ബംഗ്ലൂരിലെ ക്യാബ് യാത്ര വളരെ പ്രസിദ്ധമാണ്. വേറൊന്നും കൊണ്ടല്ല 'വിലയോ തുച്ചം ഗുണമോ മെച്ചം'
അതുപോലൊരു യാത്രയെ പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത്.
ഞാന്‍ സാധാരണ volvo- ബസ്സിലാണ് ഓഫീസില്‍ പോകാറ്. ഓര്‍ഡിനറി BMTC- ബസ്സു വന്നാല്‍ ഞാന്‍ ബസ്സിനെയും അതിലെ യാത്രക്കാരെയും പുച്ഛത്തോടെ നോക്കും. എന്തിനു അഹങ്കാരം കത്തി നിന്ന സമയങ്ങളില്‍ ഞാന്‍ മണിക്കൂറുകളോളം വോള്‍വോയെയും കാത്തു ബെസ്ടോപ്പില്‍ നിന്നിട്ടുണ്ട്.
ആയിടക്കു BJP-സര്‍ക്കാര്‍ വോള്‍വോയുടെ ചര്ജുകൂടി. എന്റെ അഹങ്കാരമെല്ലാം അലിഞ്ഞില്ലാതായി... നിക്കകള്ളിയില്ലാതെ വന്നപ്പോള്‍ ഞാന്‍ പതിയെ പുല്ലു തിന്നാനും തുടങ്ങീ.
അന്ന് സമയം 10.30-AM, നമ്മുടെ ടിജോ എന്നെയും കാത്തു Silkboard ബാസ്സ്ടന്റില്‍ നില്കുനൂ. ടിജ്ജോ എന്റ്റെ ഒപ്പം കൂടിയത് വേറൊരു കഥയാണ്...
8.30 എന്ന സമയം ഉണ്ടെങ്കില്‍ ഓഫീസില്‍ ഹാജരാകുന്ന ടിജ്ജോ, എന്റെ ഒപ്പം കൂടിയതിനു ശേഷം ഓഫീസില്‍ കാലുകുത്തുന്നതു 11.30. ഞങ്ങളുടെ മാനേജര്‍ ഒരുപ്രവിശ്ര്യം എന്നോട് ദയനീയമായി പറഞ്ഞൂ...
'നീയോ കേടയീ, ഞങ്ങള്‍ ക്ഷമിച്ചു... പക്ഷെ എന്തിനാടാ നല്ല കുട്ടികളെ കൂടെ വഴിതെടിക്കുനത് ?'
ഞാന്‍ : ' എന്ത് ചെയ്യാനാ സാറേ.. ടിജോയോടു എനിക്ക് പറയാമോ ഇനിതോട്ടെന്റെകൂടെ വരേണ്ട എന്നു..'
മാനേജര്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു നടന്നൂ...
നമുക്ക് ക്യബിലോട്ട് വരാം...
അന്ന് ഞാനും ടിജോയും കുറെ നേരം കാത്തുനിന്നിട്ടും BMTC-ബസ്സിന്റെ ഒരു പൂട പോലും വന്നില്ലാ. കാത്തുനില്പിന്നു വിരാമമിട്ടുകൊണ്ട് ഒരു Indica ക്യാബ് Silkboard വളവു തിരിഞ്ഞു ഞങ്ങളുടെ മുന്പില്‍ സഡന്‍ ബ്രേക്കിട്ടു നിന്നൂ..
സൈഡ് ഗ്ലാസ്സ് സ്റ്റൈലില്‍ താഴ്ത്തി ഡ്രൈവര്‍ വലിയ വായില്‍ ഒച്ചയിടന്‍ തുടങ്ങീ... ' ബനസങ്കരീ.. ബനസങ്കരീ ... ബനസങ്കരീ..' എനിക്ക് നമ്മുടെ ' കൊടകര.. കൊടകര.. കൊടകര..' സീന്‍ ഒര്മവനൂ.
കേട്ടപാടെ ടിജോ ഡോരുതുരന്നു ആസ്ഥനസ്തനയീ. അവനേതോ client മീടിങ്ങുണ്ട് 11.30 ക്ക്. ഗത്യന്തരമില്ലാതെ ഞാന്‍ അവനെ പിന്തുടര്നൂ. നല്ല സ്റ്റൈലന്‍ ഇന്ടേരിഅല് ഡിസൈന്‍... Indain modal കക്കൂസില്‍ ഇരിക്കുനപോലുണ്ട്. :(
കേരിയപാടെ ഡ്രൈവര്‍ ഞങളെ നോക്കി ചിരിച്ചൂ എന്നിടൊരു സ്വിച്ചിട്ടു.... ഭയനകമായൊരു ശബ്ദവും കുലുക്കവും. ഹൃദയം പറിഞ്ഞുപോകുന്ന പോലോരനുഭവം.
ഭഗവാനെ.. ഭൂമി കുലുക്കമാണോ, അതോ പാണ്ടിലോറി വന്നു പാഞ്ഞു കേരീതാണോ എന്താന്നറിയില്ല... തിരിഞ്ഞു നോക്കിയപ്പോലുണ്ട് രണ്ടു സ്പീക്കര് കിടന്നലരുനൂ. കൂട്ടിനു ഒരു ട്യുട്ടെരും.
നമ്മുടെ അഭ്ടുയകാംഷി ഒരു മ്യുസിക് സിസ്റ്റം ഓണക്കിയതാണ്. തന്റെ യാത്രക്കാര്‍ ഒരിക്കലും മുഷിയരുതെന്നു ഈ വിദ്വാന് പെരുത്ത നിര്‍ബന്ധം കാണും. സംഭവം കിടിലന്‍. ഞങ്ങളുടെ ഹൃദയം ചാടി പുറത്തു വരുന്നത് പോലോണ്ട്.
യെവതെല്‍ കേറുന്ന ഹൃദുരോഗികളുടെ ദയനീയവസ്തയോര്‍ത്തു ഞാനും ടിജോയും മുഖത്തോട് മുഖം നോക്കി. ഞങ്ങളുടെ ഭാവമാറ്റം rear view mirror-ലൂടെ കക്ഷി കണ്ടൂ.
ഡ്രൈവര്‍ : ' തമിളിയനാണോ സാര്‍, തമിഴ്' സോങ്ങിരുക്ക്. വെക്കലാമാ...' എന്നും പറഞ്ഞു സുനാപ്പി പിടിച്ചു വീണ്ടും തിരിച്ചു. നേരത്തെ ഭൂകംബമാനെങ്കില്‍ ഇപ്പൂലുണ്ടായത് സുനാമിയാണ്.
ഞങ്ങളുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കിനില്‍ക്കുന്ന ഡ്രൈവറെ സമാധാനിപ്പിക്കാനായി ഞങള്‍ മുഖത്ത് ചിരി വരുത്തീ...
നല്ല ഒന്നാന്തരം കാച്ചിയ വെളിച്ചെണ്ണയും തേച്ചു കുളിച്ചു, കുറിതൊട്ട്, ഓഫീസില്‍ പോകുന്ന ഞങ്ങളെ.. വെറും പീരതമിഴനാണെന്ന് തെട്ടിധരിച്ചവനെ രണ്ട് പൊട്ടിക്കാനാ തോനിയത്.
പക്ഷെ ഞങ്ങള്‍ ക്ഷമിച്ചു. വേറൊന്നും കൊണ്ടല്ല, ഇനി ഇയാളെങ്ങാനും ഞങ്ങള് വല്ല കൊണ്കിനിയോ , തെലുങ്കനോ, അതോ വല്ല പഞ്ചാബിയോ ആണെന്ന് തെറ്റിദ്ധരിച്ചു പട്ടുമാട്ടിയലുള്ള അവസ്ഥ ഓര്‍ത്തു ക്ഷമിച്ചതാണ്. ഞങ്ങള്‍ ആളെ സന്തോഷിപിക്കനെന്ന മട്ടില്‍ മുഖത്ത് വീണ്ടും ചിരിവരുത്തീ...
ഈ അപകടകാരിയായ ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച് ചെന്നപോലാണ് കണ്ടത് ഒരു കൊച്ചു woofer-ഇരുന്നു ചിരിക്കുനൂ... പ്രതിഷ്ഠ ചെറുതെങ്കിലും അവന്‍ ഉണ്ടാക്കുന്ന ഇഫക്റ്റ് വലുതാണ്.
കള്ളനെ കണ്ടുപിടിച്ച ഞങ്ങളോട് ഡ്രൈവര്‍ വല്യ അഭിമാനത്തോടെ പറഞ്ഞൂ... ' ഇതു എന്നുടെ ഫ്രണ്ട് specialayee assembled ചെയ്തതാണ്. ചിന്ന അമൌന്റ്റ്... sound റൊമ്പ പ്രമാധമായിരുക്ക്... ' - നമ്മുടെ 'വില തുച്ചം ഗുണം മെച്ചം' മോഡല്‍..
അവന്റെ ഫ്രണ്ടിനു പ്രണാമം അര്പിച്ചുകൊണ്ട് ഞാന്‍ സീടിലോട്ടു ചെരിഞ്ഞൂ... അപ്പോളാണ് എന്റെ മനസ്സില്‍ ഇതുപോലൊരു വൂഫെരിന്റെ സംഭവം ഓര്‍മവന്നത്...
'ഈ അടുത്തകാലത്ത് ഞങ്ങള്‍ കുറച്ചു പേര്‍ NK-യുടെ വീട്ടില്‍ ഒത്തു കൂടി.. ഞാന്‍ , ബിനില്‍, മച്ചാന്‍ പിന്നെ NK-യും... ക്യാംബസീന്നു പിരിഞ്ഞിട്ടു ഇപ്പോള്‍ വര്‍ഷം 4 കഴിഞ്ഞൂ. പഴയ ഓര്‍മ്മകള്‍ അയവിരക്കികൊണ്ട് ഞങ്ങള്‍ അവന്റെ കാറില്‍ കേറി കോഴിക്കോട് കറങ്ങാന്‍ പ്ലാനിട്ടു. ഉദേശം ഒരു കുപ്പി തന്നെ..
വണ്ടി നമ്മുടെ പഴയ ഗജകേസരി ambassador. എനിക്കും മച്ചാനും ഈ വണ്ടിയോട് ഭയങ്കര ബഹുമാനമാണ്...
പണ്ട് REC-യില്‍ പഠിക്കുന്ന കാലം... പല പല കമ്പനികള്‍ വന്നു പിള്ളേരെ മൊത്തം തൂത്തുവാരി കൊണ്ട് പോയീ.. ഒരുത്തന്‍ പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ലാ.. ഞങ്ങളെ വേണ്ടത്തവര്‍ക്ക് ഞങ്ങള്‍ക്കും വേണ്ടാ എന്നാ മട്ടില്‍ ഞങ്ങളും ജിവിതം തള്ളിനീക്കി...
ആയിടക്കാണ് ഞാനും മച്ചാനും NK-ക്ക് പനിപിടിച്ചപ്പോള്‍, അവനേം കൊണ്ട് വീട്ടീ പോയത്... അവനോടുള്ള അനുകമ്പ കൊണ്ടൊന്നുമല്ല, അവിടെ സ്വയമ്പന്‍ നാടന്‍ കള്ള് കിട്ടും. ഞങ്ങള്‍ അവിടെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഡിങ്കന്റെ ഫോണ്‍ വന്നൂ....
'പ്ലസിമെന്റിന്റെ അവസാനത്തെ വണ്ടി നാളെ എത്തും.. അതിലെങ്ങിലും കേറി കൂടി എന്റെ മനം കക്കിനെടാ...'.
ഞങ്ങള്‍ക്കിത് വലിയ സംഭാവമായീ തോനിയില്ലാ. പക്ഷെ ഈ വിവരം NK-യുടെ അച്ഛന്റെ ചെവിയിലുമെത്തി... പുള്ളിയെ ഞങ്ങള്‍ ബഹുമതോടെ 'മാഷെ' എന്നാണ് വിളിക്കാറ്.
മാഷിനു ഞങ്ങളുടെ ആഗാമാനോധേശ്വം നേരത്തെ പിടികിട്ടിയിരുനൂ... മാഷ് ഞങ്ങള്‍ക്ക് മനോഹരമായേ പണി തന്നു... മാഷ് വേഗം തന്റെ ഡ്രൈവറെ വിളിച്ചു ഞങളെ പിറ്റേന്ന് രാവിലെ ക്യാമ്പസില്‍ കൊണ്ടാക്കാനുള്ള ചട്ടം കെട്ടി. എന്നിടോരുപദേശവും...
' എടൊ സാമൂഹ്യ വിരുദ്ധരെ (മാഷ് എല്ലാ ചെരുപകരെയും തമാശക്ക് വിളിക്കുന്ന പേരാനത്) ഇതു നല്ല വര്കതുള്ള വണ്ടിയാ... ഇതേ യാത്ര ചെയ്യുമ്പോള്‍ എന്റെ ഫ്രെണ്ടിനു lottery അടിച്ചു, എന്തിനു ഇതേ സിനിമക്ക് പോയാല്‍ ടിക്കെറ്റ് ഒറപ്പ്... ഇനി നിങ്ങള്ക്ക് ജോലി കിട്ടിയില്ലെങ്ങില്‍ വണ്ടികൂലി ഞാന്‍ അങ്ങോട്ട് തരും...'
NK- പയ്യെ ഞങ്ങളോട് : ' സരിയാട... എവതെല്‍ കുപ്പി വാങ്ങാന്‍ പോയാല്‍ ഒരിക്കലും വേരുങ്കയ്യോടെ മടങ്ങിയിട്ടില്ലാ...'.
മച്ചാന്‍ : ' പോയത് നീ ആരിക്കും... മിനിമം ഒരു വാറ്റ് എങ്കിലും ഒപ്പിക്കും...'.
ദിങ്കനോടുള്ള പേടികൊണ്ടും , മാഷിനോടുള്ള മമത കൊണ്ടും അവസാനം ഞങള്‍ കള്ളുഷാപ്പ് പ്ലാന്‍ മാറ്റി. കൂടാതെ ജോലി എങ്ങാനും കിട്ടിയാല്‍ അതിന്റെ പേരില്‍ ലൈസന്സോടുകൂടെ കുടികമല്ലോ...
അന്ന് വന്ന കമ്പനി മാനേജര്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്താ പാപം കൊണ്ടോ, അതോ അവരുടെ കഷ്ടകാലം തുടങ്ങനിരിക്കുന്നകൊണ്ടോ, എനിക്കും മച്ചാനും അന്ന് ജോലി കിട്ടി...
ഈ വാര്‍ത്തകെട്ടു നമ്മുടെ മാഷ് വരെ ഞെട്ടിപോയീ. പിന്നെത്തെ പുകില് പറയേണ്ടല്ലോ, അന്ന തൊട്ടു REC- ഷാപ്പുകളിലും , ബാലുശ്ശേരി ഷാപ്പുകളിലും ലിസിന്സോടുകൂടെ നര നായട്ടയിരുനൂ....
ആന്നുതൊട്ട് ങ്ങള്‍ക്ക് ഈ ഗജകെസരിയോടു പെരുത്ത് ബഹുമാനമാണ്....
അന്ന് രാവിലെ കോഴിക്കോട് പോകാന്‍ഞങ്ങള്‍ രേടിയായികൊണ്ടിരിക്കുമ്പോള്‍, മാഷ് മുണ്ടും മുറുക്കിയുടുത്തു ഫ്രെണ്ട് സീറ്റില്‍ കേരിയിരുനൂ.. മാഷ് ഞങ്ങളുടെ കള്ളകളികള്‍ ഒറ്റയടിക്ക് മനസിലായീ..
ഞങ്ങള്‍ വല്ല അലമ്പും കാണിച്ചാല്‍ കണ്ട്രോള്‍ ചെയനായി ഒരു കാരണോര്‍ ഉള്ളത് നന്നായിരിക്കും എന്നാണ് മാഷിന്റെ ഭാഷ്യം...
'എന്നെ കണ്ടാല്‍ ഒരു പോലീസും വണ്ടി തടയില്ല... അതുകൊണ്ട് ഞാന്‍ ഇവിടിരുനോളാം...' എന്നിട്ട് NK-യോട് 'ഡ്രൈവര്‍ നീ ധൈരമായി വണ്ടിയെടുക്കാടെ ' എന്നു ഓര്‍ഡര്‍ കൊടുത്തൂ.. NK- ഗത്യന്തരമില്ലാതെ ഡ്രൈവര്‍ സീറ്റില്‍ ഇരുനൂ...
അങ്ങനെ ബാക്കിയായ ഞങ്ങള്‍ 3-പേര്‍ ബാക്ക്സീറ്റില്‍ കേരാനായീ ഡോര് തുറന്നപ്പോളുണ്ട് ഒരു മരപെട്ടി സീറ്റില്‍ സ്ട്യിലയിരുന്നു വിശ്രമിക്കുനൂ.. പെട്ടിയില്‍ നിന്നും ഒരു വയര്‍ സീറ്റിന്റെ അടീലോട്ടു പോയിട്ടുണ്ട്... നമ്മുടെ ടോമിയുടെ (NK-യുടെ വീടിലെ നായകുട്ടി ) കഴുത്തിലെ ബെല്ടു പോലെ...
ഞങ്ങള്‍ വണ്ടീല്‍ കേറാതെ പരസ്പരം നോക്കി നില്‍കുന്ന കണ്ടപ്പോള്‍ മാഷ് നമ്മുടെ അഞ്ഞൂറാന്‍ മോഡലില്‍ പറഞ്ഞൂ.. 'അതെടുത്തു മാറ്റി വെച്ച് കേരീനെടാ പിള്ളേരെ... '
ഞങ്ങള്‍ അനുസരിച്ചു... ഞാന്‍ ആദ്യം കേറി.. പെട്ടിയെടുത്തു മാറ്റാന്‍ ശ്രമിക്കുനതിനിടക്ക് ബിനിലും മച്ചാനും രണ്ടു സ്യ്ടില്‍ കൂടെ കേറി.. യേശുദേവനെ ക്രൂസിക്കുനതുപോലെയായി എന്റെ അവസ്ഥ... അവസാനം പെട്ടി എന്റെ മടിയിലയീ.. ഞാനത് നിധികക്കും ഭൂതത്തെ പോലെ കയ്യില്‍ പിടിചിരുനൂ.. ഈ പെട്ടിയുടെ ഒരുഭാഗത്ത് സ്പീക്കര്‍ പോലെ എന്തോ ഒരു സാധനം തുരന്നു വെച്ചിരികുനൂ...
മച്ചന്കൂടെ കേറി ഡോര്‍ അടച്ചതോടെ 'രംജി റാവു speaking'- മമുകോയ കാറെ കേരുന്നപോലെയയീ ബിനിലിന്റെ അവസ്ഥ.... ഞങ്ങളുടെ സങ്കടവസ്ഥ മനസിലാക്കിയ NK- വണ്ടി സ്റ്റാര്‍ട്ട് ചെയ്തോണ്ട് പറഞ്ഞൂ.... 'ഇവിടൊരു ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന ഒരു പയ്യനുണ്ട്... അവന്‍ ഭയങ്കര സംഭവമാ... അവന്‍ ഉണ്ടാക്കിയതാണീ woofer.'
അപ്പോളാണ് ഞങ്ങള്‍ക്ക് ഇതെന്താണെന്നു പിടികിട്ടിയത്. ഞങ്ങള്‍ കോര്സ്സില്‍ ഒന്നാക്കിചിരിച്ചൂ... ഇതുകേട്ട് മാഷിനു ചെരുതയീ ശുണ്ടി വന്നൂ. എന്നാ പട്ടു കേള്പിചെട്ടു തന്നെ കാര്യം എന്നു പറഞ്ഞു ഒരു new generation പാട്ടിട്ടു.
സംഭവം കിടിലന്‍ നല്ല ബീറ്റ് ഒക്കെ വരുനുണ്ട്. നിധികുംബം വളരെ മനോഹരമായ് കയ്യിലിരുന്നു ബീറ്റ് പുരപെടുവിക്കാന്‍ തുടങ്ങീ...
സംഗീതം എന്റെ കൈകളിലൂടെ സിരകളില്‍ കത്തി പടരാന്‍ തുടങ്ങീ... ഞാന്‍ സഹിച്ചിരുനൂ...
കുറച്ചു കഴിഞ്ഞപോള്‍ പട്ടു മാറീ. പക്ഷെ ബീറ്റ് മാറിയില്ല. പഴയ new generation ബീറ്റ്. സംശയ നിര്വൃതിക്കയീ ഞങള്‍ യേശുദാസിന്റെ ഒരൂ സാപ്രീയ സംഗീതം ഇട്ടു, പക്ഷെ നമ്മുടെ കുംഭാതിനൊരു കുലുക്കവും ഇല്ല. ആശാന്‍ എപ്പോളും പഴയ ബീറ്റ് മനോഹരമായീ ഉല്പാതിപിചോണ്ടിരുനൂ...
ബിനില്‍ : 'ഓഹോ എതിനകെ ഒരു മോഡല്‍ ബീട്ടെ ഉണ്ടാകനരിയൂ...'
ജ്യാള്യത മറച്ചു കൊണ്ട് മാഷ് സ്വതസിദ്ധമായ സ്റ്റൈലില്‍ അടിച്ചു.. ' എടൊ ഈ മോഡല്‍ വൂഫെര്‍ നാട്ടില്‍ കിട്ടാനില്ല.. സപ്പോസ് മച്ചാന് ബീറ്റ് അവന്റെ സൈടീന്നു വേണമെന്ന് വെക്കുകാ its simple, അല്ല ഇനി ബിനിലിനു ബീറ്റ് സീറ്റ് അടീന്ന് വേണമെങ്കില്‍ its quiet possible.. നമ്മുടെ പയ്യന്‍സ് ഇതിന്റെ വയറിനു നല്ല നീളം ഇട്ടിടുണ്ട് എങ്ങോട്ട് വേണമെങ്കിലും മാറ്റം... Its quiet simple and humble... മാഷ് ഭയങ്കര ഗൌരവം അഭിനയിച്ചു പറഞ്ഞു നിര്‍ത്തി... ഞങ്ങള്‍ ചിരി കടിച്ചമര്‍ത്തി
NK- ഇടക്ക് കേറി പറഞ്ഞൂ... 'ഒറ്റ പ്രശ്നമേ ഉള്ളൂ... ആള്‍ക്കാര്‍ കൂടുതലുന്ടെങ്ങില്‍ woofer മ്യുസിക്കല്‍ ചെയര്‍ കളിയ്ക്കാന്‍ തുടങ്ങും.. നീ അതെടുത്തു മച്ചാന് കൊട്.. '
മച്ചാന്‍ കുറച്ചു നേരം നിധി കാത്ത ശേക്ഷം ബാറ്റന്‍ ബിനിലിനു കൈമാറി, സംഗീതം സിരകളില്‍ കത്തി പടരുന്നതിന് മുമ്പ് ബിനിലത് മാഷിനെ ഭദ്രമയീ ഏല്പിച്ചു. മാഷ് കുംഭം സീടിനടിയിലോട്ടു തള്ളി പ്രശ്നം പരിഹരിച്ചു.
വണ്ടി പെട്ടന്ന് ബ്രേക്കിട്ടു നിര്‍ത്തീ... ഞാന്‍ ഓര്‍മകളില്‍ നിന്നു ഞെട്ടി എഴുനേറ്റു. മനസ് കോഴികൊട്ടുനിന്നും ബാന്‍ഗ്ലൂര് പറനെത്തി... വണ്ടി east end സിഗ്നലില്‍ കുടുങ്ങിയതാണ്. ഞാന്‍ സൈട് ഗ്ലാസ്സ് നീകി പുറത്തേക്കു നോക്കീ...
കുറെ സഖാക്കള്‍ ഞങളുടെ വാഹനത്തിലേക്ക് ഏന്തി വലിഞ്ഞു നോക്കുന്നൂ... ബ്യ്ക്കില്‍ നിന്നും, കാറില്‍ നിന്നും, എന്തിനു ബസ്സില്‍ നിന്ന് പോലും.
കാര്യം പട്ടാപകല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടി കിടന്നു കുലുങ്ങുനൂ... വല്ല അനാശാസ്യ പ്രവര്തനോം ഈ നട്ടുച്ചയ്ക്ക് നടകുന്നുടോ എന്നറിയാന്‍ നോക്കിയതാണ് സഖാക്കള്‍...
പിന്‍സീറ്റില്‍ രണ്ടു യുവാക്കളെ കണ്ടപ്പോളും , മനോഹരമായ സംഗീതം അവരുടെ കാതുകളെ താഴുകിയപ്പോലും സഖാക്കള്‍ പിന്‍ വലിഞ്ഞു... അവര്‍ ഞങ്ങളെ ദയനീയമായീ നോക്കീ...
ഞങ്ങള്‍ ഗ്ലാസ് ഉയര്തീ... കൂടുതന്‍ സഹാനുകംഭ അനുഭവിക്കാനുള്ള ശേക്ഷി ഇല്ല. കൂടാതെ അവരുടെ കൂടത്തില്‍ ഞങളുടെ വല്ല സഹപ്രവര്‍ത്തകരും ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട പൂരം.
ക്യാബിന്റെ ഉള്ളു, സംഗീതത്തിന്റെ (ശബ്ദത്തിന്റെ ) ആദിക്യം കൊണ്ടും, oxygen-ന്റെ ദൌര്‍ലഭ്യം കൊണ്ടും കലുഷിതമായീ... എത്രയും വേഗം ബനശന്ക്കാരി എത്താനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
ബനശങ്കരിക്ക് മുമ്പുള്ള വളവുതിരിഞ്ഞ ഉടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ജ്ഞാഗലോടൊരു ചോദ്യം,
'സാര്‍ ഉകെലുക്ക് എങ്കെ പോണം '
ഞങ്ങള്‍ : 'RV Colege'
ഡ്രൈവര്‍ : ' അപ്പടിയാ, ഇങ്കെ പാര് ( ബനശങ്കരി സിഗ്നലിലെ ട്രാഫിക് ജ്യാം ചൂണ്ടികൊണ്ട് ), ഇന്ത സിഗ്നല്‍ ക്രോസ് പന്നതുക്ക് റൊമ്പ ടൈം ആയിടും, നമ്മുക്ക് ഇന്ത ഷോര്‍ട്ട് കട്ടില്‍ പോയിടാം... ഞാനും ഉണ്കളുടെ രൂടു താനെ പോരെന്‍, ഉണ്കളെ RV College മുന്നലെ ഡ്രോപ്പ് പണ്ണലാം '
ഞങ്ങളുടെ മരുപടികൊന്നും കാത്തുനില്‍ക്കാതെ ആശാന്‍ ഞങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ഇടവഴികളിലൂടെ വണ്ടി പായിച്ചു... ഞങ്ങള്‍ ഗത്യന്തരമില്ലാതെ തടവുപുള്ളികളെ പോലെ ബീട്ടും എന്നി സീറ്റിന്റെ രണ്ടു സൈടിലോട്ടു ചാരുഞ്ഞൂ...( വന്ദനത്തിലെ clymax പോലെ)
സെക്കണ്ടുകളും മിനിടുകളും പ്രകാശ വര്‍ഷം പോലെ യവനികയില്‍ മറിഞ്ഞൂ... ക്യാബില്‍ അപ്പോളും നിര്‍ബതം സംഗീതം അലതല്ലി.. നമ്മുടെ വിദ്വാന്‍ ഈ ഭീകര സംഗീതം ആവുവോളം ആസ്വതിച്ചുകൊണ്ടിരുനൂ... അവസാനം വണ്ടി RV College സ്റൊപ്പിലെത്തി.. ഡോര് തുറന്നു ഞങള്‍ പുറത്തിറങ്ങീ... ബാറില്‍ നിന്നെറങ്ങിയ കുടിയന്‍ മാരെ പോലെ ഞങ്ങള്‍ നിന്നാടീ.... ഞാന്‍ വെച്ച് വെച്ച് ഡ്രൈവറുടെ അടുതെത്തി. ഒരു 50 രൂപയെടുത്ത് നീട്ടി..
ഞങ്ങളെ അല്ഭുതപെടുത്തികൊണ്ട് പഹയന്‍ 30 രൂപ തിരിച്ചു തന്നൂ.. ഞങ്ങള്‍ ഞെട്ടി. ഒരാള്‍ക്ക് മിനിമം 34 രൂപ ബസ് ചാര്‍ജു വരുന്നിടത്ത് ടിയാന്‍ ഞങ്ങളെ 10 രൂപയ്ക്കു എത്തിച്ചു.. ഞങളുടെ ഈര്ഷയും ദേഷ്യവും 20 രൂപയില്‍ ഒലിച്ചു പോയീ...
ഞങ്ങള്‍ യഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചുവരാന്‍ നടു നിവര്‍ത്തീ... എത്ര ശ്രമിച്ചിട്ടും ആ ബീറ്റ് ഞങ്ങളെ വിട്ടു പോകുനില്ലാ.. Modern Time-സിലെ ചാര്‍ളി ചപ്പ്ളിന്റെ അവസ്തയയീ ഞങ്ങളുടേത്.. ഞങ്ങളുടെ ഓരോ പ്രവര്‍ത്തിയിലും ബീറ്റ് നിഴലിച്ചു...
ഓഫീസില്‍ എത്തിയ ഉടനെ ടിജോ മീറ്റിങ്ങിനു പോയീ.. ഞാന്‍ കമ്പ്യുട്ടെര്‍ ഓണാക്കി പനികളിലേക്ക് തിരിഞ്ഞു... ടൈപ്പ് ചെയുന്നതുപോലും ബീട്ടിന്റെ തളതിനായിരുനൂ... അനാവശ്യ സ്ഥലങ്ങളില്‍ പോലും ഞാന്‍ അറിയാതെ 'Enter Key' താളാത്മകമായി അമര്‍ത്തീ...
കുറച്ചു കഴിഞ്ഞു ടിജോയുടെ ഒരു ഫ്രെണ്ട് വന്നു ചോദിച്ചു ' എന്ത് പറ്റി ടിജോക്ക് , അവന്‍ ഇടക്ക് ഇടക്ക് ഞെട്ടുനുണ്ടല്ലോ... ' ഞാന്‍ അവനോടകഥ പറയുമ്പോളും എന്റെ വിരലുകള്‍ 'Enter key'-യില്‍ ബീറ്റ് ഉള്പതിപ്പിക്കുണ്ടായിരുന്നൂ...
nannayittu ezhuthittundu....aa "tijo" ne koodi ingane aaki yeduthathu vallare rasamyittu ezhuthittundu...
ReplyDelete