈറ്റില്‍ കൈ വെച്ചു...

പ്രൊഫൈല്‍ ഉണ്ടാക്കി രണ്ടാഴിച്ച കഴിഞ്ഞപോളെക്കും ഫോണ വിളികളുടെ ഒരു കുംബമേളം. 'എന്ത്.. കല്യാണ മാര്‍കെറ്റില്‍ എനികിത്ര ടിമണ്ടോ...' ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല.. എല്ലാവരുടെയും പ്രൊഫൈല്‍ ഞാന്‍ ഭംഗിയായി ഫാതര്ജീക്ക് അയച്ചു കൊടുക്കും, അദ്ദേഹം അത് അടുത്തുള്ള കണിയാര്‍ അമ്മാവനെ കൊണ്ട് കാണിക്കും, അമ്മാവന്‍ ഒരു ദയാ ദാക്ഷണ്യവും ഇല്ലാതെ എല്ലാം തളളും..

ഇന്ത്യ പണ്ട് റോക്കറ്റ് വിടുന്ന പോലെ പോയ പ്രൊഫൈല്‍ എല്ലാം തിരിച്ചു വന്നു... അങ്ങനെ പ്രോപോസലും റിജക്ഷാനും മുട്ടിനുമുട്ടിനു നടന്നു. അമ്മാവന്‍ തള്ളികലയുന്നത്‌ കണ്ടാല്‍ തോന്നും ആത് അയാളുടെ മകളുടെതാണെന്ന് [ കാരണം ആള്കെന്നെ പറ്റി വളരെ നല്ല അഭിപ്രായമാണ് :( ].

എന്റെ ഓര്‍മയില്‍ ഞാന്‍ ഇയാള്‍ക്ക് ഒരു പണിയും കൊടുതിടില്ല , പിന്നെ എന്തിനാണീ കാര്‍ന്നോര്‍ എനിക്ക് പാര പണിയുന്നത് ? ഒര്തിട്ടൊരു എത്തും പിടിയും കിട്ടുനില്ലാ.


ആയിടക്കു മൈസൂരില്‍ നിന്നും ഒരു പ്രൊപോസല്‍ വന്നു, കുട്ടി aeronautical എഞ്ചിനീയറിംഗ് കഴിഞ്ഞു HAL-ഇല്‍ traineeആയി ജോലി നോക്കുന്നു. നമ്മുടെ കണിയാര്‍ അമ്മാവന്റെ കരള ഹസ്തങ്ങളില്‍ ജാതകം കൊടുക്കുനതിനു മുന്പ് ഞാനൊന്നു പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വെള്ളിയാഴിച്ച ഓഫീസില്‍ നിന്നും മുങ്ങി മൈസൂരിലേക്ക് വെച്ചുപിടിച്ചു.

മൈസൂരില്‍ കാലുകുത്തിയ എന്നെ വരവേറ്റത്, ഒരു ഇന്നോവ മൊത്തം പെണ്ണിന്റെ ബന്തുകള്‍. ഇവര്‍ എന്നെ ഇന്നോവയില്‍ ബന്തനസ്തനക്കി. സത്യത്തില്‍ അവര്‍ സ്നേഹപ്രകടനം നടത്തിയതാണ്.

ഇവര്‍ക്കെങ്ങനും ആള് മാറിയതാണോ എന്നുവെച്ചു ഞാന്‍ സ്വയം പരിചയപെടുത്തി. ഇല്ല ആളുമാരിയിട്ടില്ല, ഇവര്‍ എന്റെ ഫോട്ടോ മുമ്പ് കണ്ടിട്ടുണ്ട്. ആദ്യമായിട്ട് പെണ്ണുകാണാന്‍, അതും ഒറ്റയ്ക്ക് പോയ എന്റെ തീരുമാനത്തെ ഞാന്‍ ശപിച്ചു.


പെണ്ണിന്റെ ഫതെര്ജീ അവിടുത്തെ ഒരു ചിന്ന ഗൌന്ദര്‍ ആണ്. അദേഹം മൈസൂരിലെ government contractor ആയി വരഷങ്ങള്‍ക്ക് മുന്പ് കൊല്ലത് നിന്നും കുടിയേറിയതാണ്. പുള്ളിയുടെ ദേഹത്ത് കിടക്കുന്ന സ്വര്‍ണഭാരണങ്ങള്‍ അവിടുത്തെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും ശോച്ചനീയാവസ്തയുടെ കഥ വിവരിച്ചു...


വീട് നഗരത്തില്‍ നിന്നും സ്വല്പം ഉള്ളിലാണ്. പോണവഴിക്ക് കുറച്ചു എസ്റെറ്റുകള്‍ കാണിച്ചു അത് കുട്ടിയുടെ പെരിലുല്ലതാണെന്ന് എന്നെ ബോധിപിച്ചു. അവസാനം വണ്ടി ഒരു ചിന്ന ബംഗ്ലാവിന്റെ മുന്നില്‍ വന്നു നിന്നു. ഒരു യുവരാജാവിനെ പോലെ അവര്‍ എന്നെ ആനയിച്ചു. ഞാന്‍ എന്റെ മുഷിഞ്ഞു നാറിയ വേഷവുമായി കൊട്ടാരത്തില്‍ കേറി.


കുട്ടി വന്നു സംസാരിച്ചു. നല്ല കുട്ടി, വീടുകരെ പോലല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളകൂടത്തിലാണ്. കൂടാതെ കുട്ടി നല്ല ഭംഗിയായി മലയാളം സംസാരികുനുണ്ട്. പക്ഷെ വീടുകര്‍ ഇടക്ക് ഇടയ്ക്കു 'പുട്ടിനു തെങ്ങയിടുന്ന പോലെ ' അവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുനുടയിരുന്നു. കുട്ടി aeronautical engineering പൂര്‍ത്തിയാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയ കാര്യവും, കുട്ടിയുടെ അനിയന്റെ campus donation-ന്റെ അമൌന്റും എല്ലാം അതില്‍ പെടും.

ഞാന്‍ സഹിച്ചിരുന്നു. അതിനിടക്ക് അവര്‍ രണ്ടു മൂന്നു പേരെ ഫോണില്‍ വിളിച്ചു... ഗുണ്ടകളെ ആണോ, വല്ല തട്ടികൊണ്ടുപോകല്‍ പ്ലന്നിംഗ് ആണോ... എന്നാലവര് നാറും, തിരുച്ചു വീട്ടില്‍ പോകാനുള്ള കാശല്ലാതെ നായ പൈസ വേറെ ഇല്ല.

പക്ഷെ അവര്‍ വിളിച്ചത് ചില കണിയാന്‍ മാരെ ആയിരുന്നു. അവരുടെ ഇതുവരെ ഉള്ള അഭിവൃത്യില്‍ ബാഗുബാക്കായ ടീംസ് ആണ് ഈ കണിയാന്‍മാര്‍. അവര്‍ എന്ത് തീരുമാനവും എടുക്കുനത് ഈ കനിയന്മാരുടെ ഉപദേശപ്രകാരമാണ്. ഓരോ കോളിന്ശേഷവും അവര്‍ എനിക്ക് ഫോണ്‍ തരും. അങ്ങേത്തലയില്‍ നിന്നും കനിയന്മാര്‍ എന്നെ പെരുത്ത്‌ ഉപദേശമാണ്. നിങ്ങളുടെ ജാതകങ്ങള്‍ നല്ല പൊരുത്തം ഉണ്ടെന്നും കെട്ടിയാല്‍ നല്ല അഭിവൃത്തി ഉണ്ടാകും എന്നെല്ലാം.

ഞാന്‍ പെണ്ണ് കാണാന്‍ വന്നത് അല്ലാതെ ജാതകം നോക്കനല്ല എന്നു പറയണമെന്ന് തോന്നി. പക്ഷെ കുട്ടി സുന്ദരിയും, സുശീലയും, വിവരസംഭാന്നയയതുകൊണ്ടും തല്ക്കാലം ഞാന്‍ ക്ഷമിച്ചു.


'ആ പെണ്‍കുട്ടിക്ക് എന്റെ ജാതകം മാത്രമേ ചേരൂ .. കുട്ടികെന്തോ കടുത്ത ചൊവ്വ ദോഷം ഉണ്ടെത്രെ...' ആ രണ്ടു മൂന്ന് ഫോണ്‍ കോളില്‍ നിന്ന് ഞാന്‍ ഇങ്ങനെ ഊഹിച്ചെടുത്തു. കനിയാന്മാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എനികെന്തോ പന്തികേട്‌ തോന്നി. അതിനിടക്ക് കുട്ടിയുടെ അമ്മ കുട്ടിയുടെ ജാതകവുമായി വന്നിട്ട് മൊഴിഞ്ഞൂ...

' ലാലേ ഞങളുടെ astrologers പറഞ്ഞാ പറഞ്ഞതാ... താന്‍ ഇന്നിവിടെ വരുമെന്ന് പോലും അവര്‍ കവടി നിരത്തി കണ്ടത്രെ... പെണ്‍കുട്ടിയുടെ ജാതകത്തില്‍ ചെറിയ പാപം ഉണ്ട്. തന്റെ 'പൂരുരുടതി ' നാള്‍ മാത്രമേ കുട്ടിക്ക് ചെരുനോള്ളൂ...'

അവര്‍ പറഞ്ഞതില്‍ 'പൂരുരുടതിനാല്‍ ' എന്നില്‍ കാരിരുമ്പ് പോലെ വന്നു പതിച്ചു. എന്റെ അറിവില്‍ ഞാന്‍ ചതയം (not ചതിയന്‍ ) നക്ഷത്രകരനാണ് കൂടാതെ ശുദ്ധനാണ് (only ജാതകം ). എനിക്ക് സുധാജതകം മാത്രമേ ചേരൂ.

എനിക്കപകടം മണത്തു... എന്റെ matrimonial പ്രൊഫൈലില്‍ എന്തോ പ്രശ്നം ഉണ്ട്. ഞാന്‍ തല്ക്കാലം തിരുത്താന്‍ പൊയില.. എങ്ങാനും ഈ സത്യം ഇപ്പോള്‍ വിളമ്പിയാല്‍, തിരുച്ചുപോക് നടക്കില . ഇന്നോവേ കേറ്റി കൊണ്ടുവന്നവര്‍ ചിലപ്പോള്‍ ഇന്നോവ കേറ്റി കൊല്ലാനും മടിക്കില്ല.

മൈസൂര്‍ റോട്ടില്‍ പടം ആയികിടക്കാന് തല്പര്യമില്ലതകരണം, ഞാന് വളരെ ബഹുമാനത്തോടെ ജാതകത്തിന്റെ കോപ്പി വാങ്ങി... എന്റെ ജീവന്‍ എപ്പോള്‍ ഈ ജതകത്തിലാണ്. ഞാന്‍ അത് ഭദ്രമായി ബാഗില്‍ വെച്ച് പൂട്ടി...

'ഇവര്‍ എന്റെ ജതകതെയാനിഷ്ടപെട്ടത്‌ , അല്ലാതെ എന്നെ അല്ല' എന്നാ തിരിച്ചറിവ് എന്നെ നിരാശനാക്കി.

നമ്മുടെ ഇദയം നല്ലെണ്ണ യുടെ പരസ്യം പോലെ...
'ലാലേ (രാധേ) അധിമാനോഹരമായിരിക്കുന്നു'
'എന്നെ ആണോ ഉദേശിച്ചേ?',
' ഛെ നിന്നെ അല്ല നിന്റെ ജാതകം(പാചകം)....'


അവരുടെ മട്ടും ഭാവവും കണ്ടാല്‍ കുട്ടിയെ അന്ന് തന്നെ കെട്ടിച്ചു തരും എന്നു തോന്നി. പെണ്ണ് കനല്‍ കഴിഞ്ഞു എന്നെ തിരിച്ചു മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ ബന്ടുക്കള്‍ റെഡി ആയി. അതിനിടക്ക് കുട്ടിയുടെ അമ്മയും ഞങ്ങളുടെ ഒപ്പം കേറി. ആ അമ്മ കുട്ടിയുടെ ഗുണ വിവരങ്ങള്‍ ഘോരം ഘോരം വിവരിച്ചു. ഞാന്‍ ഒരു അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലകുലുക്കി കേട്ട് കൊണ്ടിരുന്നു... അപ്പോളും എന്റെ മനസ്സില്‍ ആ 'പാപ ജാതകം' പല്ലിളിച്ചു നില്പുണ്ടായിരുന്നു...


ഞാന്‍ വീടിലെതിയ ഉടനെ matrimonial സൈറ്റ് എടുത്തു പരുശോധിച്ചു... എവിടെയാണ് ഈ പപജതകം ഒളിച്ചു കിടക്കുനതെന്ന് ഒരു പിടിയും കിട്ടുനില്ല. അവസാനം ഞാന്‍ അവനെ കണ്ടു പിടിച്ചു, ഉറുമീസ് തമ്ബന്റെ മോളില്‍ മാന്നാര്‍ മത്തായി കിടക്കുന്ന പോലെ AM ത്തിന്റെ മോളില്‍ PM കേറി കിടക്കുന്നു.


1-1-1982 0.45 AM വേണ്ടിടത്ത് 1-1-1982 0.45 PM.

വെറുതല്ല അനവിശ്യ കോളുകള്‍ വന്നുകൊണ്ടിരുന്നത്‌.. ഞാന്‍ ഈ വിവരം മൈസൂര്‍ വിളിച്ചു പറഞ്ഞു, അവര്‍ ആളെ വിട്ടു തല്ലിക്കാഞ്ഞത്, ജാതകത്തിന്റെ സത്യാവസ്ഥ അവരെ ബോദ്യപെടുത്തിയ കൊണ്ടാണ്. അവര്‍ എന്നോട് ക്ഷമിച്ചു..

Profile മറിയതോടുകൂടെ കോളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.. Matrimonial സൈറ്റിലെ എന്റെ വസന്തകാലം അവസാനിച്ചു. അങ്ങനെ മഴത്തുള്ളിയും കത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ ഞാന്‍ ഒരു ശുദ്ധ ജാതകം അന്വേഷിച്ചലഞ്ഞൂ... മലയാളി പെന്കൊടികളില്‍ കൂടുതലും പപജതകമാനെന്ന (not പാപികള്‍ ) അറിവ് എന്നെ നിരാശനാക്കി... ജാതകം കണ്ടു പിടിച്ചവനെ തല്ലികൊല്ലനമെന്നു തോന്നി.. (ശേഷം മൂന്നില്‍)

5 comments:

  1. ആദ്യം വായിച്ചത് ഈ രണ്ടാമത്തെ വിശേഷമാണ്. വായിച്ചപ്പോഴേ തോന്നി, നിനക്കിതല്ല ഇതിലപ്പുറവും വരുമെടാ, പണ്ട് -- ‌-നെ കുറേ കൊതിപ്പിച്ചതല്ലേ എന്ന്. ആ അനുഭവം നീ പോസ്റ്റിയത് പിന്നെ കണ്ടു. :)

    ReplyDelete
  2. Pyaree, waiting for next story :)

    ReplyDelete
  3. Ithu kollaam... (I particularly liked that IDHAYAM nallenna advertisement..)
    Moonnamathe epiDOSinu vendi kaathirikkunnu :)

    ReplyDelete
  4. ആ എപ്പിഡോസ് വേണോ വേണ്ടയോ എന്ന കണ്ഫ്യുഷനിലാണ്.. :)

    ReplyDelete
  5. എന്താടാ നീ മാരത്തോണ്‍ പെണ്ണ് കാണല്‍ നടത്തിയോ..............

    ReplyDelete